Author: Lekha Justin

പൊയ്യല്ലൊരിക്കലും പൊയ്യല്ല ഞാൻ പൊയ്യായൊരു മുഖമണിയ വയ്യ പുറംപൂച്ച്, നാടകമാടുകയും വയ്യ. നേരായ നേരുള്ള, നേരേ ചരിക്കുന്ന ഞാനാവുകയാണെനിക്കേറെയിഷ്ടം ♥️!

ഒരുപാട് ആഗ്രഹിച്ച് കൈയിലെത്തിയ പുസ്തകം. ഏകദേശം മൂന്നു വർഷങ്ങൾക്കു മുൻപ് ഫേസ്‌ബുക്കിൽ പങ്കുവയ്ക്കപ്പെട്ട ഒരു വിഡിയോയിലൂടെയാണ് നൗഫലിനെ ശ്രദ്ധിക്കുന്നത്. ആകർഷകമായ വാക്ചാതുരിയും സംസാരിക്കുന്ന വിഷയങ്ങളെ ആഴത്തിൽ ശ്രോതാവിലേക്ക് പകരാനുള്ള അസാധ്യ കഴിവുള്ള പ്രതിഭ. പറയുന്ന ഓരോ വാക്കും ഹൃദയത്തിൽ തൊട്ട്, തന്റെ ശബ്ദത്തിനെ, വാക്കുകളെ ഒരുണർത്തുപാട്ട് പോലെ അത്രമേൽ വൈകാരികമായി നമ്മിലേക്ക്‌ പടർത്തി ആസ്വാദനത്തിന്റെ ഉത്തുംഗത അനുഭവിപ്പിക്കുന്ന അതുല്യ കലാകാരൻ. 2022 SIBF ൽ പരിചയപ്പെടാൻ സാധിച്ചു. പ്രകാശനങ്ങളോടനുബന്ധിച്ച പ്രഭാഷണങ്ങൾ കേട്ടു. അങ്ങനെ ഈ പുസ്തകം വേണമെന്നാഗ്രഹിച്ചാഗ്രഹിച്ച് ഒടുവിലിത് കയ്യിലെത്തിയപ്പോഴുണ്ടായ സന്തോഷം വാക്കുകളിൽ ഒതുക്കാനാവുന്നതല്ല. വായിച്ചു തീർത്ത ഒരു പുസ്തകം എന്ന നിലയിൽ ഷെൽഫിന്റെ കോണിലേക്ക് വേഗത്തിൽ മാറ്റാൻ മടി തോന്നിപ്പിക്കുന്ന ചിലതുണ്ടാവാറുണ്ട്. അങ്ങനെയൊരു പുസ്തകമാണ് ഇതും. പലപ്പോഴും കണ്ണുകൾ നിറഞ്ഞു…നന്നായി കരഞ്ഞു. വീണ്ടും വീണ്ടും ചില അദ്ധ്യായങ്ങളിലൂടെ കടന്നു പോയി. സ്നേഹത്തെ പറ്റി, കരുതലിനെ പറ്റി, നഷ്ടങ്ങളെ പറ്റി, അമ്മയെന്ന ഒരു മനുഷ്യന്റെ സനാഥത്വത്തെ പറ്റി, പ്രണയത്തെ പറ്റി, ഭ്രാന്തിനെ…

