Author: Misna Parappur

+2 വിദ്യാർഥി, സ്‌നേഹവും കരുണയും നിറഞ് ഒഴുകുന്ന മലപ്പുറത് ജീവിക്കുന്നു. അക്ഷരങ്ങളെ കൂട്ട്വ പിടിച്ള വളരണം

കൗമാരത്തിന്റെ ഉച്ചയിലെത്തി ആസ്വദിക്കുന്ന ഏതു പെരുന്നാളിലും മൈലാഞ്ചി നിറമുള്ള അത്തറിൻ മണമുള്ള ബാല്യത്തിലെ ഇദോർമ്മകൾ കടന്നു വരാറുണ്ട്. ഈദോർമകൾക്ക് എന്നും മൈലാഞ്ചിയുടെ വശ്യമായ ഗന്ധമുണ്ട്. പെരുന്നാളിന് ഒരാഴ്ച മുന്നേ തന്നെ കുഞ്ഞിക്കൈയിൽ ചുവന്ന രാശിപടർത്താനായി ഇക്കാക്കയുടെ പിറകെ നടക്കും. പെരുന്നാൾ അമ്പിളി മാനത്ത് തെളിഞ്ഞാൽ പിന്നെ വീട്ടിൽ ഇരിക്കില്ല. കളിക്കൂട്ടുകാരെയും കൂട്ടി മൈലാഞ്ചി പകർത്താൻ അയൽ വീട്ടിലേക്ക് ഒരു ഓട്ടമാണ്. ഉറക്കം മാടി വിളിച്ചാലും കണ്ണുകൾ വീണ്ടും വീണ്ടും വലിച്ചു തുറന്നു പാതിരാ നിലാവിൽ മൈലാഞ്ചിയണിയും. പെരുന്നാൾ പുലരിയിൽ കണ്ണ് തുറക്കുന്നത് തന്നെ മൈലാഞ്ചി ചുവപ്പ് എത്രത്തോളം ഉണ്ടെന്ന ആകാംക്ഷയിലാണ്. പിന്നെ അണിഞ്ഞൊരുങ്ങി പുത്തനൊടുപ്പും മൈലാഞ്ചി ചുവപ്പും കാണിക്കാനായി തറവാട്ടിലേക്ക് പോകും. അവിടത്തെ പെരുന്നാൾ പൊലിവിലലിഞ്ഞ് വല്ലിപ്പയും വല്ലിമ്മായും തരുന്ന പെരുന്നാൾ പൈസയുമായി വീരവാദം മുഴക്കി വീട്ടിൽ നടക്കും.. പെരുന്നാൾ മധുരവും ഭക്ഷണവും കഴിച് ഉച്ചമയക്കത്തിന്റെ പാതിയിൽ ഉമ്മ വീട്ടിലേക്ക് യാത്ര തിരിക്കും. പിന്നീട് എല്ലാ ബന്ധങ്ങളും കൂടിയിരുന്ന് പെരുന്നാൾ കളറാക്കും..…

Read More

ഫ്രിഡ്ജിൽ തൊലി കറുത്ത് എന്നെ നോക്കി ഇളിക്കുന്ന ഞാലിപൂവൻ പഴം കണ്ടപ്പോഴാണ് പരമ്പരാഗതമായ വീട്ടിൽ ഉണ്ടാക്കി പോരുന്ന, ബനാന ബോള്‍സ് പരീക്ഷിക്കനായത്,മൂപ്പര് അവിടെ തൊലി കറുത്തിരിക്കാനും കാരണമുണ്ട്, വീട്ടിൽ പഴക്കുല വെട്ടിയപ്പോൾ ഉമ്മ ഇത്താത്തയുടെ മക്കൾക്കായി ഫ്രിഡ്ജിൽ മാറ്റിവെച്ചതായിരുന്നു അത്.ഭാഗ്യം കൊണ്ടോ നിർഭാഗ്യം കൊണ്ട് ആവോ കുട്ടികൾ നാല് ദിവസം വീട്ടിൽനിന്നെങ്കിലും അത് കൊടുക്കാനായില്ല😂… പഴം വെച്ച് മറ്റു വെറൈറ്റി റെസിപ്പികൾ യൂട്യൂബ് അമ്മായിയോട് ചോദിച്ചെങ്കിലും നിരാശയായിരുന്നു ഫലം. പിന്നെ നമ്മുടെ അറിവ് തന്നെ ശരണം. ബാക്കി കഥ പിന്നെ പറയാം നമുക്ക് കാര്യത്തിലേക്ക് കടക്കാം… നല്ലോണം പഴുത്ത് തൊലി കറുത്ത ഒരു നാല് ഞാലിപ്പൂവൻ പഴം 5 ടീസ്പൂൺ പഞ്ചസാര ചേർത്ത് ഫോർക്ക് വെച്ചോ കൈവെച്ചോ ഉടച്ചെടുക്കുക, പിന്നെ ഒരു 7/8 ടീസ്പൂൺ മൈദ പൊടിയും ചേർത്ത് അറഞ്ചം പോറഞ്ചം അങ്ങോട്ടേക്ക് ഇളക്കിയെടുക്കുക. തുടർന്ന് കുറച്ച് ചിരകിയ തേങ്ങയും ചേർത്ത് ഇളക്കുക. ബാലൻസിനായി ഒരു ഇച്ചിരി ഉപ്പ് കൂടെ ഇടാട്ടോ.…

