Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

ഇന്ന് ജൂണ്‍ 1 സാര്‍വദേശീയ ശിശുദിനം. 1925 ജൂണ്‍ ഒന്നിന് സ്വിറ്റ്‌സര്‍ലാന്‍ഡിലെ ജനീവയില്‍ കുട്ടികളുടെ ക്ഷേമം മുന്‍നിര്‍ത്തി നടന്ന സാര്‍വദേശീയ സമ്മേളനം എല്ലാ ലോകരാജ്യങ്ങളോടും വര്‍ഷത്തില്‍ ഒരു ദിവസം കുട്ടികള്‍ക്കു വേണ്ടിയുള്ള ദിവസം ശിശുദിനം ആയി ആചരിക്കാന്‍ ആഹ്വാനം ചെയ്തു. അന്നുതൊട്ടു കണക്കാക്കിയാല്‍ ഇക്കഴിഞ്ഞ ജൂണ്‍ 1ന് ലോകം ആചരിക്കുന്നത് 94-ാമത് സാര്‍വദേശീയ ശിശുദിനമാണ്. 1949 നവംബര്‍ 22 ന് മോസ്‌കോവില്‍ ചേര്‍ന്ന സ്ത്രീകളുടെ സാര്‍വദേശീയ സമ്മേളനം ആണ് യഥാര്‍ഥത്തില്‍ ജൂണ്‍ 1 സാര്‍വദേശീയ ശിശുദിനമായി ആചരിക്കാനുള്ള തീരുമാനമെടുത്തത്. 1950 മുതല്‍ പഴയ സോവിയറ്റ് യൂണിയനും ചൈനയുള്‍പ്പെടെയുള്ള മറ്റു സോഷ്യലിസ്റ്റ് രാജ്യങ്ങളും ജൂണ്‍ 1 ന് ശിശുദിനം ആചരിക്കാന്‍ തുടങ്ങി. ചൈനയില്‍ ജൂണ്‍ 1 ഒരു പൊതു അവധി ദിവസമാണ്. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷനുള്‍പ്പെടെ സോഷ്യലിസ്റ്റ് കാഴ്ചപ്പാടു പുലര്‍ത്തുന്ന പല വനിതാ സംഘടനകളും ഇന്ത്യയുള്‍പ്പെടെ നാനാ രാജ്യങ്ങളില്‍ ജൂണ്‍ 1 ന് ശിശുദിനമായി ആചരിക്കുന്നുണ്ട്. സോഷ്യലിസ്റ്റ് രാജ്യങ്ങള്‍ ജൂണ്‍ 1…

Read More

“ജോൺ, പ്രിയപ്പെട്ട ജോൺ ജീവിച്ചിരിക്കുന്നു നീ ഇന്നും! ” എന്നുച്ചത്തിൽ സിനിമയും ലഹരിയും ജീവശ്വാസമാക്കിയ ഒഡേസകൾ, രാത്രിയുടെ മങ്ങിയ വെളിച്ചത്തിൽ, തിരക്കേറിയാ- തെരുവിൽ ആർത്തുവിളിച്ചു. പാറുന്ന നീളൻ മുടിച്ചുരുളുകൾ മാടിയൊതുക്കി, നരച്ച താടിരോമങ്ങളിൽ കരമോടിച്ച്, മുഷിഞ്ഞ ജുബയിൽ പരതി തീപ്പെട്ടിയും, ചുളിഞ്ഞ കാൽസ്രായിയിൽ നിന്ന് തപ്പിയെടുത്ത ദിനേശ് ബീഡിയും, കൊളുത്തി ചുണ്ടിൽ പുകച്ച് അവർക്കൊപ്പം ലഹരി നുകർന്ന് നൃത്തം വെച്ച് തീക്ഷണമാം ക്യാമറ കണ്ണുമായി ചലച്ചിത്ര കാവ്യങ്ങൾ രചിച്ചവൻ ഗന്ധമായി ആ തെരുവിൽ അലിഞ്ഞു….. ക്യാമറ, ചീറുന്ന തോക്കാക്കി സിനിമ എടുത്ത അയാൾ ഓർമയായിട്ട് ഇന്നേക്ക് 36 വർഷങ്ങൾ പിന്നിടുന്നു. ലോകത്തിലെ ആദ്യ ജനകീയ സിനിമ യാഥാർഥ്യമാക്കിയ മലയാള സിനിമയിലെ എക്കാലത്തേയും ജീനിയസ്സായ ആ സംവിധായകൻ 1987 മെയ് 31 ആം തിയതി ആയിരുന്നു കോഴിക്കോട്ടെ മിഠായിത്തെരുവിലുള്ള ഓയാസീസ് ബിൽഡിങ്ങിൻ്റെ ടെറസിൽ നിന്ന് ജീവിതത്തിൻ്റെ മറുപുറത്തേക്ക് മറിഞ്ഞു വീണത്. ജീവിതം കലയ്‌ക്കു വേണ്ടി ഉഴിഞ്ഞുവെച്ച അദ്ദേഹത്തിന് സുഹൃത്തുക്കളും/ലഹരിയും ജീവശ്വാസമായിരുന്നു. സിനിമ തന്റെ…

