വളരെ ഭംഗിയായി അലങ്കരിച്ച ഹോട്ടൽ മുറിയിൽ വട്ടത്തിൽ ക്രമീകരിച്ച തീൻ മേശയ്ക്ക് അരികിലൂടെ സന്തോഷിപ്പിക്കുന്ന കലാപരിപാടികൾ പലതും മിന്നിമറയുന്നു. എന്നാൽ ആ കൂട്ടത്തിൽ ആളുകളെ ആകർഷിച്ചതും സന്തോഷിപ്പിച്ചതും അവന്റെ മാജിക് ഷോ ആയിരുന്നു. അവന്റെ മാജിക്കിലുള്ള ടാലന്റ് അവളെ വല്ലാതെ ആകർഷിച്ചു. ഇവന്റിന് ശേഷം അവന്റെ ഡീറ്റെയിൽസ് വാങ്ങാൻ അവൾ അവളുടെ പേർസണൽ സെക്രട്ടറിക്ക് മെസ്സേജ് അയച്ചു. “നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ലേ? എനിക്ക് എങ്ങോട്ടും വരണ്ട. ഞാൻ ഇവിടെ സന്തോഷത്തോടെയാ ജീവിക്കുന്നത്.” മുറ്റത്തെ ആഡംബര കാറിൽ നിന്ന് ഇറങ്ങിയ സുന്ദരിയായ സ്ത്രീയോട് തന്റെ ഭർത്താവ് ഇങ്ങനെ സംസാരിക്കുന്നത് കണ്ട ഭാര്യയും അവന്റെ അമ്മയും ഒരുപോലെ അമ്പരന്നു. “അരുൺ നിന്റെ സന്തോഷവും, സമാധാനവും ഞാൻ അന്വേഷിച്ചും കണ്ടുമാണ് ഇങ്ങോട്ട് വന്നത്. നീ ഒന്നും കൂടി നന്നായി ഒന്ന് ആലോചിക്ക്” “നിങ്ങൾക്ക് എന്താ മനുഷ്യ വട്ടാണോ? ഇത്രയും നല്ല അവസരം വന്നിട്ട്, ഒന്നും ആലോചിക്കാൻ ഇല്ല. അല്ലെങ്കിലും നിങ്ങൾ എന്നാ കണ്ടിട്ടാ. അതെ നിങ്ങളെ…
