Author: Manju Sreekumar

വിട പറയാതെ ഭാഗം 1  “ഇരിക്കൂ..” ഡോക്ടറുടെ ഘനഗംഭീരമായ ശബ്ദം മുഴങ്ങുന്നത് പോലെ അശുതോഷിന് തോന്നി. കസേരകൾപിന്നിലേയ്ക്ക് നീക്കി രണ്ടാളും ഇരിയ്ക്കുമ്പോൾ ഡോക്ടർ തന്റെ മുൻപിൽ വെച്ചിരുന്നഫയലിലേയ്ക്ക് നോക്കി ഇരിക്കുകയായിരുന്നു. “ആഷിക്കിന് ഇപ്പോൾ എങ്ങനെയുണ്ട് ഡോക്ടർ? അവന് ബോധം വന്നോ” ആകാക്ഷ അടക്കാനാവാതെ അശുതോഷ് നിശബ്ദത ഭേദിച്ചു. “ഐ ആം റിയലി സോറി, ആഷിക്കിന്റെ രണ്ടാമത്തെ ബ്രെയിൻ ടെസ്റ്റിൽ ബ്രെയിൻ ഫങ്ക്ഷൻചെയ്യുന്നില്ല എന്നത് കൺഫേം ചെയ്തിരിക്കുകയാണ്. അതായത് ആഷിക് ഈസ് ബ്രെയിൻഡെഡ്.” കുറച്ചു നേരത്തെ മൗനത്തിന് ശേഷം ഡോക്ടർ ആരാഞ്ഞു :”ആഷിക്കിന്റെ അമ്മ എപ്പോഴാണ്എത്തുക.” ആഷു ഒരു ബധിരനെ പോലെ ഡോക്ടറെ തന്നെ നോക്കിയിരിക്കുകയാണ്. ഡോക്ടർ മോനിദീദിയെക്കുറിച്ച് ചോദിച്ചതൊന്നും അയാളുടെ തലയിൽ കയറിയിട്ടില്ലെന്ന് തോന്നി. തന്റെ പുറത്ത്മഹി തലോടുന്നതും കണ്ണുകളിലൂടെ ഒരു ചുടുലാവ പ്രവഹിക്കുന്നതും ഒന്നും അയാൾഅറിഞ്ഞുകൊണ്ട് നടക്കുന്നതല്ലെന്ന് തോന്നി. “ബ്രെയിൻ ഡെഡ്? എന്ന് വെച്ചാൽ അക്കുവിനെ ഇനിയെങ്ങനെ രക്ഷിക്കാമെന്ന് കൂടി പറയുഡോക്ടർ. അവന്റെ അമ്മ വന്ന് കൊണ്ടിരിക്കുകയാണ്. അവർ ടൗണിലെ…

Read More

മിസ്റ്റർ അശുതോഷിന്റെ ഫോൺ അല്ലെ ഇത്?” കോറിഡോറിന്റെ മറ്റേ അറ്റത്ത് നിന്നുമുള്ള ചോദ്യം കേട്ട് മഹി “ആഷു, നിന്റെ ഫോൺ” എന്ന്പറഞ്ഞ് കൈയിൽ പിടിച്ചപ്പോഴാണ് അയാൾ ചിന്തകളിൽ നിന്നുണർന്നത്. “ഹാ, എന്റെ ഫോൺ ഞാൻ റിസപ്ഷനിൽ വെച്ച് മറന്നു, ശരിയാണ്” തലയാട്ടിക്കൊണ്ട് അയാൾപിറുപിറുത്ത് നിൽക്കുന്നത് കണ്ട് മഹാദേവൻ തന്നെ തിരിഞ്ഞു നടന്ന് കോറിഡോറിന്റെ അറ്റത്ത്നിന്ന് മൊബൈലും കൊണ്ട് വരുന്ന സെക്യൂരിറ്റിയുടെ അടുത്തേയ്ക്ക് ചെന്നു. “സോറി, അവൻ ആകെ ടെൻസ്ഡ് ആണ്, അത്കൊണ്ടാണ്.. അല്ലെങ്കിൽ ഇത്ര കെയർ ലെസ്സ് ആയിപെരുമാറില്ല”, മഹി അയാളോട് ക്ഷമാപണസ്വരത്തിൽ പറഞ്ഞു. “ആക്സിഡന്റ് ആയി വന്ന കുട്ടിയുടെ അമ്മാവൻ അല്ലെ. അദ്ദേഹത്തിനെ പറഞ്ഞിട്ട് കാര്യമില്ല, ആരായാലും താളം തെറ്റിപ്പോകും. ഭഗവൻ എല്ലാം കാണുന്നുണ്ട്. എല്ലാം ശരിയാകും സർ”. അയാൾ അനുഭാവപൂർവം മറുപടി പറഞ്ഞു. “നന്ദി സഹോദരാ, നിങ്ങളുടെ നാവ് പൊന്നാകട്ടെ. ഇല്ലെങ്കിൽ ആഷുവും മോനി ദീദിയും തകർന്ന് പോകും.” മോനി ദീദി എന്ന് കേട്ടതും മുൻപോട്ട് നടക്കുകയായിരുന്ന അശുതോഷ്…