Read More

രാജാസിലെ ഹയർസെക്കൻഡറി അധ്യയന വർഷങ്ങൾക്ക് തിരശ്ശീല വീണു. ഇനി ആ ക്ലാസ് മുറിയും പ്രിയപ്പെട്ട ബന്ധങ്ങളും അധ്യാപകരും ഓർമ്മകളുടെ മനോഹാരാദ്ധ്യായങ്ങളിലെ സ്മരണകൾ മാത്രം. രാജാസിലെ എന്റെ ഓർമ്മകളെ അത്രമേൽ ധന്യമാക്കുന്ന പ്രിയ അധ്യാപികയെ ഞാൻ നിങ്ങളുടെ മുന്നിൽ കുറിച്ചിടട്ടെ. എന്റെ 13 വർഷത്തെ വിദ്യാഭ്യാസ ജീവിതത്തിലെ പ്രിയപ്പെട്ട അധ്യാപിക ഈ ഹയർസെക്കൻഡറി ക്ലാസിലെ ക്ലാസ് അധ്യാപകയായിരുന്നു.. ഞങ്ങടെ സ്വന്തം മുഹീറ ടീച്ചർ. പാഠപുസ്തകങ്ങൾക്കപ്പുറം ആരാകണം ഒരു അധ്യാപിക എന്ന് പഠിപ്പിച്ച പ്രിയപ്പെട്ട ടീച്ചർ.. എനിക്ക് ഒരു വിദ്യാർത്ഥിക്ക് മാത്രമായിരുന്നില്ല അവർ ഏറ്റവും നല്ല അധ്യാപിക, അവസാന ദിവസം ഫീഡ്ബാക്ക് പറയുമ്പോൾ ക്ലാസിലെ 65 കുട്ടികളും രക്ഷിതാക്കളും ഒരേ സ്വരത്തിൽ പറഞ്ഞിരുന്നത് നിങ്ങൾ ഏറ്റവും മികച്ച അധ്യാപികയായിരുന്നു എന്നാണ്, കൂടാതെ ഓരോ കുട്ടിയും നിങ്ങൾ ഞങ്ങൾക്ക് ഒരു അമ്മയെ പ്പോലെയായിരുന്നു എന്ന് പറഞ്ഞ് കണ്ണ് നിറച്ചിട്ട് ഉണ്ടായിരുന്നു. ഞാൻ ആദ്യമായിട്ടാണ് ഒരു ക്ലാസ്സിലെ കുട്ടികളെ തന്റെ സ്വന്തം മക്കളെ പോലെ ഇത്രയധികം സ്നേഹിക്കുന്ന…

