Author: Manju Sreekumar

കാലം എല്ലാ കണക്കുകളും തീർക്കും എന്നത് എത്ര സത്യമാണ്. ആ കണക്ക് തീർക്കലിൽ നിന്ന് നിനക്കും മോചനമില്ല കുട്ടി എന്നിവളോട് എനിക്ക്  പറയണമെന്നുണ്ട്. എന്റെ വായ്ക്ക് ചുറ്റുംവെച്ചിരിയ്ക്കുന്ന ഈ അടപ്പ് ഊരിയാലല്ലേ പറയാൻ പറ്റൂ. അത് ഊരിയാൽ എനിയ്ക്ക് ശ്വാസതടസ്സം ഉണ്ടാകുമെന്നാണ് നേഴ്സ് പറഞ്ഞത്. പറഞ്ഞത് എന്റെ മകനോടും പിന്നെ ഇവളോടും: ഇവൾ സന്ധ്യ ; എന്റെ മകന്റെ രണ്ടാം വധുവായി കാലം എന്നിലേക്കെത്തിച്ചവൾ. എനിക്ക് ഓർമ്മ ഇല്ലെന്നാണ് എല്ലാവരും പറയുന്നത്. പക്ഷെ എനിയ്ക്കിപ്പോൾ എല്ലാം നല്ല ഓർമയുണ്ട്. എന്റെ ജീവിതം എന്റെ നല്ലകാലം ഒക്കെ. പെൺ മക്കളൊക്കെ നല്ല വീടുകളിലേക്ക് കല്യാണം കഴിച്ചു പോയി. ഒറ്റമകൻ അപ്പു ജോലിയും സമ്പത്തും കണ്ട് കണ്ണ് മഞ്ഞളിച്ചാണ് എ ന്ന്തോന്നുന്നു ഹേമയുടെ ആലോചന വന്നപ്പോൾ വേഗം തന്നെ കല്യാണത്തിന് സമ്മതിച്ചത്. അവനെക്കാൾ ശമ്പളമുള്ള ജോലി, എന്നാൽ അവന്റെ പകുതിയേ നിറമുള്ളു പെണ്ണിന് എന്നത് ബന്ധുക്കൾക്കിടയിലൊക്കെ ഒരു ചർച്ച ആയിരുന്നൂ അന്ന്. അതിന്റെ വക്കും…

Read More

ഒരു മാസം മുൻപൊരു ദിവസം. മുഖപുസ്തകത്തിലെ കുത്തിവരകളിലൂടെ കൈ വിരലിനൊപ്പം മനസ്സുംഅതിവേഗം മുന്നോട്ട് കുതിക്കുന്ന സമയം. വാർത്തകളും വിശേഷങ്ങളും കഥകളും പടങ്ങളുംആഘോഷങ്ങളും ഒക്കെ വായിച്ചും കണ്ടും സ്മൈലികൾ കൊടുത്ത് മറുപുറത്തുള്ളവരെതൃപ്തിപ്പെടുത്തിയും സഞ്ചരിക്കുമ്പോൾ ഒരു പോസ്റ്റിന് മുന്നിൽ മനസ്സും കൈവിരലും ചലനമറ്റ് നിന്നുപോയി. ഒരച്ഛന്റെ, ഒരു കുടുംബത്തിന്റെ നിലവിളി ആയിരുന്നു ആ എഴുത്ത്. മകളെ നഷ്ടപ്പെട്ട ഒരച്ഛനും അമ്മയും, ഇനിയെന്തിന് ജീവിക്കുന്നു എന്ന ഉന്മാദാവസ്ഥയിൽ എത്തിപ്പോയേക്കാവുന്നഅവസ്ഥ, ആരുടെയൊക്കെയോ ശ്രദ്ധക്കുറവോ വിവരക്കുറവോ കൊണ്ട് സ്വന്തം മോളെ ബലികൊടുക്കേണ്ടി വന്നതിന്റെ വ്യഥ.. ഒരു മാസമായി വായിച്ചിട്ടെങ്കിലും ആ നീറ്റലും വേദനയുംഅതിനൊപ്പം അമർഷവും എന്റെ മനസ്സിൽ നിന്ന് ഒഴിഞ്ഞു പോവുന്നില്ലെങ്കിൽ ഏകമകൾ നഷ്ടപ്പെട്ട അവരുടെ അവസ്ഥ! ആ അച്ഛന്റെ കുറിപ്പ് ഇങ്ങനേ ആയിരുന്നു: എന്റെ മകൾ കീർത്തിയുടെ  വിയോഗത്തെ പറ്റി പലരും ചോദിച്ചു, അതിനാൽ  ആണ് ഈ പോസ്റ്റ്. ചടങ്ങുകളിൽ പങ്കെടുക്കുകയും അനുശോചനം  അറിയിക്കുകയും ഞങ്ങളുടെ ദുഃഖത്തിൽപങ്കുചേരുകയും  ചെയ്ത   എല്ലാവർക്കും  നന്ദി അറിയിക്കുന്നു.. ഞാനും കലയും…

