Author: Lisa Lalu

Writer, Reader Singer, Teacher 💙

“വായിച്ചവർക്ക് ഒരുപാട് ജീവിതങ്ങൾ ഉണ്ട്. വായിക്കാത്തവർക്ക് ഒറ്റ ജീവിതമേ ഉള്ളൂ”. (ഉമ്പാർട്ടോ എക്കോ) വായനയുടെ ലോകത്തിലേക്ക് ഒരുപാട് ജീവിതപരിസരങ്ങളിലേക്ക് അനുഭവങ്ങളുടെ ആകാശങ്ങളെയും ദേശങ്ങളുടെ വൈവിധ്യങ്ങളെയും പരിചയപ്പെടുത്താൻ കുട്ടികൾക്ക് ബാല്യത്തിൽ തന്നെ പുസ്തകങ്ങൾ സമ്മാനമായി നൽകിത്തുടങ്ങാൻ ഓരോ മാതാപിതാക്കളും ശ്രദ്ധിക്കേണ്ടതാണ്.ബാലസാഹിത്യത്തെ ക്കുറിച്ചും സാഹിത്യത്തിൽ അക്ഷരം അറിയാത്ത കുട്ടികൾക്ക് വായിച്ചു കൊടുക്കേണ്ടതും വായിച്ചിരിക്കേണ്ടതുമായ ചില പുസ്തകങ്ങളെയും പരിചയപ്പെടാം. ലോക ബാലപുസ്തകദിനവും അവാർഡും ******************************** ഡാനിഷ് എഴുത്തുകാരനും കവിയും ബാലസാഹിത്യകാരനുമായ ഹാൻസ് ക്രിസ്റ്റ്യൻ ആൻ‌ഡേഴ്സന്‍റെ ജന്മദിനമായ ഏപ്രിൽ രണ്ടാണ് ലോക ബാലപുസ്തകദിനം. ‘The International Board on Books for Young People’ (IBBY) എന്ന സംഘടനയാണ് ലോക ബാലപുസ്തക ദിനാഘോഷത്തിന് നേതൃത്വം നൽകുന്നത്. 1967 മുതൽ ലോക ബാലപുസ്തക ദിനാഘോഷം സംഘടിപ്പിച്ചുവരുന്നുണ്ട്. *ദ സ്റ്റഡ്ഫാസ്റ്റ് ടിൻ സോൾജ്യർ *’ദ സ്നോ ക്വീൻ *‘ദ ലിറ്റിൽ മെർമെയ്ഡ് *തംബലിന *ദ ലിറ്റിൽ മാച്ച് ഗേൾ *ദ അഗ്ലി ഡക്ലിങ് എന്നിവയാണ്‌ പ്രധാന കൃതികൾ. *ബാലസാഹിത്യത്തിലെ സമഗ്ര…

Read More

പ്രിയപ്പെട്ടവരെ, കഴിഞ്ഞ വർഷാരംഭത്തിൽ സമ്മാനം നേടിത്തന്ന ബ്ലോഗ് നിങ്ങളുമായി പങ്കുവെക്കാൻ ആഗ്രഹിക്കുന്നു. ഇതിന് തുടർച്ചയായി മാത്രമേ അടുത്ത ഒരു ബ്ലോഗ് എഴുതാൻ കഴിയൂ എന്നതിനാൽ നിങ്ങൾ ഇത് വായിക്കണം. അഭിപ്രായങ്ങൾ കൂമ്പാരമാകുമ്പോൾ അടുത്ത ബ്ലോഗ് എഴുതുന്നതാണ്. ടാർജറ്റ് -2023 വിടപറയാൻ ഒട്ടും ഇഷ്ടമല്ല എങ്കിലും തിയതികൾ മുന്നോട്ടോടി കലണ്ടറിന്റെ താളുകൾ തീർന്നു 2022 കടന്നു പോകുമ്പോൾ ആരെയും കൂസാതെ പുത്തനുണർവോടെ പുതുവർഷം 2023 കയറി വരുന്നുണ്ട്. മനുഷ്യനെ കാത്തു നിൽക്കാത്ത വിലപിടിപ്പുള്ള ഒന്ന് സമയം മാത്രമാണ്. ഒരു വർഷം കടന്നുപോകുമ്പോൾ ഒരു വയസ്സ് കൂടിയല്ലോ എന്നാണ് ഞാൻ ഓർത്തത്. പഠിക്കുന്ന കാലത്ത് ജോലി എന്ന ലക്ഷ്യം ഇല്ലാതിരുന്നതിന്റെ ബുദ്ധിമുട്ട് അറിയുന്നത് ഇപ്പോഴാണ്. സ്ഥിരജോലിയും വരുമാനവും വിവാഹിതയ്ക്ക്, വീട്ടമ്മയ്ക്ക് എത്രമാത്രം അത്യന്താപേക്ഷിതമാണെന്ന് ആലോചിക്കാത്ത ദിവസങ്ങൾ കഴിഞ്ഞ വർഷത്തിൽ ഇല്ല. എന്നെ സംബന്ധിച്ചിടത്തോളം 2022 വളരെയധികം മാറ്റങ്ങൾ വരുത്തുകയും ചില കാര്യങ്ങളിൽ ഞാൻ കടുത്ത തീരുമാനങ്ങളിൽ വേരുകൾ ആഴ്ത്തുകയും ചെയ്ത വർഷമാണ്. അവനവന് വില…

