Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

1921 ലെ മാപ്പിള ലഹളയെക്കുറിച്ച് നമ്മൾ വളരെ അധികം കേട്ടിട്ടുണ്ട്, എന്നാൽ 1921 ലെ ക്രിസ്ത്യൻ ലഹളയെക്കുറിച്ച് അധികമൊന്നും കേട്ടിട്ടുണ്ടാവാൻ വഴിയില്ല. ഹിന്ദു-മുസ്ലിം വിഭാഗങ്ങൾ ബ്രിട്ടിഷുകാർക്കെതിരെ ലഹള നടത്തിയപ്പോൾ ബ്രിട്ടീഷുകാർക്ക് അനുകൂലമായിട്ടായിരുന്നു ക്രിസ്ത്യൻ ലഹള. തൃശൂർ പൂരം പോലും മുടക്കിയ കലാപ കാലമായിരുന്നു അത്. 1920 ആഗസ്റ്റ് 18 ആം തിയതി ഗാന്ധിജിയും മൗലാനാ ഷൗക്കത്തലിയും കോഴിക്കോട് സന്ദർശിച്ച സമയത്ത് വെള്ളയിൽ ബീച്ചിൽ ഇരുപതിനായിരം പേർ പങ്കെടുത്ത ആ മഹാസമ്മേളനം സ്വാതന്ത്ര്യ സമര ചരിത്രത്തിലെ തിളങ്ങുന്ന ഏടാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഇന്ത്യൻ സ്വാതന്ത്യസമരത്തിന്റെ ഭാഗമായി പ്രഖ്യാപിച്ചു കൊണ്ടുള്ള ആ മഹാസമ്മേളനത്തിൽ സ്വാഗത പ്രസംഗം നടത്തിയത് വി.വി. രാമ അയ്യരായിരുന്നു (VR കൃഷ്ണയ്യരുടെ പിതാവ്). ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് കെ. മാധവൻ നായരായിരുന്നു. സമ്മേളനത്തിൽ KP രാമനുണ്ണി മേനോൻ ഖിലാഫത്ത് ഫണ്ടിലേക്ക് 2500 രൂപയുടെ ചെക്ക് സംഭാവനയായി നൽകി. തുടർന്ന് കേരളത്തിൽ സ്വാതന്ത്ര്യ സമരത്തിന് ശക്തി പകർന്ന മഹാ സമ്മേളനത്തോടെ കോൺഗ്രസ്-ഖിലാഫത്ത് കമ്മിറ്റികൾ…

Read More

1936 ലാണ് ലീ ഫാൽക് ആണ് അമേരിക്കൻ സാഹസിക ചിത്രകഥയായ ദി ഫാന്റം ഈ സാഹസിക നായകനെ സൃഷ്ടിക്കുന്നത്. 1936 ഫെബ്രുവരി 17 ആം തിയതിയാണ് ഈ പരമ്പര ആദ്യമായി ദിനപത്രങ്ങളിൽ വരുന്നത്. വൻ പ്രശസ്തി നേടിയ ഫാന്റം പിന്നീട് ടെലിവിഷൻ/ വീഡിയോ ഗെയിം/സിനിമ തുടങ്ങി അനവധി മാധ്യമ രൂപങ്ങളിലൂടെ ജനങ്ങൾക്കിടയിൽ പ്രശസ്തി നേടി. 1999 ൽ ലീ ഫാൽക് മരിക്കുന്നത് വരെ ഫാന്റം കഥകൾ രചിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ഇത് നിർമ്മിക്കുന്നത് ടോണി ഡിപൌൾ ആണ്. ചിത്രരചന പൌൾ റയാനും ആണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുന്ന മുഖംമൂടി അണിഞ്ഞ ഒരു മനുഷ്യനാണ് ഫാന്റം. മറ്റു സൂപ്പർ നായകന്മാരെ പോലെ അമാനുഷിക കഴിവുകളൊന്നും തന്നെ ഫാന്റത്തിനില്ല. പ്രവർത്തന മണ്ഡലം മുഖ്യമായും ആഫ്രിക്കയിൽ ഉള്ള സാങ്കല്പിക രാജ്യം ആയ ബംഗാല്ലയിൽ ആണ്. ക്രിസ്റ്റഫർ കൊളംബസ്സിന്റെ കപ്പലിൽ ജോലിക്കാരൻ ആയിരുന്ന ക്രിസ്റ്റഫർ വാൾകേർ 1526 ൽ കപ്പിത്താനാവുകയും അദ്ദേഹത്തിന്റെ മകൻ ക്രിസ്റ്റഫർ വാൾകേർ ജൂനിയർ…

