Author: Josmy N Jose

Rejuvenating..

കല്പിച്ചുതരുന്ന അവകാശങ്ങളും ആഘോഷിക്കപ്പെടുന്ന ദിനങ്ങളും അല്ല സ്ത്രീക്ക് വേണ്ടത്… കാണുന്ന സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അവളെ പ്രാപ്‌തയാക്കുന്ന ചുറ്റുപാടുകളും ജീവിതവഴികളും വീക്ഷണങ്ങളുമാണ്.. പൊട്ടിച്ചെറിയപ്പെടേണ്ട അടിമത്തങ്ങളിൽ നിന്ന് സ്വതന്ത്രയാക്കപ്പെടാനുള്ള തന്റേടപ്പെടുത്തലാണ്.. തീരുമാനങ്ങൾ എടുക്കുമ്പോൾ ഒറ്റപ്പെടുത്തലുകൾ കൊണ്ട് പിന്തിരിപ്പിക്കുന്നവരെയല്ല കൂടെനിന്നു കരുതലും കരുത്തും നല്‌കുന്നവരെയാണ്… ആണ്ടിലൊരിക്കലുള്ള ആശംസകൾ അല്ല കാലം അവൾക്കുവേണ്ടി ഒരുക്കേണ്ടത്.. ആഴത്തിലുള്ള അവബോധങ്ങളുടെ അടയാളപ്പെടുത്തലുകൾ എല്ലാ ദിവസവും ഉണ്ടാകണം.. -ജോസ്‌മി –

Read More

വറ്റിപ്പോയതെന്റെ പ്രണയമല്ല.. എന്റെ സ്വപ്നങ്ങളുടെ ചിറകുകളാണ്.. നാളെ എനിക്കിന്ന് പ്രതീക്ഷകളല്ല കടവും കടപ്പാടുകളും നിറഞ്ഞ കണക്കുപുസ്തകമാണ്… അക്കങ്ങളുടെ കൂട്ടിക്കുറക്കലുകളല്ല കടമകളുടെ കല്പ്പിച്ചു തരുന്ന ഭാരമിറക്കലാണ്.. നൊമ്പരപ്പെടുത്തുന്നതെന്റെ മാനത്തിനേറ്റ മുറിവുകളിൽ നീ നിസ്സഹായതയുടെ ലേപം പുരട്ടുമ്പോഴാണ്… വെറുക്കുന്നതെന്റെ ജന്മത്തെയല്ല അർത്ഥമില്ലാത്ത നിന്റെ നിഴലിനെയാണ്..

Read More

മതം… സ്നേഹമായിരുന്നില്ല അളവുകോൽ മതമായിരുന്നു… അത്രമേൽ ആഴത്തിൽ അളന്നു മുറിച്ച എന്റെ പ്രാണനുംപ്രണയവും അതൊന്നിന്റെ മൂർച്ചയിലായിരുന്നു… മരണം.. ഒന്നായ് തുടിച്ചിരുന്ന ഹൃദയങ്ങളെ അറിയാദൂരത്തേക്ക് അകറ്റിക്കളഞ്ഞ മുഖങ്ങൾക്കൊക്കെയും മരണമെന്ന പേരായിരുന്നു എൻ്റെയെന്ന് പറഞ്ഞുറപ്പിച്ച് തെറ്റിപ്പിരിഞ്ഞു പോയയെൻ്റെ ബന്ധങ്ങൾക്കൊക്കെയും മരണത്തിൻ്റെ ഒറ്റുമുഖമായിരുന്നു മൗനത്തിൻ്റെ ആഴങ്ങളിൽ അലിഞ്ഞില്ലാതായ വാക്കുകൾക്കൊക്കെയും മരണത്തിൻ്റെ മരവിപ്പ് മാത്രമായിരുന്നു യാത്രപറയാതെ ഇടവഴിയിലിറങ്ങി നടന്നെന്നെ പറ്റിച്ച പാതിയായ സ്വപ്നങ്ങൾക്കൊക്കെയും മരണത്തിൻ്റെ വശ്യ ഗന്ധമായിരുന്നു ഓടിയെത്തിയിട്ടും അറിയാത്ത ഭാവത്തിലെന്നെ വിട്ടകന്നതൊക്കെയും മരണമെന്ന സത്യത്തിലേക്കായിരുന്നു വിങ്ങൽ.. കാഴ്ച മങ്ങിയ പകലുകൾ തന്നതെനിക്കെന്റെ വറ്റിയ കണ്ണീർ തടങ്ങൾ മാത്രമായിരുന്നു.. നെഞ്ച് പിടഞ്ഞു ഞാൻ ചിന്തിച്ചതൊക്കെയും എന്റെ ആത്മാവിന്റെ വിങ്ങലിൽ നിന്നായിരുന്നു… കാലം.. നിനക്കറിയില്ലേ… എന്റെ പ്രാണന്റെ പിടച്ചിൽ… നിലച്ചുപോയിട്ടും ഓടിത്തുടങ്ങിയ എന്റെ ജീവിത സൂചികൾക്ക് ഇനിയുമൊരു നിൽപ്പിനു ആവതില്ല…. ഒന്നിച്ചിരുന്ന് ചേർത്ത് പിടിക്കാൻ എനിക്ക് നീയും എന്റെ കരങ്ങളും മാത്രമായിരുന്നില്ലേ… മുറിവേറ്റ മനസ്സിന്റെ വിങ്ങലകറ്റാൻ വീണ്ടുമൊരു മുറിവേൽകാൻ എനിക്കിനിയും വയ്യെന്റെ കാലമേ….

Read More

പിറക്കേണ്ടിയിരുന്നില്ല കുഞ്ഞേ നീയും  ആകാശത്തെ അമ്പിളിയെ കണ്ട് ചിരിക്കാനും കുഞ്ഞു ശലഭമായി പാറി പറക്കാനും പൂവായി കൊഞ്ചി മറിയാനും… ദാരിദ്ര്യത്തിന്റെ ഇരുളിൽ നിന്റെ ബാല്യം വിശ്രമിക്കുമ്പോൾ പുഞ്ചിരി വറ്റാത്ത നിന്റെയാ പൊന്മുഖം  ചോരപൊടിക്കുന്നിന്നെന്റെ ഹൃത്തിൽ… പെണ്ണുടലിന്റെ ആഴമളക്കാൻ നെറികെട്ട ജന്മങ്ങൾ തിന്നുകൊഴുക്കുമ്പോൾ കാലം ഇരുളിന്റെ മാത്രം കാലടി തേടുമ്പോൾ.. മറഞ്ഞുകൊൾക നീ നിലാവായി… നിന്റെ വിധിയിൽ ഭാവി തേടുന്ന രാഷ്ട്രീയ കോമരങ്ങൾക്ക്… സത്യമന്വേഷിച്ചു നിന്റെ മരണം സായാഹ്ന വിരുന്നൊരുക്കുന്നവർക്ക് .. നീയൊരു ഇര മാത്രം… ഇന്നലെയും ഇന്നും നാളെയുമറിയാതെ വിടർന്നു കൊഴിഞ്ഞുപോയൊരു പെൺപൂവ് മാത്രം…

Read More