Author: മുറുകൊടുങ്ങല്ലൂർ

എന്നെ കുറിച്ച് ഞാൻ എന്ത് പറയാൻ ആണ്

കൊറേ നാൾ കൂടി ഇന്നലെ ഞാൻ എന്റെ ഒരു സുഹൃത്തിനെ വിളിച്ചു. കൊറേ നാളായി സംസാരിച്ചിട്ട് അങ്ങനെ വിളിച്ചതാണ്. പലപ്പോഴും അവന് വിളിക്കും. ഇച്ചിരി സംസാരിക്കും. സമയം പ്രശ്നമായത് കൊണ്ട് വേഗം വെക്കും. കഴിഞ്ഞ ദിവസം ഓഫിസിൽ നിന്ന് വന്ന ബസ്സിലെ ഇരുപ്പ് ശരിയാകാത്തത് കൊണ്ട് രാത്രി നല്ല ബാക്ക് പൈൻ ആയിരുന്നു. അത് കൊണ്ട് ഇന്നലെ ലീവ് ആക്കി. അങ്ങനെ വെറുതെ വീട്ടിൽ ഇരുന്നപ്പോൾ ആണ് ഓർത്തത് അവനെ വിളിച്ചിട്ട് കൊറേ നാൾ ആയല്ലോ എന്ന്. ഫോൺ എടുത്ത് അവനെ വിളിച്ചു. അവനും ഇന്നലെ ഫ്രീ ആയിരുന്നു. കൊറേ നേരം സംസാരിച്ചു. അവസാനമാണ് ഞാൻ അവന്റെ ഒരു ഫ്രണ്ടിന്റെ കാര്യം ഓർത്തത്. ഞാൻ അവനോട് ആ ഫ്രണ്ടിന്റെ കാര്യം ചോദിച്ചു. അവൻ പറഞ്ഞത് കെട്ട് ഞാൻ ഞെട്ടിപ്പോയി. അവനെ ആ ഫ്രണ്ട് എല്ലായിടത്തും ബ്ലോക്ക് ചെയ്തുന്ന്. കാരണം ആണ് അതിലും വിറ്റ്. അവളുടെ ബോയ്ഫ്രണ്ടിന് അവനുമായി സംശയം. അവനെന്നു പറഞ്ഞാൽ…

Read More

ഞാൻ ഉപയോഗിക്കുന്ന ചില മനുഷ്യരുണ്ട്. എന്റെ വിഷമങ്ങൾ ഇറക്കി വെക്കാൻ, എന്റെ പറയാൻ, എന്റെ വേദനകളിൽ എനിക്ക് താങ്ങാകാൻ, എന്റെ ബുദ്ധിമുട്ടുകളിൽ എന്നെ സഹായിക്കാൻ, എനിക്ക് ബോറടിക്കുമ്പോൾ എന്റെ സമയം കളയാൻ, എന്റെ ഒഴിവ് സമയങ്ങളിൽ എനിക്ക് സംസാരിക്കാൻ, എനിക്ക് തോന്നുമ്പോൾ മെസേജ് അയക്കാൻ, എനിക്ക് തോന്നുമ്പോൾ മാത്രം വിളിക്കാൻ, എനിക്ക് ഇഷ്ടമുള്ളപ്പോൾ മാത്രം കാണാൻ അങ്ങനെ അങ്ങനെ എന്റെ ഇഷ്ടങ്ങൾക്ക്, എന്റെ സൗകര്യങ്ങൾക്ക് മാത്രം ഉപയോഗിക്കാൻ എനിക്ക് ചില മനുഷ്യരുണ്ട്. അവരുടെ സങ്കടങ്ങളിൽ ഞാൻ ഉണ്ടാകില്ല, അവരുടെ വിഷമങ്ങൾ കേൾക്കാൻ ഞാൻ ഉണ്ടാകില്ല, അവരുടെ പ്രയാസങ്ങളും വിഷമങ്ങളും കേൾക്കാനോ സഹായിക്കാനോ ഞാൻ ഉണ്ടാകില്ല, അവർക്ക് ആവശ്യമുള്ളപ്പോൾ വിളിക്കാൻ ഞാൻ ഉണ്ടാകില്ല, അവർക്ക് സപ്പോർട്ട് വേണ്ടപ്പോൾ കൊടുക്കാൻ ഞാൻ ഉണ്ടാകില്ല, അങ്ങനെ അങ്ങനെ അവരോട് ചേർന്ന് നിൽക്കാൻ ഞാൻ ഉണ്ടാകില്ല. ഇത്രയൊക്കെ വായിച്ച് കഴിഞ്ഞപ്പോൾ ഇതിലെ എന്നോട് നിങ്ങൾക്ക് വെറുപ്പ് തോന്നുന്നില്ലേ. ഇതിലെ എന്നെ നിങ്ങൾക്ക് ഇഷ്ടമില്ലലോ. ഇതുപോലെ ഉള്ള ആളുകളോട്,…

