Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » വെജിറ്റബിൾ ബിരിയാണി
കഥ ജീവിതം പ്രണയം ബന്ധങ്ങൾ സമത്വം

വെജിറ്റബിൾ ബിരിയാണി

By Mukesh KumarApril 25, 2025Updated:June 18, 20258 Comments10 Mins Read219 Views
Bookmark Now
Please login to bookmark Close

No account yet? Register

“Why do you care?”

ഫോൺ കട്ട് ചെയ്യുന്നതിന് മുമ്പ് പ്രീതി പറഞ്ഞ വാക്കുകൾ ആനന്ദിൻ്റെ കാതിൽ മുഴങ്ങിക്കൊണ്ടിരുന്നു. എന്ത് പറ്റി ഇവൾക്ക്? ഇന്ന് ഉച്ചയ്ക്ക് ലഞ്ച് കഴിഞ്ഞ് ഓഫീസിൽ തിരിച്ചെത്തുന്നത് വരെ യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ലല്ലോ? PMS symptoms എന്തെങ്കിലും? ആവാം. അങ്ങനെയെങ്കിൽ ഇനിയും വിളിച്ച് സീൻ വഷളാക്കണ്ട. “Lets meet tomorrow morning. Goodnight” എന്നൊരു മെസ്സേജ് വാട്സാപ്പ് ചെയ്ത് ടിക്ക് മാർക്ക് ജോഡികൾ നീലിക്കുന്നുണ്ടോ എന്ന് നോക്കിയിരുന്നു.
——————————
യാന്ത്രികമായി റീൽസ് സ്ക്രോൾ ചെയ്ത് കൊണ്ടിരുന്ന പ്രീതിയുടെ തലയ്ക്കുള്ളിൽ ഉച്ചയ്ക്കുള്ള സംഭവം തുടരെത്തുടരെ പ്ലേ ആയിക്കൊണ്ടിരുന്നു. “Star of the month” ടൈറ്റിൽ നേടിയതിനു ഒരു ട്രീറ്റ് തരാൻ റോഷൻ വർഗ്ഗീസ് തന്നെയും ആനന്ദിനെയും ലഞ്ചിന് ഇൻവൈറ്റ് ചെയ്തിരുന്നു. ബാക്കിയുള്ള കൊളിഗ്സിന് ഒക്കെ ഫ്രൈഡേ ഈവനിംഗ് തന്നെ അവൻ ട്രീറ്റ് കൊടുത്തതാണ്. രണ്ട് ദിവസത്തെ കൂർഗ് പരിപാടി പ്ലാൻ ചെയ്ത് താനും ആനന്ദും അന്ന് നേരത്തെ ഓഫീസിൽ നിന്ന് മുങ്ങിയത് കൊണ്ടാണ് ഈ seperate ട്രീറ്റ്. തിങ്കളാഴ്ച ആയത് കൊണ്ട് എല്ലാവർക്കും തന്നെ നല്ല തിരക്കായിരുന്നു. മൂന്ന് പേരും ഫ്രീ ആയപ്പോൾ സമയം രണ്ട് മണി കഴിഞ്ഞിരുന്നു.
——————————-
ലിഫ്റ്റ് വരാനായി കാത്ത് നിൽക്കുമ്പോൾ റോഷൻ ചോദിച്ചു
“എവിടെ പോകാം? ഡെസ്റ്റിനേഷൻ പറയ്..എൻ്റെ വണ്ടി എടുക്കാം”

“നമുക്ക് പെട്ടെന്ന് കഴിച്ചിട്ട് വരാൻ പറ്റുന്ന എവിടേലും പോകാം. വണ്ടി എടുക്കേണ്ട കാര്യമുണ്ടോ? എനിക്ക് മൂന്നരയ്ക്ക് ഒരു ക്ലയൻ്റ് മീറ്റിംഗ് ഉണ്ട്. വേഗം എത്തണം. അടുത്ത് എവിടെയെങ്കിലും പോരേ? അല്ലേ പ്രീതി?” ആനന്ദ് ചോദിച്ചു

“മതി” പ്രീതി തലയാട്ടി.

“”അടുത്തെന്ന് പറയുമ്പോ ഏത്.. ആ വെജിറ്റേറിയൻ ഹോട്ടലിലോ?” റോഷൻ ചോദിച്ചു

“തൽക്കാലം അതിൽ ഒപ്പിക്കാം. പിന്നെ ഗ്രാൻഡ് ആക്കിയാ മതി…”

“ഒരൊറ്റ ചെലവ്. അത്രേ ഉള്ളൂ! പിന്നെയുള്ള പരിപാടി ഒന്നുമില്ല”

“കാഞ്ഞിരപ്പള്ളി അച്ചായൻ തന്നെ” ആനന്ദ് പറഞ്ഞ് കൊണ്ടിരുന്നപ്പോൾ ലിഫ്റ്റ് എത്തി. ലിഫ്റ്റിൽ വന്നവർ പുറത്തിറങ്ങിയപ്പോൾ മൂന്നാളും അകത്ത് കയറി.

G പ്രസ്സ് ചെയ്ത ശേഷം ഒരു കള്ളച്ചിരിയോടെ റോഷൻ ചോദിച്ചു “എങ്ങനെ ഉണ്ടായിരുന്നു ഇണക്കുരുവികളുടെ കൂർഗ് പ്രയാണം?”

“ഫസ്റ്റ് ഹാഫ് ഇത്തിരി ലാഗ് ഉണ്ടായിരുന്നെങ്കിലും സെക്കൻ്റ് ഹാഫ് ത്രില്ലിംഗ് & എൻഗേജിങ് ആയിരുന്നു..മൊത്തത്തിൽ തകർപ്പൻ”
പ്രീതിയെ നോക്കി കണ്ണിറുക്കി ആനന്ദ്.

