Author: mini george

അദ്ധ്യാപികയായിരുന്നു ഭർത്താവിന്റെ വിയോഗത്തിന് ശേഷം ഒറ്റയ്ക്ക് താമസം . വിരമിച്ചതിനു ശേഷം മക്കളോടൊപ്പവും വീട്ടുകാരുടെ ഒപ്പവും യാത്രകൾ ചെയ്യാറുണ്ട് . വായന , സിനിമ ,ആനുകാലിക സംഭവങ്ങൾ , ഇവയിലൊക്കെ താൽപ്പര്യം

അറിഞ്ഞു കാണുമോ എന്തോ? അവളുടെ മനസ്സ് പിടഞ്ഞു കൊണ്ടിരുന്നു. കാര്യമായി എന്നും രാവിലെ പത്രം വായിക്കുന്ന സ്വഭാവം ഉണ്ടായിരുന്ന ആളാണ്. അവിടെ സ്ഥിരമായി പത്രം കിട്ടുന്നുണ്ടോ ആവൊ? ടിവി എന്തായാലും ഉണ്ടാവില്ല. എങ്കിലുംമറ്റുള്ളവർ പറയാതിരിക്കുമോ. റോഡിലെങ്ങും ആളുകളെ കാണാതിരിക്കുമ്പോൾ എന്തായാലും സംശയം തോന്നും. അപ്പോൾ ആരോടെങ്കിലും ചോദിക്കാതിരിക്കില്ല. അവൾ സ്വയം ആശ്വസിച്ചു. ഇവിടെ എന്തൊക്കെ കാര്യങ്ങൾ കിടക്കുന്നു അമ്മയ്ക്കുള്ള മരുന്ന് മൂന്നു മാസത്തേക്കുള്ളത് സ്റ്റോക്ക് ചെയ്യണം. ഒപ്പം വീട്ടു സാധനങ്ങളും. ഇനി ജോലിക്കുള്ള സഹായികളും വരവ് ഉണ്ടാവില്ല. എല്ലാ കാര്യങ്ങളും തനിയെ ചെയ്യണ്ടി വരും. ഫുൾ ടാങ്ക് പെട്രോൾ അടിക്കാൻ അപ്പുവിനോട് പറഞ്ഞിട്ടുണ്ടായിരുന്നു. അടിച്ചിട്ടുണ്ടാവണം. എന്തൊക്കെ മുന്നൊരുക്കങ്ങൾ ചെയ്താലും എന്തെങ്കിലുമൊക്കെ മറന്നിട്ടുണ്ടാവും. അവൾ മനസ്സിലോർത്തു. “അല്ലെങ്കിലും താരയ്ക്കു എല്ലാം കളിമട്ടാണ് ഇനി എന്നാണാവോ ഒരു സീരിയസ്നെസ്സ് ഒക്കെ ഉണ്ടാവുക”വേണു എപ്പോഴും പറയാറുണ്ടായിരുന്ന വാചകം അവളോർത്തു. “രണ്ടു കുട്ടികളായിട്ടും എല്ലാം ഇങ്ങനെ നിസ്സാരമാക്കി നടന്നാൽ മതിയോ താരേ ? “ അതേ, ഇങ്ങനെ…

Read More

നെയ്യിൽ ചുട്ടതു നെയ്യപ്പം എണ്ണയിൽ ചുട്ടതു എണ്ണേപ്പം കള്ളിൽ കുഴച്ചതു കള്ളപ്പം ആവിയിൽ വെന്തത് വട്ടേപ്പം തേങ്ങാക്കൊത്തിൻ കൂടൊപ്പം എള്ളും കൂടി നെയ്യപ്പത്തിൽ ഉള്ളിക്കൊപ്പം ജീരകവും ചേർന്നു വന്നു കള്ളേപ്പത്തിൽ നട്സും മുന്തിരിം ഏലതരിയും ചേർന്ന് മദിച്ചു വട്ടേപ്പത്തിൽ എല്ലാം കൂടെ മണത്തു മണത്തു എൻ മനമാകെ നിറഞ്ഞും പോയി