Read More

പ്രണയത്തെ കുറിച്ച് പലരും പലതും പറഞ്ഞിട്ടുണ്ടെങ്കിലും, എനിക്ക് തോന്നുന്നത്, ഒരാളുടെ ജീവിത യാത്രയിൽ ഒരാളോട് മാത്രമേ യഥാർത്ഥ പ്രണയം ഉണ്ടാകൂ എന്നാണ്. ആ പ്രണയം, സ്വന്തമാക്കിയാലും നഷ്ടപ്പെട്ടാലും മരണം വരെ മനസ്സിൽ നിൽക്കുന്ന പ്രണയം മാത്രമേ യഥാർത്ഥ പ്രണയം എന്ന് പറയാൻ കഴിയൂ എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഒരേ സമയം ഒന്നിലധികം ആളുകളോട് തോന്നുന്നതും, ഒന്ന് കഴിഞ്ഞാൽ അധികം വൈകിയോ വൈകാതെയോ മറ്റൊന്നിനോട് തോന്നുന്നതും യഥാർത്ഥ പ്രണയം ആയിരിക്കില്ല. അത് അവരോടുള്ള സ്നേഹമാണ്, അല്ലെങ്കിൽ കാമം ആണ്. സ്നേഹിക്കുന്നവരോട് എല്ലാവരോടും പ്രണയം ഉണ്ടാകണം എന്നില്ല. പക്ഷെ, പ്രണയിക്കുന്നവരോട് സ്നേഹം ഉണ്ടായിരിക്കും. നഷ്ടപ്പെട്ടാലും, നേടിയാലും എന്നും എപ്പോഴും ഓർക്കാതിരിക്കാൻ കഴിയാത്ത ഒന്ന് ആണ് യഥാർത്ഥ പ്രണയം. യഥാർത്ഥ പ്രണയം നമ്മിലേക്ക്‌ എപ്പോൾ എങ്ങനെ വരുമെന്ന് ആർക്കും എങ്ങനെയും പ്രതീക്ഷിക്കാൻ കഴിയില്ല. നിങ്ങളിലേക്ക് വരുന്ന പല പ്രണയങ്ങളിൽ ഒന്ന് മാത്രം ആയിരിക്കും യഥാർത്ഥ പ്രണയം. അത് ചിലപ്പോ ആദ്യത്തേത് ആയിരിക്കാം അല്ലെങ്കിൽ അവസാനത്തേത് ആയിരിക്കാം.…

Read More

നീ എന്താ എന്നെ വിളിക്കാത്തത്? എനിക്ക് സമയം ഇല്ലായിരുന്നു. അല്ലെങ്കിൽ തിരക്കിൽ ആയിരുന്നു. അതിന് ഞാൻ വിളിച്ചില്ലെങ്കിലും നിനക്ക് എന്താ? ഒരു കുഴപ്പവും ഇല്ല. വിളിച്ചാൽ സംസാരിക്കും. ഇല്ലെങ്കിൽ പ്രശ്നം ഇല്ല. അത്രയല്ലേ ഉള്ളു. പിന്നെ എന്തിനാ വിളിക്കാതിരുന്നത് എന്തിനാ എന്ന് ചോദിക്കുന്നത്? ഇത് പല ബന്ധങ്ങളിലും കേൾക്കുന്ന ഒന്നാണ്. ചിലയിടത്ത് ചാരം, ചിലയിടത്ത് പുക എന്ന് പറയുന്നത് പോലെ, ചില ബന്ധങ്ങളിൽ വിളിച്ചില്ലെങ്കിൽ ഫുൾ പ്രശ്നം. ചിലയിടങ്ങളിൽ വിളിച്ചാൽ സംസാരിക്കും ഇല്ലെങ്കി ഇല്ല. ഈ രണ്ട് മനോഭാവങ്ങളും പ്രശ്നമാണ് എന്നാണെന്റെ വ്യക്തിപരമായ അഭിപ്രായം. ആദ്യത്തേത് സ്നേഹ കൂടുതലോ, ബന്ധങ്ങൾ ടോക്സിക്കോ ആകുന്നതിന്റെ ലക്ഷണം ആണെങ്കിൽ, രണ്ടാമത്തേത് ഇതിന്റെയെല്ലാം അപ്പുറം ആണ്. രണ്ടാമത്തെ കേസിൽ, രണ്ട് വിഭാഗം ഉണ്ട്. ഒന്ന്, ആ ബന്ധത്തെ അത്ര സീരിയസ് ആയി എടുക്കാത്തവർ, അവർക്ക് അതൊരു പ്രശ്നം ആയിരിക്കില്ല. ചേടത്തി പോയാൽ അനിയത്തി അത്രേ അവർ ഓരോ ബന്ധങ്ങൾക്കും വില കൊടുക്കുകയുള്ളു. രണ്ടാമത്തേത്, അവർ സീരിയസ്…