“പിന്നല്ല” പ്രീതി അവനെ നോക്കി ചിരിച്ചു.

“ഫ്രൈഡേ ട്രീറ്റ് സമയത്ത് നിങ്ങളുടെ കാര്യവും സംസാര വിഷയമായി” റോഷൻ പറഞ്ഞു

“സ്വാഭാവികം” കണ്ണുകൾ മുകളിലേക്ക് ഉയർത്തി ചുമല് കുലുക്കി പറഞ്ഞ ശേഷം പ്രീതി തുടർന്നു “ഒരാള് ആബ്സൻ്റ് ആയിരിക്കുന്ന സമയത്താവും അയാളെക്കുറിച്ച് മറ്റുള്ളവർ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുക…മർഫീസ് ലോ!”

“അങ്ങനൊരു മർഫീസ് ലോ ഞാനിത് വരെ കേട്ടിട്ടില്ലല്ലോ!” റോഷൻ നിഷ്കളങ്ക ഭാവത്തിൽ പറയുന്നത് കേട്ട് പ്രീതിയും ആനന്ദും പൊട്ടിച്ചിരിച്ചു.

ഗ്രൗണ്ട് ഫ്ലോറിൽ എത്തി പുറത്തേക്ക് നടന്നു മൂന്നാളും.

“അതെന്ത് law ആണേലും ആയിക്കോട്ടെ. കമ്പനി നിയമം അനുസരിച്ച് “conflict of interest” എന്നൊരു സംഭവം ഉണ്ടല്ലോ. പ്രത്യേകിച്ച് നിങ്ങള് രണ്ടാളും ഒരേ ഡിപ്പാർട്ട്മെൻ്റ് ആയ സ്ഥിതിക്ക്. ഇതിനെക്കുറിച്ചും ആരോ സംസാരിച്ചു അന്ന്” റോഷൻ ഗൗരവത്തിൽ പറഞ്ഞു.

“In fact, ഞങ്ങളിത് നേരത്തെ discuss ചെയ്തതാ. പ്രീതി ഇപ്പോ അഞ്ച് വർഷം കംപ്ലീറ്റ് ആയല്ലോ! സെയിം ഇൻഡസ്ട്രിയിൽ ബെറ്റർ പൊസിഷൻ കിട്ടാൻ വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. അതിനുള്ള പരിപാടികൾ ആസൂത്രണം ചെയ്യുന്നുണ്ട്” പ്രീതിയുടെ കൈ പിടിച്ച് ഫുട്ട്പാത്തിലേക്ക് കയറവേ ആനന്ദ് പറഞ്ഞു.

“ഓ! പ്രീതി അഞ്ച് വർഷം കംപ്ലീറ്റ് ആയല്ലേ… ഞാൻ കരുതി ഞങ്ങള് രണ്ടാളെയും പോലെ നാല് വർഷം ആണെന്നാ!” റോഷൻ അദ്ഭുതം കൂറി.

“ഞാനൊരു വർഷം ഇലക്ട്രോണിക് സിറ്റി ഓഫീസിൽ ആയിരുന്നു. അവിടെ നിന്നാ ഇങ്ങോട്ട് പോന്നത്” പ്രീതി പറഞ്ഞു.

“yes…yes…I remember”
——————————
ഹോട്ടൽ ശുഭമംഗളയിൽ പറയത്തക്ക തിരക്കൊന്നും ഇല്ലായിരുന്നു. കൈ കഴുകി വന്ന് ഒഴിഞ്ഞൊരു കോണിലുള്ള മേശയ്ക്ക് ചുറ്റും മൂന്നാളും ഇരുന്നു. വലിയ താല്പര്യം ഒന്നുമില്ലാതെ അലസതയോടെ ഒരു വെയിറ്റർ വന്നു.

“കഴിക്കാൻ എന്തുണ്ട്?” റോഷൻ ചോദിച്ചു

“മിനി മീൽസ്, വെറൈറ്റി റൈസ്, വെജിറ്റബിൾ ബിരിയാണി”

“എനിക്ക് മിനി മീൽസ് മതി. ഉച്ചയ്ക്ക് ഇച്ചിരി ചോറ് കഴിച്ചാലേ ഒരു തൃപ്തിയുള്ളൂ…നിങ്ങൾക്കോ?” റോഷൻ രണ്ട് പേരോടുമായി ചോദിച്ചു.

“ഞങ്ങൾക്ക് രണ്ടാൾക്കും കൂടി ഒരു വെജിറ്റബിൾ ബിരിയാണി മതി. We will share it… പോരേ പ്രീതി?” ആനന്ദ് ചോദിച്ചു.

പ്രീതി ശരിയെന്ന ഭാവത്തിൽ തലയാട്ടി.

“രണ്ടെണ്ണം മേടിക്കടാ” ആനന്ദ് പറഞ്ഞു. വെയിറ്റർ തല ചൊറിഞ്ഞു നിൽപ്പുണ്ട് അടുത്ത്.