Read More

ഇന്ന് ഫെബ്രുവരി 14 വാലന്റൈൻസ് ഡേ, മനസിലുള്ള പ്രണയം തുറന്നുപറയാനും സമ്മാനങ്ങൾ കൊടുത്തും വാങ്ങിയും പ്രണയം ആഘോഷിക്കുമ്പോൾ, ആ ദിനം എങ്ങിനെ നമ്മളിലേക്ക് എത്തിയെന്നുള്ള ചരിത്രത്തിലേക്ക് ഒന്ന് പോയി വരാം… 268 മുതൽ 270 വരെ റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ എന്നന്ന മാർക്കസ് ഔറേലിയസ് ക്ലോഡിയസ് ഗോത്തിക്കസിന്റെ ഭരണ കാലത്ത് വാലൻന്റൈൻ എന്നൊരാളായിരുന്നു കത്തോലിക്ക സഭയുടെ ബിഷപ്പ്. വിവാഹം കഴിഞ്ഞാൽ പുരുഷന്മാർക്ക് കുടുംബം എന്നൊരു ചിന്ത മാത്രമേയുള്ളൂ എന്നും യുദ്ധത്തിൽ ഒരു വീര്യവും അവർ കാണിക്കുന്നില്ല എന്നുതോന്നിയ ചക്രവർത്തി, റോമിൽ വിവാഹം നിരോധിച്ചു. എന്നാൽ, ബിഷപ്പ് വാലൻന്റൈൻ പരസ്പരം സ്നേഹിക്കുന്നവരെ മനസ്സിലാക്കി അവരുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുക്കാൻ തുടങ്ങി. വിവരം അറിയാനിടയായ ക്ലോഡിയസ് ചക്രവർത്തി വാലൻന്റൈനെ ജയിലിൽ അടച്ചു. ബിഷപ്പ് വാലൻന്റൈൻ ജയിലറുടെ അന്ധയായ മകളുമായി സ്നേഹത്തിൽ ആയി. ഇതറിഞ്ഞ ചക്രവർത്തി വാലന്റൈന്റെ തല വെട്ടാൻ ആജ്ഞ നൽകി. തലവെട്ടാൻ കൊണ്ടുപോകുന്നതിൻ്റെ തലേന്ന് അദ്ദേഹം അന്ധയായ തന്റെ പ്രണയിനിക്ക് കത്തെഴുതി.…