Read More

Hknn അയാൾ ഇന്നലെയും ഒരു സ്വപ്നം കണ്ടിരുന്നു. അയാളും അവളും, മുൻപ് നടന്നിരുന്ന ആ കടൽ തീരത്തിലൂടെ കൈകൾ കോർത്ത് പിടിച്ച്, അങ്ങനെ നടക്കുന്നതായി. കടൽ തിരകൾ നനക്കുന്ന കല്പാദങ്ങളിൽ അടുത്ത നിമിഷം പുതയുന്ന മണൽ തരികൾ. തീരത്തെ അവരുടെ ഓരോ കാൽപാടുകളും അടുത്ത തിര മായ്ച്ചു കൊണ്ടേ ഇരുന്നു. അവർ കണ്ട സ്വപ്നങ്ങളെ, അവർ ആഗ്രഹിച്ച നിമിഷങ്ങളെ കുറിച്ച് എല്ലാം അവർ സംസാരിച്ചു. അകലെ കാണുന്ന ആ തണൽ മരത്തിനടുത്തേക്ക് നടന്നടുക്കവേ, ആഞ്ഞടിച്ച ആ വലിയ തിരയിൽ അവർ മണലിലേക്ക് വീണു. അതിനു പിറകെ വന്ന തിര അവരെയും നനച്ച്, കരയിലേക്കും തിരികെ കടലിലേക്കും ഒഴുകി. ആ മണൽ പരപ്പിൽ കിടന്ന് കൊണ്ട് കുസൃതി നിറഞ്ഞ കണ്ണുകളോടെ, അവളുടെ മേലേക്ക് കയറിയവൻ, അവളോടുള്ള അവന്റെ പ്രണയത്തെ മുഴുവൻ അവന്റെ കണ്ണുകളിൽ നിറച്ച്, വാത്സല്യത്തോടെ അതിലേറെ സ്നേഹത്തോടെ അവളുടെ നെറ്റിയിൽ ചുംബനം അർപ്പിച്ചു. പ്രണയത്തോടെയും വാത്സല്യത്തോടെയും തിരികെ കിട്ടുന്ന മറ്റൊരു ചുംബനത്തിനായി,…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് ഭാഗം 13 (അവസാന ഭാഗം) നഴ്‌സ് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി. എനിക്ക് തലയിൽ ക്യാൻസർ ആണത്രേ. അത് അതിന്റെ അവസാന ഘട്ടത്തിൽ ആണ്. ശരീരത്തിൽ ഇനി അത് പടരാൻ സ്ഥലങ്ങൾ ഒന്നും ഇല്ല. അപ്പോഴാണ് ഞാൻ ഓർത്തത്, മുൻപ് ഇടക്കിടെ വന്നിരുന്ന തലവേദനയെ കുറിച്ച്. എന്തെങ്കിലും മരുന്ന് പുരട്ടി ആ വേദനക്ക് തത്കാലം ഒരു ആശ്വാസം കണ്ടെത്തുമായിരുന്നു. ഇനി എന്നെ രക്ഷിക്കാൻ പടച്ചവന് മാത്രമേ കഴിയൂ എന്നാണ് അവർ പറഞ്ഞത്. മരുന്നുകൾ കൊണ്ടോ, ചികിൽസ കൊണ്ടോ മാറും എന്ന പ്രതീക്ഷ ഇനി ആർക്കും ഇല്ല. ഈ ധർമ്മാശുപത്രിയിൽ അവർക്ക് ചെയ്യുന്നതിനും പരിമിതികൾ ഉണ്ട്. എണ്ണപ്പെട്ട ദിവസങ്ങൾ മാത്രമേ ഇനി എനിക്ക് ഈ ഭൂമിയിൽ ഉള്ളു. എന്നെ ആരാണ് ഇവിടെ എത്തിച്ചത് എന്ന അറിയാൻ ഞാൻ സിസ്റ്ററോട് ചോദിച്ചു. “എന്നെ ആരാണ് ഇവിടെ കൊണ്ടുവന്നത്.” “അറിയില്ല, ഒരു