Author: Nafs nafs

Hafsath KT കോഴിക്കോട്ടുകാരി കണ്ടതും കേട്ടതും കുത്തിക്കുറിക്കാനിഷ്ടം. പ്രതിഷേധമാണ് പ്രധാന വിനോദം😝

മൈലാഞ്ചിച്ചോപ്പിൻ്റെ മൊഞ്ചണിയാൻ തിടുക്കപ്പെട്ടുനിൽക്കുന്ന കല്ല്യാണവീടിനുമീതെ മഗ്‌രിബുബാങ്കിന്നാെലികൾ പടിഞ്ഞാറൻകാറ്റിനൊപ്പം തഴുകിയെത്തി. ഉച്ചയ്ക്കുമുമ്പുതന്നെ കല്ല്യാണവീട്ടിലേക്കെത്തിയ അയല്‍പ്പക്കക്കാരും ബന്ധുക്കളെല്ലാവരും കല്ല്യാണത്തിൻ്റെ ഒരുക്കങ്ങളിലേക്ക് ബഹളപ്പെട്ടിറങ്ങിയിട്ടുണ്ട്. ബ്ലൂടൂത്തിൽ കണക്ട് ചെയ്യാനുള്ള മൈലാഞ്ചിപ്പാട്ടുകൾ സെറ്റു ചെയ്ത് വരൻ്റെ പെങ്ങൾ മൈക്കിലൂടെ എല്ലാവരെയും മുറ്റത്തെ പച്ചനിറത്തിൽ അലങ്കരിച്ച പന്തലിലേക്കു ക്ഷണിച്ചു. കുഞ്ഞിമ്മയും മറ്റ് അമ്മായിമാരും കൈപ്പിടിച്ച് പുതുമണവാളൻ അൻഷാജിനെ പന്തലിലേക്കു കൊണ്ടുവരുമ്പോൾ അവൻ്റെ മുഖം നാണിച്ചു ചെമന്നു. അമ്മിക്കല്ലിൽ അരച്ചെടുത്ത മൈലാഞ്ചി ഈർക്കിലികൊണ്ട് മണവാളന്റെ കൈവെള്ളയില്‍ തൊട്ടുവച്ചുകൊണ്ട് വല്യമ്മായി കുഞ്ഞിമ്മ മൈലാഞ്ചിക്കല്ല്യാണത്തിന്റെ ചടങ്ങുകൾക്ക് തുടക്കമിട്ടു. ഒപ്പനശീലുകളുടെ താളത്തിനൊത്ത് കൈ മുട്ടി ഓരോരുത്തരായി അവൻ്റെ രണ്ടു കൈവെള്ളകളിലും മൈലാഞ്ചിച്ചോപ്പ് തൊടുവിച്ചു. പാട്ടും മേളവും കൊഴുക്കുന്നതിനിടയിൽ കൈകൊട്ടിത്തളർന്ന കുഞ്ഞിമ്മ പറഞ്ഞു. “ മോനേ അൻഷു. ഓളെ വീട്ടിലും ഇന്നെന്നെയല്ലേ മൈലാഞ്ചിമംഗലം.  ഇയ്യാ വീഡിയോക്കോള് വിളിക്ക്. ഓളും മൈലാഞ്ചി ഇട്ടുകഴിഞ്ഞിണ്ടാവും. പെണ്ണിന്റെ വീട്ടിത്തെ മൈലാഞ്ചിമംഗലത്തിന്റെ വിസായങ്ങള് ഞമ്മക്കും ഒന്ന് കാണാലോ.” കൂട്ടുകാരിലൊരാൾ പുതുപ്പെണ്ണിൻ്റെ മൊബൈലിലേക്കു വീഡിയോകോൾ ചെയ്തു. സോയയ്ക്കും ചുറ്റും ഒപ്പനമുട്ടി ആർപ്പുവിളിക്കുന്ന കൂട്ടുകാരികളിലൊരാൾ കോൾ…