Read More

കലാമണ്ഡലം സത്യഭാമയെ കുറ്റപ്പെടുത്തുമ്പോൾ : RLV രാമകൃഷ്ണൻ എന്ന കലാകാരനെ നമുക്കെല്ലാമറിയാം. നൃത്തത്തെ സ്നേഹിച്ചും ഉപാസിച്ചും ജീവിച്ചു പോരുന്ന അതുല്യകലാകാരൻ. കൂടാതെ നമ്മുടെ പ്രിയനടൻ കലാഭവൻ മണിയുടെ സഹോദരൻ. കലയോട് നമുക്കത്രമാത്രം ബഹുമാനമുള്ളതു കൊണ്ടു തന്നെ നമുക്കീ സഹോദരങ്ങളോട് ബഹുമാനവും സ്നേഹവുമാണ്. അവരെ ആരെങ്കിലും അധിക്ഷേപിച്ചാൽ നമുക്ക് സഹിക്കില്ല. ഇന്നു രാവിലെയാണ് സത്യഭാമയുടെ അഭിമുഖം കേൾക്കുന്നത്. അതിലുള്ള അവരുടെ വാക്കുകൾ കേൾക്കുമ്പോൾ മേലാകെ ഏതോ വൃത്തികെട്ട പുഴു അരിച്ചിറങ്ങുന്ന പോലുള്ള അറപ്പിൽ ശരീരവും മനസും ഒരുപോലെ ചുളുങ്ങി. ആകെ നൊന്ത്, അസ്വസ്ഥമായ മനസോടെയിരിക്കുമ്പോൾ എന്റെ തന്നെ ചുറ്റുപാടുകളാണ് ഓർമ്മയിൽ വന്നത്. അത്ര വെടിപ്പുള്ളതാണോ ഇവിടം? അവരെ തെറി വിളിക്കാൻ നൂറുശതമാനം അർഹതയുള്ളവർ എത്രപേരുണ്ടാവും? സത്യഭാമയുടെ വാക്കുകൾ വൃത്തികേടാണ് എന്നുച്ചത്തിൽ പറയുമ്പോഴും അതൊരുപക്ഷേ അവരുടെ പ്രൊഫെഷനൽ ഈഗോയിൽ നിന്നു വന്നവയാകാം എന്ന മറുപുറത്തേക്കും ചിന്ത പോയി. എന്നുവച്ച് അവരുടെയുള്ളിൽ ജാതിചിന്തയോ വർണവെറിയോ ഇല്ലായിരിക്കാം എന്നല്ല. വാക്കുകൾ ഇത്തരത്തിൽ പുറത്തുചാടിപ്പോയ അവസ്ഥ എന്തായിരിക്കാം എന്ന…

Read More

“മോൾ എവിടെയാണിപ്പോൾ പഠിക്കുന്നത്?” കുശലാന്വേഷണത്തിനിടയിൽ സുഹൃത്തിന്റെ ചോദ്യം. “ഇവിടെത്തന്നെയാണ്. നാട്ടിൽ പഠിപ്പിക്കണമെന്നായിരുന്നു. പിന്നെ തീരുമാനം മാറ്റേണ്ടി വന്നു.” “നന്നായി. കണ്ടില്ലേ നാട്ടിലെ സംഭവങ്ങൾ. മക്കളെ നാട്ടിലേക്ക് പഠിക്കാനയച്ചിട്ട് എങ്ങനെ സമാധാനത്തോടെ ഇവിടെ കഴിയും?” വിദ്യാഭ്യാസാർത്ഥം നാട്ടിലേക്കയച്ച മകനെയോർത്തുള്ള ആ അമ്മയുടെ വേവലാതി ശബ്ദത്തിൽ തെളിഞ്ഞിരുന്നു. എന്റെ മക്കൾ ഇവിടെയായതു കൊണ്ട് ഇങ്ങനെയൊന്നും സംഭവിക്കില്ല എന്ന് ആശ്വസിക്കാനും എനിക്കവിടെ കഴിയുന്നുണ്ടായില്ല. ഏതു കുഞ്ഞുങ്ങൾക്ക് ആപത്തുണ്ടായാലും സ്വന്തമെന്നപോലെ ഉള്ളിലെ അമ്മമനസ് നീറിപ്പിടയും. നാട്ടിലെ വിദ്യാലയങ്ങളിൽ നടക്കുന്ന അക്രമങ്ങൾ എല്ലാമൊന്നും പുതിയതല്ലെങ്കിലും അതിനെ അങ്ങനെ കണ്ട് മാതാപിതാക്കളുടെ ആധി അടക്കാവുന്നതല്ല. മക്കളെ തങ്ങളിൽ നിന്നകലെ പഠിക്കാനയച്ചിട്ട്, ഓരോ നിമിഷവും എന്റെ കുഞ്ഞ്…എന്റെ കുഞ്ഞ് എന്നൊരു നെടുവീർപ്പിലഴലുന്ന വീട്ടകങ്ങളാണ് ചുറ്റും. ആത്മഹത്യ എന്നു തെളിയിക്കപ്പെട്ടാൽ പോലും മൃഗീയമായ കൊലപാതകത്തിന്റെ നിഴൽ വീണു കിടക്കുന്ന സിദ്ധാർത്ഥിന്റെ മരണം മനസിനെ ഘനപ്പെട്ടൊരു വേദനയിലേക്കാണ് ഓരോ രക്ഷിതാക്കളെയും തള്ളിയിട്ടത്. ഏതോ നാട്ടിലെ ആരുടെയോ കുട്ടി എന്നല്ല സ്വന്തം കുഞ്ഞ് എന്ന വികാരത്തോടെ…