സ്ത്രീയും കൂടെ ഒരു…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്. ഭാഗം 12 അങ്ങിനെ ഞങ്ങൾ ബോംബെയിലേക്ക് യാത്ര തിരിച്ചു. നഷ്ടപ്പെട്ടു എന്ന് ഞാൻ കരുതിയ എന്റെ ദിവസങ്ങൾ തിരിച്ച് കിട്ടുകയാണ് എന്ന് ഞാൻ ആശിച്ചു. ബോംബെയിൽ എത്തിയ ഞങ്ങൾ അവിടെ ഒരു വീട്ടിൽ താമസം ആക്കി. മുത്തുവിന്റെ കയ്യിൽ ഒരുപാട് പൈസ കണ്ട് ഇത് എവിടുന്നാണ് എന്ന എന്റെ ചോദ്യത്തിന് അന്ന് പരിചയപ്പെട്ട ആൾ തന്നതാണ് എന്നാണ് മറുപടി നൽകിയത്. “ഒരു പരിചയവും ഇല്ലാത്ത ഒരാൾ നിനക്ക് എന്തിനാണ് ഇത്ര അധികം പൈസ തരുന്നത്.” “അയാൾ വലിയ കാശുകാരൻ ആണ്. അയാൾക്ക് എന്നെ വലിയ ഇഷ്ടമാണ്. അദ്ദേഹത്തിന്റെ ഓഫിസിൽ നമുക്ക് രണ്ടാൾക്കും അദ്ദേഹം ജോലി ശെരിയാക്കിയിട്ടുണ്ട്. പിന്നെ നമ്മുടെ ഇപ്പോഴത്തെ അവസ്‌ഥ അറിഞ്ഞത് കൊണ്ടാണ് അദ്ദേഹം പൈസ തന്നത്. നമ്മൾ ജോലി ചെയ്ത് കിട്ടുന്നതിൽ നിന്ന് ഈ പൈസ കുറേശെ അദ്ദേഹം തിരിച്ച് പിടിക്കും” എന്നൊക്കെ പറഞ്ഞ് മുത്തു എന്നെ ആശ്വസിപ്പിച്ചു.…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ്: 11 തിരിച്ച് ബാംഗ്ലൂരിൽ എത്തിയ ഞങ്ങൾ ആരെയും അസൂയപ്പെടുത്തുന്ന രീതിയിൽ ആയിരുന്നു ജീവിച്ചത്. അവന് ഞാനും എനിക്ക് അവനും മാത്രം. ആദ്യ മൂന്ന് മാസങ്ങൾ കുഴപ്പമില്ലാതെ പോയി. പിന്നെ ജോലി പോയി എന്നും പറഞ്ഞ് വീട്ടിൽ നിന്നും പുറത്ത് പോകാതെ ആയി. പഴയ ജോലി പോയെങ്കിൽ പോട്ടെ, നമുക്ക് പുതിയ ജോലി കണ്ടെത്താം എന്ന് പറഞ്ഞ് ഞാൻ ആശ്വസിപ്പിച്ചു. കുറെ ദിവസം കഴിഞ്ഞിട്ടും ജോലി ഒന്നും ശെരിയാകാതെ ആയി. പിന്നെ വീട്ടിലേക്ക് ഉള്ള സാധനങ്ങൾ വാങ്ങിക്കാൻ എന്നും പറഞ്ഞ് എന്റെ കയ്യിൽ ഉള്ള ആഭരണങ്ങൾ ഊരി കൊണ്ട് പോകും. പക്ഷെ കാര്യമായി ഒന്നും വാങ്ങി കൊണ്ടു വരാറില്ല. പിന്നെ കുറച്ച് കൂടി കഴിഞ്ഞപ്പോൾ വൈകീട്ട് മദ്യപിച്ച് വരാൻ തുടങ്ങി. ഞാൻ എന്തെങ്കിലും പറഞ്ഞാൽ എന്നെ ഉപദ്രവിക്കാനും തുടങ്ങി. പിന്നെ അത് പകൽ സമയങ്ങളിലും തുടങ്ങി. പിന്നെ വീട്ടിൽ ഇരുന്നും മദ്യപിക്കാൻ…