Read More

പച്ചിലക്കാടുകൾ ഇളക്കി ഉണക്കയിലകൾ ഞെരിച്ചമർത്തി അയാൾ പുറത്തു വന്നു. വള്ളിപ്പടർപ്പുകളുടെ ഇരുളാർന്ന ഗർഭഗൃഹം അയാളെ പുറംതള്ളി വാതിലടച്ചു. അയാളുടെ വലംകൈയിൽ ചോരയുറ്റിച്ചുകൊണ്ട് ഒരു കാട്ടുമുയൽ തൂങ്ങിക്കിടന്നു. കാലിൽ ചോരകുടിയൻ അട്ടകൾ പിടിവിടാതെ ഉരുണ്ടു നിന്നു. കറ പിടിച്ച പല്ലുകൾ കൊണ്ട് ഇരട്ടി മധുരം ചവച്ചു തുപ്പി അയാൾ നടന്നു. അറ്റം കൂർപ്പിച്ച വടിയുടെ അറ്റത്ത് താളത്തിലാടി മുയൽ വാടിക്കിടന്നു. കുത്തനെയുള്ള പുല്ലുവഴിയിലൂടെ അണച്ചണച്ചു അയാൾ മുകളിലേക്ക് കയറുമ്പോൾ നീർമരുതും മുളങ്കൂട്ടവും അയാളുടെ തലയിൽ തലോടി. വഴുവഴുപ്പാർന്ന് വഴി അയാളെ പിന്നോട്ട് വലിച്ചു. വശത്തിലൂടെ താഴോട്ട് ഒഴുകുന്ന അരുവിയിലെ പാറക്കല്ലിൽ  അയാൾ ഇരുന്നു. “കുഞ്ഞിയേ.. മാതേയ്..” അയാളുടെ വിളി ഉയരത്തിൽ പ്രതിധ്വനിച്ചു. കാട്ടുനാരകത്തിന്റെ ഇലകൾ കൈ കൊണ്ടു തിരുമ്മി മണപ്പിച്ചു അടിവയറു താങ്ങി ഗർഭാലസ്യത്തിൽ കുഞ്ഞി വിളി കേട്ടു. ‘ഗ്വാ.’ അതിനേക്കാൾ ഉച്ചത്തിൽ രാവിലെ കുടിച്ച പഴങ്കഞ്ഞിയും ഉണക്കലും കമട്ടി. ‘ഊയ്യന്റപ്പാ.. എനക്ക് വയ്യാ ഇത് താങ്ങാന്.’ വിളർത്തു മെലിഞ്ഞ അവളുടെ വയറിനു…

Read More

“അറിഞ്ഞോ ത്രേസ്യേ? കത്രീന സിസ്റ്റർ കടക്കപ്ലാക്കൽ തോമസച്ചന്റെ കൂടെ ഒളിച്ചോടി കല്യാണം കഴിച്ചെന്ന്!” കുടിച്ചീമ്പി ഇറ്റുന്ന നാട്ടുമാങ്ങാ മധുരം വെളുത്ത പെറ്റിക്കോട്ടിന്റെ വശങ്ങളിൽ തൂത്ത് അമ്മ ഞെട്ടിയത് പോലെ ഞാനും കണ്ണു വിടർത്തി. അച്ചന്റെ തൂവെള്ള ളോഹയും ബുള്ളറ്റിന്റെ കുടു കുടു ശബ്ദവും എന്റെ ഉള്ളിലേക്ക് ഓടിയെത്തി. പ്രസന്നമായ മുഖവും മധുരമായ ശബ്ദവും കുർബാനയ്ക്കിടയിലെ പാട്ടുകളുടെ ഈണവും പെൺകുട്ടികൾക്ക് അച്ചനോട് വല്ലാത്ത ഒരാകർഷണം തോന്നിപ്പിക്കുന്നതാണ്. പക്ഷേ, അച്ചൻ അത് പരിഗണിക്കാറേയില്ല. “വല്ലാത്ത നാണക്കേട് ആയല്ലോ അമ്മാമ്മേ സഭക്കിത്. എങ്ങനെ അറിഞ്ഞു? ആര് പറഞ്ഞു?” അമ്മ ചുവപ്പു മാഞ്ഞു തുടങ്ങിയ പടികളിൽ ഒന്നിലേക്ക് കാലു നീട്ടി ഇരുന്നു പാതി മുഖം ചിന്നമ്മയിലേക്ക് നീട്ടി. മറുപാതി  ഞാൻ ശ്രദ്ധിക്കുന്നുണ്ടോ എന്നറിയാൻ എന്നിലേക്കും തിരിച്ചു. ഞാൻ മുതിർന്നവർ പറയുന്നത് കേൾക്കുന്നില്ല എന്ന് വരുത്തി തീർക്കാൻ അടുത്ത മാങ്ങയുടെ കവിളിന് ഒരു കടി കൊടുത്തു. തിണ്ടിലേക്ക് സാധനങ്ങളുടെ സഞ്ചി താഴ്ത്തി വച്ചു നാടു മുഴുവൻ പറഞ്ഞറിയിച്ച കാര്യം…