Read More

പഴയ കാല ഓർമകളിലേക്ക് മനസ്സ്‌ പായുമ്പോൾ ഞാൻ എത്തിച്ചേരുക ഒരു കറുത്ത് തടിച്ച സ്ത്രീ രൂപത്തിലാണ്. “കൊച്ചിക്ക”എന്ന വിളിപ്പേരുമായി പുറംപണിക്കായി ഞങ്ങളുടെ വീട്ടിൽ വന്നിരുന്ന ആയമ്മ വീട്ടിലെ ഒരു അവിഭാജ്യഘടകമായിരുന്നു. രാവിലെ മുറ്റം അടി കഴിഞ്ഞാൽ, കരിപ്പാത്രങ്ങളെല്ലാം തെങ്ങിൻ ചുവട്ടിലേക്ക് മാറ്റി ചാമ്പലും ചകിരിയും വച്ചമർത്തി തേച്ചുവെളുപ്പിച്ചു, കലങ്ങളിലെല്ലാം വെള്ളം കോരി നിറച്ചതിന് ശേഷം നേരം വൈകിയോ എന്ന സന്ദേഹത്തോടെ അപ്പുറത്തുള്ള വീട്ടിലേക്കു ഓടുന്ന ഓട്ടം എന്റെ മനസ്സിലുണ്ട്. അവിടുത്തെ പണികൾക്ക് ശേഷം പഴങ്കഞ്ഞി കുടിക്കാനായി വരുന്ന ആയമ്മ വലിയ മൺകലത്തിൽനിന്നും കവിടിപിഞ്ഞാണത്തിലേക്കു മാറ്റിയ ചോറിൽ പഴയ കറിയോടൊപ്പം രണ്ടു പച്ചമുളക് കൂടി കടിച്ചു തിന്നുന്നതു കാണാനായി ഞാനവിടെ ചുറ്റിക്കറങ്ങി നിൽക്കുമായിരുന്നു. വീണ്ടും മുഷിഞ്ഞ തുണികളുമായി തുടങ്ങുന്ന മല്ലയുദ്ധം. അതിനു ശേഷം തെങ്ങോലയിൽ നിന്ന് ഈർക്കിൽ ചൂലുണ്ടാക്കുകയോ തഴപ്പായ നെയ്യുകയോ ചെയ്യുന്നത് കാണാം. ഉച്ച കഴിഞ്ഞാവട്ടെ കുതിർത്തു വച്ചിരിക്കുന്ന അരി ഇടിച്ചു വറത്തു വെക്കുകയോ അവലോസ്പൊടിയോ, സമ്മന്തി പൊടിയോ മറ്റു പലഹാരങ്ങളോ…

Read More

പേരെടുത്തു പറയാനാവാത്ത ഒരു അസ്വസ്ഥത മനസ്സിലൂറി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു. എന്താണെന്നു അറിയില്ല. ആകപ്പാടെ ഒരു വിഷമം. എന്തിനാണ് എന്ന് പറയാൻ കഴിയുന്നില്ല. അല്ലെങ്കിലും എന്താണ് എന്നെ സന്തോഷിപ്പിക്കുന്നത്? അവളോർക്കാൻ ശ്രമിച്ചു . താരേ, എന്ത് മേടിച്ചു തന്നാലും നിനക്ക് പ്രത്യേകിച്ച് സന്തോഷം ഒന്നുമില്ലല്ലോ. സാധാരണ സ്ത്രീകളെ പോലെയല്ലോ നീ, റോയ്ച്ചൻ പറഞ്ഞിരുന്നത് അവളോർത്തു. ശരിയാ എന്റെ സന്തോഷം ഒരു കപ്പലണ്ടി പൊതിയിലോ, ഒരു സിനിമ കാഴ്ചയിലോ തുണികളിലോ ആയിരുന്നില്ലല്ലോ, അവളോർത്തു. പ്രിയപ്പെട്ടവരുടെ സാമിപ്യം അവരോടൊത്തു വർത്തമാനം പറഞ്ഞു സമയം ചിലവഴിക്കുന്നത് ഒക്കെയായിരുന്നു എന്നും പ്രിയപ്പെട്ടത്. ഇപ്പൊ ആർക്കും സമയമില്ല, പ്രിയപ്പെട്ടവർ എന്ന് കരുതിയവർ എല്ലാം എന്നും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി.

Read More