“ഇല്ലടാ.. ഓഫീസിൽ എത്തിയാൽ എനിക്ക് ഉടനെ ഇറങ്ങാനുള്ളതാ. ഹെവി ആയാൽ പറ്റില്ല”

“എന്നാ ശരി”.. റോഷൻ വെയിറ്ററോട് ഓർഡർ പറഞ്ഞ ശേഷം വീണ്ടും ആനന്ദിനെ നോക്കി പറഞ്ഞു.
“എടാ..ഈ വെജിറ്റബിൾ ബിരിയാണി എന്ന് പറയുന്നത് തന്നെ ഒരു misnomer ആണ്. ബിരിയാണിക്ക് അതൊരു അപമാനമാണ്. ബിരിയാണിയുടെ characteristic എന്ന് പറയുന്നത് തന്നെ കുക്ക് ചെയ്യുമ്പോ മീറ്റിൻ്റെ ജ്യൂസ് ആ റൈസിലേക്ക് കലർന്ന് കിട്ടുന്ന ഫ്ലേവറും ആ അരോമയും ഒക്കെയാണ്. വെജിറ്റബിൾ….ബിരിയാണി…ഇത് രണ്ടും ചേരില്ല. വേണേൽ വേറേ എന്തേലും പേരിട്ട് വിളിച്ചോ…കുഴപ്പമില്ല!”

“എന്നാ ഹോട്ടല്കാരോട് ആദ്യം പറ..പേര് മാറ്റാൻ” ആനന്ദ് ചിരിച്ച് കൊണ്ടു പറഞ്ഞു

വെയിറ്റർ ഫുഡ് കൊണ്ടു വന്ന് ടേബിളിൽ വച്ചു. അത് നോക്കിയ ശേഷം പ്രീതി പറഞ്ഞു “ഒരു പ്ലേറ്റ് കൂടി വേണം”

അനിഷ്ടം മുഖത്ത് പ്രകടിപ്പിച്ച് അയാൾ അകത്ത് പോയി ഒരു പ്ലേറ്റ് കൊണ്ടു വന്നു. ആനന്ദ് ഒരു പോർഷൻ അതിലേക്ക് ചൊരിഞ്ഞ് പ്രീതിയുടെ മുമ്പിലേക്ക് നീക്കി വച്ചു.

“പപ്പടം നീ കഴിക്കില്ലല്ലോ?” ആനന്ദ് ചോദിച്ചു.

“എനിക്ക് വേണ്ട…നീ കഴിച്ചോ!” വെജ് ബിരിയാണി സ്പൂണിലെടുത്ത് കഴിക്കുന്നതിനിടെ പ്രീതി പറഞ്ഞു.

“ഹെൽത്ത് കോൺഷ്യസ്‌നെസ്!” ആനന്ദ് പ്രീതിയെ ചൂണ്ടി റോഷനോട് പറഞ്ഞു.

ഫുഡ് കഴിച്ച് തിരിച്ച് ഓഫീസിൽ എത്തിയ ഉടൻ തന്നെ ആനന്ദ് ബാഗുമെടുത്ത് ഇറങ്ങി. തൻ്റെ ക്യുബിക്കിളിൽ ഇരുന്ന പ്രീതിയോട് ഫോൺ വിളിക്കാം എന്ന് ആംഗ്യം കാണിച്ച് കൊണ്ട് അവൻ പുറത്തേക്ക് പോയി.
——————————
രാത്രി പന്ത്രണ്ട് മണി ആയപ്പോൾ ആനന്ദ് വീണ്ടും ഫോണെടുത്ത് നോക്കി. മെസ്സേജ് അപ്പോഴും നീലിച്ചിട്ടില്ല. പ്രീതി പിണങ്ങി ഇരിക്കുകയാണ് എന്നത് ഉറപ്പാ! എന്തിനായിരിക്കും…നാളെ രാവിലെ ഓഫീസിൽ എത്തിയാൽ ആദ്യം ഇത് സോൾവ് ചെയ്തിട്ട് തന്നെ കാര്യം. അവൻ മനസ്സിലോർത്തു.
———————————
ആനന്ദ് രാവിലെ ഓഫീസിൽ എത്തിയപ്പോൾ പ്രീതി തിരക്കിട്ട് എന്തോ വർക്കിലാണ്. Is she pretending to be busy? ബാഗ് തൻ്റെ ക്യുബിക്കിളിൽ വച്ച ശേഷം നേരെ അവളുടെ അടുത്തേക്ക് നടന്നു. മുന്നിൽ ചെന്ന് നിന്നിട്ടും അവൾ തല ഉയർത്തി നോക്കുന്നില്ല. ഒരു ചെയർ വലിച്ച് അടുത്തിട്ട ശേഷം അവൻ അതിലിരുന്നു.

“എന്താ? എന്താണ് പ്രശ്നം?” ആനന്ദ് ശബ്ദം താഴ്ത്തി ചോദിച്ചു

“എന്ത് പ്രശ്നം?” ജസ്റ്റ് ഒന്ന് തിരിഞ്ഞ് നോക്കി പ്രീതി മറുചോദ്യം ചോദിച്ചു.

“എൻ്റെ calls എടുക്കാത്തത് എന്താ? Atleast മെസ്സേജിന് റിപ്ലൈ ചെയ്തൂടേ?”

“ആനന്ദ്…നമുക്ക് പിന്നെ സംസാരിക്കാം”

“ഇങ്ങനെ കൺഫ്യൂഷൻ അടിപ്പിക്കാതെ കാര്യം പറയ്”

“ആനന്ദ്…my day is packed. എനിയ്ക്ക് കുറേ വർക്ക് ചെയ്ത് തീർക്കാനുണ്ട്. അതാ നേരത്തെ വന്നത്. നമുക്ക് ഈവനിംഗ് വിശദമായി സംസാരിക്കാം”

“Are you sure?”

“Yes”

ആനന്ദ് തിരിഞ്ഞ് നടന്നു.
——————————-

വൈകുന്നേരം ആനന്ദ് EOD റിപ്പോർട്ട് മെയിൽ ചെയ്ത് കൊണ്ടിരിക്കുമ്പോൾ പ്രീതിയുടെ മെസ്സേജ് വന്നു “I’m waiting at the parking lot”

“Just a sec. coming” എന്ന് മറുപടി അയച്ച ശേഷം വേഗം സിസ്റ്റം ഓഫാക്കി ബാഗെടുത്ത് ഇറങ്ങി.