Read More

ജന്തുശാസ്ത്ര ലാബിലെ ഡിഷിനുള്ളിൽ തവള കൈകാലുകൾ വലിച്ചു നീട്ടി പിന്നുകളാൽ ബന്ധിക്കപ്പെട്ടു. പാതി മയക്കത്തിൽ അവൾ ബ്ലേഡ് കൈയിലെടുത്തു. ‘നിങ്ങളുടെ ബാച്ചിനും കൂടെ ഉള്ളൂ. പാടത്തും പറമ്പിലും ഓടി നടന്നു പിടിച്ചതാണ്.തരാൻ വേറെയില്ല.’ ആരാണത് പറയുന്നത്..? അബോധത്തിൽ അവൾ തല ചെരിച്ചു നോക്കി.ലാബിലെ അസ്സിസ്റ്റന്റിനു അയാളുടെ മുഖം ! തവളയ്ക്ക് തന്റെ മുഖമാണോ..? അയാൾ തന്റെ പിറകെ ഓടി നടന്നു മയക്കി പിടിച്ചു ചാക്കിലിട്ടു രജിസ്റ്റർ ഓഫീസിൽ കുടഞ്ഞിട്ടു ഒപ്പിടീപ്പിച്ചതോർത്തു അവൾക്കു ചിരി വന്നു. വയറിന്റെ ഏഴു പാളികൾ തുരന്നു ഗ്ലൗസിട്ട കൈകൾ അകത്തേക്ക് ആഴ്ന്നു. കണ്ണു മൂടിയ കറുത്ത തുണിക്കിടയിലൂടെ മങ്ങിയ വെളിച്ചത്തിൽ മയങ്ങിയ ബോധത്തിൽ ചോര പുരണ്ട വെളുത്ത ഗ്ലൗസ് ചലിക്കുന്നതും വിവിധ ആകൃതിയിൽ ഉള്ള കത്തികൾ ആവിശ്യപ്പെടുന്നതും അവൾ കണ്ടുകൊണ്ടിരുന്നു.വട്ടം ചുഴറ്റി ചെത്തിയെടുത്തു വെക്കുന്ന അവയവം നനുനനുപ്പിന്റെ വഴുവഴുപ്പിന്റെ ജീവിതത്തിലെ പല ഓർമ്മകളുടെയും വളർച്ചയുടെ പല നിമിഷങ്ങളുടെയും ഭൂപടം അവൾക്കു മുന്നിൽ തുറന്നുവച്ചു. അഗാധഗർത്തങ്ങളും ചുഴികളും നിറഞ്ഞ…