Read More

ആരും കൊതിയ്ക്കുന്ന ജീവിതം കിട്ടുമെന്നൊന്നും ഒരിയ്ക്കലും സ്വപ്നം കണ്ടിട്ടില്ല. അപ്പായുടെയുംഅമ്മയുടെയും ദുരിതം കാണുമ്പോൾ തന്റെ കല്യാണം എത്രയും പെട്ടെന്ന് നടന്നാൽ അവർക്ക്അത്രയും ഭാരം കുറയുമല്ലോ എന്നോർക്കാറുണ്ട്. അയലത്തെ വീട്ടിലെ സരസ്വതി അക്കന്റെ അകന്നബന്ധത്തിലുള്ള ആൾ കാണാൻ വന്നതും പത്ത് പന്ത്രണ്ട് വയസ്സിന് പ്രായക്കൂടുതല് ഉള്ള ആളുടെകൈ പിടിച്ച് പിറ്റേ ആഴ്ച അഗ്രഹാരത്തെരുവിൽ നിന്ന് അദ്ദേഹത്തിന്റെ നാട്ടിലേക്ക് യാത്രയായതുംനാൽപത് വർഷങ്ങൾക്കിപ്പുറവും മിഴിവാർന്ന ചിത്രങ്ങൾ തന്നെ. സ്ഥിരവരുമാനമുള്ള ആളായത് കൊണ്ടും മറ്റുള്ളവരുടെ കാര്യങ്ങൾ അന്വേഷിക്കുന്ന സ്വഭാവംഇല്ലാത്തതിനാലും ആൾക്ക് നാട്ടിലും വീട്ടിലും നല്ല ഒരു സ്ഥാനമുണ്ടായിരുന്നു. അച്ഛനും അമ്മയുംആണ് വീട്ടിലുള്ളത്. പെങ്ങൾ കല്യാണം കഴിഞ്ഞ് ദൂരദേശവാസി. വീട്ട് പണികളും പറമ്പ് പശുഎന്നിത്യാദി പ്രാരാബ്ധങ്ങളും ആയി കാലംപറന്നു പോയി. അതിനിടയിൽ തന്റെ അനിയത്തിമാരുടെകല്യാണങ്ങൾക്കും അദ്ദേഹം നന്നായി സഹായിച്ചു. ഇതിനിടയിൽ അദ്ദേഹത്തിന്റെയും തന്റെയും മനസ്സിനെ കീറിമുറിച്ച ഒരു സംഭവമാണ് അദ്ദേഹത്തിന്റെ അമ്മാവന്റെ മകളുടെ സ്വഗൃഹത്തിലേക്കുള്ള തിരിച്ചു വരവ്. അമ്മാവന്റെ മകൾ ലക്ഷ്മിയുംഅദ്ദേഹവും വലിയ അടുപ്പത്തിലായിരുന്നു എങ്കിലും ജോലി ഒന്നുമാകാത്ത…