താഴെ എത്തിയപ്പോൾ കാറിൽ ചാരി നിൽപ്പുണ്ട് പ്രീതി. കാറ്റിൽ അനുസരണക്കേട് കാണിക്കുന്ന മുടിയിഴകളെ കൈ കൊണ്ട് ഒതുക്കി വിദൂരതയിലേക്ക് നോക്കി നിൽക്കുന്നു. ആ കണ്ണുകൾ! പാതി മയക്കത്തിൽ എന്ന പോലെയുള്ള ആ കണ്ണുകളിലാണ് ആദ്യം കണ്ടപ്പോൾ തന്നെ വീണു പോയത്.

അനിയത്തിയോട് ഫോട്ടോ കാണിച്ചപ്പോൾ “ഈ ചത്ത കണ്ണുള്ള പെണ്ണോ?” എന്നാണ് ആദ്യം കളിയാക്കിയത്. “പോടീ… ശ്രദ്ധാ കപൂറിൻ്റെ പോലത്തെ കണ്ണാ!” എന്ന് പറഞ്ഞ് പിടിച്ച് നിന്നത് ആലോചിച്ച് ആനന്ദിന് ചിരി വന്നു.

കാർ അൺലോക്ക് ചെയ്യുന്ന ശബ്ദം കേട്ട് പ്രീതി തിരിഞ്ഞ് നോക്കി.
“കേറിക്കോ” എന്ന് പറഞ്ഞ് ആനന്ദ് മറുവശത്തേക്ക് പോയി. സ്റ്റാർട്ട് ചെയ്യുന്നതിനിടെ “എങ്ങോട്ടാ പോകേണ്ടത്? Any cafe?” എന്ന് ചോദിച്ചു. “പാർക്കിലേക്ക് പോകാം” എന്ന് ഫ്ലാറ്റായൊരു മറുപടിയാണ് കിട്ടിയത്. അപരിചിതരായ രണ്ട് പേർക്കിടയിലെ മൗനം പോലല്ല അടുപ്പമുള്ള രണ്ട് പേർക്കിടയിലെ മൗനം. അതിൻ്റെ സമ്മർദ്ദം കാറിനകം മുഴുവൻ നിറഞ്ഞ് നിന്നു.

പാർക്കിൻ്റെ മുൻവശം വണ്ടി പാർക്ക് ചെയ്ത് രണ്ട് പേരും പുറത്തിറങ്ങി.

“കപ്പലണ്ടി മേടിക്കുവോ?” പാർക്കിൻ്റെ കവാടത്തിന് അരികിലായി നിർത്തിയിട്ടിരുന്ന ഉന്ത് വണ്ടിയുടെ അടുത്ത് എത്തിയപ്പോൾ പ്രീതി ചോദിച്ചു. “മിണ്ടിയല്ലോ” എന്ന ആശ്വാസം ആയിരുന്നു ആനന്ദിന്. രണ്ട് പൊതി വാങ്ങി ഒരെണ്ണം പ്രീതിക്ക് കൊടുത്ത് അകത്തേക്ക് നടന്നു.
“അവിടെ ഇരിക്കാം” പ്രീതി ഒരു ബെഞ്ചിലേക്ക് കൈ ചൂണ്ടി.

അടുത്തെവിടോ നിന്നോ “മുങ്കാരു മലെയേ” എന്ന കന്നഡ പാട്ട് കാറ്റിലൊഴുകി വന്നു. അധികം വെളിച്ചം വീഴാത്ത ഭാഗത്തെ ബെഞ്ചിൽ ഇരിക്കുമ്പോൾ പ്രീതിയുടെ മൂക്കുത്തി ഒരു ഒറ്റ നക്ഷത്രം പോലെ ജ്വലിച്ചു. ആനന്ദിന് ആ നിമിഷം ആ മൂക്കുത്തിയിൽ ഉമ്മ വയ്ക്കണമെന്ന് തോന്നി.

“ആനന്ദ്…ഇത് സെറ്റാവുമെന്ന് തോന്നുന്നില്ല” പെട്ടെന്നാണ് പ്രീതി പറഞ്ഞത്.

“എന്ത്?”

“നമ്മുടെ ഈ റിലേഷൻഷിപ്പ്”

“എന്താ നീ ഈ പറയുന്നേ? എനിക്ക് മനസ്സിലാവുന്നില്ല” ആനന്ദിന് ദേഷ്യം വന്നു.

“നമുക്ക് ഈ റിലേഷൻഷിപ്പ് അവസാനിപ്പിക്കാം…before it is too late”

“Are you mad?”

