Author: മന്ന മെരീസ

വായന ഏറെ ഇഷ്ടം

വീണ്ടുമൊരു നിറമുള്ള കാഴ്ചകളുടെ ഓണക്കാലത്തിന്റെ ആഹ്ലാദം മലയാളമണ്ണിൽ അലതല്ലുകയായി. ഒരിത്തിരി നേരം നിങ്ങളുടെ അനുവാദമില്ലാതെ ഞാനൊന്ന് എൻറെ ചെറുപ്പകാലത്തിലെ ഓണം ഓർമ്മകളിലേക്ക് എൻറെ പ്രിയപ്പെട്ട വായനക്കാരെ കൊണ്ടുപോവുകയാണ്. ഓരോ മലയാളിക്കും ഓണക്കാലം സമ്മാനിക്കുന്ന ഓർമ്മകൾ പലവിധമാണ് മനസ്സിൽ. ഓണസദ്യയും ഊഞ്ഞാലാട്ടവും പൂക്കളമൊരുക്കലും വള്ളംകളിയും പുലികളിയും പട്ടം പറത്തലും…. അങ്ങനെ അങ്ങനെ നീണ്ടുപോകുന്നു ഓണക്കാല സ്മരണകൾ. കർക്കിടകത്തിന്റെ കാലവർഷം പെയ്തൊഴിഞ്ഞ് ചിങ്ങപ്പുലരി പിറന്നാൾ മനസ്സിന് കുളിർമയേകി ഓർമ്മകൾ ഇത്തിരി പിന്നിലേക്ക് നടക്കും. മാനം തെളിഞ്ഞ പ്രകൃതി പ്രസന്നവതിയായാൽ, സ്വർണ്ണ നൂലിഴകളാൽ നെയ്തെടുത്ത ഓണവെയിൽ പരന്നാൽ, ഞങ്ങളുടെ ഗ്രാമത്തിലെ ഇല്ലാത്തവനും ഉള്ളവനും ഒരുപോലെ തിരുവോണത്തെ വരവേൽക്കാനുള്ള ഓട്ടത്തിലാകും. തൊടിയിലെ ചെടികളും മരങ്ങളും പുത്തൻ ഉണർവോടെ പച്ചില ചാർത്തണിയും. മുറ്റത്തെ ചെടികളിലും വള്ളിപ്പടപ്പുകളിലും പൂക്കൾ ചിരിതൂകും. തൊട്ടാവാടി പൂവിനെ പുലർകാലമഞ്ഞ് കുളിരണിയിക്കും. ഓണാഘോഷ ഓർമ്മകൾ പലർക്കും വ്യത്യസ്തമാണ്. ചിലർക്ക് ആയത്തിലുള്ള ഊഞ്ഞാലാട്ടമാവാം ..പിന്നെയോ; വള്ളംകളി, കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടുകാരുമൊത്തുള്ള പട്ടം പറത്തൽ ,അത്തപ്പൂക്കളം മത്സരം…