Read More

കുറേ ദിവസമായി അന്തരീക്ഷമാകെ വിങ്ങി നിന്നിരുന്ന മൂടാപ്പ് മാറിത്തുടങ്ങിയിട്ടുണ്ട്. പുത്തനിട്ടു സ്കൂളിൽ പോകാനിറങ്ങുന്ന ചുറുചുറുക്കുള്ളൊരു കുട്ടിയെ പോലെ സൂര്യൻ വെള്ളിമേഘങ്ങൾക്കിടയിലൂടെ തല ഉയർത്തി നിന്നു. പ്രകൃതി അതിന്റെ മാറ്റങ്ങളിലേക്ക് തന്മയത്വത്തോടെ അലിഞ്ഞു ചേരുകയാണ്. “പത്രം എത്തിയില്ലേ ഇതുവരെ?”, ഉമ്മറത്ത് നിന്നുള്ള കാലുഷ്യത്തിന്റെ കരകരപ്പു വീണ ശബ്‌ദം രേവതിയമ്മ കേട്ടില്ലെന്നു നടിച്ചു. രാവിലെ തുടങ്ങും. വീടാകെ നിറയുന്ന ശകാരത്തിന്റെ ശീലുകൾ. “ഈ ചായ തണുത്തു പോയല്ലോ, ചൂടാക്കി കൊണ്ടു വരൂ.” “രാമനെവിടെ? തേങ്ങയിടാൻ വിട്ടിട്ട് മണിക്കൂറ് രണ്ടു മൂന്നായല്ലോ.” “ഹോ! ഇന്നും പുട്ട് തന്നെ? രേവതീ നിനക്കറിയില്ലേ ഈ പുട്ടും കടലയും എനിക്കത്ര പഥ്യല്ലാന്ന്? ഗ്യാസിന്റെ അസ്കിത വല്ലാണ്ട് കടുത്തു വരികയാണ്. അതെങ്ങനാ ഇവിടെല്ലാവർക്കും ഇപ്പൊ അവരവരുടെ കാര്യല്ലേയുള്ളൂ.” ഇടവിടാതെയുള്ള പരാതികളുടെയും പരിഭവങ്ങളുടെയും വഴക്കുകളുടെയും ചൂടിലും പുകയിലും ഓരോ ദിവസങ്ങൾക്കു മേലും ഇരുൾ പരക്കുകയാണ്. രേവതിയമ്മ നെടുവീർപ്പിട്ടു. മുൻപ് ഇങ്ങനെയേ ആയിരുന്നില്ല രവി മാഷ്. വെളുപ്പിന് അഞ്ചു മണിക്കെണീറ്റാൽ, പറമ്പിൽ രാമനോടൊപ്പം കൃഷിയിൽ…