Read More

ലോകപ്രശസ്തയായ മലയാളി സാഹിത്യകാരി മാധവികുട്ടിയെന്ന കമലാ സുറയ്യ 1934 മാര്‍ച്ച് 31 ആം തിയതി തൃശൂരിലെ  പുന്നയൂര്‍ക്കുളത്തുള്ള നാലപ്പാട്ട് തറവാട്ടിലാണ് ജനിച്ചത്. മാതൃഭൂമി ദിനപ്പത്രത്തിന്റെ മാനേജിങ് എഡിറ്ററായിരുന്ന വി.എം. നായരും പ്രശസ്ത കവയത്രി ബാലാമണിയമ്മയുമായിരുന്നു മാതാപിതാക്കൾ. പ്രശസ്തയായ സാഹിത്യക്കാരനായിരുന്ന നാലപ്പാട്ട് നാരായണമേനോന്‍ അമ്മാവനായിരുന്നു. കേരളത്തില്‍ മാധവിക്കുട്ടി എന്ന തൂലികാ നാമത്തില്‍ എഴുതിയ ചെറുകഥകളിലൂടെയും ജീവചരിത്രത്തിലൂടെയുമാണ് അവര്‍ പ്രശസ്തിയായത്. ഇന്റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിന്റെ (ഐ.എം.എഫ്) സീനിയര്‍ കണ്‍സള്‍‍ട്ടന്റായിരുന്ന മാധവദാസായിരുന്നു ഭര്‍ത്താവ്. പ്രായം കൊണ്ട് ഇവരേക്കാൾ ഏറെ മുതിർന്ന ആളായിരുന്ന അദ്ദേഹം 1992 ല്‍ നിര്യാതനായി. 1984 ല്‍ സാഹിത്യത്തിനുള്ള നോബല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യപ്പെട്ട ഇവരുടെ നിരവധി സാഹിത്യസൃഷ്ടികള്‍ കവിത/ ചെറുകഥ/ ജീവചരിത്രം എന്നിങ്ങനെയുള്ള വ്യത്യസ്ഥമായി മലയാളത്തിലും ഇംഗ്ലീഷിലും  പ്രസിദ്ധീകരിച്ചിട്ടുണ്ട്. അനുഭവതീക്ഷ്ണമായ ആഖ്യാനത്തിലൂടെ മലയാളിയെ വിസ്മയസ്തംഭരാക്കുകയും സദാചാരവേലിക്കെട്ടുകള്‍ തകര്‍ത്ത തുറന്നെഴുത്തിനാല്‍ ഞെട്ടിപ്പിക്കുകയും ചെയ്ത എന്റെ കഥ എന്ന ആത്മകഥ ഇംഗ്ലീഷ് അടക്കം 15 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇംഗ്ലീഷില്‍ കവിത എഴുതുന്ന ഇന്ത്യക്കാരില്‍…