പ്രീതി ആനന്ദിനെ നോക്കി. അവൻ അസ്വസ്ഥനാണ് എന്നത് ആ തലയാട്ടലിൽ നിന്ന് മനസ്സിലാക്കാം. പ്രീതി മെല്ലെ അവൻ്റെ ചുമലിൽ കൈ വച്ചു. “ആനന്ദ്…ടെൻഷൻ ആവല്ലേ”

“ടെൻഷൻ ആവാതെ പിന്നെ! മിനിഞ്ഞാന്ന് വരെ ഭാര്യാഭർത്താക്കന്മാരെ പോലെ ഒരു മുറിയിൽ കഴിഞ്ഞിട്ട് ഇന്ന് സെറ്റാവില്ല എന്ന് പറഞ്ഞാ?!!” ഒരു നിമിഷം എന്തോ ആലോചിച്ച ശേഷം ആനന്ദ് പ്രീതിയുടെ കണ്ണുകളിലേക്ക് നോക്കി ചോദിച്ചു “ഇനി നിൻ്റെ expectation-ന് ഒത്ത് ഉയർന്നില്ലേ എൻ്റെ പെർഫോമൻസ്? എങ്കിൽ അത് നേരിട്ട് പറയ്”

“You men are so predictable..ഞാനിത് പറയാൻ തുടങ്ങിയപ്പോൾ തന്നെ ഉറപ്പിച്ചിരുന്നു..നീ കറങ്ങിത്തിരിഞ്ഞ് അവസാനം അവിടെ എത്തുമെന്ന്. നീ പക്ഷേ കറങ്ങിത്തിരിയാൻ നിന്നില്ല. നേരെ അവിടെ തന്നെ എത്തി. എന്നാ ഞാൻ പറയട്ടെ. നിനക്ക് കേൾക്കണോ?”

ആനന്ദ് അവളെ രൂക്ഷമായി നോക്കി

“You are good in bed” പ്രീതി ശബ്ദം താഴ്ത്തി പറഞ്ഞു. “In fact, you are great at it. നിന്നെപ്പോലെ ഞാനും ആ moments enjoy ചെയ്തു. This has nothing to do with it”

“പിന്നെ…?” സംശയ ഭാവത്തിൽ പ്രീതിയെ നോക്കി ആനന്ദ്.

“ആനന്ദ്…ഇന്നലത്തെ സംഭവം തന്നെ എടുത്തോ.. റോഷൻ ലഞ്ച് ഓഫർ ചെയ്ത സമയം നീ എന്താ പറഞ്ഞത്? ഞങ്ങൾ രണ്ടാൾക്കും കൂടി ഒരു വെജിറ്റബിൾ ബിരിയാണി മതി. We will share it എന്ന്…അല്ലേ?”

“അതിനിപ്പോ എന്താ പ്രശ്നം?”

“നിനക്കറിയാമല്ലോ..കൂർഗിൽ നിന്ന് നമ്മൾ രാത്രി എത്ര മണിക്കാ തിരിച്ചെത്തിയത് എന്ന്? പാതിരാത്രി ഒരു മണി! പിന്നെ രാവിലെ എഴുന്നേറ്റ് ഓടിപ്പിടിച്ച് ഓഫീസിൽ എത്തിയപ്പോ ബ്രേക്ക് ഫാസ്റ്റ് സ്‌കിപ്പ് ആയി. തിങ്കളാഴ്ച ഓഫീസിലെ തിരക്ക് നിനക്ക് ഞാൻ പ്രത്യേകം പറഞ്ഞ് തരേണ്ട കാര്യം ഇല്ലല്ലോ! എനിക്ക് ശരിക്കും നല്ല വിശപ്പുണ്ടായിരുന്നു. ആ സമയത്താ നിൻ്റെ ഷെയറിംഗ്!”

“ആം.. നിന്നെപ്പോലെ എനിക്കും വിശപ്പുണ്ടായിരുന്നു. അതാ ഞാനും ശ്യാമും പന്ത്രണ്ട് മണിയായപ്പോ പുറത്ത് പോയി ചായയും സ്‌നാക്‌സുമൊക്കെ കഴിച്ച് വന്നത്. അത് കൊണ്ടാ പിന്നെ ഫുഡ് വേസ്റ്റ് ആക്കണ്ടല്ലോ എന്ന് വിചാരിച്ച് ഒരെണ്ണം മതിയെന്ന് പറഞ്ഞത്..അതിപ്പോ തെറ്റായോ?”

“Exactly…exactly… നിനക്ക് വിശപ്പ് കാര്യമായിട്ട് ഇല്ലായിരുന്നു. കാരണം നീ ഇടയ്ക്ക് പോയി മുണുങ്ങി. എന്നിട്ട് എനിക്കും വിശപ്പ് ഉണ്ടാവില്ല എന്ന് നീ തന്നെയങ്ങ് തീരുമാനിക്കേം ചെയ്തു”

“നിൻ്റെ വിശപ്പിൻ്റെ കാര്യം നിനക്കല്ലേ അറിയൂ. ഞാനെങ്ങനെ അറിയാനാ”

“അപരിചിതനായ ഒരാൾക്ക് വിശക്കുന്നുണ്ടോ എന്ന് അറിയാൻ പോലും കുറച്ച് considerate ആയാൽ മതി ആനന്ദ്. അടുപ്പമുള്ള ആളുടെ കാര്യത്തിലാണെങ്കിൽ അതിനെക്കാളും ഈസിയാ. നിനക്ക് അറിയാമോ? ഇന്നലെ ഹോട്ടലിൽ നിന്ന് തിരിച്ച് ഓഫീസിൽ വന്ന് അര മണിക്കൂർ കഴിഞ്ഞപ്പോൾ എനിക്ക് ഇരിക്കാൻ പറ്റാതെ ഞാൻ സ്വിഗ്ഗിയിൽ ഫുഡ് ഓർഡർ ചെയ്തു. പാൻട്രിയിൽ ഇരുന്ന് അത് കഴിച്ച് കൊണ്ടിരിക്കുമ്പോ റോഷൻ വന്നു. അവൻ എന്നെ നോക്കിയ നോട്ടം! I felt like a bloody worm”

“എന്നാ ഹോട്ടലിൽ വച്ച് ഞാൻ ഓർഡർ ചെയ്യുമ്പോൾ നിനക്ക് അതങ്ങ് വായ തുറന്ന് പറയാൻ പാടില്ലേ? റോഷൻ അപരിചിതൻ ഒന്നും അല്ലല്ലോ? നമ്മുടെ കാര്യങ്ങൾ എല്ലാം അറിയുന്ന ഫ്രണ്ട് അല്ലേ?”