Read More

ഞാൻ കൈകേയി എന്റെ കുഞ്ഞാണവൻ. സ്വന്തം ജ്യേഷ്ഠത്തിയായി മാത്രം ഞാൻ കണ്ടിട്ടുള്ള കൗസല്യയുടെ മകൻ. എന്റെ ഭരതനൊപ്പമോ അതിലേറെയോ ഞാൻ സ്നേഹിച്ചവൻ. എന്റെ രാമൻ. അവനെയാണ് ഞാനിന്ന് കാട്ടിലേക്കയച്ചത്. കരയുന്ന മനസ്സിനെ കല്ലാക്കിക്കൊണ്ട് ഞാനവനെ ആശീർവദിച്ചു, കാനനരാജാവായി പതിന്നാല് വർഷം വാഴാൻ. സീത അവനെ അനുധാവനം ചെയ്യുമെന്ന് എനിക്കുറപ്പായിരുന്നു; ലക്ഷ്മണനും. എല്ലാം എന്റെപ്രതീക്ഷയ്‌ക്കൊത്ത് വന്നു: എന്റെ മാത്രമല്ല എന്റെ ഈശ്വരന്മാരുടെയും. തിന്മയ്ക്ക് മേൽ നന്മ വിജയം നേടുമെന്ന വലിയ സത്യം യുഗങ്ങളോളം ഈ പ്രപഞ്ചമാകമാനംഉദ്ഘോഷണം ചെയ്യാൻ എനിക്കിത് ചെയ്തേ മതിയാകു. കേകയരാജ്യത്തെ രാജ്ഞിയായ കേകയയുടെ മകളായ ഞാൻ ഇങ്ങനെയേ ചെയ്യൂ. ആറ്സഹോദരങ്ങളുടെ പെങ്ങളായ ഞാൻ അച്ഛന്റെ കൊട്ടാരത്തിൽ അനുഭവിച്ചത് മുഴുവൻ പുരുഷമേൽക്കോയ്മ ആയിരുന്നു. പുത്രന്മാരെ കിട്ടാൻ വേണ്ടി മാത്രം ആഗ്രഹിച്ചിരുന്ന അച്ഛന് ഞാൻഅമ്പത്തിയൊന്ന് ലക്ഷണമൊത്ത കുതിരകൾ സ്ത്രീധനമായി കൊടുക്കേണ്ട ഒരു സാധനം മാത്രം. അമ്മയാണെന്നെ ഗ്രന്ഥങ്ങളിലൂടെ ലോകം കാണിച്ചത്; സ്ത്രീകൾക്കും ജയിക്കാമെന്ന് കാണിച്ചത്, സ്ത്രീകളിലൂടെയും ചരിത്രം രചിക്കാമെന്ന് കാണിച്ചു തന്നത്. അനിയൻ…

