Author: Lekshmi Manish

ഓർമകളിലൂടെ ജീവിക്കുന്ന അനുഭവങ്ങളിലൂടെ ഉയിർത്തെഴുന്നേൽക്കുന്ന ഒരു സ്ത്രീ.

“മാഡം ഇറങ്ങാറായോ? ഹെഡ് ഓഫീസിൽ നിന്നും വണ്ടി വന്നിട്ടുണ്ട്… ” രാജീവ് വാതിൽക്കൽ വന്ന് ചോദിച്ചു.    രമ മാഡം കണ്ണുകൾ ഉയർത്തി നോക്കി.    ക്ലർക്ക് മായ രാജീവിനെ കണ്ണുകൾ ഇറുക്കി കാണിച്ചു. ഒരു ഫയലിന്റെ കാര്യം ചോദിച്ച് മാഡം ഇപ്പോൾ നല്ല ദേഷ്യത്തിൽ ആണ്. മാഡം വലിച്ചെറിഞ്ഞ ഫയലുകൾ നിലത്ത് നിന്നും മായ വാരി എടുത്തു.    അയാൾക്ക് കാര്യം അത്ര പിടികിട്ടിയില്ല. പുതിയ അപ്പോയിന്റ്മെന്റ് അല്ലേ. രമ മാഡത്തെ അത്ര പരിചയം ഇല്ല…    “താൻ പറഞ്ഞിട്ട് വേണോ ഞാൻ ഇറങ്ങാൻ.. തന്റെ കൂട്ട് ഓഫീസിൽ കൂടെ അങ്ങോട്ടും ഇങ്ങോട്ടും ഓടി നടന്നാൽ പോരാ എനിക്ക്. എടുപ്പത് പണി ഉണ്ട്‌?”   അവർക്ക്‌ രാജീവിന്റെ ചോദ്യം എന്തോ ഇഷ്ടം ആവാത്ത പോലെ തോന്നി.  രാജീവിന് താൻ ചൂഴ്ന്ന് ഇല്ലാതായി പോവുന്ന പോലെ തോന്നി. ഓഫീസിൽ ഉള്ള എല്ലാവരുടെയും മുൻപിൽ… എല്ലാവരും നോക്കി നിൽക്കെ…    ഏത് പോസ്റ്റിൽ…

Read More

ഇരുന്നിടത്ത് നിന്ന് ലേഖ പതിയെ എഴുന്നേറ്റു. അടുക്കളയിലെ പടിയിൽ തട്ടി കാൽ നൊന്തോ? ആവോ… കാൽ മുറിഞ്ഞു ചോര വരുന്നോ? മനസ്സിൽ അതിലും വല്യ നോവല്ലേ? അതിനാൽ ആവും കാലിന്റെ നോവ് അത്രയ്ക്ക് ഏശുന്നില്ല. “കാറ്റേ നീ വീശരുതിപ്പോൾ…” ഫോണിന്റെ റിങ്ടോൺ കേട്ടാണ്.. സ്വബോധത്തിലോട്ട് വന്നത്. ബിന്ദു ചേച്ചി ആണ് “കൊച്ചേ നീ ഇന്ന് വരുന്നുണ്ടോ?” “ഹ്മ്മ് വരാം ചേച്ചി..” “1 മണിക്കൂറിനുള്ളിൽ വരാം ചേച്ചി. മക്കൾക്ക് എന്തെങ്കിലും കഴിക്കാൻ ഉണ്ടാക്കി വയ്ക്കട്ടെ..” “ശരി ഞാൻ പാലത്തിന്റെ അടുത്ത് ഉണ്ടാവും ” “നീ ഇന്നും ഒരുങ്ങി കെട്ടി പോവാനാണോ ഉദ്ദേശം… നിന്റെ കുഞ്ഞിനെ തീറ്റിക്കാനൊന്നും എന്നെ നോക്കണ്ട ” തിരിഞ്ഞു നോക്കി അച്ഛൻ ആണ്.. ഭർത്താവിന്റെ വീട്ടിൽ സഹിക്കാൻ പറ്റാവുന്നതിൽ അപ്പുറം അനുഭവിച്ചാണ് സ്വന്തം വീട്ടിൽ എത്തിയത്. ഇതിപ്പോ ചിലപ്പോൾ സ്വന്തം വീട്ടുകാരുടെ മട്ടും ഭാവവും കണ്ടാൽ ഭർത്താവിന്റെ തല്ല് ആയിരുന്നു ഇതിലും ഭേദം എന്ന് തോന്നാറുണ്ട്. ഗോതമ്പു പൊടി പാത്രത്തിലേയ്ക്ക്…

Read More

“സർ, സമയം 6 ആവുന്നു നമുക്ക് പുറപെട്ടാലോ അങ്ങ് കട്ടപ്പന വരെ എത്തണ്ടേ?” കാർത്തിക് കണ്ണ് തുറന്ന് നോക്കി. സെറ്റിയിൽ ഒന്ന് ചാരി ഇരുന്നതേ ഉള്ളൂ ഉറങ്ങി പോയത് അറിഞ്ഞതേ ഇല്ല. “രമേശൻ എപ്പോ വന്നു?” ഇന്നലെ നല്ല യാത്ര അല്ലായിരുന്നോ? അതിന്റെ ക്ഷീണം നന്നായിട്ടുണ്ട്.” കാർത്തിക് സെറ്റിയിൽ നിന്നും എഴുനേറ്റു. “സർ കാപ്പി വെല്ലോം കുടിച്ചോ? ഞാൻ ഒരു കാപ്പി ഇട്ട് തരട്ടേ?” “ഹോ വേണ്ട രമേശാ നമുക്ക് ഇറങ്ങാം.. ഇനിയും താമസിച്ചാൽ വഴിയിൽ ബ്ലോക്ക് കൂടും..” രമേശൻ കർത്തിക്കിന്റെ ബാഗ് കാർ ഡിക്കിയിൽ വെച്ചു. അവർ കട്ടപ്പനയിലേയ്ക്ക് യാത്ര തിരിച്ചു. “നമുക്ക് പോകുന്ന വഴിയിൽ എന്തെങ്കിലും കഴിക്കാം..” “മഴയ്ക്ക് അല്പം ശമനം ഉണ്ട്‌ അല്ലേ സർ..” “ഹമ്…. പക്ഷേ പെയ്തമഴയുടെ കെടുതികൾ വളരെ വലുതാ രമേശാ.. “ഇന്നലെ എത്ര സ്ഥലങ്ങൾ സന്ദർശിച്ചു. എല്ലാം ഒന്നിനൊന്നു സഹായങ്ങൾ കൊടുക്കേണ്ടത് തന്നെ..” “സർക്കാർ പ്രഖ്യാപിച്ച സഹായം അവർക്കൊക്കെ കിട്ടില്ലേ.. സർ “…

Read More