Read More

ഈയടുത്ത് ഇത്രയും തേടിപ്പിടിച്ച് വായിച്ചൊരു പുസ്തകം വേറെ ഇല്ല.  ഒരു നിറപുഞ്ചിരിക്ക് പിന്നാലെ പോയി ഈ പുസ്തകത്തെ തേടിപിടിച്ചതും  ഒരു കഥ തന്നെയാ.  ആദ്യമായി മാരിത്തയെ കാണുന്നത് ഒരു പൊതുസമ്മേളന വേദിയിൽ വച്ചാണ്. ആ സമ്മേളനത്തിൽ ഉടനീളം മുഖത് നിറ പുഞ്ചിരിയുമായിരുന്ന മാരിത്തയെ ഞാൻ കൂടുതൽ ശ്രദ്ധിച്ചു.  അന്നുമുതൽ മാരിയെ കുറിച്ച് കൂടുതൽ അറിയാനായി ശ്രമിച്ചു തുടങ്ങി. മാരിയോടുള്ള പ്രിയം കാരണം ഫ്ളവേഴ്സിലെ ഒരു കോടിയിൽ മാരി വന്ന  ഒന്നേകാൽ മണിക്കൂറുള്ള എപ്പിസോഡ്  സ്കിപ് ചെയ്യാതെ മുഴുവൻ കണ്ടു തീർത്തു. അന്ന് മാരിത്ത തന്റെ ജീവിതം കോറിയിട്ട “കാലംമായ്ച കാൽപ്പാടുകൾ ” എന്ന പുസ്തകത്തെ കുറിച്ചറിഞ്ഞു. പിന്നീട് അങ്ങോട്ട്  ആ പുസ്തകത്തിനു വേണ്ടിയുള്ള തിരച്ചിൽ ആരംഭിച്ചു, അറിയാവുന്ന ലൈബ്രറികളിലും ബുക്ക്‌ സ്റ്റാളുകളിലും കയറി ഇറങ്ങി,  അറിയാവുന്ന സൗഹൃദബന്ധങ്ങളെല്ലാം അന്വേഷിച്ചു എല്ലായിടത്തുനിന്നും നിരാശയായിരുന്നു ഫലം. അവസാന പിടിവള്ളി എന്നോണം മാരിത്തയോട് തന്നെ നേരിട്ട് ചോദിച്ചു. എന്റെ പ്രതീക്ഷയ്ക്ക് നിരാശ നൽകാതെ തന്നെ  മാരിത്ത…

Read More

പ്രിയ അധ്യാപികയും എഴുത്തുകാരിയുമായ ബഹിയ ടീച്ചറിൽ നിന്നാണ് പൊയ്തുംകടവിന്റെ പുസ്തകങ്ങളെ കുറിച്ച് കൂടുതൽ അറിഞ്ഞത്. ടീച്ചർ പൊയ്ത്തുംകടവിന്റെ വരികളുടെ ആരാധികയാണ്, അതിൽനിന്നും പ്രചോദനം ഉൾക്കൊണ്ടുകൊണ്ടാണ് അവരുടെ പുസ്തകങ്ങൾ അന്വേഷിച്ച് ഇറങ്ങിയത്, ആദ്യമായി സ്കൂൾ ലൈബ്രറിയിൽ നോക്കിയപ്പോൾ ജീവപര്യന്തം എന്ന പുസ്തകം കണ്ണിൽ പെട്ടു, പേരുകേട്ടപ്പോൾ ആദ്യം നോവൽ ആണെന്നാണ് കരുതിയത്.. ക്ലാസ്സിൽ കയറാനുള്ള ബെല്ലടിക്കാൻ സമയം അടുതു തുടങ്ങിയതോടെ പുസ്തകത്തെക്കുറിച്ച് കൂടുതലായി ഒന്നും നോക്കാതെ അതെടുത്ത് ലൈബ്രറിയിൽ നിന്ന് ഇറങ്ങി… വായിക്കാൻ ഇരുന്നപ്പോഴാണ് ഇത് നോവൽ അല്ല ഓർമ്മകളും അനുഭവങ്ങളും ആണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞത്. ഒരു മുഷിപ്പോടെയാണ് തുടങ്ങിയതെങ്കിലും അധ്യായങ്ങളിലേക്ക് ഇറങ്ങിച്ചെല്ലും തോറും കൂടുതൽ കൂടുതൽ ഇഷ്ടപ്പെട്ടു തുടങ്ങി. ആദ്യ അധ്യായത്തിൽ പൊയ്യ്ത്തുംകടവ് സൂചിപ്പിച്ചപോലെ ഓരോ മനുഷ്യരും താൻ കാണുന്ന കാഴ്ചപ്പാടിലൂടെ അല്ലെങ്കിൽ താൻ അനുഭവിക്കുന്ന ജീവിത രീതികളിലൂടെയാണ് വരികൾക്ക് അർത്ഥ മേകുന്നത്.. അതുകൊണ്ടായിരികാം ഓരോ വരികളുടെയും അർത്ഥം തലങ്ങൾ കാലത്തിനനുസരിച്ച് വ്യത്യസ്തമാകുന്നത്.  അക്ഷരങ്ങളുടെ വേരുകളിലൂടെ വളർന്നവൻ താനെവിടെയായിരുന്നാലും നാലക്ഷരം പേജുകളിൽ…

Read More