പേരെടുത്തു പറയാനാവാത്ത ഒരു അസ്വസ്ഥത മനസ്സിലൂറി കൂടുന്നത് അവൾ തിരിച്ചറിഞ്ഞു. എന്താണെന്നു അറിയില്ല. ആകപ്പാടെ ഒരു വിഷമം. എന്തിനാണ് എന്ന് പറയാൻ കഴിയുന്നില്ല. അല്ലെങ്കിലും എന്താണ് എന്നെ സന്തോഷിപ്പിക്കുന്നത്? അവളോർക്കാൻ ശ്രമിച്ചു .
താരേ, എന്ത് മേടിച്ചു തന്നാലും നിനക്ക് പ്രത്യേകിച്ച് സന്തോഷം ഒന്നുമില്ലല്ലോ. സാധാരണ സ്ത്രീകളെ പോലെയല്ലോ നീ, റോയ്ച്ചൻ പറഞ്ഞിരുന്നത് അവളോർത്തു. ശരിയാ എന്റെ സന്തോഷം ഒരു കപ്പലണ്ടി പൊതിയിലോ, ഒരു സിനിമ കാഴ്ചയിലോ തുണികളിലോ ആയിരുന്നില്ലല്ലോ, അവളോർത്തു. പ്രിയപ്പെട്ടവരുടെ സാമിപ്യം അവരോടൊത്തു വർത്തമാനം പറഞ്ഞു സമയം ചിലവഴിക്കുന്നത് ഒക്കെയായിരുന്നു എന്നും പ്രിയപ്പെട്ടത്. ഇപ്പൊ ആർക്കും സമയമില്ല, പ്രിയപ്പെട്ടവർ എന്ന് കരുതിയവർ എല്ലാം എന്നും തന്നോടൊപ്പം ഉണ്ടായിരുന്നെങ്കിൽ എന്ന് വെറുതെ ആശിച്ചുപോയി.