Read More

പച്ചപ്പാവാടയും വെള്ളഷർട്ടുമിട്ട, പച്ച റിബ്ബൺ കൊണ്ട് രണ്ട് ഭാഗത്തും മുടി മെടഞ്ഞുമടക്കിക്കെട്ടിയ അവളുടെ കൂടെ പോക്കുവെയിൽ പൊന്നുരുക്കിയൊഴിച്ച ഇടവഴികളിലൂടെ ഞങ്ങൾ കലപില പറഞ്ഞ് നടന്നു. വേലിയിൽ നിന്നിരുന്ന മഴത്തുള്ളിപുല്ലിന്റെ ഇലയിൽ നിന്ന് കിട്ടുന്ന വെള്ളത്തുള്ളി കണ്ണിലേക്കിറ്റിയ്ക്കാൻഅവൾക്ക് വലിയ ഇഷ്ടമായിരുന്നു. നമ്പൂരിശ്ശൻറെ കയ്യാലപ്പറമ്പിന്റ അരമതിലിൽ പറ്റിപ്പിടിച്ചു വളരുന്ന പായലിൽ നിന്ന് തല്ല്കൂടിപ്പുല്ലുകളെപറിച്ചെടുത്ത് യുദ്ധം നടത്തിയും അമ്പലക്കുളത്തിലെ മീനുകളെ നോക്കിനിന്നും വീട്ടിലെത്തുമ്പോഴേക്കും അഞ്ച്മണി കഴിയും. വൈകുന്നേരത്തെ സ്‌കൂൾ വിട്ടുള്ള നടത്തമായിരുന്നു ഞങ്ങൾക്കിരുവർക്കും ആസ്വാദ്യകരം. കാലത്ത് നേരത്തിന്എത്താൻ തിരക്കിട്ട പോക്കിനിടയിൽ ചെയ്ത് തീരാനുള്ള ഹോം വർക്കും ഇമ്പോസിഷനും പോലെയുള്ളരസംകൊല്ലി വർത്തമാനങ്ങൾ നിറഞ്ഞിരിയ്ക്കും. ശനിയും ഞായറുമാണ് അക്കാലങ്ങളിൽ ഏറ്റവും പ്രിയപ്പെട്ട ദിനങ്ങൾ. മുഖത്തോട് മുഖം നോക്കി നിൽക്കുന്നവീടുകളിൽ താമസിയ്ക്കുന്ന, അന്യോന്യം ബന്ധങ്ങളുമുള്ള ഞങ്ങളുടെ വീട്ടുകാർ ആ ദിവസങ്ങളിൽ ഞങ്ങളെഏതാണ്ട് ഉപേക്ഷിച്ച മട്ടാണ് കാണിയ്‌ക്കാറ്. സ്വന്തം വീട്ടിൽ നിന്ന് അന്നേ ദിവസം നിര്ബന്ധമായി കഴിയ്ക്കുന്നത്പ്രാതൽ ആയിരുന്നൂ. ബാക്കിയൊക്കെ രണ്ടാളും വിശക്കുമ്പോൾ രണ്ടിലൊരാളുടെ വീട്ടിൽ നിന്ന് കഴിയ്ക്കും. ആആഴ്ചത്തെ പഠിപ്പൊക്കെ…

