എന്റെ കൂട്ടിന്, എന്റെ കൂട്ട് സ്നേഹ നിധിയായ എന്റെ പങ്കാളിയാണ്. ആ കൂട്ടില്ലാത്ത ലോകം എനിക്ക് ചിന്തിക്കാൻ കൂടി വയ്യ. ഏതു മഴയിലും വെയിലിലും ഒരു കുട പോലെ… ഏതു കൊടുങ്കാറ്റിലും ആടി ഉലായത്ത വൻ മരം പോലെ… കുളിർ മഞ്ഞിൽ ഒരു പുതപ്പ് പോലെ.. ഒരു കൂട്ട്.. എന്റെ കൂട്ട് എനിക്കൊരു വസന്ത കാലമാണ്.. ശിശിര കാലത്തു പുതിയ തളിർ നാമ്പിട്ടുന്നപോലെ എന്റെ കൂട്ട് എനിക്ക് ജീവിതത്തിൽ പുതിയ പ്രതീക്ഷകൾ നൽകുന്നു. നിഴൽ പോലെ എപ്പോഴും എന്റെയൊപ്പം നിൽക്കുന്ന കൂട്ട്… അദ്ദേഹത്തിൽ ഞാനും എന്നിൽ അദ്ദേഹവും ഇഴ പിരിയാൻ വയ്യാത്ത സ്നേഹമായി നിൽക്കുന്നു. കൂട്ട് കൂടി കൂട്ടുകാരായി എന്നും ഉറച്ചു നിൽക്കുന്നു ഞങ്ങളുടെ സ്നേഹം. കൂട്ടുകാരാ.. എന്നും ഞാൻ നിന്റെ ഹൃദയത്തിന്റെ കൂട്ടിനുള്ളിൽ, സ്നേഹത്തിന്റെ കൂട്ടിനുള്ളിൽ…. എല്ലാ ജന്മത്തിലും ആ കൂട്ട് മതി… പൂർവ്വ ജന്മത്തിൽ എവിടെയോ ഞങ്ങൾ സ്നേഹ നൂലിനാൽ ബന്ധിക്കപെട്ടിരുന്നു… സ്നേഹമായും സാന്ത്വനമായും എന്റെ കൂട്ട്,.. എന്റെ ഒപ്പം……
Author: Lisha Suresh
പ്രിയപ്പെട്ട എന്റെ അച്ഛന്, അച്ഛാ, ഞാൻ അച്ഛനെ ഒരുപാട് സ്നേഹിക്കുന്നു. ചെറുപ്പത്തിൽ അച്ഛൻ സൈനിക ജോലിയിൽ ആയിരുന്നത് കൊണ്ട് അച്ഛനെ അധികം അടുത്ത് സ്നേഹിക്കാൻ കഴിഞ്ഞില്ല. കുഞ്ഞിലേ അമ്മയുടെ തണലിൽ മാത്രം ജീവിച്ചു. അമ്മ അച്ഛന്റെയും ഉത്തരവാദിത്തം ഏറ്റടുത്തു വളർത്തി. അമ്മയുടെ ജീവിതം ഒരുപാട് സഹനങ്ങളിൽ കൂടി ആയിരുന്നു. ജോലി, കുഞ്ഞുങ്ങളെ വളർത്തൽ.. ഒറ്റയ്ക്ക് വാടക വീട്ടിൽ കുട്ടികളെയും സുരക്ഷിതം ആയി വളർത്തി കൊണ്ട് വന്നു. വലുതായി വന്നപ്പോൾ ആണ് അച്ഛന്റെ കൂടെ ഒരുമിച്ചു കഴിയാൻ അവസരം വന്നത്. ഞങ്ങളെ പഠിപ്പിച്ചു, നല്ല വീട് എല്ലാം ഉണ്ടായി. വിവാഹം കഴിപ്പിച്ചു തന്നു. പക്ഷേ ജീവിതത്തിൽ പ്രതിസന്ധികൾ വന്നപ്പോൾ അച്ഛൻ എന്നെ അവഗണിച്ചു. എന്നെ കാണാതെ പോയി. എന്റെ സങ്കടം കേൾക്കാൻ അച്ഛൻ മറന്നു പോയി. ഒരിക്കൽ എങ്കിലും അച്ഛൻ അത് കേട്ടിരുന്നു എങ്കിൽ… അച്ഛനെ കെട്ടിപിടിച്ചു കരഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളും സങ്കടങ്ങളും മാത്രമേ എനിക്ക് ഉണ്ടായിരുന്നുള്ളൂ. അമ്മ പോയപ്പോൾ ഒറ്റപ്പെട്ടു പോയ ഒരു…
1907 ഇൽ പുറത്തു വന്ന മാക്സിം ഗോർക്കിയുടെ അമ്മ, വിശ്വ വിഖ്യാതമായ നോവൽ ആണ്. വിശ്വസാഹിത്യത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കൃതി. വിപ്ലവത്തിന്റെ കനലുകൾ എരിയുകയും നീറുകയും ചെയ്ത ഒക്ടോബർ വിപ്ലവത്തെ കുറിച്ച് പ്രതിപാദിക്കുന്ന കൃതിയാണ്. നോവലിൽ മാതൃഭാവത്തിന്റെ അഗാധതകളെ അനാവരണം ചെയ്യുകയും ആവിഷ്ക്കരിക്കുകയും ചെയ്യുന്നുണ്ട്. പില ഗേയ നിലോവന എന്ന മധ്യ വയസ്കയായ അമ്മയാണ് നോവലിലെ മുഖ്യ കഥാപാത്രം. പാവേൽ വ്ലാസോവിന്റ അമ്മയാണ് അവർ. കഠിനമായ ജീവിതം ആണ് അവർ നയിച്ചിരുന്നത് അത് കൊണ്ട് തന്നെ സ്വന്തം ജീവിതത്തിൽ എന്നെങ്കിലും ഒരു വസന്തം ഉണ്ടായിരുന്നോ എന്ന ഓർമ പോലും അവരിൽ നിന്നും മായ്ച്ചു കളഞ്ഞിരിക്കുന്നു. മകന്റെ ജീവിതത്തെ കുറിച്ചുള്ള ഉത്കണ്ഠകൾ ഹൃദയത്തിൽ സൂക്ഷിക്കുന്ന ഒരു സാധു സ്ത്രീ. മകന്റെ രഹസ്യ വിപ്ലവ പ്രവർത്തനങ്ങളെ അമ്മ ഭീതിയോടെയാണ് അവർ നോക്കി കാണുന്നത്. വീട്ടിലെ രഹസ്യ മീറ്റിങ്ങുകളും പാവേലിന്റെ പട്ടണത്തിലേക്കുള്ള പോക്കും അമ്മ ശ്രദ്ധിക്കുന്നുണ്ട്. പാവേൽ വിലക്കപ്പെട്ട പുസ്തക ങ്ങൾ വായിക്കുന്നതും ലഘുലേഖകൾ തയ്യാറാക്കുന്നതും…