Read More

അമ്പലത്തിൽ നിന്നുള്ള ഭക്തിഗാനം കേട്ടിട്ടാണ് ഉണർന്നത്. തിരുമേനി അമ്പലത്തിൽ എത്തിയിട്ടുണ്ട്. രാത്രി ഏറെ വൈകി ഉറങ്ങിയത് കൊണ്ടായിരിക്കും ഉറക്കക്ഷീണം മാറിയിട്ടില്ല. അല്ലെങ്കിലും എന്നും ഉറങ്ങുന്നത് വൈകിത്തന്നെ. വീട്ടിൽ മനസമാധാനം ഇല്ലാതായിട്ട് കുറച്ചു കാലമായി. ഇനി ഉറക്കം കിട്ടില്ല. നേരം വെളുത്താൽ പിന്നെ മനഃപൂർവമായ അവഗണന കാണേണ്ടി വരും. പെട്ടെന്ന് കുളിച്ച് അമ്പലത്തിൽ പോകാം. ഇന്നലെ കഴുകിയിട്ട മുണ്ടും ഷർട്ടും കസേരയുടെ കൈയിൽ തന്നെ കിടപ്പുണ്ട്. താൻ വീട്ടിലില്ലാത്തപ്പോൾ അവളായിരിക്കും കൊണ്ട് വന്നിട്ടത്. താനുള്ളപ്പോൾ ഈ മുറിയിലേക്ക് അവൾ വരാറില്ലല്ലോ. ***. ***. *** അലാറം അടിച്ചപ്പോൾ പതിവ് പോലെ ഓഫ് ആക്കി തിരിഞ്ഞു കിടന്നു. ഉമ്മറത്തെ വാതിൽ അടയുന്ന കേട്ടാണ് പിന്നെ ഉണരുന്നത്. സമയം നോക്കിയപ്പോൾ 6 മണി. പണ്ടേയുള്ള ശീലം ആണ് 5.50 ന് അലാറം. ഇപ്പോൾ അതിന്റെ ആവശ്യം ഇല്ലെങ്കിലും അതടിച്ചത് കേട്ട് ഓഫ് ആക്കി ഉറങ്ങാൻ ഒരു പ്രത്യേക സുഖമാണ്, അടുക്കളയിൽ ഒരു യന്ത്രത്തെ പോലെ ഓടി…

Read More

“ഒരു പെണ്ണിന് അവളുടെ അവസാനത്തെ പ്രണയവും ഒരാണിന് അവന്റെ ആദ്യപ്രണയവും ആയിരിക്കും ഏറ്റവും ആഴത്തിലുള്ളത്.. ” ആലോചിക്കുന്തോറും മനസ്സിൽ ഒരു നീറ്റൽ. ശരിയായിരിക്കുമോ, ഹേയ് വെറുതെ പുസ്തകത്തിൽഓരോരുത്തർ കുത്തിക്കുറിക്കുന്നതായിരിക്കും. അങ്ങനെ ആശ്വസിച്ച് പുസ്‌തകം അടച്ചു വെച്ച് പുതപ്പിനുള്ളിൽ ചുരുണ്ടു കൂടി. കല്യാണത്തിന് രണ്ടാഴ്ച മുൻപാണ് അവർ ഇരുവരും ആദ്യമായി കാണുന്നത്. പിന്നത്തെ ആഴ്ച നിശ്ചയവും അതിനടുത്ത ആഴ്ച കല്യാണവും കഴിഞ്ഞു. കല്യാണം കഴിഞ്ഞ് നാല് നാൾ കഴിഞ്ഞാണ് അയാൾ തനിക്കുണ്ടായിരുന്ന ഒരു പ്രണയത്തെക്കുറിച്ച് മടിച്ച് മടിച്ച് പറഞ്ഞത്. കാർ ഓടിക്കുന്നതിനിടയിലാണ് കാര്യം അവതരിപ്പിച്ചത്. അതൊക്കെ കഴിഞ്ഞ കാര്യങ്ങളല്ലേ, ഇനി അതൊന്നും പറയണ്ട എന്ന അവളുടെ മറുപടി കേട്ട് അയാൾ ഒരു കൈ കൊണ്ട് അവളുടെ മുഖം തന്നിലേക്കടുപ്പിച്ച് അവളുടെ കൺപീലികളിലും നെറ്റിയിലും ഉമ്മ വെച്ചു. അയാളുടെ മനസ്സ് അവളോടുള്ള സ്നേഹത്താൽ നിറഞ്ഞു. കുറച്ചു നേരം അങ്ങനെ തന്നെ അവളെ അയാൾ തന്നോട് ചേർത്ത് പിടിച്ച് വണ്ടി ഓടിച്ചു കൊണ്ടിരുന്നു. അവൾക്ക് കഴുത്ത്…