Read More

ഒരു മഴയത്തായിരുന്നു വെള്ളം തെറിപ്പിച്ചുകളിച്ചും കുളിച്ചും നഴ്സറി തൊട്ടേ വെള്ളം കാണാണ്ടായ മഴക്കോട്ടുമായി വീട്ടിലെത്തിയത്. ബാക്കിവന്ന മഴ ഒറ്റക്കാവാണ്ടിരിക്കാൻ തോണി ഉണ്ടാക്കി കൊടുത്താണ് തല തോർത്തിയിരുന്നത്. മുന്തിരിത്തോപ്പിന്റെ രസച്ചരടുമുറിച്ച് പവർക്കട്ടിൽ വീടിന്നകവും പുറവും കറുത്തപ്പോളാണ് കുടിച്ചുപൂസായി അയൽവക്കത്തുള്ള ലക്കുകെട്ടൊരു തെങ്ങ് ചുഴലി ബാധിച്ചു മറിഞ്ഞുവീണാ വീടിൻ്റെ അടുക്കള മാറ്റിയിട്ടതും കാലുപൊട്ടിയ കളിക്കൂട്ടുകാരനെയോർത്ത് (സത്യത്തിൽ അവൻ കളിക്കൂട്ടുകാരനല്ല ഞങ്ങളുടെ black cat ആണ്. Body guard ) തലയിൽ കൈവച്ച് തലങ്ങും വിലങ്ങും അതേ മഴയത്തിറങ്ങി ഞങ്ങൾ മണ്ടിയതും. അന്നാണ് അതുവരെ കാണുമ്പോളേക്കും കടന്നൽ കുത്തി വീർത്തിരുന്ന മുഖംതിരിച്ചിരുന്ന മനുഷ്യന്മാർ തമ്മിൽ കെട്ടിപ്പിടിച്ച് കരഞ്ഞതും ആസ്പത്രീലെ കാര്യങ്ങൾ മത്സരിച്ച് നോക്കിയതും (പിന്നെ വീണ്ടും മുഖംവീർപ്പിച്ച് തമ്മിൽ നോക്കാണ്ടായതും) വാപ്പാന്റെ ചൂടും മണവും ഇപ്പളും മെത്തയിൽ ബാക്കിയിരിപ്പുണ്ടോന്ന് തൊട്ടുനോക്കി ഉമ്മ കവിളുതുടച്ചിരിക്കുമ്പോളാണ് വാപ്പാൻ്റെ ഖബറടക്കം കഴിഞ്ഞുവന്നവർ പറഞ്ഞതുകേട്ട് മോളും മക്കളും തനിച്ചായിപ്പോയതിന്റെ ഇടിത്തീയിൽ സാറാൻപുതപ്പ് വേഗത്തത്തിൽ വലിച്ചുടുത്ത് അലമാരീന്നും ഉപ്പയുടെ രണ്ടു മൂന്ന് വെള്ളമുണ്ടുകൾ…

Read More

മഴ എനിക്കെപ്പോളും ഒരു കാരണംമാത്രമാണ്. ഒന്നു നനയാൻ, വെന്തൊലിക്കുന്ന ഉടലിനെ തണുപ്പിക്കാൻ ചമ്മല വീണ, പള്ള കയ്യേറിയ മുറ്റമടിക്കാതിരിക്കാൻ മുറിക്കുള്ളിൽ പൂത്ത_ നാറ്റമുണ്ടാക്കുന്ന തുണി അലക്കാതിരിക്കാൻ പനിച്ചൂടിൻ്റെ പുതപ്പുചുറ്റി ഉറക്കപ്പിച്ചിൻ്റെ കുളിരണിയാൻ കുളിക്കാതിരിക്കാൻ പകലിൻ്റെ ഇരുട്ടിൽ നിദ്രയുടെ മഞ്ചലിലേറിയ വിഷപ്പിനെ നാടുകടത്താൻ നനഞ്ഞൊട്ടിയ അടുപ്പിനെ പുറമ്പോക്കിലെറിഞ്ഞ്  തീൻമേശയിൽ ഹോട്ടലിനെ കുടിയിരുത്താൻ മടിപിടിച്ചിരിക്കുന്ന വീടിനു തൊഴിലുറപ്പുകൊടുത്ത് വിളിച്ചുണർത്താതിരിക്കാൻ മഴ എനിക്കെന്നും ഒരു കാരണംമാത്രമാണ്. അരുതുകൾക്കുമീതേ കുട നിവർത്തിപ്പിടിക്കാൻ ഉപ്പുകൂടിപ്പോയൊരു കഞ്ഞിമാത്രമാണെനിക്കീ മഴ! #### #### #### #### #### ഹഫ്സത്ത് അരക്കിണർ© ••••••••••••••••••••••••••••••••• എനിക്കറിയാം ഇതുവായിച്ച് ചളി വാരിയെറിയാൻ ഒരു കൂട്ടർ എൻ്റെ മുറ്റത്തു കാത്തുനിൽപ്പുണ്ടെന്ന്. അരുതരുതേ, എന്നോ വറ്റിപ്പോയൊരു നൂൽപ്പുഴയാണിന്നും അക്കരെ തോണിയും ചിതലെടുത്തൂ. പെയ്തുതോരാത്തൊരു വർഷകാലത്തിൻ്റെ തൊടിയിലൊരു ഓർമ്മക്കുട ഞാനും നനഞ്ഞുനിൽപ്പൂ. #എൻ്റെ_രചന #മഴ

