വളരെ ഭംഗിയായി അലങ്കരിച്ച ഹോട്ടൽ മുറിയിൽ വട്ടത്തിൽ ക്രമീകരിച്ച തീൻ മേശയ്ക്ക് അരികിലൂടെ സന്തോഷിപ്പിക്കുന്ന കലാപരിപാടികൾ പലതും മിന്നിമറയുന്നു. എന്നാൽ ആ കൂട്ടത്തിൽ ആളുകളെ ആകർഷിച്ചതും സന്തോഷിപ്പിച്ചതും അവന്റെ മാജിക് ഷോ ആയിരുന്നു. അവന്റെ മാജിക്കിലുള്ള ടാലന്റ് അവളെ വല്ലാതെ ആകർഷിച്ചു. ഇവന്റിന് ശേഷം അവന്റെ ഡീറ്റെയിൽസ് വാങ്ങാൻ അവൾ അവളുടെ പേർസണൽ സെക്രട്ടറിക്ക് മെസ്സേജ് അയച്ചു.
“നിങ്ങൾക്ക് പറഞ്ഞാൽ മനസിലാവില്ലേ? എനിക്ക് എങ്ങോട്ടും വരണ്ട. ഞാൻ ഇവിടെ സന്തോഷത്തോടെയാ ജീവിക്കുന്നത്.”
മുറ്റത്തെ ആഡംബര കാറിൽ നിന്ന് ഇറങ്ങിയ സുന്ദരിയായ സ്ത്രീയോട് തന്റെ ഭർത്താവ് ഇങ്ങനെ സംസാരിക്കുന്നത് കണ്ട ഭാര്യയും അവന്റെ അമ്മയും ഒരുപോലെ അമ്പരന്നു.
“അരുൺ നിന്റെ സന്തോഷവും, സമാധാനവും ഞാൻ അന്വേഷിച്ചും കണ്ടുമാണ് ഇങ്ങോട്ട് വന്നത്. നീ ഒന്നും കൂടി നന്നായി ഒന്ന് ആലോചിക്ക്”
“നിങ്ങൾക്ക് എന്താ മനുഷ്യ വട്ടാണോ? ഇത്രയും നല്ല അവസരം വന്നിട്ട്, ഒന്നും ആലോചിക്കാൻ ഇല്ല.
അല്ലെങ്കിലും നിങ്ങൾ എന്നാ കണ്ടിട്ടാ. അതെ നിങ്ങളെ കണ്ടിട്ടല്ല നിങ്ങളുടെ ആഡംബര ഹോട്ടലിലെ ജോലി കണ്ടിട്ടാ ഞാൻ കെട്ടിയത്. എന്നാൽ ഇപ്പോ ഞാൻ ഒന്നും പറയുന്നില്ല.”
“അതിന് വീണ എനിക്ക് ഇവിടെ ഇപ്പോൾ സ്കൂളിൽ ഷോ ചെയ്യുമ്പോൾ നല്ല ശമ്പളം ഉണ്ട്. നമ്മുക്ക് അത് പോരെ?”
എന്നാൽ വീണയുടെ കുത്തുവാക്കുകൾ സഹിക്കാൻ വയ്യാതെ അരുൺ, അനീറ്റ എന്ന മുഖംമൂടിയണിഞ്ഞ ചെന്നായയുടെ കൂടെ വിമാനം കേറുമ്പോൾ അറിഞ്ഞിരുന്നില്ല അവനെ കാത്തുനിൽക്കുന്ന ഭയാനകമായ നാളുകളെ…
ഗൾഫിലേക്കാണെന്ന് പറഞ്ഞ അവനെ അവർ ആദ്യം കൊണ്ടുപോയത് ഹൈദരാബാദിലേക്ക് ആയിരുന്നു. അവിടെ കുറച്ചു നാളുകൾ മാത്രമാണ് അവന് മാജിക് ചെയ്യാൻ സാധിച്ചത്. പിന്നീട് അവർ പറയുന്ന ഇടങ്ങളിൽ പറയുന്ന വേഷമെടുത്താടി. വിദൂഷകനായ്, കോമാളിയായ്, പലരുടെയും അടിമയായ് രാത്രി മറ്റേ ജോലിക്ക് കാവലായ് അങ്ങനെ പലതും. ഇതൊക്കെ സഹിക്കാം ചില രാത്രികളിൽ അവളുടെ ആവശ്യം തീർക്കാൻ ഞാൻ വേണം. പറ്റില്ലെന്ന് പറയുമ്പോൾ പട്ടിണിക്കിടും.
