Author: Sumesh Manakulam

സുമേഷ്...... അത്രയേ ഉള്ളു......

മൂന്നു വർഷത്തെ  പ്രവാസജീവിതത്തിന് ശേഷം വീണു കിട്ടിയ വെക്കേഷൻ.  ജീവപര്യന്തം  തടവിനു  ശിക്ഷിച്ച പ്രതിക്ക് അനുവദിച്ചു  കിട്ടിയ പരോൾ  പോലെ തന്നെയാണിത്.   പറമ്പ് വാങ്ങിയതിന്റെയും വീട് പണിതതിന്റെയും  കടം  തീർക്കാൻ  ഇനി എത്രകൊല്ലം  കൂടി  ആ  മണലാരണ്യത്തിൽ കിടക്കേണ്ടി വരും  എന്നറിയില്ല.  അതിനിടയിൽ  വന്നു കയറുന്ന  മറ്റു ചിലവുകൾ.  അത് കൊണ്ട് ഈ പ്രവാസ  ജീവിതം  ഒരു ജീവപര്യന്ത  തടവ്  പോലെ തന്നെയാണ്  തനിക്ക്. മൂന്ന് കൊല്ലത്തിന് മുൻപ് അവധിക്ക് വന്നപ്പോൾ ആണ് കല്യാണവും, പുതിയ വീട്ടിലേക്കുള്ള കയറി താമസവും  നടത്തിയത്.  അത് കഴിഞ്ഞു  പോയ പോക്കാ,  പിന്നെ ഇന്നാണ് തിരിച്ച് ഈ  മണ്ണിൽ കാല്  കുത്തിയത്. രണ്ടു വയസ്സായ  പുത്രനെ  നേരിൽ ആദ്യമായി കാണുന്നത്   ഇന്നലെ രാത്രി  വിമാനത്താവളത്തിൽ  വെച്ചാണ്. പഴയ  വീടിന്റെ അവിടെ നിന്ന് കഷ്ടി  ഒരു രണ്ട് കിലോമീറ്റർ അകലെ മെയിൻ റോഡിന്റെ സൈഡിൽ ആണ് പുതിയ  വീട്. രാവിലെ  എണീറ്റ് മോനെയും എടുത്ത് നടക്കാനിറങ്ങി. പഴയ…

Read More

സരസു, ഇതെങ്ങടാണ്ടി യാത്ര? ഞാൻ എന്റെ മൂത്ത ചേട്ടന്റെ വീട്ടിൽക്ക്. അവിടെ എന്തുട്ടാ വിശേഷം?? ഏയ്, അവിടെ വിശേഷമൊന്നുല്ല്യാ, അവിടന്ന് ചേട്ടത്തിയമ്മയെയും കൂട്ടി നേരെ ഗുരുവായൂർക്ക്. തൊഴാൻ പോവാണ്ടിയെ??? ആ, ഇന്ന് രാത്രിയും നാളെ പുലർച്ചെ നിർമ്മാല്യവും തൊഴുത്, പ്രസാദൂട്ടും കഴിച്ചട്ടേ  വരു. അപ്പൊ ഇന്ന് അവിടെ താമസിക്കാൻ ആണോ. ആ, അതേ ജാനുവേച്ചി, ചേട്ടത്തിയമ്മേടെ ആങ്ങളേടെ മോളേ ഗുരുവായൂർക്കാ കെട്ടിച്ചു കൊടുത്തേക്കണേ, ഇന്ന് അവളടോടെ താമസിക്കാലോ അപ്പൊ ദാമോദരൻ വീട്ടിൽ ഒറ്റക്കാണോ??? അതേ, ദാമോദരേട്ടന് വയ്യായ വന്നപ്പോ ഞാൻ നേർന്നതാ.  ഗുരുവായൂർ അമ്പലത്തിൽ ഒൻപത് അടിപ്രദക്ഷണവും, രണ്ടു കുടം പാൽ പായസവും കഴിക്കാന്ന്. അപ്പൊ ദാമോദരൻ വരുന്നില്ലേ??? ഇല്ല്യാ, ദാമോദരേട്ടന് ഇതിലൊന്നും വിശ്വാസല്ല്യാ. അവൻ ഒറ്റക്ക്??? അതിന് മൂപ്പർക്ക് ഇപ്പോ വയ്യായയൊന്നും ഇല്ല്യാ, കഴിഞ്ഞ മാസം ഡോക്ടറെ കണ്ടിരുന്നു.  ഓക്കെ മാറി, മരുന്നൊക്കെ നിർത്താം, ഇനി കാണാൻ വരണ്ടാന്നാ ഡോക്ടർ പറഞ്ഞത്. ഓക്കെ ഗുരുവായൂരപ്പന്റെ കടാക്ഷം. അതേന്റെ ജാനുവേച്ചി, എട്ടു…

