Author: Muhammed‌ sageer Pandarathil Rasheed

വായന, എഴുത്ത്, സഞ്ചാരം….. ❤️

സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്റെയും വി.കെ. കാർത്യായനി അമ്മയുടെയും മകളായി പത്തനംതിട്ട ആറന്മുളയിലെ വാഴുവേലിൽ തറവാട്ടിൽ 1934 ജനുവരി 22‌ ആം തിയതിയാണ് സുഗതകുമാരി ജനിച്ചത്. തത്വശാസ്ത്രത്തിൽ എം.എ. ബിരുദം നേടിയി ഇവർ അഭയഗ്രാമം, അഗതികളായ സ്ത്രീകൾക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികൾക്കുവേണ്ടി പരിചരണാലയം സൈലന്‍റ് വാലി പ്രക്ഷോഭം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകൾ പലതാണ്. സ്ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിച്ചിരുന്ന ഇവർ സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ/ തിരുവനന്തപുരം ജവഹർ ബാലഭവന്‍റെ പ്രിൻസിപ്പാൾ/കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്റർ/ പ്രകൃതിസംരക്ഷണ സമിതി സെക്രട്ടറി/ അഭയയുടെ സ്ഥാപക സെക്രട്ടറി എന്നിങ്ങനെയുള്ള സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. പത്മശ്രീ പുരസ്കാരം/കേരള സാഹിത്യ അക്കാദമി പുരസ്കാരം/ ഓടക്കുഴല്‍ അവാര്‍ഡ്/വയലാര്‍ അവാര്‍ഡ്/ആശാന്‍ പുരസ്കാരം/ ലളിതാംബിക സാഹിത്യ അവാര്‍ഡ്/ വള്ളത്തോള്‍ പുരസ്കാരം/ ബാലാമണിയമ്മ അവാര്‍ഡ്/ പി.കുഞ്ഞിരാമന്‍ നായര്‍ അവാര്‍ഡ്/ എഴുത്തച്ഛന്‍ പുരസ്കാരം/സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാർഡ് തുടങ്ങി…

Read More

ഇന്നാണ് കഥപറച്ചിലിലൂടെ മനുഷ്യത്വത്തിന്റെ ചക്രവാളങ്ങളെ വിശാലമാക്കിയ മലയാളത്തിന്റെ പ്രിയപ്പെട്ട ബേപ്പൂർ സുൽത്താൻ എന്ന വൈക്കം മുഹമ്മദ് ബഷീറിന്റെ ജന്മദിനം. ഭൂഗോളത്തിന്റെ ഇച്ചിരിപ്പിടിയോളം വരുന്ന മലയാളക്കരയിൽ ജനിച്ച് ജീവിച്ച് മലയാളത്തെ വിശ്വത്തോളം ഉയർത്തിയ അതുല്യപ്രതിഭയായിരുന്നു വൈക്കം മുഹമ്മദ്‌ബഷീർ. മലയാളവും മലയാളിയും ഉള്ള കാലത്തോളം വിസ്മരിക്കപ്പെടാത്ത ഒരു നാമം. അന്നുവരെ മലയാളസാഹിത്യത്തിനു അപരിചിതമായിരുന്ന ശൈലിയും ഭാഷാപ്രയോഗങ്ങളുംകൊണ്ട് മലയാളമനസ്സുകളിലേക്ക് കുടിയേറിയ ആ മൌലികപ്രതിഭക്ക് ‘അക്ഷരങ്ങളുടെ സുൽത്താൻ’ എന്നല്ലാതെ മറ്റെന്തു വിശേഷണമാണ് ഉചിതമാവുക? ഇനിയൊന്നും വർണ്ണിക്കാൻ അവശേഷിപ്പിക്കാതെ വൈക്കം മുഹമ്മദ്‌ ബഷീർ എന്ന അക്ഷരങ്ങളുടെ സുൽത്താനെക്കുറിച്ച് മലയാള സാഹിത്യലോകവും മാലോകരും പറഞ്ഞു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും എത്ര പറഞ്ഞാലും തീരാത്ത ഒരു മഹാദ്ഭുതമായി ആ കഥാകാരനും കഥകളും നിലകൊള്ളുന്നു എന്നതാണ് അദ്ദേഹത്തിന്റെ വൈശിഷ്ട്യം. 1908 ജനുവരി 21 ആം തിയതി കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിലെ തലയോലപ്പറമ്പ് എന്ന ഗ്രാമത്തിൽ കായി അബ്ദുറഹ്‌മാന്റെയും കുഞ്ഞാത്തുമ്മയുടെയും മകനായാണ് ബഷീർ ജനിച്ചത്. പ്രാഥമികവിദ്യാഭ്യാസം തലയോലപ്പറമ്പിലെ മലയാളം പള്ളിക്കൂടത്തിലും വൈക്കത്തുള്ള ഇംഗ്ളീഷ് മീഡിയം…

Read More