Read More

അനിത കൈ കഴുകി നെറ്റിയുടെ തുമ്പത്ത് കൈ തുടച്ച് മൊബൈൽ എടുത്തു നോക്കി. കടയിൽ നിന്ന് മാഡം ആണ്.  ഇവിടുത്തെ പണി കഴിച്ച് കടയിലേക്ക് ചെല്ലാൻ സമയമായി എന്നറിയിക്കാനുള്ള മിസ്സ്കാൾ ആണ്. കടയിൽ തിരക്ക് കൂടുമ്പോൾ ആണ് മാഡം വിളിയ്ക്കാറ്. അല്ലെങ്കിൽ അമ്മച്ചിയുടെ പണി കഴിഞ്ഞ് പതുക്കെ ചെന്നാൽ മതി. ഫെസ്റ്റിവൽ സീസൺ ആയത് കൊണ്ടാവും കടയിൽകാലത്ത് തൊട്ടേ തിരക്ക്. അമ്മച്ചി- മാഡത്തിന്റെ അമ്മായിഅമ്മ- കിടപ്പിലായിട്ട് കുറച്ച് വർഷങ്ങൾ ആയി. ജീവിതം മുഴുവൻ നന്മയുടെയും സ്നേഹത്തിന്റെയും പ്രകാശം പരത്തിയ ഈ അമ്മച്ചി അവസാനം ഇങ്ങനെകിടപ്പിലായത് തനിയ്ക്ക് വേണ്ടിയാണെന്ന് ഇടയ്ക്ക് അനിതയ്ക്ക് തോന്നും. ഈ അമ്മച്ചിയിലൂടെ മാഡത്തിനെയും ഭർത്താവ് അച്ചായനെയും പരിചയപ്പെടാൻ കഴിഞ്ഞതും വഴിമുട്ടി നിന്നിരുന്ന തന്റെ ജീവിതം വീണ്ടും പൊട്ടിപ്പൊടിയ്ക്കാൻ തുടങ്ങിയതും അങ്ങനെയാണല്ലോ. അമ്മയുടെയും അച്ഛന്റെയും കുസൃതിക്കുടുക്കയായി ഒരു പൂമ്പാറ്റയെപ്പോലെ പറന്ന് നടന്നിരുന്ന താൻ ഒരു പ്രണയത്തിൽ കുരുങ്ങി ചിറക് മുറിച്ച് നിലത്ത് വീണ ആ കാലം അനിതയ്ക്കിന്നും മനസ്സിൽനീറ്റലുണ്ടാക്കും. ചെറുപ്പത്തിന്റെ…

Read More

അലാറം അടിച്ചത് കേട്ട് കണ്ണ് തുറന്നു. ഒപ്പം തന്നെ ഹാളിലെ കുക്കു ക്ലോക്കും നാല് തവണ ചിലച്ചു. ജനൽ കർട്ടന്റെ ഇടയിലൂടെ ഉമ്മറത്തെ പന്തലിലെ നിറഞ്ഞ വെളിച്ചത്തിന്റെ ചീന്തുകൾ അകത്തേയ്‌ക്കെത്തി നോക്കുന്നുണ്ട്. അടുത്ത് കിടന്നുറങ്ങുന്ന അനിയത്തിയെ കുറച്ചുനേരം നോക്കിക്കിടന്നു. നാളെ മുതൽ ഇവൾ കിടക്കുന്നിടത്ത്… ഓർക്കുമ്പോൾ തന്നെ മനസ്സിൽ ഒരുമഞ്ഞുതുള്ളിയുടെ കുളിർമ. ഇന്ന് പത്തിനും പതിനൊന്നിനും ഇടയിലുള്ള ശുഭമുഹൂർത്തത്തിൽ ഞാൻ സുമംഗലിയാവുകയാണ്. “എണീറ്റില്ലേ മോളെ?” വാതിൽക്കൽ അമ്മയുടെ സ്വരം. ശബ്ദം കേട്ട് അനിയത്തിയും എഴുന്നേറ്റു. ഇനി വേഗം കുളിച്ച് ഫ്രഷ് ആയി വരണം. നാലേ മുക്കാലിന് ബ്യൂട്ടി പാർലറിലേയ്ക്ക് പോയാലേ സമയത്തിന് റെഡി ആയി വീട്ടിലെത്താൻ പറ്റൂ. അച്ഛന്റെയും അമ്മാവന്മാരുടേയുമൊക്കെ ശബ്ദംപുറത്ത് കേട്ട് തുടങ്ങി. ഹെൽത്ത് ഇൻസ്‌പെക്ടർ കോഴ്സ് പാസ്സായി എന്ന റിസൾട്ട് വന്ന അന്നാണ് അജയ് അമ്മയും അച്ഛനുമൊന്നിച്ച് എന്നെ പെണ്ണ് കാണാൻ വന്നത്. നേരത്തെ അറിയിച്ചല്ല അവർ വന്നതെന്നത്കൊണ്ട് എല്ലാവരും ആകെ അങ്കലാപ്പിലായി. അജയിന്റെ ജാതകം തന്റേതുമായി ചേരുമെന്ന്…