Read More

എട്ടു വർഷത്തെ പ്രവാസജീവിതത്തിന് ഫുൾ സ്റ്റോപ്പിട്ട് ഇനി എന്റെ ജീവിതം എന്റെ നാട്ടിൽ എന്ന് തീരുമാനിച്ച് തിരികെ ഞാൻ വരുമെന്ന വാർത്തകേൾക്കാമായി ഗ്രാമം കൊതിക്കാറുണ്ടല്ലോ……. എന്ന പാട്ടും റിങ്‌ ടോൺ ആക്കി നാട്ടിൽ പോയതായിരുന്നു പത്ത് വർഷം മുൻപ്. പക്ഷെ നാട്ടിൽ ചെന്ന് തൊട്ടതെല്ലാം അബദ്ധമായി. പ്രവാസ ജീവിതത്തിന്റെ ആകെ ബാക്കി പത്രമായ വീടിരിക്കുന്ന പറമ്പിന്റെ ആധാരം വെച്ച് സഹകരണ ബാങ്കുകാർ വിലപേശാൻ തുടങ്ങിയപ്പോളാണ് പത്തു വർഷം മുൻപ് എയർപോർട്ടിൽ നിന്ന് വീട്ടിലെത്തിയ ആ നിമിഷം ഉരിയെറിഞ്ഞ വസ്ത്രമായ പാന്റിന്റെ ഉള്ളിൽ കയറി വീണ്ടും എയർപോട്ടിലേക്ക് കെട്ട്യോളോട് യാത്ര പറഞ്ഞിറങ്ങിയത്. ഇവിടെ എത്തിയി ഈ കമ്പിനിയിൽ ജോലിക്ക് കയറിയിട്ട് മൂന്ന് മാസം. ഓവർടൈമും കഴിഞ്ഞ് റൂമിൽ എത്തി കവർ ഓൾ ഊരിമാറ്റി ഒന്ന് കുളിച്ച് അടുക്കളയിലേക്ക് ചെന്നു. ഭക്ഷണം കഴിഞ്ഞു വീഡിയോ കാൾ ചെയ്ത് കെട്ട്യോളുമായി സംസാരിച്ചു. പുറത്തിറങ്ങി ഒരു സിഗരറ്റ് വലിച്ച്, തിരികെ റൂമിൽ കയറി. സഹമുറിയന്മാർ എല്ലാം അവരവരുടെ…