Read More

മാറിക്കൊണ്ടിരിക്കുന്ന കുടുംബ വ്യവസ്ഥയെയും ഇതുമൂലം ശിഥിലമാകുന്ന വ്യക്തി ബന്ധങ്ങളെയും കണക്കിലെടുത്ത് ഇതിന് തടയിടാന്‍ ഐക്യരാഷ്ട്ര സംഘടന 1994 മുതല്‍ എല്ലാ വര്‍ഷവും മെയ് 15 അന്താരാഷ്ട്ര കുടുംബ ദിനമായി പ്രഖ്യാപിച്ചത്. മാറ്റത്തിനൊഴികെ മറ്റെല്ലാത്തിനും മാറ്റമുണ്ടാകും എന്നാണല്ലോ. കാലത്തിനനുസരിച്ച് കുടുംബ വ്യവസ്ഥയ്ക്കും മാറ്റമുണ്ടാകുന്നത് സ്വാഭാവിമാണ്. അതുകൊണ്ടാകണം കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലധികമായി അഭൂതപൂര്‍വ്വമായ മാറ്റങ്ങള്‍ കുടുംബവ്യവസ്ഥയില്‍ സംഭവിച്ചിട്ടും അതര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്യപ്പെടാതെ പോയത്. ഇന്നുണ്ടായിട്ടുളള മാറ്റങ്ങള്‍ കുടുംബത്തിന്റെ ആദ്യാവസാന ഗുണഭോക്താക്കളായ മനുഷ്യര്‍ക്ക് ഗുണമോ ദോഷമോ അതോ ഗുണ-ദോഷ സമ്മിശ്രമോ എന്ന് വിധി എഴുതേണ്ടത് കാലമാണ്. വിധി എന്തുതന്നെയായാലും സമൂഹത്തിന്റെ ഏറ്റവും ചെറിയ ഘടകമായ കുടുംബം സമൂഹത്തെ പ്രതിഫലിപ്പിക്കുന്നുണ്ട് എന്നതാണ് പ്രസക്തം. ആഗോളീകരണത്തിന്റെയും, ഉദാരവത്ക്കരണത്തിന്റെയും, മത്സരബുദ്ധിയുടെയും സ്വാധീനം അണുകുടുംബങ്ങളില്‍ പോലും പ്രകടമാകുന്ന ഇക്കാലത്ത് ആരോഗ്യകരവും സുസ്ഥിരവുമായ കുടുംബ വ്യവസ്ഥ നിലനിര്‍ത്തേണ്ടത് മാനവരാശിയുടെ നിലനില്‍പ്പിന് തന്നെ അനിവാര്യമാണ്. കുടുംബം ആത്യന്തികമായി മാനവരാശിയുടെ നിലനില്‍പ്പിനുള്ള കൂട്ടായ്മയാണ്. അതുകൊണ്ടാണ് കുടുംബ വ്യവസ്ഥയില്‍ ചെറിയ പൊളിച്ചെഴുത്ത് നടക്കുമ്പോള്‍ പോലും സമൂഹം…

Read More

ആതുരസേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അനശ്വര ജ്വാലയാണ് ഫ്‌ളോളറൻസ് നൈറ്റിംഗേൽ. ആതുര സേവന രംഗത്തെ വിളക്കേന്തിയ മാലാഖയായ അവരുടെ ചരിത്രത്തിലേക്ക് ഒന്ന് കണ്ണോടിക്കാം. ഫ്‌ളോറൻസ് നൈറ്റിംഗേൽ 1820 മെയ് 12 ആം തിയതി ഇറ്റലിയിലെ ഫ്‌ളോറൻസിലാണ് ജനിച്ചത്. ഇവരുടെ കുടുംബം സാമ്പത്തികമായും സാമൂഹികമായും ഉയർന്നവരായിരുന്നു. ചെറുപ്രായത്തിൽ തന്നെ പാവപ്പെട്ടവരെ ശ്രുശ്രൂഷിക്കുന്നതിൽ ആതീവ തത്പരയായിരുന്നു. ദൈവം തന്നെ നിയോഗിച്ചത് ആതുരസേവനത്തിനാണെന്ന് അവർ ഉറച്ചു വിശ്വസിച്ചു. നഴ്സിംഗിനോടുള്ള തന്റെ താത്പര്യം വീട്ടുകാരെ ഫ്‌ളോറൻസ് അറിയിച്ചു. അന്ന് ഒരു മോശം ജോലിയായാണ് നഴ്സിംഗിനെ സമൂഹം കണ്ടിരുന്നത്. അതുകൊണ്ടുതന്നെ വീട്ടുകാർ ശക്തമായി എതിർത്തു. 1844 ൽ ജർമ്മനിയിലെ ലൂതറൻ ആശുപത്രിയിൽ നഴ്സിംഗ് പഠനത്തിന് നൈറ്റിംഗേൽ ചേർന്നു. 1850 ൽ ലണ്ടനിലെത്തി ജോലി ചെയ്തുതുടങ്ങി. 1853 ൽ ഒക്ടോബറിൽ ക്രീമിയൻ യുദ്ധം ആരംഭിച്ചതോടെയാണ് നൈറ്റിംഗേലിന്റെ ജീവിതം മാറിമറയുന്നത്. ബ്രിട്ടീഷ് പട്ടാളത്തിലെ നിരവധിപേർക്ക് യുദ്ധത്തിൽ പരിക്കേറ്റു. പ്രാഥമികചികിത്സപോലും കിട്ടാത്ത സ്ഥിതിയായിരുന്നു. ദുരന്തസമാനമായ ക്രീമിയയിലെ യുദ്ധരംഗത്തേക്ക് 34 പേരുടെ നഴ്സിംഗ് സംഘമുണ്ടാക്കി…