“എങ്ങനെ പറയും ആനന്ദ്? നീ ചോദിക്കുന്നത് എല്ലാം close ended questions അല്ലേ? ഞാൻ ഇന്നലെ റൂമിൽ എത്തിയ ശേഷം എല്ലാം മനസ്സിൽ ഒന്ന് റിവൈൻഡ് ചെയ്യുകയായിരുന്നു. Yes, No എന്ന് രണ്ട് ചെക്ക് ബോക്സ് മാത്രം തന്നിട്ടാ നീ എന്നോട് ഓരോ കാര്യങ്ങളും ചോദിച്ചിട്ടുള്ളത്. അല്ലേ പ്രീതി? പോരേ പ്രീതി? വേണ്ടല്ലോ അല്ലേ? ഇതിൻ്റെ ആവശ്യം ഇല്ലല്ലോ?…അങ്ങനെ അങ്ങനെ”

“നിൻ്റെയും കൂടി അഭിപ്രായം അറിയാൻ അല്ലേ അത് ചോദിക്കുന്നത്? Why you are taking it as negative?”

“ആനന്ദ്..നീ sincere ആയി ആ ചോദ്യങ്ങളെ ഒന്ന് നോക്കിയേ.. നീ already തീരുമാനിച്ച കാര്യം എൻ്റെ വായിലൂടെ കേൾക്കാൻ പാകത്തിൽ cleverfully ഫ്രെയിം ചെയ്ത ചോദ്യങ്ങൾ തന്നെയാ അതെല്ലാം”

“വെറുതെ ഓരോന്ന് പറയല്ലേ..ഞാൻ അങ്ങനെയൊന്നും ആലോചിച്ചിട്ട് പോലുമില്ല”

“അങ്ങനെയെങ്കിൽ കാര്യങ്ങൾ കുറച്ച് കൂടി സീരിയസ് ആണ്. നീ ചെയ്യുന്നത് insensitive ആണ് എന്നത് നിനക്ക് മനസ്സിലാക്കാൻ പോലും പറ്റാത്ത രീതിയിൽ നിൻ്റെ സിസ്റ്റത്തിൽ അത് deep rooted ആയി നിൽക്കുകയാണ്. അത് നമ്മൾ തമ്മിൽ conflict കൂട്ടത്തേ ഉള്ളൂ”

“നീ പറയുന്നതൊക്കെ ശരി എന്ന് സമ്മതിച്ചെന്ന് തന്നെ വച്ചോ. എന്നാ നീ പറയ് ഇന്നലെ ഞാൻ എന്ത് ചെയ്യണമായിരുന്നു?”

“Come on…you are not a kid Anand.. എന്നാലും പറയാം. ‘ നീ എന്ത് കഴിക്കുന്നു?” എന്ന് എന്നോട് ചോദിക്കണം ആയിരുന്നു. At least, എനിക്ക് തന്നെ പറയാനുള്ള ഒരു ഗ്യാപ് തരണമായിരുന്നു. നീ എന്താ ചെയ്തത്? ഞങ്ങള് രണ്ടാൾക്കും കൂടി ഒരു വെജിറ്റബിൾ ബിരിയാണി എന്ന് വേഗം കല്പിച്ചിട്ട് ‘ അത് പോരേ?” എന്ന് എന്നോട് ഒരു ചോദ്യവും. ഒരു കാര്യം കൂടി പറയാം. നമ്മളൊരിക്കൽ സദ്യ കഴിക്കാൻ പോയപ്പോ ഞാൻ പപ്പടം വേണ്ട എന്ന് പറഞ്ഞ് നിൻ്റെ ഇലയിലെടുത്ത് വച്ചു. അന്ന് തൊട്ട് നീ assume ചെയ്തു ഞാൻ പപ്പടം കഴിക്കുകയേ ഇല്ലെന്ന്. സദ്യയിൽ അത്രയും കറികൾ ഉള്ളത് കൊണ്ട് അന്ന് വേണ്ട എന്ന് പറഞ്ഞതാ. That does not mean ഞാൻ ഒരിക്കലും കഴിക്കില്ല എന്ന്. നമ്മൾ ആദ്യമായി പരിചയപ്പെട്ട സമയത്ത് ഒരിക്കൽ ഏതോ ചായക്കടയിൽ പോയപ്പോൾ നീ ചോദിച്ചു “കട്ടൻ പറയട്ടെ?” എന്ന്. അന്ന് എനിയ്ക്ക് കട്ടൻ ചായ കുടിക്കണം എന്ന് തോന്നി. പക്ഷേ അതിന് ശേഷം ഇന്ന് വരെ ഏത് ടീ ഷോപ്പിൽ പോയാലും നീ പറയും “ഇവിടെ രണ്ട് കട്ടൻ” എന്ന്. ചിലപ്പോ എനിയ്ക്ക് നിറയെ പാലൊഴിച്ച ചായ ആയിരിക്കും കുടിക്കാൻ തോന്നുക. ഇന്നലെയുള്ള ഞാൻ അല്ലല്ലോ ഇന്നത്തെ ഞാൻ. എൻ്റെ ഇഷ്ടങ്ങൾ, ആഗ്രഹങ്ങൾ ഒക്കെ മാറി മാറി വരാം…വരും”

“അങ്ങനെ മൊത്തമായിട്ട് പറയരുത് പ്രീതി.. നമ്മൾ ആദ്യമായിട്ട് പബ്ബിൽ പോയപ്പോ നീ ഫുഡ് മാത്രമേ കഴിച്ചുള്ളൂ. പിന്നെ പല വീക്കെൻഡ്സിലും നമ്മൾ പോയിട്ടുണ്ട്. ചിലപ്പോ നീ എനിക്കൊപ്പം ഡ്രിങ്കോ ബിയറോ കഴിക്കും. ചില ദിവസങ്ങളിൽ ഒന്നും കുടിക്കില്ല. പക്ഷേ ഞാൻ എപ്പോഴും നിന്നോട് ചോദിക്കാറുണ്ടല്ലോ. നീ പറയുന്നത് പോലെ assume ചെയ്ത് കാര്യങ്ങൾ തീരുമാനിക്കാറില്ലല്ലോ!”