Read More

മരണം തന്ന തിരിച്ചറിവ് ഭാഗം 1  മരണം തന്ന തിരിച്ചറിവ് 10 ഒന്ന് ഉറങ്ങി കഴിഞ്ഞപ്പോൾ ആണ് മനസ്സ് ഒന്ന് ശാന്തമായത്. വീട്ടിൽ നിന്നും ഇറങ്ങി മുത്തുവിനെ കാത്ത് പാർക്കിൽ നിന്ന എന്റെ ഫോണിലേക്ക് അവന്റെ കോൾ വന്നു. ഞാൻ എത്തിയോ എന്നറിയാൻ ആണ്. “എത്തിയിട്ട് കുറച്ച് സമയമായി” എന്നു പറഞ്ഞ എന്നോട് ആ പാർക്കിന്റെ ചെറിയ ഗേറ്റിൽ ഉള്ള വണ്ടിയിൽ അവൻ ഉണ്ട്, വേഗം വാ എന്നും പറഞ്ഞ് ഫോണ് വെച്ചു. ചെറിയ ഗേറ്റ് വഴി പുറത്തേക്ക് ഇറങ്ങിയ എന്നെ അല്പം അകലെ നിർത്തിയിട്ട കാറിൽ നിന്നും പുറത്ത് ഇറങ്ങി അവൻ കൈ കാട്ടി വിളിച്ചു. എല്ലായിടത്തും നോക്കി ആരും എന്നെ കാണുന്നില്ല എന്നു ഉറപ്പിച്ച് ഞാൻ ഓടി ആ വണ്ടിയിൽ കയറി. ഞാൻ കയറിയ ഉടൻ വണ്ടി എടുത്തു. മുത്തു ആണ് വണ്ടി ഓടിക്കുന്നത്. പുറകിലെ സീറ്റിലേക്ക് ബാഗ് വെക്കാൻ തിരിഞ്ഞ ഞാൻ കണ്ടത് അവിടെ രണ്ട് പേർ…

Read More

ഒരു പ്രണയ ദിനത്തിന്റെ ഓർമക്ക്. പത്താം ക്ലാസ് കഴിഞ്ഞ് പ്ലസ് വൺ  ക്ലാസ്സിൽ കേറിയ ആദ്യ വാലന്റൈൻ ഡേ. അതിനും ഒരു നാല് മാസം മുൻപാണ് സ്കൂളിലെ ഒരു പെൺകുട്ടിയെ കണ്ട് ഇഷ്ടമാകുന്നത്. കൂടെയുള്ളവർ ധൈര്യം പകർന്നെങ്കിലും, നേരിൽ പോയി പ്രണയം പറയാൻ എന്തോ ഒരു മടി. ഏങ്ങാൻ പൊട്ടിയാൽ അന്നത്തെ പ്രിൻസിയുടെ അടി കിട്ടുമോ എന്ന പേടി ഉണ്ടായിരുന്നു. പ്രിൻസിയുടെ അടുത്ത് എത്തിയാൽ വീട്ടിൽ അറിയും എന്നത് സംശയം ഇല്ലാത്ത കാര്യമാണ്. അപ്പോ അവിടുന്നും കിട്ടും മേട്. അതൊക്കെ പേടിച്ച് മിണ്ടാതെ ഇരുന്നു. എല്ലാ ദിവസവും സ്കൂളിൽ, അവിടെയും ഇവിടെയും വെച്ചുള്ള കാണലുകൾ മാത്രം. ഒരിക്കൽ, സ്കൂൾ വിട്ട് പോയ ആളുടെ പിറകെ പോയി വീടൊക്കെ കണ്ടെത്തി. അന്ന് അതൊരു സ്ഥിരം പരിപാടി ആയിരുന്നു. വീട് എവിടെ, വീട്ടിൽ ആരൊക്കെയുണ്ട്, ആങ്ങളമാർ എത്ര പേര്, അവർ വലുതാണോ, ചെറുതാണോ, അമ്മാവന്മാർ എത്ര പേരുണ്ട്, അച്ഛൻ എന്ത് ചെയ്യുന്നു, നാട്ടിൽ ആണോ…

Read More