Read More

വിട പറയാതെ ഭാഗം 1  ഹോസ്പിറ്റലിന്റെ വിശാലമായ പോർട്ടിക്കോയിൽ കാർ നിർത്തി. മഹി വന്ന് ഡോർ തുറന്നു തന്നു. സീറ്റ് ബെൽറ്റ് അഴിച്ച് പുറത്തേക്കിറങ്ങുമ്പോൾ മഹി കൈ നീട്ടി തന്നെ പിടിച്ചില്ലായിരുന്നെങ്കിൽ താഴെവീണ് പോയേനെ എന്ന് മോഹിനിയ്ക്ക് തോന്നി. തന്റെ ജീവിതം മാറ്റി മറിക്കുന്നത് ഓരോഹോസ്പിറ്റലുകളാണല്ലോ എന്ന് അവർ അദ്‌ഭുതത്തോടെ ഓർത്തു. നഷ്ടങ്ങൾ രണ്ടും ഇതേആസ്പത്രിയിൽ വെച്ചാണ്: ആദ്യം ദാസ്, ഇപ്പോൾ അക്കുവും.. ആഷു പടിക്കെട്ടുകൾക്ക് മുകളിൽ ചുമരും ചാരി തല കുനിച്ച് നിൽപ്പുണ്ടായിരുന്നു. മഹിയുടെയുംഅരുണിന്റേയും കൈ പിടിച്ചാണ് ആഷുവിന്റെ അടുത്തെത്തിയത്. അവന്റെ തോളത്ത് കൈ വെച്ചതുംവാവിട്ട്‍ കരഞ്ഞു പോയി രണ്ടാളും. “ദീദി അവനെ എന്നെ ഏല്പിച്ചിട്ട് ഞാൻ..” ആഷു ഏങ്ങലടിച്ചുകൊണ്ടേയിരുന്നു. പെട്ടെന്ന് തന്നെ മുഖം തുടച്ച് ആഷുവിന്റെ തോളിൽ തട്ടി ആശ്വസിപ്പിച്ച്മഹിയോടായി പറഞ്ഞു,”എനിയ്ക്കും അരുണിനും എത്രയും പെട്ടെന്ന് ഡോ. യാദവിനെയുംസോഷ്യൽ സർവീസ് ഡോക്ടറെയും കാണണം.” ആഷു കരച്ചിൽ നിർത്തി ദീദിയുടെ കൈ പിടിച്ച് പറഞ്ഞു,” ദീദി, എന്തിന് സോഷ്യൽ സർവീസ്ഡോക്ടർ…