Read More

മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണല്ലോ ലോകം മാതൃദിനമായി ആചരിക്കുന്നത്. സ്വയം കത്തിയെരിഞ്ഞ് കുടുംബത്തിന് വെളിച്ചമാകുന്ന അമ്മമാരോട് സ്നേഹവും ആദരവും പ്രകടിപ്പിക്കേണ്ട ദിനമായിരിക്കണം അന്ന്. പ്രതിഫലം ഇച്ഛിക്കാതെ എല്ലാ കാര്യങ്ങളും ചെയ്യുന്ന അമ്മമാരുടെ ജന്മം ആദരണീയമാണ്. പല രാജ്യങ്ങളിലും അമ്മദിനം പല ദിവസങ്ങളിലാണ് ആഘോഷിക്കുന്നത്. ഈ ദിവസം കുട്ടികള്‍ കാര്‍ഡുകള്‍, പൂക്കള്‍, സമ്മാനങ്ങള്‍ തുടങ്ങിയവ അമ്മമാര്‍ക്ക് സമ്മാനിക്കും. ഇനി മാതൃത്വത്തിന്‍റെ മഹനീയ ഭാവമായ അമ്മ എന്ന വാക്കിന്‍റെ മഹത്വം വിളിച്ചോതുന്ന ദിനത്തിന്റെ ഉത്ഭവത്തിലേക്ക് ഒന്ന് എത്തിനോക്കാം. പുരാതന ഗ്രീസിലെ ഒരു സ്കൂളാണ് അമ്മമാരെ ആദരിക്കുന്ന ആചാരം തുടങ്ങിവച്ചത്. എന്നാല്‍ അമ്മദിനം ആഘോഷിക്കുന്നതിന്‍റെ തുടക്കത്തെക്കുറിച്ച് പല കഥകളുണ്ട്. ഏഷ്യാ മൈനറില്‍ ദൈവങ്ങളുടെ മാതാവായ സൈബബെലയെയും ക്രോണസിന്‍റെ ഭാര്യയായ റിയയെയും ആരാധിച്ചുകൊണ്ട് മാതൃ ആരാധനയെന്ന ഉത്സവം നടത്തിയിരുന്നു. ഈ ആചാരം ലോകമെങ്ങും വ്യാപിച്ചതെന്ന് കരുതപ്പെടുന്നുണ്ട്. 1600 കളില്‍ ബ്രിട്ടനില്‍ മദറിംഗ് സണ്‍ഡേ ഏപ്രില്‍ മാസങ്ങളിലായി ആചരിച്ചിരുന്നു. നൂറു കണക്കിന് വര്‍ഷങ്ങളായി ഇത് ആഘോഷിച്ചു വരുന്നുവെന്നല്ലാതെ ഇതിന്‍റെ…

Read More

1886 മെയ് 4 ആം തിയതി ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ നടന്ന സംഭവങ്ങളില്‍ നിന്നാണ് മെയ് ദിനം ആചരിക്കപ്പെട്ടു തുടങ്ങുന്നത്. 1850 കള്‍ മുതല്‍ അമേരിക്കയിലുടനീളം തൊഴിലാളികളുടെ ഒട്ടനവധി ”എയ്റ്റ് അവര്‍ ലീഗു” കള്‍ നിലവില്‍ വന്നു കഴിഞ്ഞിരുന്നു. 1867 ല്‍ ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലി, ഇല്ലിനോയി സംസ്ഥാനത്തെ നിയമപരമായ തൊഴില്‍ ദിവസം എട്ടു മണിക്കൂറാണെന്നു പ്രഖ്യാപനം നടത്തി. എങ്കിലും തൊഴിലാളികളുടെ തൊഴില്‍ ദിവസം പത്തും, പന്ത്രണ്ടും, പതിനാലും മണിക്കൂറുകളായി തുടര്‍ന്നു. ഫെഡറേഷന്‍ ഓഫ് ഓര്‍ഗനൈസ്ഡ് ട്രേഡ് ആന്റ് ലേബര്‍ അഥവാ അമേരിക്കന്‍ ഫെഡറേഷന്‍ ഓഫ് ലേബര്‍ എട്ടു മണിക്കൂര്‍ തൊഴില്‍ദിവസം നടപ്പാക്കാനുള്ള ഡെഡ്ലൈനായി 1886 മെയ് ഒന്നിനെ പ്രഖ്യാപിച്ചു. ആ ദിവസം അമേരിക്കയിലെ 12000 ഫക്ടറികളിലെ 3,40,000 തൊഴിലാളികള്‍ രാജ്യവ്യാപകമായി പണിമുടക്കി. മെയ് 1 ആം തിയതി ചിക്കാഗോയില്‍ ആല്‍ബര്‍ട് പാര്‍സണ്‍സിന്റെ നേതൃത്വത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയും കുട്ടികളുമടക്കം 80000 പേര്‍ തെരുവുകളിലൂടെ മാര്‍ച്ചു ചെയ്തു. ഫെബ്രുവരി 16 മുതല്‍ ലോക്ക്…