Read More

മഴ പെയ്യുന്നു… ജനവാതിൽ  അടക്കണോ? വേണ്ട, മഴ  കൊള്ളാൻ പറ്റിയില്ലെങ്കിലും കാണുകയെങ്കിലും  ചെയ്യാമല്ലോ. എന്താ  മഴ, അതും  ഈ  കുംഭ  മാസത്തിൽ. മഴ  പെയ്യട്ടെ രാധേ, പെയ്തൊഴിയട്ടെ… മറ്റന്നാൾ  ഡോക്ടറെ കാണാൻ പോകേണ്ട ദിവസമാണ്, ഇങ്ങനെ  മഴപെയ്‌താൽ… പോണ്ടാന്ന് വെക്കണം അത്രയല്ലേ ഉള്ളു. എന്താ  അങ്ങിനെ പറയണേ, ഡോക്ടറെ കാണാതിരുന്നാൽ എങ്ങനാ? എത്ര കൊല്ലമായെടോ ഈ  കിടപ്പ്, ഒന്നെണീറ്റ് നില്ക്കാൻപോലുമാകാതെ, സ്വന്തം ആവശ്യങ്ങൾ പോലും നിറവേറ്റാൻ പറ്റാതെ. അതൊന്നും ആലോചിക്കേണ്ട, മിണ്ടാതെ  കിടന്നോളു. പടി തുറക്കുന്ന ശബ്ദം കേൾക്കുന്നല്ലോ, ആരാണെന്ന് നോക്കു മ്മ്മ്മ്…… ആരായിരുന്നു…. പോസ്റ്റ്‌ മാൻ ആയിരുന്നു , ഒരു കത്തുണ്ട്… ഋഷിയാകും, അയാൾ  അല്ലാതെ ആരാ  എനിക്ക് കത്തെഴുതാൻ. അല്ല, വിദേശത്ത് നിന്നല്ല, സീൽ നോക്കിയിട്ട് മുംബയിൽ നിന്നാണ് മുംബൈയിൽ നിന്നോ?  ആരാ അവിടന്ന്???  എന്തായാലും  പൊട്ടിച്ചു വായിക്കു “തടി  കോൺട്രാക്റ്ററെ…. ഞാൻ  വരുന്നു.  റെയിൽവേ സ്റ്റേഷനിൽ ഉണ്ടാകണം.  (തിയതിയും, സമയവും എഴുതിയിട്ടുണ്ട്) എന്ന് ക്‌ളാര” കത്ത് വായിച്ചു…

Read More

ഉച്ചക്ക് ഊണ് കഴിഞ്ഞു ഒന്ന് കിടന്നതായിരുന്നു സാവിത്രി.  അപ്പോളാണ് കാളിങ് ബെൽ അടിക്കുന്നത് കേട്ടത്. ആരാന്ന് നോക്ക് സാവിത്ര്യേ.  തൊട്ടടുത്ത് കിടക്കുന്നുണ്ടായിരുന്ന ദിവകരൻ ഇതും പറഞ്ഞു പുതപ്പെടുത്ത് തലവഴി മൂടി. എണീറ്റ് പോയി വാതിൽ തുറന്നപ്പോൾ ചന്ദ്രനാണ്.  ദിവകരേട്ടന്റെ മൂത്ത ചേച്ചിയുടെ താഴേള്ള മോൻ.  ഗൾഫിലാണ് അവൻ.  അവന്റെ അമ്മ മരിച്ചപ്പോൾ വന്നതാണ്.  അധികമാണ് പെട്ടന്ന് വരാൻ വിളിച്ചു പറഞ്ഞപ്പോൾ ഇപ്പോ വന്നട്ട് ഒന്നും ആയില്ലെങ്കിൽ എന്തിനാ അതു കൊണ്ട് മരിച്ചിട്ട് പറയു അപ്പൊ വരാം, വെറുതെ ഇപ്പോളും പിന്നെ മരിച്ചാലും ഫ്ലൈറ്റ് ടിക്കറ്റിന് കാശ് കളയണ്ടല്ലോ എന്ന് പറഞ്ഞവനാ. ചന്ദ്രനാ… കേറി ഇരിക്കടാ. ഉറങ്ങുകയായിരുന്നോ അമ്മായി? അല്ലടാ, കിടന്നു… അല്ലാണ്ടെ എന്ത് ചെയ്യാനാ? ദിവാകരമാമ എവിടെ? ദിവകരേട്ടൻ കിടക്കാ, നീ ഇരിക്ക് ഞാൻ വിളിക്കാം. ആ….. നീ ഉണ്ടോ? ഉവ്വ്, ചോറെടുക്കാടാ ചെക്കാ വേണ്ടമ്മായി, ഞാൻ ഉണ്ടട്ടാ ഇറങ്യെ.  കുറച്ചു വെള്ളം എടുത്തോളു. എത്ര ദിവസം ലീവ്ണ്ടാർന്നു നിനക്ക്. രണ്ട്…