മറ്റുള്ളവരുടെ മുന്നിൽ നഗ്നനായി നിർത്തി ബെൽറ്റ് മുറിയോളം തല്ലിയതും, നിലത്തിട്ട് നെഞ്ചിലും വയറ്റിലും ചവിട്ടിയതും, പെരുവിരൽ കൊണ്ട് ശരീരത്തിന്റെ ഓരോ ഇഞ്ചും അമർത്തി രസിച്ചതും, കസേരയിൽ കെട്ടിയിട്ട് ഇരുമ്പ് വടികൊണ്ട് തലക്കടിക്കലും… എന്നിട്ട് എന്റെ ശരീരത്തെ പുച്ഛിക്കും.
ഒരുപാട് സഹിച്ചപ്പോൾ ഒരുദിവസം അവിടുന്ന് ചാടി രക്ഷപ്പെട്ടു. ചുട്ടും കൂരിരുട്ട്. വഴിയോരങ്ങളിൽ വെളിച്ചം ഉണ്ടായിട്ടും കണ്ണു കാണാൻ പറ്റാത്ത ഇരുട്ട് അനുഭവിച്ചിട്ടുണ്ടോ? എവിടെ ആരോട് പറയാൻ. ഒരു സ്ത്രീക്കാണ് ഇത് സംഭവിച്ചതെങ്കിൽ അവളെ സംരക്ഷിക്കാൻ ഒരുപാട് പേര് ഉണ്ടാകും. പക്ഷെ പുരുഷന്റെ കരച്ചാൽ ആര് കേൾക്കാൻ? അല്ലെ?
ഒളിച്ചു പാത്തും കുറച്ചു ദിവസം കഴിച്ചു കൂട്ടി. അങ്ങനെ അവിടെ അടുത്തു ഒരു ബിരിയാണിക്കട നടത്തുന്ന ഭായ് യുടെ പരിചയത്തിൽ ഞാൻ ഗൾഫിലേക്ക് വിമാനം കയറി.
പറഞ്ഞ വിസയിലുള്ള പണിയായിരുന്നില്ലയെങ്കിലും സമാധാനം കിട്ടിയിരുന്നു. കാഴ്ച്ചയിൽ വ്യത്യാസമുള്ള എന്നോട് എല്ലാവരും സ്നേഹത്തോടെയാണ് പെരുമാറിയത്. അപ്പോഴാണ് ജോലി സ്ഥലത്തെ സ്പോൺസർ മാറിയെന്നു അറിയാൻ കഴിഞ്ഞത്.
മറ്റുള്ള ജോലിക്കാരിൽ നിന്ന് വ്യത്യസ്തമയി അവനെ മാത്രം അവർ പബ്, ഡിസ്കോ, ക്ലബ് എന്നിവിടകളിൽ ചാർജ് ചെയ്തു. ഹൈദരാബാദിലെ ആവർത്തനം പോലെ അവന് തോന്നി. പക്ഷേ അവൻ അവന്റെ ജോലിയിൽ മാത്ര ശ്രദ്ധിച്ചു. ആ ഇടയ്ക്കാണ് മാറി വന്ന മാനേജർ അവനോട് ഒരു കാര്യം പറയുന്നത്. അവന്റെ ശമ്പളം കാണിച്ച് അവന്റെ പേരിൽ ലക്ഷങ്ങൾ കടം വാങ്ങിട്ടുണ്ടെന്നു മാനേജർക്ക് മനസിലാക്കാൻ കഴിഞ്ഞു. ഒരു രൂപ പോലും ചിലവാക്കാത്ത അവൻ. സത്യം പറഞ്ഞാൽ അവന്റെ ശമ്പളം എങ്ങനെയാണ് വീട്ടിൽ എത്തുന്നത് എന്ന് പോലും അവനറില്ലായിരുന്നു. ആരാണ് ദൈവമേ ഇങ്ങനെ?
അപ്പോഴാണ് വീട്ടിൽ പണം എത്തുന്നുണ്ടോ എന്ന ചോദ്യം പോലും അവനിൽ ഉദിച്ചത്.
