Author: Lekshmi Manish

ഓർമകളിലൂടെ ജീവിക്കുന്ന അനുഭവങ്ങളിലൂടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു സ്ത്രീ.

“സർ, സമയം 6 ആവുന്നു നമുക്ക് പുറപെട്ടാലോ അങ്ങ് കട്ടപ്പന വരെ എത്തണ്ടേ?” കാർത്തിക് കണ്ണ് തുറന്ന് നോക്കി. സെറ്റിയിൽ ഒന്ന് ചാരി ഇരുന്നതേ ഉള്ളൂ ഉറങ്ങി പോയത് അറിഞ്ഞതേ ഇല്ല. “രമേശൻ എപ്പോ വന്നു?” ഇന്നലെ നല്ല യാത്ര അല്ലായിരുന്നോ? അതിന്റെ ക്ഷീണം നന്നായിട്ടുണ്ട്.” കാർത്തിക് സെറ്റിയിൽ നിന്നും എഴുനേറ്റു. “സർ കാപ്പി വെല്ലോം കുടിച്ചോ? ഞാൻ ഒരു കാപ്പി ഇട്ട് തരട്ടേ?” “ഹോ വേണ്ട രമേശാ നമുക്ക് ഇറങ്ങാം.. ഇനിയും താമസിച്ചാൽ വഴിയിൽ ബ്ലോക്ക് കൂടും..” രമേശൻ കർത്തിക്കിന്റെ ബാഗ് കാർ ഡിക്കിയിൽ വെച്ചു. അവർ കട്ടപ്പനയിലേയ്ക്ക് യാത്ര തിരിച്ചു. “നമുക്ക് പോകുന്ന വഴിയിൽ എന്തെങ്കിലും കഴിക്കാം..” “മഴയ്ക്ക് അല്പം ശമനം ഉണ്ട്‌ അല്ലേ സർ..” “ഹമ്…. പക്ഷേ പെയ്തമഴയുടെ കെടുതികൾ വളരെ വലുതാ രമേശാ.. “ഇന്നലെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാം ഒന്നിനൊന്നു സഹായങ്ങൾ കൊടുക്കേണ്ടത് തന്നെ..” “സർക്കാർ പ്രഖ്യാപിച്ച സഹായം അവർക്കൊക്കെ കിട്ടില്ലേ.. സർ “…

Read More