“അവിടെ പോകുമ്പോ നീ ചോദിക്കുക മാത്രമല്ല..പലപ്പോഴും നിർബന്ധിക്കുകയും ചെയ്യാറുണ്ട്. സമ്മതിച്ചു. അതിൻ്റെ കാര്യം എന്താണെന്ന് പറയാം. ഒരു പെണ്ണ് മദ്യപിക്കുന്നത് നിങ്ങൾ ആണുങ്ങൾക്ക് ഒരു turn on ആണ്. ആനന്ദും അതിൽ നിന്ന് വ്യത്യസ്തൻ അല്ല. അത്ര തന്നെ. സിംപിൾ!”

“ഓ! Blame എൻ്റെ പുറത്ത് ഇടുന്ന പരിപാടിയാണ് പ്രീതി ഇപ്പോ ചെയ്യുന്നത്. നേരത്തെ പറഞ്ഞ കാര്യം എടുത്താൽ “എനിക്ക് പാൽച്ചായ വേണം” എന്ന് പറയാൻ എന്താണ് നിനക്കൊരു തടസ്സം? പിന്നെ, ഇതൊക്കെ പുറത്തുള്ളവർ കേൾക്കണ്ട. ഇത്രേം സില്ലി കാര്യത്തിനാണോ തർക്കിക്കുന്നത് എന്ന് അറിഞ്ഞാൽ ചിരിക്കും”

“ഇതിൽ തർക്കത്തിൻ്റെ കാര്യമില്ല. I have made up my mind. പിന്നെ… രണ്ട് പേര് തമ്മിലുള്ള compatibility ഏറ്റവും പ്രകടമാവുന്നത് നീ സില്ലി എന്ന് പറയുന്ന ഈ ചെറിയ ചെറിയ കാര്യങ്ങളിലാണ് ആനന്ദ്. Yes… നീ പറഞ്ഞ ഒരു കാര്യം ഞാൻ agree ചെയ്യുന്നു. എനിക്ക് വേണ്ടത് എന്താണെന്ന് ഞാൻ തന്നെ പറയണമായിരുന്നു. പക്ഷേ, പലപ്പോഴും അതിനുള്ള ഒരു പഴുത് പോലും തരാതെ ആയിരിക്കും നീ upper hand എടുക്കുന്നത്. ആ സമയത്ത് ഞാൻ submissive ആയിപ്പോയിട്ടുണ്ട്. അത് തന്നെയാണ് എൻ്റെ concern. I don’t want to be a female version of you, Anand. എൻ്റെ identity കളഞ്ഞ് കൊണ്ട്, നീ നിരത്തുന്ന ചെക്ക് ബോക്സുകളിൽ yes or no കളിക്കാൻ എനിക്ക് വയ്യ. വയ്യ എന്നല്ല…പറ്റില്ല”

“So, ഇത്രയും നാൾ ഇതൊക്കെ നിൻ്റെ മനസ്സിൽ ഉണ്ട്. ഒരിക്കലും പറയാൻ തോന്നിയിട്ടില്ല. ഇന്നലെ ഒരു ദിവസം എത്തേണ്ടി വന്നു…അല്ലേ പ്രീതി? Great”

“ഒരു ബക്കറ്റ് നിറയാൻ ആയിരത്തോളം തുള്ളികൾ വേണ്ടി വരും. പക്ഷേ അത് നിറഞ്ഞ് തൂവുന്നത് ഏതെങ്കിലും ഒരു തുള്ളി വന്ന് പതിക്കുമ്പോൾ ആവും. അത് പോലെയാ”

“So?”

“So…I’m calling it a day. Let’s break up”

ഇരുട്ടിനെക്കാൾ വേഗത്തിൽ അവിടെ മൗനം പരന്ന് നിറഞ്ഞു. പാർക്കിൽ നിന്ന് മടങ്ങുന്ന ആൾക്കാരുടെ തിരക്കാണ്. ആനന്ദ് അതും നോക്കിയിരുന്നു. നിമിഷങ്ങൾ ഇഴഞ്ഞ് നീങ്ങി.

“ഓക്കേ… നമുക്ക് കുറച്ച് നാൾ സംസാരിക്കാതിരിക്കാം. ഈ ഒരു കൺഫ്യൂഷൻ ഒക്കെ മാറിയാൽ will you reconsider?” ഉറച്ച സ്വരത്തിൽ ആനന്ദ് ചോദിച്ചു

“I don’t think so Anand…ശരിക്കും പറഞ്ഞാല് എൻ്റെ കൺഫ്യൂഷൻ ഒക്കെ ഇപ്പോഴാ മാറിയത്. I’m at peace now” ഒരു ദീർഘ ശ്വാസം എടുത്ത ശേഷം പ്രീതി പറഞ്ഞു.

