ഒരുത്തിയുടെ പുകയില്ലാത്ത സ്വപ്നങ്ങൾ അടുക്കളപ്പുറത്ത് പുകയൂതിയൂതിയൊരാൾ .. ഇടയ്ക്ക് ചുമയ്ക്കുന്നുണ്ട്.. തെക്കേ ചായ്പിലിരുന്നു പുക വലിച്ചുവലിച്ചൊരാൾ .. ഇരുന്നു ചുമയ്ക്കുന്നുണ്ട് രണ്ടിലും പ്രതി പുകയത്രേ …
Author: Ajith Raj
തെക്കേതിലേ വറീത് മാപ്ള വെള്ളമടിച്ചാലും ഡീസന്റായിരുന്നു. വെള്ളമടിച്ച് ചീത്ത പറയുമ്പോഴും അന്നാമ്മച്ചേട്ടത്തിയോട് വല്ലാത്ത പ്രേമം. അടിക്കു പിടിച്ച കറിച്ചട്ടി മോറുന്ന ചേടത്തിയുടെ മുടിക്ക് പിടിച്ച് മാപ്ള പഴേ ഹിന്ദി പാട്ട് പാടും. പൊടിക്ക് നാണത്തോടെ ചേട്ടത്തി കയ്യിൽ പറ്റിയ ചാരം മാപ്ളയുടെ കവിളിൽ പകർത്തും. കള്ളുമോന്തുന്നേരം ബാലൻസ് കൂടുന്ന ദൈവത്തിന്റെ ചക്രോം ചവിട്ടി മാപ്ള ബെല്ലടിച്ച് പൊടീം പറത്തിയങ്ങനെ പോകും.. മാപ്ള ഒരു സഹായിയാണെന്നേ.. വല്ലാത്ത കൗതുകക്കാരനും.. വടക്കേതിനപ്പുറത്തെ പശു പെറ്റാലും രമണി ചേച്ചീടെ മോള് വയസറിയിച്ചാലും.. അബൂക്കാന്റെ മയ്യത്തെടുക്കുമ്പോഴും.. മാപ്ള ചുമ്മാ ഓടി നടക്കുന്നത് കാണാം.. നാട്ടിലെ കുഞ്ഞുങ്ങൾ ചിത്രം വര തുടങ്ങുമ്പോൾ മലകളും ഉദയസൂര്യനും കുളവും വരയ്ക്കുന്നേരം മേമ്പൊടിയ്ക്ക് ആകാശത്ത് നാലു പറവകളും താഴെ പറമ്പിൽ മേയുന്ന പശുവിനെ ചുമ്മാനോക്കി നിൽക്കുന്ന മാപ്ളയേയും വരച്ചു ചേർത്തു.. മാപ്ളേടെ പെണ്ണിന്റെ കല്യാണത്തിന് പോലും ആരും മാപ്ളേനെ മെയിൽ ഫ്രെയിമില് കണ്ടില്ല.. ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് മാപ്ള സൈക്കിൾ കറക്കിക്കൊണ്ടിരുന്നു.. ഗൂഗിൾ മാപ്പിന്…