രണ്ട് ദിവസത്തിനുള്ളിൽ മാനേജർ വഴി അവൻ അറിഞ്ഞു ഒരു പെണ്ണ് അവനെതിരെ ഇവിടത്തെ പോലീസിന് പാരാതി നൽകിട്ടുണ്ട്. അവളെ പീഡിപ്പിച്ചെന്നും അവളെ പല കാര്യങ്ങൾക്കും ഉപയോഗിച്ചെന്നും അവളുടെ പണം തട്ടിയെടുത്തെന്നും. പോലീസ് വരുന്നതിന്ന് മുൻപ് രക്ഷപ്പെട്ടോളാൻ മാനേജർ ആണ് പറഞ്ഞത്.
എത്ര ദൂരം ഓടി എന്ന് അറിയില്ല. മലയിടുക്കുകൾക്കിടയിലൂടെ കാലം തെറ്റി വന്ന മഴയിൽ….പുല്ല് ചെടികൾക്കുള്ളിൽ പാതിരാത്രി വരെ അങ്ങനെ ഇരുന്നു.അപ്പോഴാണ് ദൈവത്തിന്റെ നിഴലായ് ഒരാൾ ജീവിതത്തിലേക്ക് വന്നത്.
പിന്നീട് കുറച്ചു ദിവസം അൻവർക്കയുടെ കൂടയായിരുന്നു. മാസങ്ങളുടെ കഷ്ടപ്പാടിനൊടുവിൽ അൻവർക്ക് കേസിൽ നിന്ന് എന്നെ രക്ഷപ്പെടുത്തി. ഇവിടത്തെ പേരുകേട്ട ഒരു കോൺസുലേറ്റ് മെമ്പർ ആയിരുന്നു അദ്ദേഹം.
അന്നുമുതൽ ജീവിതം ജീവിച്ചു കാണിക്കാൻ ഉള്ള വാശിയായിരുന്നു.
ആയിടയ്ക്കാണ് ക്രൂസിലെ ഷോയ്ക്ക് ഇടയിൽ നാട്ടിലെ ഒരു സുഹൃത്തിന്റെ കുടുംബത്തെയും അവനെയും കാണുന്നത്. അവർ വഴി ഞാൻ അറിഞ്ഞ കാര്യങ്ങൾ എന്നെ ആകെ തകർത്തു. എന്റെ ഒരു വിവരവും ഇല്ലന്നും ഞാൻ അവരെ ചതിച്ചിട്ട് വിദേശത്തു വേറെ ജീവിതം ആരംഭിച്ചെന്നും അനീറ്റ അവരെ വിശ്വസിപ്പിച്ചു. അവരെ അവൾ വേറെ എവിടെക്കോ കൊണ്ടുപോയി. അവളുടെ കൂടെ ഉള്ള അസിസ്റ്റന്റുമായി എന്റെ ഭാര്യയുടെ കല്യാണം കഴിഞ്ഞെന്നും അങ്ങനെ പലതും അവൻ പറഞ്ഞു. സങ്കടമൊന്നും തോന്നിയില്ല. പക്ഷെ ജീവിക്കണം എന്ന് മാത്രം മനസ്സിൽ ഉറപ്പിച്ചു.
കിട്ടുന്ന പണികൾ ഒക്കെ ചെയ്തു. ഇടക്കൊക്കെ ക്രൂസിൽ ഷോ നടത്താൻ ചാൻസ് ലഭിച്ചു.
മാജികിനോടൊപ്പം ഷെഫ് ജോലിയിലും പ്രവേശിച്ചു. അങ്ങനെ ബെസ്റ്റ് മജീഷ്യൻ അവാർഡ് ലഭിച്ചു. 5 വർഷം കൊണ്ട് 3 ആഡംബര കഫെ ആരംഭിച്ചു. ബെസ്റ്റ് ഷെഫ് അവാർഡിന് അർഹനായി.
ദുബായിലെ പല ആഡംബര ഹോട്ടലിലും ഇവന്റ് ഹെഡ് ആയി. യാദൃച്ഛികമായി ഒരിക്കൽ ആ പഴയ മാനേജരെ കണ്ടപ്പോൾ അറിയാൻ പറ്റി, അനീറ്റ എന്ന അവരുടെ ഓണർ ആണ് അന്ന് നിങ്ങളെ കേസിൽ പെടുത്തിയത്. പക്ഷെ അവരുടെ കഫെ ഒക്കെ റെയ്ഡ് ചെയ്ത് ഇപ്പോൾ അവർ ദുബായ് ജയിലിൽ ആണ് എന്ന്. മനസ്സിൽ ഒരു പുഞ്ചിരി സമ്മാനിച്ചു എന്നിട്ട് അയാളോട് തന്റെ പുതിയ ഔട്ട് ലെറ്റിൽ ജോയിൻ ചെയ്യാൻ ആവശ്യപ്പെട്ടു.