Read More

ഒ.എന്‍. കൃഷ്ണക്കുറുപ്പിന്റെയും കെ. ലക്ഷ്മിക്കുട്ടി അമ്മയുടെയും മകനായി 1931 മെയ് 27 ആം തിയതി കൊല്ലം ജില്ലയിലെ ചവറയിൽ ജനിച്ച ഓ എൻ വി കുറുപ്പ് കവിതാ രചനയിലൂടെ മലയാള സാഹിത്യത്തില്‍ അമൂല്യമായ സംഭാവനകള്‍ നല്‍‌കിയ ഒരു വ്യക്തിത്വമാണ്. വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ കവിതാരചന തുടങ്ങിയ അദ്ദേഹത്തിന്റെ ആദ്യത്തെ കവിതാ സമാഹാരം 1949 ൽ പുറത്തിറങ്ങിയ പൊരുതുന്ന സൗന്ദര്യം ആണ്. ആദ്യം ബാലമുരളി എന്ന പേരിൽ പാട്ടെഴുത്തുടങ്ങിയതെങ്കിലും ഗുരുവായൂരപ്പൻ എന്ന ചലച്ചിത്രം മുതലാണ് ഒ.എൻ.വി എന്ന പേരിൽത്തന്നെ ഗാനങ്ങൾ എഴുതിയത്. ധനതത്വശാസ്ത്രത്തില്‍ ബി.എ.യും മലയാളത്തില്‍ എം.എ.യും കഴിഞ്ഞ ശേഷം അദ്ദേഹം 1957 ല്‍ എറണാകുളം മഹാരാജാസ് കോളജില്‍ അദ്ധ്യാപകനായ അദ്ദേഹം 1958 മുതല്‍ 25 വര്‍ഷം തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജ് ഗവ. ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് കോഴിക്കോട്, ഗവ. ബ്രണ്ണന്‍ കോളജ് തലശ്ശേരി, ഗവ. വിമന്‍സ് കോളജ് തിരുവനന്തപുരം എന്നിവിടങ്ങളില്‍ മലയാള വിഭാഗം തലവനായും സേവനം അനുഷ്ടിച്ചു. 1986 മെയ് 31…

Read More

ഫെബ്രുവരി 14 ‘വാലന്റൈൻസ് ഡേ’ ആണെന്ന് എല്ലാവർക്കും അറിയാം. പക്ഷേ, എന്താണ് ഈ ‘ഗാലന്റൈൻസ് ഡേ ?’ ഈ ദിവസം പെൺകുട്ടികൾക്കുള്ളതാണ്. സ്ത്രീ സൗഹൃദങ്ങൾ ആഘോഷിക്കാനുള്ള ദിവസമാണിത്. പെൺകുട്ടികൾക്ക് അവരുടെ ‘പെൺസുഹൃത്തുക്കളോട്’ അവരെ എത്രമാത്രം സ്നേഹിക്കുന്നുവെന്നും ആ സൗഹൃദം തങ്ങൾക്ക് എത്രമാത്രം പ്രധാനമാണെന്നും പ്രകടിപ്പിക്കാനുമാണ് ഈ ദിവസം ഉപയോഗിക്കുന്നത്. ഇത് ആഘോഷിക്കുന്നത് വാലന്റൈൻസ് ഡേയുടെ തലേന്നാണ്. അതായത് ഫെബ്രുവരി 13 ആം തിയതി. വാലന്റൈൻസ് ദിനത്തിൽ കമിതാക്കൾ തമ്മിൽ കണ്ടുമുട്ടുന്ന അതേ തീവ്രതയിൽ തന്നെ പതിമൂന്നിന് പെൺ സുഹൃത്തുക്കൾക്ക് പരസ്പരം കണ്ടുമുട്ടുകയും സമ്മാനങ്ങൾ കൈമാറുകയും ഒക്കെ ചെയ്യാം. നിങ്ങൾക്ക് എല്ലാം തുറന്നു പറയാവുന്ന കൂട്ടുകാരികൾ ഉണ്ടെങ്കിൽ അവരുമായി ഒരു ട്രിപ്പ് പോകാം. സേവന തല്പരരാണെങ്കിൽ എല്ലാവർക്കും കൂടെ ഒരല്പം സാമൂഹ്യ പ്രവർത്തനം ആകാം. ഒരാളിൽ മാത്രമായി നിങ്ങളുടെ ആഘോഷം ഒതുക്കുകയും ആകാം. സമ്മാനങ്ങൾ കൈമാറാം. ഈ ദിനത്തിന് നൽകിയിരിക്കുന്ന പേരാണ് ‘ഗാലന്റൈൻസ് ഡേ’. 2010 ൽ ‘Parks and Recreation’ എന്ന…