Read More

ജാപ്പനീസ് കാവ്യരൂപമായ ഹൈക്കു കവിത മൂന്നുവരികളിലായി 17 അക്ഷരങ്ങൾ (5-7-5) ഉപയോഗിച്ചാണ് എഴുതുന്നത്. ആദ്യത്തെ വരിയിലെ 5 അക്ഷരങ്ങളും രണ്ടാമത്തെ വരിയിലെ 7 അക്ഷരങ്ങളും കഴിഞ്ഞ് വരുന്ന മൂന്നാമത്തെ വരികളിലെ 5 അക്ഷരങ്ങളുമുള്ള ബിംബകല്‍പ്പനയാണ് ഹൈക്കു കവിതയുടെ ഭംഗി നിർണയിക്കുന്നത്. എന്നാൽ ആദ്യവരി രണ്ടാം വരിയോട് ബന്ധമുണ്ടാകരുത്. എന്നാൽ രണ്ടാം വരിയും മൂന്നാം വരിയും തമ്മിൽ ബന്ധമുണ്ടായാലും കുഴപ്പമില്ല. ഏതെങ്കിലുമൊരു ഋതുവിനെ കുറിക്കുന്നതോ സൂചിപ്പിക്കുന്നതോ ആയ ഒരു പദമോ പദ സമുച്ചയങ്ങളോ ഹൈക്കുവിൽ കാണാം. കിഗോ (Kigo) എന്നാണു അതിനു പറയുക. കിരേജി (Kireji) എന്നറിയപ്പെടുന്ന ഒരു പ്രധാന വാക്കോ വരിയോ കൂടി ഹൈക്കുവിൽ ഉണ്ടാകും. അതു കവിതയെ രണ്ടു നേർത്ത ഭാഗങ്ങളായി തിരിക്കുകയും ചേർത്തു നിർത്തുകയും ചെയ്യുന്നു. ആ വാക്കോ വരിയോ നൽകുന്ന സമന്വയത്തിനുള്ള പ്രാധാന്യം വളരെ പ്രധാനപ്പെട്ടതാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാന് പുറത്തും ഹൈകു കവിതകൾ വലിയ രീതിയിൽ പ്രചരിച്ചു. ലോകഭാഷകളിലെല്ലാം തന്നെ ഹൈകു കവിതകൾ വന്നുതുടങ്ങി.…