Read More

27 വർഷവും 29ദിവസവും മുൻപുള്ള ഒരു തണുത്ത പ്രഭാതം. എന്റെ വിവാഹദിനം. അന്നൊക്കെ ഏപ്രിൽ മാസത്തിലും രാവിലെ തണുപ്പുണ്ടായിരുന്നു. അന്നത്തെ രാത്രി മഴ പെയ്തിരുന്നു. വേനൽമഴ ഒക്കെ ധാരാളം കിട്ടിയിരുന്ന കാലം. കാലത്ത് അഞ്ചു മണിക്ക് വീടിന്റെ അടുത്തുള്ള അമ്പലത്തിൽ പോയി തൊഴുത ഏക ദിവസം അന്നായിരുന്നു. കാരണം അഞ്ചു മണി കഴിയുമ്പോഴേക്കും മേക്കപ്പ് ചെയ്യുന്ന ചേച്ചി വരാമെന്ന് പറഞ്ഞിരുന്നു. താലികെട്ട് തറവാട്ട് വക ധർമ്മദൈവക്ഷേത്രത്തിൽ ആയിരുന്നു. അത് കഴിഞ്ഞ് കല്യാണം ഇരിഞ്ഞാലക്കുടസിന്ധു തീയേറ്ററിൽ. അന്ന് സിന്ധു കല്യാണമണ്ഡപം ആയിരുന്നു. താലികെട്ടിന് ഒരു വേഷം, അത് കഴിഞ്ഞ് അടുത്ത വേഷം, ഈ വക ബുദ്ധിമുട്ടുകൾ ഒന്നും അന്നില്ലായിരുന്നത് ഭാഗ്യം. ഒറ്റ വേഷം കെട്ടൽ മതി. കല്യാണത്തിന് വരൻ കൈയിൽ തരുന്ന സാരി സദ്യക്ക് ശേഷം ഉടുത്ത് ഭർതൃഗൃഹത്തിലേക്ക് പോകും, അതിന് സ്പെഷ്യൽ മേക്കപ്പ് ഒന്നുമില്ല. അതുകഴിഞ്ഞ്  വൈകീട്ട് തന്നെ സ്വന്തംവീട്ടിലേക്ക് പോരുകയും ചെയ്യും. സത്യം പറഞ്ഞാൽ ഇപ്പോളത്തെ ഫോട്ടോ ഷൂട്ട് ഒക്കെ…

Read More

കാലത്ത് പത്ത് മണി ആയപ്പൊളേക്കും സൂര്യൻ കത്തിക്കാളുകയാണ്. ചെന്നിയിലൂടെയും നെറ്റിയിലുംഒലിച്ചിറങ്ങുന്ന വിയർപ്പ് ഒരു കൈ കൊണ്ട് തുടച്ച് അയാൾ കേശവേട്ടന്റെ കടയിലേക്ക് ആഞ്ഞ് നടന്നു. നാളെവിഷുവാണ്. മക്കൾ രണ്ടാളും സ്‌കൂളിൽ നടത്തിയ കൃഷിയുടെ വിളവെടുപ്പിന് പോയത് കൊണ്ട് സൈക്കിൾഅവർക്ക് കൊടുത്തയച്ചു. ജോലിസ്ഥലത്ത് നിന്ന് കിട്ടിയ ഓവർടൈമിന്റെ പൈസ കൊണ്ട് വിഷുവിന് കണിവെക്കേണ്ടതും സദ്യക്കും പിന്നെ എല്ലാര്ക്കും പുത്തനുടുപ്പും ഒക്കെ എങ്ങനെ വാങ്ങാനാണ്! എല്ലാം കഴിഞ്ഞ്പടക്കവും. വേനൽ ആയത് കൊണ്ട് ആകെയുള്ള ഇത്തിരി മണ്ണിൽ നിന്ന് കിട്ടിയത് തേങ്ങയും മാങ്ങയും മാത്രം. മോന്റെ നമ്പർ ഫോണിൽ തെളിഞ്ഞ് കണ്ടപ്പോളാണ് ചിന്തകളിൽ നിന്നുണർന്നത്. “അച്ഛാ, പച്ചക്കറിയും കണിക്കൊന്നയും ഒന്നും വാങ്ങേണ്ട ട്ടോ. ഞങ്ങടെ കൃഷിസ്ഥലത്ത് എല്ലാം ഉണ്ടായിട്ടുണ്ട്. പിന്നെ മാഷമ്മാരുടെവക ഞങ്ങൾ കുട്ടിക്കർഷകർക്ക് പുത്തനുടുപ്പും വാങ്ങിത്തന്നു. പടക്കവും കമ്പിത്തിരിയും ഞങ്ങള് ഞങ്ങടെസമ്പാദ്യത്തിന്ന് വാങ്ങിക്കോളാം അച്ഛാ..” മോനും മോളും ഒരുമിച്ച് ഒറ്റശ്വാസത്തിൽ പറഞ്ഞു. പൊള്ളുന്നവെയിലിലും ഒരു കുളിർക്കാറ്റ് വീശി. അച്ഛന്റെ അധ്വാനം കണ്ട് വളർന്ന പൊന്നുമക്കളെയോർത്ത്…

