നേരം പരപര വെളുത്തു. കുഞ്ഞിക്കിളി കണ്ണു തുറന്നു. കുഞ്ഞിക്കിളിക്ക് വിശക്കാൻ തുടങ്ങി കുഞ്ഞിക്കിളി അമ്മക്കിളി യെതട്ടി ഉണർത്തി പറഞ്ഞു അമ്മേ ! എനിക്ക് വിശക്കുന്നു. “അതിനെന്താ അമ്മ ഇപ്പോൾ പോയി മോൾക്ക് ഭക്ഷണം കൊണ്ടുവരാം മോൾ ഇവിടെ ഇരിക്കൂ.” അപ്പോൾ കുഞ്ഞിക്കളി പറഞ്ഞു. “ഞാനും വരുന്നു” ഇത് കേട്ട് അമ്മ കിളി പറഞ്ഞു, “മോളെ ഞാൻ നാളെ കൊണ്ടുപോകാം” ഇതും പറഞ്ഞ് അമ്മക്കിളി യാത്രയായി അപ്പോൾ അതുവഴി വന്ന കുട്ടിപ്പട്ടാളങ്ങൾ ഈ കിളിയെ കണ്ടു. അതിൽ ഒരു കുട്ടി പറഞ്ഞു, “ഈ കിളിയെ നമുക്ക് വീട്ടിൽ കൊണ്ടുപോകാം” മരത്തിൽ കയറി കുട്ടികൾ കിളിയേയും കൊണ്ട് വീട്ടിലേക്ക് പുറപ്പെട്ടു. കുഞ്ഞിക്കിളിയോ! അമ്മക്കിളിയെ കാണാത്തതുകൊണ്ട് പേടിച്ച് നിലവിളിച്ചു. കുഞ്ഞിക്കിളിയുടെ കരച്ചിൽ കേട്ട് അമ്മ ചോദിച്ചു. “ഈ കിളിയെ എവിടെ നിന്നാണ് നിങ്ങൾക്ക് കിട്ടിയത്?” കുട്ടികൾ നടന്ന കാര്യം അമ്മയോട് വിശദമായി പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു. “മക്കളെ ഈ കിളിയെ നമുക്ക് അവിടെ തന്നെ…