Read More

“പ്രിയാ…ഞാനീ മുറിയിലെ ലൈറ്റൊന്നിട്ടോട്ടെ?” വാതിൽപാളിക്ക്‌ പിന്നിൽ മൃദുവായ സ്ത്രീ ശബ്‌ദം. പരിചിതമല്ലാത്ത സ്വരം കേട്ട് അവൾ മുൻപിലെ നേർത്ത ഇരുട്ടിലേക്ക് കണ്ണുകൾ വിടർത്തി. മറുപടിക്കു കാക്കാതെ കയ്യിലെ ഫയലുകൾ മേശപ്പുറത്തേക്കു വച്ച് അവർ വന്ന് അരികിലിരുന്നു. സൂചിത്തണുപ്പുള്ള അവരുടെ വിരൽസ്പർശത്തിൽ ശരീരമാസകലം വൈദ്യുതി കടന്നു പോയത് പോലെ പെരുത്തു. നിഷേധശബ്ദത്തോടെ കൈകൾ പിന്നിലേക്കു വലിച്ചു. പിന്നെ സ്വതേയുള്ള സംയമനത്തിലേക്കു നൂണ്ടു. മുഖഭാവങ്ങൾ വായിക്കാനാവാതെ ഇരുട്ട് പുതച്ച രണ്ടു സ്ത്രീകൾ. ഇരുവർക്കും അന്നേരം ആ അന്ധകാരം വലിയൊരനുഗ്രഹമായിത്തോന്നി. കലഹിക്കാനും തുറന്നു സംവദിക്കാനും ഇരുട്ടിനോളം വലിയൊരു കൂട്ടുണ്ടാവുമെന്നു തോന്നുന്നില്ല. ഇരുട്ടിലായിരിക്കുമ്പോൾ രൂപവും മനസും എല്ലാം അതിനോടു ലയിക്കും. ഭയക്കാതിരുന്നാൽ തൊട്ടിലാട്ടും പോലെ നമ്മെ തലോടിയുറക്കും. ഇപ്പോൾ ഈ ഇരുട്ടാണെനിക്കിഷ്ടം. ഭയപ്പെടുത്തുന്ന വെളിച്ചങ്ങൾ ഇനിയുമെന്നിലേക്കു വരാതിരിക്കട്ടെ. പ്രിയയുടെ നെടുവീർപ്പിന്റെ അർത്ഥതലങ്ങൾ മനസിലായെന്ന വണ്ണം അവിടെ ഇരുട്ടിന്റെ ഘനം അല്പം പോലും ഉലയാതെ നിന്നു. തന്റെ കൈകളിൽ തെരുപ്പിടിച്ചിരിക്കുന്ന വിരലുകളിൽ കൊരുത്തിട്ടിരിക്കുന്ന ഒരുപാട് ചോദ്യങ്ങളെ അവൾ കണ്ടു.…

Read More

നിശബ്ദതയുടെ ആഴങ്ങളിലേക്ക് മനസ് കൂപ്പുകുത്തിയ ദിവസങ്ങളാണ് കടന്നു പോകുന്നത്‌. വിസ്മയ, ഉത്ര, അർച്ചന, സുചിത്ര എന്നിവർക്കു പിന്നാലെ ഇന്ന് ഡോക്ടർ ഷാഹ്‌ന. ഇങ്ങനെ സ്ത്രീധനത്തിന്റെ പേരിൽ ജീവൻ പൊലിഞ്ഞ എത്രയോ പെൺകുട്ടികളെ നാം കണ്ടുകഴിഞ്ഞു. അവർക്കു വേണ്ടി ഘോരഘോരം എഴുതിയും ഉച്ചത്തിൽ ആക്രോശിച്ചും പ്രതികരിച്ചു. എന്നിട്ടും ഇന്നും സ്ത്രീധനം എന്ന ഭീകരത അതേ വീര്യത്തോടെ പെൺകുട്ടികളുടെ ജീവനു നേരെ ഭീഷണി ഉയർത്തി നിലകൊള്ളുന്നു. എന്തുകൊണ്ടെന്ന ചോദ്യത്തിലൂന്നിത്തന്നെ മുന്നോട്ടു പോകണം. ഡോക്ടർ ഷഹന സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യയിൽ അഭയം പ്രാപിക്കും മുൻപ് അവൾക്കു വേണ്ടി, അല്ലെങ്കിൽ ഇത്തരം മാനസികപീഡ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് വേണ്ടി നാം എന്തു ചെയ്യുന്നുണ്ട് എന്നത് ഇനിയെങ്കിലും ചിന്തിക്കേണ്ട വിഷയമാണ്. പെൺകുട്ടികൾ ആത്മാഭിമാനത്തോടെ പഠിച്ച്, മറ്റാരുടെയും ആശ്രയത്തിലല്ലാതെ തലയുയർത്തി നിന്നു ജീവിക്കണം എന്ന വീറ് ഓരോ അദ്ധ്യാപകരും വീട്ടുകാരും കുഞ്ഞുങ്ങൾക്ക് പകർന്നു കൊടുക്കണം. കാമ്പില്ലാത്ത പ്രണയങ്ങളിൽ തകർന്നു പോകേണ്ടതല്ല അവരുടെ മനസ് എന്ന് പഠിപ്പിച്ചു കൊടുക്കണം. ടോക്സിക് ആയ ബന്ധങ്ങളിൽ…