Read More

എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12 ആം തിയതിയാണ് പെരുമ്പടവം ശ്രീധരൻ ജനിച്ചത്. കുട്ടിക്കാലം മുതൽക്കേ സാഹിത്യത്തിൽ താല്പര്യമുണ്ടായിരുന്ന ഇദ്ദേഹത്തിന്റെ എഴുത്താരംഭം കവിതയിലൂടെ ആയിരുന്നു. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞ ഇദ്ദേഹം 50 ലേറെ കൃതികൾ രചിച്ചു. ഒപ്പം 12 ലേറെ ചലച്ചിത്രങ്ങൾക്ക്‌ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചു. കേരള സാഹിത്യ അക്കാദമി, ചലച്ചിത്ര സെൻസർ ബോർഡ്, സാഹിത്യ പ്രവർത്തക സഹകരണസംഘം നിർദ്ദേശക സമിതി എന്നിവയിൽ സ്ഥാനമാനങ്ങൾ വായിച്ചിട്ടുണ്ട്. ഒരു സങ്കീർത്തനം പോലെ, അഭയം, അഷ്ടപദി, അന്തിവെയിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മജ്വാലകൾ, കാൽ‌വരിയിലേക്ക് വീണ്ടും, ഇടത്താവളം, അർക്കവും ഇളവെയിലും, മേഘച്ഛായ, ഏഴാം വാതിൽ, നിന്റെ കൂടാരത്തിനരികെ, വാൾമുനയിൽ വച്ച മനസ്സ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, പൊൻപറകൊണ്ട് സ്നേഹമളന്ന്, ദൂരങ്ങൾ കടന്ന്, തേവാരം, പകൽപൂരം, കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, അസ്തമയത്തിന്റെ…

Read More

1946 മെയ് 16 ആം തിയതി കൊല്ലം പടിഞ്ഞാറെ കല്ലടയിലാണ് ഡി. വിനയചന്ദ്രന്റെ ജനിച്ചത്. ഭൗതികശാസ്ത്രത്തിൽ ബിരുദവും മലയാള സാഹിത്യത്തിൽ ഒന്നാം റാങ്കോടെ ബിരുദാനന്തര ബിരുദവും നേടിയ അദ്ദേഹം കേരളത്തിലെ വിവിധ സര്‍ക്കാര്‍ കലാലയങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജോലിയിൽ നിന്ന് വിരമിച്ച ശേഷം മുഴുസമയ സാഹിത്യപ്രവർത്തനത്തിൽ മുഴുകിയിയിരുന്ന വിനയചന്ദ്രന് സംസ്ഥാനത്തങ്ങോളമായി വലിയ ശിഷ്യഗണം തന്നെയുണ്ട്. എണ്‍പതുകളില്‍ കേരളത്തിലെ കാമ്പസുകളെ സജീവമാക്കുന്നതില്‍ ഇദ്ദേഹത്തിന്റെ കവിതകള്‍ നിര്‍ണായക സ്വാധീനം ചെലുത്തി. പ്രണയത്തിന്റെ ഋതുഭേദങ്ങളെ ഇത്രയും സൂക്ഷ്മമായി ആവിഷ്‌കരിച്ചിട്ടുള്ള മലയാളകവികൾ വിരളമാണ്. അതുപോലെ അദ്ദേഹത്തിന്റെ ഓരോ യാത്രകളും വ്യത്യസ്ത അനുഭവങ്ങളുടെ പശ്ചാതലത്തില്‍ കവിതകളാക്കി ആവിഷ്കരിക്കുന്നതില്‍ വളരെ സമര്‍ത്ഥനുമായിരുന്നു. ചങ്ങമ്പുഴയ്ക്കു ശേഷം മലയാളത്തിൽ ഏറ്റവും കൂടുതൽ പ്രണയകവിതകൾ എഴുതിയിട്ടുള്ള ഇദ്ദേഹത്തിന്റെ കവിതകളില്‍ പ്രണയവും രതിയും തുറന്നുകാട്ടുന്ന ദാര്‍ശികത കാണാം. നരകം ഒരു പ്രേമകവിത എഴുതുന്നു എന്ന കവിതാ സമാഹാരത്തിന് 1992 ല്‍ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം/ചങ്ങമ്പുഴ പുരസ്ക്കാരം/2006 ല്‍ ആശാന്‍ സ്മാരക കവിതാ പുരസ്ക്കാരം/റഷ്യന്‍ സാംസ്കാരിക…