Read More

ന്റെ ദുഷ്യേട്ടാ,  വയലാർ പറഞ്ഞത് ശരിയാണ് ദുഷ്യേട്ടാ, എത്ര നേരായിന്നോ ഞാനീ താമരയിലയും പിടിച്ചു ഇരിക്കണു. പക്ഷെ… പ്രണയലേഖനം എങ്ങിനെ എഴുതണമെന്ന് എനിക്ക് അറിയില്ല, ഞാൻ ഒരു മുനി കുമാരിയല്ലേ ദുഷ്യേട്ടാ, അതുകൊണ്ട് ദുഷ്യേട്ടന് ഇതൊരു പ്രണയലേഖനമായി തോന്നിയില്ലെങ്കിലും, ഇത് ഒരു പ്രണയലേഖനം തന്നെയാണ്, കാണാൻ വലിയ ലുക്ക്‌ ഇല്ലന്നേ ഉള്ളു,  ദുഷ്യേട്ടൻ ഇവിടന്ന് പോയതിൽ പിന്നെ ഒരു രസുല്ല്യ. ദുഷ്യേട്ടൻ ഇല്ലാത്ത ശകു ബാറ്ററി ചാർജ് ഇറങ്ങിയ മൊബൈൽ ഫോൺ പോലെയാണ്. ഞാൻ ഇവിടെ ദുഷ്യേട്ടനെയും സ്വപ്നം കണ്ട് ദിവസങ്ങൾ എണ്ണി ഇരിക്കുകയാണ് ദുഷ്യേട്ടാ. എന്നാ ദുഷ്യേട്ടൻ എന്നെ കൊണ്ടുപോകാൻ വരുന്നത്. നമ്മൾ സ്വപ്നം കണ്ട ആ കുന്നിൻ ചെരുവിലെ ബ്ലു പെയിന്റ് അടിച്ച്‌, പാരഡൈസ് എന്ന് പേരിട്ട നമ്മുടെ കൊച്ചു വീട്ടിലേക്ക്.   ഈ മോതിരം തന്നു പോയന്നേരം ദുഷ്യേട്ടന് ആ ഐ ഫോൺ തരായിരുന്നില്യേ. അങ്ങിനെ ആണെങ്കിൽ എനിക്ക് ദുഷ്യേട്ടനെ എപ്പോ വേണെങ്കിലും വിളിക്കായിരുന്നല്ലോ. മ്മടെ കുടിലിന്റെ പിന്നിലെ…

Read More

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങാൻ വൈകി. ഓടിപ്പിടിച്ച് മെട്രോ സ്റ്റേഷനിലേക്ക് എത്തിയപ്പോഴേക്കും പതിവ് വണ്ടി മിസ്സായതുകാരണം ലേറ്റ് ആയാണ് ഓഫീസിൽ എത്തിയത്.   സീറ്റിൽ ഇരിക്കാൻ തുടങ്ങിയപ്പോഴേക്കും സഹപ്രവർത്തക സെലിൻ പറഞ്ഞു, “സൗമിനിയെ മാനേജർ അന്വേഷിച്ചു”   ഇന്നലെ മാനേജർ ലീവ് ആയിരുന്നു. അത്യാവശ്യമായ റിപ്പോർട്ട്‌ എടുത്ത് വെക്കാൻ ഇന്നലെ തന്നെ മെസ്സേജ് അയച്ചിരുന്നു.   വേഗം റിപ്പോർട്ടുകളുമായി കാബിനിലേക്ക് ചെന്നു.   “എന്താ ലേറ്റ് ആയത്?”   “ട്രെയിൻ മിസ്സ്‌ ആയി ”   “ഇന്നലെ പറഞ്ഞിരുന്ന റിപ്പോർട്ടുകൾ…?”   റിപ്പോർട്ട്‌ ഫയൽ മേശയുടെ മുകളിലേക്ക് വെച്ചു.   “എന്താ സൗമിനി ഈ ചെയ്തു വെച്ചിരിക്കുന്നത്?!”   “എന്താണ് സാർ?”   “ഇതല്ലല്ലോ ഞാൻ പറഞ്ഞത്?”   “സാർ, ഇന്നലെ എനിക്ക് മെസ്സേജ് അയച്ചത്…”   “ഇതല്ല, എന്നോട് തർക്കിക്കാൻ നിൽക്കണ്ട… സംശയം ഉണ്ടെങ്കിൽ എന്നോട് ചോദിക്കാമായിരുന്നില്ലേ, എപ്പോൾ വേണമെങ്കിലും മെസ്സേജ് ചെയ്ത് ചോദിക്കാമല്ലോ..”   ഒന്നും പറഞ്ഞില്ല, പറഞ്ഞിട്ട്…