Read More

വളവിനപ്പുറത്ത് ബസിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം പ്രത്യക്ഷപ്പെടുന്നുണ്ടോ എന്ന് നോക്കി അവളുടെ  കഴുത്ത് വേദനിച്ചു തുടങ്ങി. ഭാഗ്യത്തിന് മൊബൈൽ ഫോണിൽ ചാർജ് ഉണ്ട്. കുറച്ചു നേരം വൈകിയാൽ പോലുംഎടുക്കാൻ വരണോ എന്ന് നൂറാവർത്തി ചോദിക്കുന്ന കിരൺ ഇന്ന് ഫോൺ പോലും എടുക്കുന്നില്ല. ആ വഴിക്ക് ആലോചന കടന്നപ്പോൾ നെഞ്ചിൽ ഒരു നീറ്റൽ. ഒരു ചെറിയ വഴക്കിടുമ്പോൾ പോലും ഭാര്യയെയുംകുടുംബത്തെയും തിരിഞ്ഞു നോക്കാത്ത വിധം ദേഷ്യം കാണിക്കുന്നത് ഒരു പതിവ് കാര്യം ആയിട്ടുണ്ട് ഇപ്പോൾ. ദേഷ്യം ഇറങ്ങിയാൽ ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും സ്നേഹം! മനുഷ്യരുടെ മനസ്സ് വല്ലാത്തൊരു പ്രഹേളിക തന്നെ. വയ്യാതായി കിടക്കുന്ന അമ്മയുടെ അടുത്ത് പോയി ഇറങ്ങുമ്പോൾ ഇടക്കൊക്കെ നേരം വൈകാറുണ്ട്. അവിടന്ന് ഇറങ്ങാൻ വൈകിയാൽ കണക്ഷൻ ബസ് പിന്നെ രാത്രി ഏഴ് മണിക്കുള്ള അവസാന ബസ് ആണ്. എട്ട് മണിക്ക് വീടിന്റെ പടിക്കൽ ചെന്നിറങ്ങാമെങ്കിലും കിരൺ അതിനവസരം തരാറില്ല. ആറര ആകുമ്പോഴേക്ക് വീട്ടിൽ നിന്ന് വരുന്ന ബസ്സും കാത്ത്…

Read More

ഞാൻ വാതിൽ തുറന്നപ്പോൾ കണ്ടത് അങ്ങേരെ ആയിരുന്നു, മോഹനേട്ടനെ. അല്ലെങ്കിലും 5.30 ന് ദിവസവും വീട്ടിലെത്തുന്ന അങ്ങേരല്ലാതെ ആരാണ് ഈ നേരത്ത് ബെൽ അടിക്കാൻ. ബെല്ല് അടിച്ചിട്ട് വാതിലിന്റെ ഹാൻഡിൽ ഒന്ന് തിരിക്കുകയും ചെയ്യും. അത് കണ്ടാൽ തന്നെ അറിയാം ആളാണെന്ന്. ഇന്ന് പിണക്കം ആയത് കൊണ്ട് പതുക്കെ സെറ്റിയിൽ നിന്നെഴുന്നേറ്റ് അലസമായി അന്ന നട നടന്നാണ് ഞാൻ വാതിൽ തുറന്നത്. നല്ല മൂഡ് ആണെങ്കിൽ ഹാൻഡിൽ പിടിച്ചു തിരിച്ചാൽ വാതിൽ തുറന്നോളും, ഞാൻ കാത്തിരിക്കുകയാവുമല്ലോ. വാതിൽ പൂട്ടിയിട്ടുണ്ടാവില്ല. മൊബൈലിൽ കുത്തിക്കൊണ്ട് നിൽക്കുന്നത് കണ്ടപ്പോൾ തന്നെ ദേഷ്യം വന്നു. ഇവിടെയൊരാൾ മുഖം വീർപ്പിച്ചാണ് നിൽക്കുന്നത് എന്ന് ആരറിയാൻ. വന്ന് കയറുമ്പോൾ ഭാര്യയെ അനുരാഗപൂര്‍വം വീക്ഷിച്ച് കവിളിൽ തട്ടി ‘കാത്തിരുന്ന് മുഷിഞ്ഞോ ചക്കരെ’ എന്ന് ചോദിക്കുമത്രേ നല്ല ഭർത്താക്കന്മാർ. ഡ്രസ്സ് മാറി വന്നാൽ ചായ വെയ്ക്കാനും പാത്രം കഴുകാനും അത്താഴം ഉണ്ടാക്കാനുമൊക്കെ മുട്ടിയുരുമ്മി കൂടെ കൂടുമെന്ന്! ലേഡീസ് ഗ്രൂപ്പിലെ പവിത്ര പറഞ്ഞപ്പോഴല്ലേ എന്നെപ്പോലുള്ള…