Read More

പ്രണയദിനാഘോഷം ഫെബ്രുവരി 14 എന്ന ഒറ്റ ദിവസം മാത്രമാണ് എന്നാണ് നമ്മളൊക്കെ കരുതിയിരുന്നതെങ്കിൽ, തെറ്റി!. വാലെന്റെന്‍സ് ഡേ ആഘോഷം തുടങ്ങുന്നത് ഫെബ്രുവരി 7 മുതലാണ് ഫെബ്രുവരി 14 വരെയുള്ള ഓരോ ദിവസവത്തിനും അതിന്റെതായ പ്രത്യേകതകള്‍ ഉണ്ട്. വാലെന്റെന്‍സ് ഡേ ഒരുക്കങ്ങള്‍ ഫെബ്രുവരി 7 ആം തിയതിയാണ് തുടങ്ങുന്നത്. ഈ ദിവസം പ്രണയിനിക്ക് റോസ് സമ്മാനിക്കണമെന്നാണ്. അതുകൊണ്ട് ഈ ദിവസം റോസ് ഡേ എന്നറിയപ്പെടുന്നത്. ഫെബ്രുവരി 8 പ്രൊപ്പോസ് ഡേ ആണ് അതായത് പ്രണയം തുറന്ന് പറയേണ്ട ദിനം. ഫെബ്രുവരി 9 ചോക്ലേറ്റ് ഡേയാണ്, പ്രണയിനികള്‍ ഒരുമിച്ചിരുന്ന് മധുരം നുണയേണ്ട ദിനം. ഫെബ്രുവരി 10 ടെഡി ഡേയാണ്. പ്രണയിനിക്ക് ടെഡിബിയറിനെ സമ്മാനമായി നല്‍കാം. ഫെബ്രുവരി 11 പ്രോമിസ് ഡേയാണ്, ഇനി ഒരിക്കലും പിരിയില്ലെന്നും മരണം വരെ സംരക്ഷിച്ച് കൊള്ളാമെന്നും വാഗ്ദാനം നല്‍കുന്ന ദിവസം. ഫെബ്രുവരി 12 ഹഗ് ഡേ ആണ്, പ്രണയിനിയെ ചേര്‍ത്ത് നിര്‍ത്താനുള്ള ദിനം. ഫെബ്രവരി 13 പ്രണയിനിക്കൊരു ചുംബനം നല്‍കാം.…

