“Why do you care?” ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് പ്രീതി പറഞ്ഞ വാക്കുകൾ ആനന്ദിൻ്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്ത് പറ്റി ഇവൾക്ക്? ഇന്ന് ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തുന്നത് വരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ? PMS symptoms എന്തെങ്കിലും? ആവാം. അങ്ങനെയെങ്കിൽ ഇനിയും വിളിച്ച് സീൻ വഷളാക്കണ്ട. “Lets meet tomorrow morning. Goodnight” എന്നൊരു മെസ്സേജ് വാട്സാപ്പ് ചെയ്ത് ടിക്ക് മാർക്ക് ജോഡികൾ നീലിക്കുന്നുണ്ടോ എന്ന് നോക്കിയിരുന്നു. —————————— യാന്ത്രികമായി റീൽസ് സ്ക്രോൾ ചെയ്ത് കൊണ്ടിരുന്ന പ്രീതിയുടെ തലയ്ക്കുള്ളിൽ ഉച്ചയ്ക്കുള്ള സംഭവം തുടരെത്തുടരെ പ്ലേ ആയിക്കൊണ്ടിരുന്നു. “Star of the month” ടൈറ്റിൽ നേടിയതിനു ഒരു ട്രീറ്റ് തരാൻ റോഷൻ വർഗ്ഗീസ് തന്നെയും ആനന്ദിനെയും ലഞ്ചിന് ഇൻവൈറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള കൊളിഗ്സിന് ഒക്കെ ഫ്രൈഡേ ഈവനിംഗ് തന്നെ അവൻ ട്രീറ്റ് കൊടുത്തതാണ്. രണ്ട് ദിവസത്തെ കൂർഗ് പരിപാടി പ്ലാൻ ചെയ്ത് താനും ആനന്ദും അന്ന് നേരത്തെ ഓഫീസിൽ…