Read More

ഒരു മനുഷ്യജീവിതത്തിന്റെ ദുരിതകാല ഓർമ്മകൾ അതിന്റെ അനുഭവസ്ഥനെക്കാൾ ഒരുപക്ഷേ ചുറ്റുമുള്ളവരെ കൂടുതൽ ഭാരപ്പെടുത്തുന്ന അവസ്ഥയിലെത്തിക്കുക അത്രകണ്ട് സ്വാഭാവികമല്ല. പ്രൊഫ. ടി ജെ ജോസഫിന്റെ “അറ്റു പോകാത്ത ഓർമ്മകൾ” എന്ന പുസ്തകം സമ്മാനിക്കുന്നത് അത്തരം ഒരു മനസികാവസ്ഥയാണ്. വായനാവസാനം കണ്ണുകൾ ആകാശത്തേക്കുയർത്തി “ഇത്ര നീചരോ മനുഷ്യർ” എന്നു വിലപിച്ചു പോകാത്ത മനുഷ്യരുണ്ടാവില്ല എന്നത് നിസ്തർക്കമായ വസ്തുതയാണ്. നിഷ്ഠകളോടെ ജീവിതത്തെ പരിപാലിക്കുക എന്ന ഉദ്ദേശ്യത്തിൽ പിറന്ന മതങ്ങൾ പിൽക്കാലത്ത് മനുഷ്യനെ എത്രത്തോളം അന്ധരാക്കി മാറ്റി എന്നതിന് ലോകത്തിൽ നടന്നിട്ടുള്ള അല്ലെങ്കിൽ നടന്നു കൊണ്ടിരിക്കുന്ന വിവിധസംഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതഗ്രന്ഥങ്ങൾ പൊതുവേ ഉയർത്തിപ്പിടിക്കുന്ന പരസ്പരം സ്നേഹിച്ചു വർത്തിക്കുക എന്ന ആത്യന്തിക സന്ദേശത്തിനു വിപരീതമായി തങ്ങളുടെ മതവിശ്വാസസംരക്ഷണത്തിനായി മറ്റൊരു മനുഷ്യനെ പൂർണ്ണമായും തച്ചുടയ്ക്കുക എന്നത് എത്രയോ വേദനാജനകമാണ്. ഇവിടെ മതമൗലികവാദികളുടെ ക്രൂരതയെക്കാൾ ഏറെ ദുഃഖിപ്പിക്കുന്നത് അദ്ദേഹത്തിന്റെ സ്വന്തം മതത്തിലെ തന്നെ പുരോഹിതപ്രമാണിമാരുടെയും സഭയുടെയും പ്രവൃത്തികളാണ്. വേട്ടയാടപ്പെടുന്നവനെ ചേർത്തു പിടിക്കുക എന്നതിനേക്കാൾ അവനെ ഒറ്റപ്പെടുത്തി ക്രൂശിക്കുക എന്ന നയം ഇവരൊക്കെ…

