Author: Sujatha Surendran

സുജാത എന്നാൽ ഇതാണ്👉🏽 മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന, ഇനിയൊരു ജന്മമുണ്ടെങ്കിൽ എന്റെയീ പ്രിയ ഭൂമി മലയാളത്തിൽ തന്നെ പിറവി കൊള്ളാൻ അദമ്യമായി ആഗ്രഹിക്കുന്ന, കൈയിൽ ഉള്ളത് കൊണ്ട് ഓണം എന്നപോലെ എന്നിൽ ഉള്ളതുകൊണ്ട് എന്നാൽ കഴിയും വിധം എന്തെങ്കിലും ഒക്കെ എഴുതി ഫലിപ്പിക്കണം എന്ന ആഗ്രഹത്തോടെ, കടമകൾക്കും കർത്തവ്യങ്ങൾക്കും മൊത്തം സമയത്തിന്റെ നല്ല ഒരു ഓഹരി പകുത്ത് കൊടുത്ത് ബാക്കി കൈയിൽ കിട്ടുന്ന വിലപ്പെട്ട സമയത്ത് എന്തെങ്കിലും കുത്തിക്കുറിക്കാൻ, മറ്റുള്ളവരുടെ മനോഹരസൃഷ്ടികൾ വായിക്കാൻ കൊതിയുള്ള കർമ്മനിരതയായ വീട്ടമ്മ🥰

കാണാൻ അഴകില്ലെങ്കിലും, എണ്ണക്കറുപ്പാണെങ്കിലും, ശബ്ദം ശ്രവണമനോഹരമല്ലെങ്കിലും, നമ്മെ പാടി മയക്കുന്ന കുയിലിന്റെ കുഞ്ഞുങ്ങളെ പറക്കമുറ്റുവോളം പോറ്റി വളർത്തുന്ന കാക്കയുടെ മനഃശുദ്ധിയോളം വരുമോ കുയിലിന്റെ പാട്ടിന്റെ ശ്രുതിശുദ്ധി?                     (>സുജാത നായർ<)

Read More

വെയിലത്ത്‌ മിന്നിനീങ്ങുന്ന ആ കൊച്ചുജീവിയെ ചൂണ്ടി പണ്ട് അമ്മൂമ്മ പറഞ്ഞു,”അരണ കടിച്ചാൽ ഉടനെ മരണം” നിരുപദ്രവി പരിവേഷമുള്ള അരണ ഒരു മരണകാരണം ആകുകയോ? എന്റെ സംശയം ”ഒരു പാവമല്ലേ അത് കടിക്കുമോ?അമ്മൂമ്മയുടെ സാന്ത്വനം, “പേടിക്കേണ്ട,അത് കടിക്കാൻ വന്നാലും അരികിൽ എത്തുമ്പോഴേക്കും കടിക്കാൻ മറക്കുമത്രേ.പണ്ടുള്ളവർ പറയുന്നതാണ്. പരമാർത്ഥം അറിഞ്ഞുകൂടാ..”മരണത്തിന്റെയും മറവിയുടെയും ചാർത്തുകൾ ഒന്നിച്ച് മനുഷ്യരാൽ എഴുതി തന്നിൽ ചേർക്കപ്പെട്ടിട്ടുള്ളത് അറിയാതെ അതിഴഞ്ഞ് നീങ്ങുന്നത് അകലം പാലിച്ച് കൊണ്ട് ഞാൻ സാകൂതം നോക്കി നിന്നു. ഒരുനാൾ എന്റെ വികസിച്ച ബുദ്ധി എന്നോട് തന്നെ ചോദിച്ചു, “ബുദ്ധിശൂന്യനും, മറവിക്കാരനുമായ വിഷജീവിയെന്ന് പൊതുവേ അറിയപ്പെടുന്ന അരണയ്ക്ക്, ജീവൻ നിലനിർത്താനുള്ള ഭക്ഷണം കഴിക്കാനും വംശം നിലനിർത്താനുള്ള പ്രക്രിയകൾക്കും മറവി ഇല്ലേ?” ആ ചോദ്യം ഞാൻ കേട്ടില്ലെന്ന് നടിച്ചു. ഈ അടുത്ത ഇടയ്ക്ക് വീട്ടുമുറ്റത്ത്‌ അരണയെ കണ്ടപ്പോൾ ആ ചോദ്യം മനസ്സിൽ വീണ്ടും ഊറിക്കൂടി. എന്തിനും ഏതിനും ഉത്തരമായി ഗൂഗിൾ വിരൽത്തുമ്പിൽ ഉള്ളപ്പോൾ പിന്നെയെന്ത് വേണം? ഉത്തരം ഉടനെ..’അരണ ഒരു…

Read More

പഴയ തറവാടിന്റെ പടിഞ്ഞാറേ മുറ്റത്ത്, പണ്ട് ആരോ ഒരാൾ നട്ട് പരിപാലിച്ച തേന്മാവ് ഒരു പടുകൂറ്റൻ മരമായി ഇന്നും തലയെടുപ്പോടെ! ‘പരോപകാരാർത്ഥമിദം ശരീരം’ എന്ന്, ഇന്ന് ഭൂമുഖത്തില്ലാത്ത ആ ആരോ ഒരാൾക്ക് വേണ്ടി ഉറക്കെ പാടും പോലെ ആ തേന്മാവ് തളിർത്തും പൂത്തും കായ്ച്ചും തേൻ തോൽക്കും മാമ്പഴങ്ങൾ ഉതിർത്ത് ജീവജാലങ്ങൾക്ക് വിരുന്നേകിയും,തണലേകിയും തന്റെ ദൃഢമായ കൊമ്പുകൾ കുഞ്ഞുങ്ങൾക്ക് ഊഞ്ഞാലിനായി നീട്ടിപ്പിടിച്ചും നിവർന്നങ്ങനെ നിൽക്കുന്നുണ്ട്.. (>സുജാത നായർ<)

Read More

എടുക്കുമ്പോൾ ഒന്നും തൊടുക്കുമ്പോൾ നൂറും തറക്കുമ്പോൾ ആയിരവും ആയി മാറുന്ന പരിഹാസമെന്ന കൂരമ്പുകൾ!തൊടുക്കുന്നവന്റെ ഏകാഗ്രതയെ ഉലയ്ക്കാൻ,അതിവേഗം അവന്റെ ആവനാഴി ഒഴിക്കാൻ,അവന്റെ സർവ്വ ഊർജ്ജത്തെയും നിർവീര്യമാക്കാൻ കെല്പുള്ള ബ്രഹ്മാസ്ത്രമാണ് അവന്റെ കണ്ണുകളിലേക്ക് നോക്കിയുള്ള ഒരു മന്ദഹാസം. (>സുജാതസുരേന്ദ്രൻ <)

Read More