Read More

1929 സെപ്റ്റംബർ 28 ആം തിയതി ഗായകനായ ദീനനാഥ് മങ്കേഷ്കറുടെയും ശുദ്ധമാതിയുടെയും ആറുമക്കളിൽ മൂത്തവളായി ഹേമ എന്ന ലതാ മങ്കേഷ്ക്കർ ഇൻഡോറിലാണ് ജനിച്ചത്. ദീനനാഥിന്റെ ഭാവ്ബന്ധൻ എന്ന നാടകത്തിലെ കഥാപാത്രത്തിന്റെ പേരായ ലതിക എന്ന പേരുമായി ബന്ധപ്പെടുത്തി മൂത്തമകളായ ഹേമയുടെ പേർ ലത എന്നാക്കിമാറ്റുകയും പിന്നീട് ദീനനാഥിന്റെ സ്വദേശമായ ഗോവയിലെ മങ്കേഷി എന്ന സ്ഥലപ്പേരുമായി ബന്ധപ്പെടുത്തി മങ്കേഷ്കർ എന്ന് കൂട്ടിച്ചേർക്കുകയായിരുന്നു. പിതാവിൽ നിന്ന് സംഗീതത്തിന്റെ ബാലപാഠങ്ങൾ അഭ്യസിച്ച ലത അഞ്ചാമത്തെ വയസ്സിൽ പിതാവിന്റെ സംഗീതനാടകങ്ങളിൽ അഭിനയിക്കാൻ തുടങ്ങി. ലതക്ക് പതിമൂന്ന് വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. കുടുംബം പോറ്റാൻ വേണ്ടി ലത സിനിമയിൽ അഭിനയിക്കാൻ തുടങ്ങി. പിന്നീട് അഭിനയം വിട്ട് സംഗീതത്തിലായി ശ്രദ്ധ. 1942 ൽ കിടി ഹസാൽ എന്ന മറാത്തി ചിത്രത്തിൽ നാചു യാ ഗാഥേ, ഖേലു നാ മണി ഹാസ് ബാരി എന്ന ഗാനമാണ്‌ ആദ്യമായി ആലപിച്ചെങ്കിലും എന്നാൽ ഈ ഗാനം സിനിമയിൽ നിന്നും നീക്കപ്പെടുകയായിരുന്നു. ആ വർഷം തന്നെ…

Read More

1909 മാര്‍ച്ച് 30 ആം തിയതി കൊല്ലം ജില്ലയിലെ കൊട്ടാരക്കര താലൂക്കില്‍ കോട്ടവട്ടത്ത് തെങ്ങുന്നത്തു മഠത്തില്‍ ദാമോദരന്‍ പോറ്റിയുടെയും ചെങ്ങാരപ്പള്ളി നങ്ങയ്യ അന്തര്‍ജനത്തിന്റെയും മകളായാണ് ലളിതാംബിക അന്തര്‍ജ്ജനം ജനിച്ചത്. കേരള നിയമസഭാസ്പീക്കറും മന്ത്രിയുമായിരുന്ന ഡി. ദാമോദരൻപോറ്റി ഉൾപ്പെടെ എട്ടു സഹോദരന്മാരുടെ ഏക സഹോദരിയായിരുന്ന ലളിതാംബികയുടെ വിദ്യാഭ്യാസം വീട്ടിൽ തന്നെയായിരുന്നു. മലയാളം, സംസ്‌കൃതം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ വശമാക്കിയ അവർ പാലാ രാമപുരത്ത് അമനകര ഇല്ലത്ത് നാരായണൻനമ്പൂതിരിയെയായിരുന്നു വേളി കഴിച്ചത്. 1937 ൽ ലളിതാഞ്ജലി എന്ന കവിതാ സമാഹാരവുമായി കാവ്യലോകത്ത് പ്രവേശിച്ച ഇവർ അതേ വര്‍ഷം തന്നെ അംബികാഞ്ജലി എന്ന കഥാസമാഹാരവും രചിച്ചു. 1965 ല്‍ പുറത്തിറങ്ങിയ ശകുന്തള എന്ന ചലച്ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിട്ടുള്ള ഇവർ സോഷ്യല്‍ വെല്‍ഫയര്‍ ബോര്‍ഡ്, കേരള സാഹിത്യ അക്കാദമി, സാഹിത്യപ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ്, പാഠപുസ്തക കമ്മിറ്റി എന്നിവയില്‍ അംഗമായിരുന്നു. 1973 ല്‍ സീത മുതല്‍ സത്യവതി വരെ എന്ന കൃതിക്കു നിരൂപണത്തിനുള്ള…

Read More