Read More

കുറച്ചു നാളായി  കാര്യമായി വല്ലതും  തടഞ്ഞിട്ട്.  പണി  ഇല്ല എന്ന് തന്നെ  പറയാം.  കൊറോണ കഴിഞ്ഞതിൽ പിന്നെ കാര്യങ്ങൾ ഒക്കെ അവതാളത്തിലായി.  ആരുടെ കയ്യിലും കാശില്ല്യ.  ഉള്ളവർ ഓക്കെ ഡിജിറ്റൽ ആയല്ലോ.  സ്വർണ്ണം ഉള്ളതെല്ലാം ബാങ്ക് ലോക്കറിലും, ഫിനാൻസുകാരുടെ കയ്യിലും.  അതുകൊണ്ട്  കാര്യങ്ങൾ  ഇത്തിരി പരുങ്ങലിൽ തന്നെ  ആണ്. കഴിഞ്ഞ  വിഷുക്കണി  ആരെ  ആണ് കണ്ടത്  എന്ന് ഓർക്കാൻ നോക്കി. ഓഹ്… അതോർത്തിട്ട് എന്ത് കാര്യം  അതിനു മുന്നത്തെ വിഷുവും  ഇങ്ങനെ തന്നെ  ആയിരുന്നു അല്ലോ.   കഴിഞ്ഞ കൊല്ലത്തെ വിഷുക്കണിയെ കുറിച്ചൊർത്തിട്ട്  ഇനി എന്ത് കാര്യം. നാളെ  വിഷുവാണ്.  ഒരു നല്ല  കണികാണണം.  അടുത്ത  കൊല്ലമെങ്കിലും  കഴിഞ്ഞ  കൊല്ലങ്ങളിലെ പോലെ അല്ലാതാക്കണം.   മീശമാധവനിലെ  മാധവൻ  പറയുന്നത്  പോലെ  താനും  ഒരു കള്ളനാണ്.  ഈ  ചിറ്റാരിക്കടവിന്റെ കള്ളൻ.  പക്ഷെ  താൻ കക്കുന്നതൊക്കെ ഈ  ഗ്രാമാതിർത്തി  കടന്ന് പോയിട്ടുണ്ട്.  പക്ഷെ  വലിയ  വലിയ  കളവുകളോ, കൊലപാതകങ്ങളോ, ആളുകലുടെ തലക്കടിക്കലോ  ഒന്നും ഇതുവരെ …