Read More

പ്രവാസം ! ജനിച്ചിടത്തു നിന്ന്, വസിച്ചിടത്തു നിന്ന് ദേശവും ഭാഷയും മറികടന്നൊരിടം അന്നത്തിനും അർത്ഥത്തിനുമായി തെരഞ്ഞെടുത്തു കൊണ്ടു തുടരുന്ന ജീവിതം. പ്രവാസത്തിലേക്കൊരുവൻ കാലെടുത്തു വയ്ക്കുമ്പോൾ മുതൽ അവന്റെ ഉറ്റവരും ഉടയവരുമടക്കം പ്രിയപ്പെട്ട ഓരോ മനുഷ്യരും ഇടങ്ങളും അവനിൽ ഹൃദയപ്രവാസം ആരംഭിക്കുകയായി. അവനു മാത്രം കാണാവുന്ന, സംവദിക്കാവുന്ന വേറിട്ട പ്രവാസികൾ. സദാസമയവും അവൻ അവരെ ചേർത്തു പിടിച്ചു കൊണ്ട്, അവർക്കായി കരുതിക്കൊണ്ട്, സ്വയം മറന്ന് ജീവിച്ചു തുടങ്ങുകയാണ്. അത്‌ മനസിലാക്കാൻ മറ്റൊരു പ്രവാസിക്കേ കഴിയൂ. കഴിഞ്ഞ അവധിക്കാലത്ത്, ഒരു സുഹൃത്തിനെ കണ്ടപ്പോൾ പഴയ ഒരുപാട് കാര്യങ്ങൾ സംസാരത്തിലേക്ക് വന്നു. “നിനക്കെങ്ങനെയാണ് ജീവിതത്തെ ഇത്രകണ്ട് ഓർത്തു വയ്ക്കാൻ കഴിയുന്നത്?” അതിശയപ്പെടലിന്റെ ആ കൺവെളിച്ചത്തെ സ്നേഹത്താൽ ഞാൻ കോരിയെടുത്തു. ഇരുപത് വയസിൽ തുടങ്ങിയ പ്രവാസമാണ്. അന്നു മുതൽ ഇന്നേ വരെ ഓരോ ദിവസത്തെയും എന്റെ ജീവിതം ഇന്നുകളിലേ അല്ല… അതിനും മുൻപത്തെ അന്നുകളിലാണ്. എന്റെ നാലു ചുവരുകൾക്കുള്ളിൽ, ഓഫീസ് മുറിയിൽ ഒക്കെ ഞാൻ പേറി നടന്നിരുന്ന,…

Read More

ചില സന്ദർഭങ്ങളിൽ നമ്മുടെ ജീവിതത്തിലേക്ക് നടന്നു കയറിയിട്ടുള്ള ഓരോ മനുഷ്യരെയും നോക്കിക്കാണാൻ പ്രത്യേക രസമാണ്. അതിൽ കൂടെയുള്ളവർക്ക് ശവപ്പെട്ടി ഒരുക്കാൻ പോന്നത്ര ദുഷ്ടതയുടെയും വൃത്തികേടുകളുടെയും പ്രതിരൂപങ്ങളായ മനുഷ്യരെ(?) തൊടാൻ അശേഷം താല്പര്യമില്ലാത്തതു കൊണ്ട് അവരിലേക്കു പോകുന്നില്ല. സ്നേഹിതർ! നമ്മിലേക്ക്‌ വിരുന്നു വന്ന് പലപ്പോഴും പ്രതീക്ഷിക്കാത്തത്ര സ്‌നേഹം കൊണ്ട്, പരിഗണന കൊണ്ട് അതിശയപ്പെടുത്തുന്നവർ. നമ്മുടെ കാഴ്ചപ്പാടിന്റെ എല്ലാ കോണളവുകളിലും അവർ നമ്മോടു നൂറു ശതമാനവും ചേർന്നു പോകുന്നവരല്ലായിരിക്കാം. ഒന്നിച്ചുള്ള യാത്രയിൽ വിയോജിപ്പുകളുടെ നേർത്ത പൊട്ടും പൊടിയും അവിടവിടെ തൂവി വീണുകൊണ്ടേയിരിക്കും. എവിടൊക്കെയോ ഒട്ടിച്ചേരാത്ത പോലെ ചെറുവിള്ളൽ അനുഭവവേദ്യമാകും. എന്നാലും വേനലിലെ നേർത്ത മഴപോലെ അവരുടെ സ്‌നേഹം ഇടയ്ക്കിടെ‌ ചാറി വീഴും. വല്ലാതൊന്നു കുളിർപ്പിച്ച് അതങ്ങനെ നമ്മിലേക്ക് ചേർന്നലിയും. ചേർച്ചയില്ലായ്മകൾ മറക്കും. ഒരിക്കലും അവസാനിക്കില്ല എന്നൊരു പ്രതീക്ഷ എപ്പോഴും അവിടെ നാമ്പിട്ടു നിൽക്കും. എന്നാൽ മറ്റു ചിലർ അങ്ങനെയല്ല. ഒരു പുഞ്ചിരിയുടെ അടുപ്പമേ അങ്ങോട്ടുമിങ്ങോട്ടും ഉണ്ടാവൂ. പരസ്പരം ഇഷ്ടപ്പെടാൻ ഏറെ കാരണങ്ങളുണ്ടാവും എന്നാലും ഒരു…