Read More

ആദ്യമേ തന്നെ പറയട്ടെ, അടുക്കള നിറച്ച് സാധനങ്ങൾ ഇരിക്കുമ്പോഴും ഭക്ഷണം ഏറിയ പങ്കും പുറത്തുനിന്ന് വാങ്ങി കഴിക്കുന്ന ന്യൂജൻ നായിക അല്ല; മറിച്ച് പഴയകാലത്ത് നാട്ടിൻപുറങ്ങളിൽ സർവ്വസാധാരണമായിരുന്ന ഗൃഹനാഥയുടെ കഥയാണ്. തലേന്ന് രാത്രി തൊട്ട് അടച്ചുപിടിച്ച് പെയ്യാൻ തുടങ്ങിയ മഴയാണ്. ഉലഞ്ഞ മുടി വാരികെട്ടി ഡ്രസ്സ് നേരെയാക്കി വാതിൽ തുറന്ന് മായ നേരെ അടുക്കളയിലേക്ക് ഓടി. ആദ്യമേ തന്നെ റേഡിയോ ഓൺ ചെയ്തു. അതിൽ നിന്ന് പ്രഭാത ഗീതങ്ങൾ ഒഴുകിയെത്തി. ശബ്ദം താഴ്ത്തിയാണ് റേഡിയോ വെച്ചേക്കുന്നത്. എന്തിനാ, വെറുതെ മറ്റുള്ളവരെ ഉണർത്തുന്നത്? എനിക്ക് കേട്ടാൽ പോരെ അല്ലേ? വരയ്ക്കപ്പെടുന്ന ചിത്രത്തിൻറെ മുൻപിൽ അകമഴിഞ്ഞുല്ലസിക്കുന്ന കലാകാരിയെ പോലെ അവൾ അടുക്കളയിൽ പണികൾ ഓരോന്നായി തുടങ്ങി. അടുക്കളയുടെ പല ഭാഗത്തും ചോർന്നൊലിച്ചു നനഞ്ഞു കിടക്കുകയാണ്. വിറകെല്ലാം നനഞ്ഞിരിക്കുന്നു. മണ്ണെണ്ണയാണേൽ ഇത്തിരിയേ ഉള്ളൂ. കഷണങ്ങളിൽ പഴയ പ്ലാസ്റ്റിക് കവറുകൾ ചുറ്റി (മണ്ണെണ്ണ കുറയുമ്പോഴുള്ള സൂത്രപ്പണിയാണ്🤪) അടുക്കിവച്ച് സ്വല്പം മണ്ണെണ്ണ തൂവി തീപ്പെട്ടി ഉരച്ചു. നാശം പിടിക്കാൻ……

Read More

ചിറ്റാ.. എൻറെ ചോറുപൊതി എവിടെ? നേരം പോകുന്നു ട്ടോ.. ഒന്നു പെട്ടെന്നാവട്ടെ.” കണ്ണാടിക്ക് മുമ്പിൽ നിന്ന് അണിഞ്ഞൊരുങ്ങു ന്നതിനിടയിലാണ് അമ്മൂസിന്റെ നീട്ടിയ ഈ വിളി. “ദാ..വരുന്നു പെണ്ണേ!” പിന്നെയ്, ചിറ്റേ.. പറയാൻ മറന്നു.. ഇന്നേ, ഒരു പൊതിച്ചോറ് കൂടി വേണം. “ഉം.. അതെന്തിനാ? അല്ലേൽ തന്നെ തന്നു വിടുന്നത് മുഴുവൻ നീ കഴിക്കുന്നുണ്ടോ എന്ന് ആർക്കറിയാം?” “അത് പിന്നെ.. എൻറെ ചങ്ക് ടെസ്സയ്‌ക്ക് കൊടുക്കാനാ. അവൾക്ക് ഹോസ്റ്റൽ ഭക്ഷണം തീരെ പിടിക്കുന്നില്ല. അവൾക്ക് ചിറ്റേടെ ഇല പൊതിയുടെ ‘നൊക്ളാഞ്ചിയ’ തലയ്ക്കു പിടിച്ചിരിക്കുകയാ. ആ പൊക്കൽ എന്തായാലും എനിക്ക് വല്ലാണ്ടങ്ങ് ഇഷ്ടപ്പെട്ടു. അല്ലേലും നമ്മൾ പെണ്ണുങ്ങൾ വല്ലപ്പോഴും നേർച്ച പോലെ കിട്ടുന്ന ഈ പുകഴ്ത്തലുകൾ കേട്ട് ബഹിരാകാശം കേറുന്ന കൂട്ടത്തിലാണല്ലോ? “അല്ലടി.. നിനക്കൊക്കെ ഈ ചോറ്റു പാത്രത്തിൽ കഴിച്ചാലെന്താ? ഇനി ഈ ഇലയൊക്കെ വാട്ടി വരുമ്പോൾ നേരം എടുക്കും.” “ഓ.. പിന്നെ അമ്മ പറഞ്ഞിട്ടുണ്ടല്ലോ; ചിറ്റ സ്കൂളിൽ പഠിച്ചിരുന്നപ്പോൾ മമ്മിയോട് എന്നും ഇല…

Read More