Read More

“നോക്കിത്താ..ഇന്നാകാശം നീലനിറത്തിൽ മുകളിൽ.” സുഹൈല തലയ്ക്ക് മുകളിൽ തട്ടം തലോടി. “ഒത്തിരി ദൂരെയാണ്”. പാത്തു പറഞ്ഞുകൊടുക്കേണ്ടത് എങ്ങനെയെന്നറിയാതെ വിഷമിച്ചു. അവർ പുല്ലിൽ ഇരുന്നു.കാഴ്ചയെന്ന സൗഭാഗ്യം ലഭിക്കാത്ത സുഹൈല പുല്ലിൽപരതി. “വായിക്കട്ടെ” “തോടിനപ്പുറം പറമ്പിനപ്പുറം*. ആഫ്രിക്കയിൽ നിന്ന് തിരിച്ചു വീടെത്തിയ ഉടൻതന്നെ കുരുടി ഉമ്മച്ചി വല്ലാത്ത ക്ഷീണമെന്നു പറഞ്ഞു കട്ടിലേൽ കയറിക്കിടന്നു…. …….അമ്പാടിക്കവലയിൽ നിന്ന് ബസ്സുകയറി രണ്ടുപേരും ചുങ്കത്തിറങ്ങി.വാരിശ്ശേരിക്കവല കഴിഞ്ഞപ്പോൾതന്നെ സുൽഫത്ത് കുരുടി ഉമ്മച്ചിയുടെ ചെവിയിൽ പറഞ്ഞു.അടുത്ത സ്റ്റോപ്പാണ് ലണ്ടൻ…” ചുങ്കംപാലത്തിനു മുകളിൽ നിന്ന് മീനച്ചിലാറിനെ നോക്കി തേംസ്നദിയിലെ ഒഴുക്കെങ്ങനെയുണ്ട് എന്നു ഉമ്മച്ചി ചോദിക്കുന്ന ഭാഗമെത്തിയതും സുഹൈല ചിരിക്കാൻ തുടങ്ങി.കണ്ണുനിറഞ്ഞു മനസ്സുനിറഞ്ഞു നിർത്താനാവാത്ത ചിരി കഥ തീരുംവരെ നീണ്ടു.അവസാനം പൊട്ടിക്കരഞ്ഞു. “കുരുടി ഉമ്മച്ചി ഞാനാണ് പാത്തൂ.നീയെന്നെയിങ്ങനെ രാജ്യംകാട്ട്”. പാത്തുവിന്റെ കണ്ണുംനിറഞ്ഞു. “നമ്മളിപ്പോൾ സ്വിറ്റ്സർലൻഡിലാണ്.ചെറിയ വീടുകൾ അങ്ങിങ്ങായി കാണാം.പുൽമേടുകളാണ് കൂടുതലും. കൊയ്ത പാടത്തിന്റെ നടുവിലൂടെ ഇത്തയുടെ കൈപിടിച്ചു പോകുമ്പോൾ അവൾ പറയാൻ തുടങ്ങി.വൈക്കോൽകുറ്റികൾ തറച്ചു കാലുനോവുമ്പോളും സുഹൈല പുൽമേടുള്ളിൽകണ്ടു. …

Read More

“ദോണ്ടടാ,കടുവ മാത്തന്റെ പെമ്പിള വരുന്നു”. തോടിനു കുറുകെയുള്ള കലിങ്കിലിരുന്നു ഒരുത്തൻ പറഞ്ഞു. താഴെ തെളിനീരൊഴുകി ഗപ്പിയും വാൽമാക്രിയും നീന്തിത്തുടിക്കുന്ന തണുത്ത ജലം അതിന്റെ വെള്ളിക്കൊലുസുകൾ കിലുക്കി പതഞ്ഞൊഴുകി. ‘ഓ, ഈ തോട്ടിൽ ഒന്നും ചൂണ്ടൽ ഇട്ടാൽ ഒന്നും കിട്ടുകേലടാ കൂവേ.” പുല്ലിൽ നിന്നൊരെണ്ണം പറിച്ചെടുത്ത് കൂർത്ത അറ്റം കൊണ്ട് പല്ലിട കുത്തി ദൂരെ നിന്നും വരുന്ന സൂസന്നയെ ആപാദചൂഡം വീക്ഷിച്ചു തൊമ്മിച്ചൻ ചുണ്ടുകൾ നനച്ചു. “എന്തൊരു സ്ട്രക്ച്ചർ ആണെന്ന് നോക്കിക്കേ.” മാത്യു വെള്ളമിറക്കി. തോട്ടുവക്കിലെ പുല്ലിൽ നിന്നൊരു പുൽച്ചാടി മാത്തൻ ചത്തതറിയാതെ ഇലകൾക്കിടയിലൊളിച്ചു. തലകുനിച്ചു കൊണ്ട് സൂസന്ന അവർക്കരികിലൂടെ നീങ്ങി. “ഞങ്ങളിൽ ചിലർ ഒക്കെ ഇവിടെ ഇരിപ്പുണ്ടേ. ഇടയ്ക്ക് ഇങ്ങോട്ടൊക്കെ ഒന്ന് നോക്കാം.” ഒരാൾ പതിയെ പറഞ്ഞു ഒന്ന് കൂക്കി. “ഛേ, വിട്ടേക്കെടാ. കടുവ ചേട്ടൻ ഉണ്ടാരുന്നേൽ നീയൊക്കെ ഇങ്ങനെ നാവ് പൊന്തിയ്ക്കോ?” ആ ശബ്ദം സൂസന്നയ്ക്ക് കൃത്യമായി മനസിലായി. മറ്റത്തിലെ രാജുവാണ്. മാത്തൻ ചേട്ടന്റെ അനുയായിയോ പങ്കുകാരനോ ഏത്…

Read More