Read More

വിട പറയാതെ ഭാഗം 1  ഫോൺ ചെവിയിൽ വെച്ച് കാറിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങുമ്പോൾ അരുൺ, മോഹിനിഎന്ന മോനിയുടെ മുഖത്തേക്ക് ഒന്ന് പാളി നോക്കി. ഓർത്തോ വിഭാഗത്തിന്റെ തലവനായിനഗരത്തിലെ ആസ്പത്രിയിൽ ജോയിൻ ചെയ്ത അന്ന് മുതൽ കാണുന്നതാണ് മോഹിനിയെ. ഭർത്താവിന്റെ അകാലമരണത്തെ തുടർന്ന് ജോയിൻ ചെയ്ത ചെറുപ്പക്കാരിയായ ഡോക്ടറോട്എല്ലാവർക്കും സഹതാപത്തെക്കാൾ ആദരവ് ആയിരുന്നു. അതവരുടെ സ്വഭാവഗുണവും ധൈര്യവുംപ്രൊഫഷനോടുള്ള അർപ്പണമനോഭാവവും കണ്ടിട്ടായിരുന്നു. ഒരു പ്രശ്നത്തിലും കുലുങ്ങാത്തധീരയായ ഡോക്ടർ ദരിദ്രരായ രോഗികളുടെ കണ്ണീർ കണ്ടാൽ പറ്റാവുന്ന സഹായങ്ങളൊക്കെചെയ്യുമെന്നത് പരസ്യമായ രഹസ്യമാണ്. താൻ കണ്ട് തുടങ്ങുമ്പോൾ അക്കു സ്‌കൂളിൽ പഠിക്കുന്ന ഒരു കുട്ടിയായിരുന്നു. സ്റ്റാഫ്ക്വാർട്ടേഴ്സിന്റെ ഒരേ മുറ്റം ഷെയർ ചെയ്യുന്ന വീടുകളുടെ ഉമ്മറത്തെ മരച്ചുവട്ടിൽ ഇട്ടിരിക്കുന്നകസേരകളിൽ ഇരുന്ന് കൊണ്ട് തങ്ങൾ രണ്ടാളും കോഫി നുണയുമ്പോൾ അക്കു കണ്മുന്നിൽസൈക്കിൾ ഓടിച്ച് രസിക്കുകയായിരിക്കും. ആകാശത്തിന് കീഴെയുള്ള എന്തും ചർച്ച ചെയ്യാവുന്നഉത്തമസുഹൃത്തുക്കൾ. ഒരു വലിയ കുടുംബത്തിന്റെ ഉത്തരവാദിത്വം പോസ്റ്റ് ഗ്രാജുവേഷന്റെ ഇടയിൽ തന്നെ തലയിൽ വീണതാൻ അപ്പോൾ കിട്ടിയിരുന്ന സ്റ്റൈപ്പന്റ്…

Read More

വിട പറയാതെ ഭാഗം 1  “ദീദി, അക്കുവിന് ഒരു ചെറിയ ആക്സിഡന്റ് പറ്റി എന്ന് കൂട്ടുകാർ വിളിച്ചു പറഞ്ഞിട്ട് ഞാൻ ആസ്പത്രിയിലാണ്. ഒന്നും പേടിക്കാനില്ലെന്നാണ് അവനെ കണ്ട് വന്ന കൂട്ടുകാർ പറയുന്നത്. അവനും അവന്റെ ഫ്രണ്ട് അഖിലും ഒരുമിച്ച് ബൈക്കിൽ പോകുമ്പോഴാണ്. അവന്റെ ദേഹത്ത് ഒരുബ്ലഡ് സ്റ്റെയിൻ പോലുമില്ലത്രേ. ഡോക്ടറും കുഴപ്പമില്ലെന്നാണ് പറഞ്ഞതത്രെ. ഞാനവനെ കണ്ടിട്ട് വിളിക്കാം. ദീദി ഒന്ന് കൊണ്ടും വറീഡ് ആവണ്ട.” ഒറ്റ ശ്വാസത്തിലാണ് കാലത്ത് ആഷു ഫോൺ ചെയ്ത് പറഞ്ഞത്. വീക്കെൻഡിൽ അവന്റെ അടുത്ത് പോവാനിരുന്നതാണ്. എന്തായാലും ഇന്ന് തന്നെ പോകാം എന്ന് അപ്പോൾ തന്നെ തീരുമാനിച്ചു. ക്യാബ് ബുക്ക് ചെയ്യാനൊരുങ്ങുമ്പോഴാണ് ഡോ. അരുൺ കാര്യം അന്വേഷിച്ചത്. അക്കുവിനെ വലിയ ഇഷ്ടമാണ് ഡോക്ടർക്ക്. അത് കൊണ്ടായിരിക്കും ക്യാബ് വേണ്ട, താൻ കൂടെ വരാമെന്ന് പറഞ്ഞത്. ഇത്ര ദൂരം വണ്ടി ഓടിക്കണ്ടേ എന്ന എതിർന്യായങ്ങളൊന്നും വിലപ്പോയില്ല. എന്തായാലും മിടുക്കനായഓർത്തോ ഡോക്ടർ കൂടെയുള്ളത് അക്കുവിനും നന്ന്. കൈയോ കാലോ ഫ്രാക്ചർ…

Read More