Read More

വെളുത്ത കിന്നരി വെച്ച ചുവന്ന തൊപ്പി ചുവന്ന നീളൻ കുപ്പായം ഒരു വിധം വലിച്ചു കയറ്റിയ ചുവന്ന പാന്റ് ആരോ ഉപേക്ഷിച്ചിടത്ത് നിന്ന് പെറുക്കിയെടുത്ത വെളുത്ത കീറിത്തുടങ്ങിയ ഷൂസ് ഒട്ടിയ വയറിൽ പഴന്തുണികൾ കെട്ടിവെച്ചുണ്ടാക്കിയ കുംഭ കൈയിൽ ഒരു ഭാണ്ഡം വഴിയിൽ നിന്ന് കിട്ടിയ നക്ഷത്ര വിളക്ക് വീട്ടിൽ കാത്തിരിക്കുന്ന നാലഞ്ച് വയറുകൾക്ക് ഭക്ഷണം കൊടുക്കാൻ ക്രിസ്തുമസുകാലത്ത് കെട്ടിയാടുന്ന വേഷം..

Read More

“എടാ വല്ലതും കഴിച്ചിട്ട് പോ, എന്താ ഇന്നിത്ര ധൃതി നിനക്ക്?” അമ്മ വിളിച്ചത് കൊണ്ട് മാത്രം അടുക്കളത്തളത്തിലേക്ക് ചെന്ന് കൈ കഴുകി പ്ലേറ്റും എടുത്ത്ഇരുന്നു. സാധാരണ ഇല്ലാത്ത വിധം അമ്മ ചിരിച്ചു കൊണ്ട് കാസ്സറോൾ ആയി വന്നു. “ഇന്ന് സ്പെഷ്യലാടാ. അവൾ കുട്ടിയേം കൊണ്ട് വരുവല്ലേ, ” പ്ലേറ്റിലേക്കിട്ട നൂൽപ്പുട്ടും മുട്ടക്കറിയും കണ്ടതേ എഴുന്നേറ്റു. ചോദ്യഭാവത്തിൽ നിൽക്കുന്നഅമ്മയെയും പേപ്പർ വായനക്കിടയിൽ തല ഉയർത്തി നോക്കുന്ന അച്ഛനെയും കണ്ടില്ലെന്ന് നടിച്ച് ലാപ്ടോപ്പ് ബാഗ് തൂക്കി ബൈക്ക് സ്റ്റാർട്ട് ആക്കി. എത്രയും പെട്ടെന്ന് അവിടന്ന് പോകണം എന്നെ ഉണ്ടായുള്ളൂ. നേരെ പോയത് കുന്നിൻ ചെരിവിലേക്കാണ്. മനസ്സ് നേരെ നിൽക്കുന്നില്ല. മൊബൈൽതുറന്ന് ലീവ് മെയിൽ അയച്ച് നെറ്റ് ഓഫ് ചെയ്ത് വെച്ച് കാറ്റേറ്റ് പുൽത്തകിടിയിൽ നീണ്ട് നിവർന്ന് കിടന്നു. പതിയെ കണ്ണടഞ്ഞു പോകുമ്പോൾ അവളുടെ മുഖമാണ് മനസ്സിൽ. നെറ്റിയിൽ ആരുടെയോ കൈ. കണ്ണ് തുറന്ന് നോക്കുമ്പോൾ മനുവാണ്. “അമ്മ വിളിച്ചേർന്നു. നീയ് ഭക്ഷണം കഴിക്കാതെ നേരത്തെ…

Read More