Read More

ഒറ്റയ്ക്കുനിൽക്കുമേതു മരവും ഉള്ളിലൊരു കാടുപോറ്റുന്നുണ്ട്. മനുഷ്യനും അതേ. ഒറ്റയാവും തോറും ഉള്ളുകൊണ്ട് അവനൊരു ആൾക്കൂട്ടത്തെ പോറ്റും. ജീവിതത്തിന് അർത്ഥമുണ്ടാവുക ഒറ്റയാവലുകളാലല്ല. ഹൃദ്യസൗഹൃദങ്ങൾ മുളപൊട്ടുന്നിടത്ത് മനുഷ്യൻ അനുഭവിക്കുന്നൊരു പായൽത്തണുപ്പുണ്ട്. അതിനോടു ചേർന്നൊട്ടിയൊട്ടി ഏകാന്തതയുടെ തീച്ചൂടിനെ അവൻ മറി കടക്കും. അതത്ര ലാഘവത്വം പേറുന്ന ഒന്നാണോ എന്നു ചോദിച്ചാൽ തീർച്ചയായും അല്ല. തനിക്കുനേരെ വരുന്ന സകലയുദ്ധങ്ങളെയും മറികടക്കാനുള്ള ഒരുതരം ആയുധനിർമ്മിതിയാണത്. അസാധാരണ അദ്ധ്വാനം വേണ്ടത്ര ഈടുനില്പ് അത്‌ ആവശ്യപ്പെടുന്നുണ്ട്. ജീവിതത്തിൽ പ്രിയപ്പെട്ടതും അല്ലാത്തതുമായ വളരെയധികം സൗഹൃദങ്ങൾ വന്നു പോയിരിക്കുന്നു. ഒരു കണികപോലും അടർന്നു പോകരുതേ എന്ന് പ്രാർത്ഥിച്ചു കൊണ്ട് ഹൃദയത്തിൽ കൊരുത്തുകെട്ടിയ സൗഹൃദങ്ങൾ. തിരക്കുപിടിച്ച യാത്രാവഴികളിലവിടവിടെ കൊഴിഞ്ഞുപോയ സൗഹൃദങ്ങൾ. നേർത്ത നിദ്രയുടെ ശാന്തതാളങ്ങൾക്ക് കൊഴുപ്പുകൂട്ടി ഇടയ്ക്കിടെ വന്നു തൊട്ടുതലോടി കടന്നുപോകുന്ന സൗഹൃദങ്ങൾ. പിന്നെ, ചേർച്ചയില്ലായ്മകളാൽ ചെടിച്ചുപേക്ഷിച്ച കൂട്ടുകെട്ടുകൾ. അത്തരത്തിൽ ഉപേക്ഷിക്കപ്പെട്ടവയെ അല്ലെങ്കിൽ വിഷയാടിസ്ഥാനത്തിൽ ചേർന്നു നിന്നിരുന്നവയെ സൗഹൃദം എന്നു വിളിക്കാൻ പാടില്ലത്രേ. ചതി, സ്വാർത്ഥത, തിന്മ മറ്റു ചില ‘അവനവനിസങ്ങൾ’ ഇവയിൽനിന്നൊക്കെ വിട്ടുനിൽക്കുന്ന ബന്ധമെന്തോ…

Read More