പിന്നീട് ദുബായുടെ പല ബിസിനസ് സാമ്രാജ്യത്തിന്റെ മുതലാളിയായ് മാറി പൊക്കം കുറഞ്ഞ അരുൺ രാജ്. പൊക്കം കൂടിയ ആഡംബരങ്ങളെ എത്തിപിടിക്കാൻ പഠിച്ചു.
ഇവന്റ് കോർഡിനേഷൻ ഉള്ള കാര്യങ്ങളൊക്കെ സെറ്റ് ചെയ്തു റൂമിൽ എത്തുമ്പോൾ സമയം 4 മണി. ഇത്തിരി ബ്രേക്ക് എടുക്കാൻ ഉള്ള സമയമേ ഉള്ളൂ. ഇന്ന് തന്നെ തേടിവരുന്ന ആ യാത്രയിലേക്ക് തടഞ്ഞുവീണു എത്തിപ്പിടിക്കാനാവാത്ത മനസ്സിന്റെ കരുത്തുണ്ട്. തന്നെപ്പോലെ പ്രായം ഏറെ ആയിട്ടും യൗവനം പൂക്കുന്ന ആ പറുദീസയിലേക്കാണ് ഇന്നത്തെ ക്ഷണം.
രണ്ടുമൂന്നുവട്ടം അങ്ങോട്ടുള്ള അവസരം ലഭിച്ചിരുന്നെങ്കിലും ദുബായിയുടെ കിരീടമെന്ന കീർത്തിയുള്ള ആ പറുദീസയിലേക്ക് താൻ ഇന്ന് പോകുന്നത് ആട്ടക്കാരൻ ആയിട്ടല്ല, അത് ആലോചിക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത ഒരു കുളിർമ.
റിസപ്ഷനിൽ നിന്ന് കോൾ വന്നതനുസരിച്ച് തന്നെ സ്വീകരിക്കാൻ വന്നവർ തന്റെ റൂമിന് മുമ്പിൽ എത്തിയിട്ടുണ്ടെന്ന് മനസ്സിലായി. സിഗ്നൽ കടന്ന് മെയിൻ ഗേറ്റിന്റെ കവാടം താണ്ടി കാർ മുന്നോട്ടേക്ക് പോകുമ്പോൾ കടൽ കാവൽക്കാരനെ പോലെ തലയുയർത്തി നിൽക്കുന്ന ബുർജ് അൽ അറബ് എന്ന ആഡംബര ഹോട്ടലിന്റെ അഴകിലേക്ക് കൊതിയോടെ തന്റെ കണ്ണുകൾ പതിഞ്ഞു.
ഹോട്ടലിന്റെ കവാടത്തിൽ തനിക്കായ് ഒരുക്കിയ സ്പെഷ്യൽ ഇരിപ്പിടത്തിൽ തന്നെ വരവേൽക്കാൻ ബൊക്കെയും പൂക്കളുമായി നിൽക്കുന്ന സുന്ദരി പെൺകുട്ടികൾ. അവരുടെ ഇടയിലൂടെ നടന്നുനീങ്ങുമ്പോൾ ആഗതർ ആദ്യം ഇരിക്കുന്ന പൂമുഖം പോലുള്ള റസ്റ്ററന്റ് സെന്ററിൽ ട്യൂലിപ് പൂക്കളാൽ അലങ്കരിച്ച ഒരു ബോർഡിൽ ചീഫ് ഗസ്റ്റ് എന്ന് മനോഹരമായ കൈ അക്ഷരത്തിൽ എഴുതിയത് കണ്ണുകളിൽ ഉടക്കി… ആട്ടക്കാരനായ് വന്ന അതേ വേദിയിൽ…
മുഖ്യാതിഥിയായ് ക്ഷണം നേടിയെടുത്ത എത്തിപ്പിടിക്കാനാവാത്ത ഉയരത്തെ എത്തിപ്പിടിച്ച മനക്കരുത്തിന്റെ അഭിമാനം ഉണ്ടായിരുന്നു മുഖത്ത്…
ഉയരെ…


4 Comments
നല്ല രചന. പീഢനപർവ്വം കഴിഞ്ഞ് വിജയം തേടി വന്ന കഥ.👍
നന്നായിരിക്കുന്നു❤️👌🌹
Thankyou very much
❤️❤️❤️