Read More

1912 ഏപ്രില്‍ 10 ആം തിയതി യാത്ര പുറപ്പെട്ട്‌ നാലാം നാൾ മഞ്ഞുമലയിൽ ഇടിച്ചുതകര്‍ന്ന്‌ നടുപൊട്ടി മുങ്ങിയ ടൈറ്റാനിക്‌. ആദ്യയാത്ര തന്നെ അന്ത്യയാത്രയായി മാറിപ്പോയ ഒരു ദുരന്തം. ഇരുപതാം നൂറ്റാണ്ടിൻറെ തുടക്കത്തിൽ ഇന്നത്തെപ്പോലെ യാത്രാവിമാനങ്ങൾ അന്ന് രംഗത്തെത്തിയിട്ടില്ല. ഒരു രാജ്യത്തു നിന്ന് മറ്റൊരു രാജ്യത്തേക്ക് പോകണമെങ്കിൽ കപ്പൽ തന്നെ ശരണം. കപ്പൽ കമ്പനികൾ കൂടുതൽ യാത്രക്കാരെ തങ്ങളുടെ കപ്പലുകളിലേയ്ക്ക് ആകർഷിക്കാനുളള തന്ത്രങ്ങൾ തല പുകഞ്ഞാലോചിക്കുന്ന കാലം. ഇംഗ്ലണ്ടിലെ ഒന്നാംകിട കപ്പൽ കമ്പനിയാണ് വൈറ്റ് സ്റ്റാർ ലൈൻ. വൈറ്റ് സ്റ്റാർ ലൈനിൻറെ പ്രധാന എതിരാളിയായിരുന്നു ക്യൂനാഡ് എന്ന കമ്പനി. ഒരിക്കൽ ക്യൂനാഡ് കമ്പനിക്കാർ വേഗം കൂടിയ രണ്ട് കപ്പലുകൾ പുറത്തിറക്കി. ലൂസിറ്റാനിയ/മൌറിറ്റാനിയ എന്നിങ്ങനെയായിരുന്നു ആ കപ്പലുകളുടെ പേരുകൾ. ഇതൊക്കെ കണ്ട് വൈറ്റ് സ്റ്റാർ ലൈൻ കമ്പനി വെറുതെയിരിക്കുമോ? ക്യൂനാഡിൻറെ വേഗം കൂടിയ കപ്പലുകളെ ആഡംബര കപ്പലുകൾ നിർമ്മിച്ച് തോൽപ്പിക്കാം എന്നവർ കണക്കുകൂട്ടി. ഈ മത്സരത്തിൻറെ ഭാഗമായാണ് ടൈറ്റാനിക് നിർമ്മിച്ചത്. 1909 മാർച്ച് 31…

Read More

മഹാരാഷ്ട്രയിലെ രത്‌നഗിരി ജില്ലയിലെ അംബാവാഡി ഗ്രാമത്തില്‍ 1891 ഏപ്രില്‍ 14 ആം തിയതി അവര്‍ണ്ണ ദളിത് കുടുംബത്തിലെ സക്പാല്‍ അംബേദ്ക്കറിന്റെയും ഭീമാബായിയുടെയും മക്കളിൽ പതിനാലാമത്തെ പുത്രനായാണ് ബി.ആർ. അംബേദ്കർ ജനിച്ചത്. അംബേദ്ക്കറുടെ മാതാപിതാക്കള്‍ ഈശ്വരഭക്തരായിരുന്നതിനു പുറമെ അച്ഛന്‍ പട്ടാള ഉദ്യോഗസ്ഥനായിരുന്നു. ഇന്ത്യയുടെ ഹൃദയഭാഗമായ ‘ഡപ്പോളി’ എന്നയിടത്താണ് അദ്ദേഹം പ്രാഥമിക വിദ്യ പരിശീലിച്ചത്. പിന്നീട് സത്താറയിലെ മിലിട്ടറി കേന്ദ്രത്തില്‍ തൊഴില്‍ ലഭിച്ചതോടെ സക്പാല്‍ കുടുംബസമേതം അവിടേക്ക് കുടിമാറി പാര്‍ത്തു. ആറാം വയസില്‍ മാതാവിന്റെ വിയോഗത്തോടെ ആ കൊച്ചു ബാലന്‍ കഷ്ടപ്പാടുകളുടെ കയ്പുനീര്‍ ഓരോന്നായി കടിച്ചിറക്കാന്‍ തുടങ്ങി. പതിനാല് മക്കളില്‍ അംബേദ്ക്കറോടൊപ്പം രണ്ട് സഹോദരന്മാരും രണ്ട് സഹോദരിമാരും മാത്രം അവശേഷിച്ചു. ശേഷിച്ചവര്‍ ഇളംപ്രായത്തിലേ മരണപ്പെട്ടു. സക്പാലിന്റെ രണ്ടാം വിവാഹാനന്തരം ആ കുടുംബമൊന്നടങ്കം മുംബൈയിലേക്ക് താമസം മാറ്റിപ്പാര്‍പ്പിച്ചു. മറാഠി ഹൈസ്‌കൂളിലേക്ക് മകനെ പഠത്തിനയച്ചപ്പോള്‍ അവനിലുള്ള വായനാശീലമെന്ന സദ്ഗുണത്തെ പരിഗണിച്ച് സക്പാല്‍ തന്റെ തൊഴില്‍ ശമ്പളത്തിന്റെ ഒരു തുക പുസ്തകങ്ങള്‍ക്കായി നീക്കിവെച്ചു. ജാതിമേല്‍ക്കോയ്മ മാനദണ്ഡമാക്കി സകലവും നടമാടിയിരുന്ന…

Read More