അവൾ മൊബൈലിൽ തിരക്ക് കൂട്ടി എന്തോ നോക്കുന്നത് കണ്ട ആനന്ദ് പറഞ്ഞു “ഞാൻ പോകുന്ന വഴിക്ക് ഡ്രോപ്പ് ചെയ്യാം..അത് പോരേ പ്രീതി?”

“വേണ്ട..ഞാൻ Uber വിളിച്ചിട്ടുണ്ട്. ഗേറ്റിൻ്റെ അടുത്ത് പോയി നിന്നോളാം”
പ്രീതി ബെഞ്ചിൽ നിന്നും എഴുന്നേറ്റു. കൂടെ ആനന്ദും.

“പിന്നെ… മറ്റേ കമ്പനിയുടെ HR- ലേക്ക് ആനന്ദിൻ്റെ friend വഴി അയച്ച എൻ്റെ resume ഉണ്ടല്ലോ. അതിനി മൂവ് ചെയ്യണ്ട എന്ന് പറഞ്ഞേക്ക്. അതോ ഞാൻ വിളിച്ച് പറയണോ?”

“വേണ്ട..ഞാൻ പറഞ്ഞേക്കാം”

ആനന്ദിൻ്റെ അടുത്തേക്ക് നീങ്ങി അവനെ ഹഗ്ഗ് ചെയ്ത ശേഷം പ്രീതി പതിയെ പറഞ്ഞു “Bye Anand”

അവളുടെ ചുണ്ടിൻ്റെ അരികിൽ ഒട്ടിപ്പിടിച്ചിരുന്ന കപ്പലണ്ടി തൊലി വിരൽ കൊണ്ട് എടുത്ത് മാറ്റിയ ശേഷം ആനന്ദും പറഞ്ഞു “Bye”

നടന്നു നീങ്ങുന്ന പ്രീതിയെ നോക്കി കൊണ്ടിരുന്ന ആനന്ദ് പതിയെ തല ഉയർത്തി. അവിടെ മുകളിൽ ആകാശത്ത് അവളുടെ മൂക്കുത്തി പോലെ തിളങ്ങുന്ന ഒരു ഒറ്റ നക്ഷത്രം!
—————————–
കഥ പറഞ്ഞു തീർന്ന ശേഷം വേതാൾ എന്ന AI bot മുന്നിലിരിക്കുന്ന വിക്രമിനോട് ചോദിച്ചു. “ഇതിൽ ആരുടെ ഭാഗത്ത് ആണ് ശരി? ആനന്ദിൻ്റെയോ പ്രീതിയുടെയോ? ശരിയുത്തരം പറഞ്ഞാൽ പുതിയൊരു കഥ പറഞ്ഞ് തരാം. ഉത്തരം തെറ്റാണെങ്കിൽ സിസ്റ്റം ഫയൽസ് മുഴുവൻ അടിച്ച് പോവും. ഇനി പറയൂ”…
©Mukesh Kumar

1914827541338288128-1q91QWG5

Post Views: 36
4
Mukesh Kumar

Writer

8 Comments

  1. Nija Gopalakrishnan on May 6, 2025 12:10 PM

    Good

    Reply
  2. Greeshma Kichu on May 5, 2025 12:36 PM

    പുറമേക്ക്നിസാരമായി തോന്നുന്നത് അതിന് പിന്നിലെ സങ്കീർണ്ണതകൾ വിശദമായി പറഞ്ഞു മനസിലാക്കാൻ സാധിക്കാത്തത് കൊണ്ടാണ്…. പറയാൻ തുടങ്ങിയാൽ… ഇതിത്രയ്ക്കൊക്കെ പറയാനുണ്ടോ…. ബിരിയാണി വേണമെങ്കിൽ പറഞ്ഞാൽ പോരെ എന്ന് ചോദിക്കും…..

    Reply
  3. SHEEJITH C K on April 30, 2025 4:50 PM

    കഥ ഒരുപാടിഷ്ടമായി- അവർ ബ്രേക്കപ്പാകുന്നതുതന്നെയാണ് നല്ലത്. പ്രീതിയുടെ ഇഷ്ടാനിഷ്ങ്ങൾ മനസ്സിലാക്കാത്ത് ആനന്ദ്. തെറ്റുകാണുമ്പോൾ അത് പറയാതെ മനസ്സിൽ കൂട്ടിവെച്ച് തെറ്റുതിരുത്താൻ അവസരം കൊടുക്കാത്ത പ്രീതി. പ്രേമിക്കുമ്പോഴേ ഇങ്ങനെയാണെങ്കിൽ ജീവിതം തുടങ്ങിയാൽ വലീയ പ്രശ്നങ്ങൾ ആയേനെ.

    Reply
  4. Rani Zain on April 29, 2025 1:07 PM

    കഥ ഇഷ്ടമായി. പാട്രിയാർക്കിക്കുളളിൽ ജീവിച്ച ആനന്ദ് അങ്ങനെയേ ചിന്തിക്കൂ. പക്ഷേ തിരിച്ചറിവു വരാനോ മാറിച്ചിന്തിക്കാനോ തയ്യാറല്ലാത്തൊരാളായി ആനന്ദിനെ എന്തോ കാണാൻ പറ്റുന്നില്ല.

    Reply
  5. Jo on April 26, 2025 2:43 PM

    👍👍👍

    Reply
  6. Joyce Varghese on April 26, 2025 4:52 AM

    👍.
    നന്നായി എഴുതി.

    Reply
    • Suma Jayamohan on April 26, 2025 4:33 PM

      നല്ല കഥ. വല്ലാത്ത ചിന്തകൾ👌🌹

      Reply
      • Shreeja R on April 29, 2025 6:47 AM

        👌👌👌👌നല്ല ഭാവന

        Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.