Read More

കുറെ കൊല്ലം മുൻപാ… എന്ന് വെച്ചാൽ വീടിനു ചുറ്റും മതിൽ കേട്ടുന്നതിന് മുൻപ്, കോളേജ് കാലം…   അയ്യോ…   രാവിലെ അടുത്ത വീട്ടിൽ പടക്കം പൊട്ടണ ശബ്ദം കേട്ടാണ് ഞെട്ടി ഉണർന്നത്…   ഓഹ് ഇന്ന് വിഷുവാണല്ലേ…   ഡാ… എണീറ്റെങ്കിൽ. കണി കാണാൻ വാ… അമ്മയാണ്.   എണീറ്റ് കണി കണ്ടെന്നു വരുത്തി. ആകെ എന്തോ പോലെ, ഇന്നലെ വിഷു ആഘോഷിക്കാൻ കുടിച്ചത് പക വീട്ടുകയാണ്. കെട്ട് വിട്ടിട്ടില്ല. ലിവർ ലേശം മന്ദഗതിയിലാണെന്ന് തോനുന്നു പ്രവർത്തനം. അതെങ്ങിന്യ, ലിവർ ആണെങ്കിലും അടിമയൊന്നും അല്ലല്ലോ ഫ്രീയായി ഇമ്മാതിരി ഓവർടൈം പണി ചെയ്യാൻ. അപ്പോളാണ് മൂത്ര ശങ്ക തോന്നിയത്…   എണീറ്റ് മുറ്റത്തേക്കിറങ്ങി…   അയൽക്കാർ പടക്കം പൊട്ടിച്ചു കഴിഞ്ഞെന്നാണ് തോന്നണത്…   വേലിയുടെ അടുത്ത് ചെന്ന് കണ്ണടച്ച് നിന്ന് ആ സുരലോക ജലധാര തുറന്നു വിട്ടു. പടക്കം പൊട്ടിയ ശബ്ദം കേട്ടപ്പോൾ ഓടിയോളിച്ച ഉറക്കം തണുത്ത കാറ്റ് കൊണ്ടപ്പോൾ തിരിച്ചു…

Read More

രാവിലെ വീട്ടിൽ നിന്ന് ഇറങ്ങി സ്കൂട്ടറിൽ റെയിൽവേ സ്റ്റേഷനിൽ എത്തി അവിടെ നിന്നും ആദ്യത്തെ ട്രെയിനിൽ കയറി നഗരത്തിൽ എത്തിയ ശേഷം അവിടെ നിന്നും ജോലിസ്ഥലത്തേക്കുള്ള ബസ് പിടിക്കണം. എന്നാലേ സമയത്തിന് ഓഫീസിൽ എത്താൻ പറ്റു. ജോലിക്ക് കയറി ആദ്യ കാലത്തൊക്കെ ഇതൊരു ബുദ്ധിമുട്ടായി തോന്നിയിരുന്നെങ്കിലും ഇപ്പോൾ അതൊരു ശീലമായി. കിടക്കയിൽ പാതി നിറുത്തിയ ഉറക്കം പിന്നെ ട്രെയിൻ യാത്രയിൽ മുഴുമിപ്പിക്കും. അതാണ് പതിവ് ക്ഷേത്ര നഗരിയിൽ നിന്നും അതി രാവിലെ പുറപ്പെടുന്ന ആ ട്രെയിനിൽ വലിയ തിരക്കുണ്ടാകുകയില്ല. തലേന്ന് വന്നു താമസിച്ചു ക്ഷേത്ര ദർശനം കഴിഞ്ഞു പോകുന്ന കുറച്ചു പേരെ ഉണ്ടാകു, പിന്നെ ആ നാട്ടുകാരായ കുറച്ചു സ്ഥിരം യാത്രക്കാരും. അതുകൊണ്ട് കിടന്നുറങ്ങാൻ ഇഷ്ടം പോലെ സീറ്റ്‌ ഉണ്ടാകും. നഗരത്തിൽ എത്തിയാലേ പിന്നെ തിരക്കാകു, അന്നും പതിവ് പോലെ റെയിൽവേ സ്റ്റേഷനിൽ എത്തി ട്രെയിനിൽ കയറി ഒരു ഒഴിഞ്ഞ സീറ്റിൽ കയറി കിടന്നു. ഇന്നലെ കിടക്കാൻ വൈകി. കുറച്ചകലെയുള്ള ആശുപത്രിയിൽ…

Read More