Read More

  ഒറ്റമുറിപ്പെരയുടെ ഓട്ടക്കണ്ണുള്ള മേൽക്കൂര രാത്രിയാകാശം കണ്ടുകിടന്നു. പച്ചച്ചോര മണക്കുന്ന തറയിൽ ചോണനുറുമ്പുകൾ പാഞ്ഞുനടക്കുന്നതു നോക്കി ചോതിപ്പെണ്ണ് കമെഴ്ന്നുതന്നെ കിടന്നു. പെറുന്നതിനിടയിൽ ചോരയൊലിപ്പിച്ച്  അവളുടെ അമ്മ ചത്തുകിടന്നത് ആ തറയിലാണ്. ചലനം നിലച്ച അമ്മയുടെ ചോരയിൽക്കുതിർന്ന തുടകൾ തറയിൽക്കിടന്നു പെടയ്ക്കുന്നുണ്ട്. അപ്പൻ അമ്മയുടെ യോനിയിൽനിന്നു ചോരപൈതലിനെ പുറത്തെടുത്ത് മുളിപ്പുല്ലിന്മേൽ വിരിച്ച തോർത്തിൽ കിടത്തി. പെരയുടെ തകരവാതിൽ തുറന്ന്, പുറത്തോട്ടിറങ്ങിയ അപ്പൻ കാഞ്ഞിരമരത്തിൻ്റെ ചോട്ടിലിരുന്ന് പെരയിലേക്കു തിരിഞ്ഞുനോക്കി തള്ളയെ കൊന്നോനെന്നു പറഞ്ഞോണ്ടു ദെണ്ണപ്പെട്ടിരുന്നു. ഓരോന്ന് ഓർത്തും പേർത്തും പെണ്ണ്  തറയുടെ കിനിപ്പിൽ തടവിക്കൊണ്ടു കിടന്നു.   വെയില് മൂക്കുംവരെ പെരനിറയേ കാച്ചെണ്ണയുടെ മണമായിരുന്നു.   താളിയൊടിച്ചു വന്ന പെണ്ണ് കുളിപ്പുരയിൽ മലച്ചുകിടക്കണ അമ്മയെക്കണ്ട് അലമുറയിട്ടു. അപ്പൻ വള്ളിച്ചൂരൽ മെടയുന്നതു നിർത്തി നാലഞ്ചു വാഴയില വെട്ടി. മരപ്പാളികൊണ്ടുള്ള ജനലടച്ച്  നീരുവന്ന് വീർത്ത  പെമ്പറന്നോത്തിയെ എങ്ങനൊക്കെയോ മുറിയിലെ തറയിൽക്കിടത്തി. കാലൻകോഴി കരഞ്ഞപ്പോ മുളിപ്പുല്ലിൻകൂട്ടം കാറ്റിലാടി വിറച്ചു.     കണ്ണീരും ഇളംചൂടുവെള്ളോം മുക്കി പെണ്ണ് മേഘക്കെട്ടുപോലുള്ള പൈതലിനെ…

Read More

കുഞ്ഞോള് ഒരുപാടു ദൂരം പിന്നിട്ട് മുന്നോട്ടു കുതിച്ച ബസ്സ് അല്പനേരത്തേക്കൊന്ന് നിന്നുകിതച്ചു. ബ്ലോക്കിൽക്കിടന്നു മുരണ്ട ബസ്സിൽ തിക്കിയും തിരക്കിയും ബസ്സിന്റെ ജനലോരത്തെ അഴികളിൽ എത്തിപ്പിടിക്കാൻ വെമ്പിയ മിഴികൾ മാത്തോട്ടത്തെ മാഞ്ചുവട്ടിൽത്തന്നെ ബസ്സിനൊപ്പം കിതപ്പ്‌ തുടർന്നു. നടന്നിട്ടും നടന്നിട്ടും മതി വരാത്ത വഴികളിനിയുമെത്രയോ… പോകണമെന്നു കൊതിച്ച് മതമേലാളന്മാരാൽ ഇതുവരേയും ചെന്നെത്താനാകാതെ സന്ദർശിക്കാൻ ബാക്കിെവച്ച ഇടങ്ങൾ. അടഞ്ഞു കിടക്കുന്ന ആ വലിയ ഗെയ്റ്റിനെ തള്ളിമാറ്റി എന്റെ മിഴികൾ വലത്തോട്ടു തിരിഞ്ഞു. ചെറിയൊരു ബഹളം. മാമ്പഴം പറിക്കുന്നവരുടെ ബഹളമാണ്. നിറയേ കായ്ച്ചു തൂങ്ങിനിൽക്കുന്ന മാമ്പഴങ്ങളിലൊന്ന് ഉമ്മയെപ്പോലെ ചിരിക്കുന്നതായി തോന്നി. കൂടെ പരിചയമില്ലാത്ത കുറെ തേനൂറുന്ന മുഖങ്ങളും. ഞാൻ ഉമ്മയെത്തന്നെ നോക്കിനിന്നു. ഉപ്പയുടെ പഴയ കാലൻ കുട ഇപ്പോളും ഉമ്മ ഇടതു കയ്യിൽ ഇറുക്കിപ്പിടിച്ചിരിക്കുന്നു. താഴേ വയ്ക്കാതെ… നഫീസു എവിടെ? ബസ്സിന്റെ അഴികളിൽപ്പിടിച്ച് എത്തിനോക്കി. തൊട്ടിലിൽ കിടക്കുന്ന അവളുടെ നനുത്ത കുഞ്ഞുവിരലുകൾ എന്റെ മിഴികൾക്കുനേരേ നീട്ടി ഉമ്മയെ വിളിക്കുന്നുണ്ട്. അവളുടെ ഭാഗ്യം! അവൾക്കിപ്പോളും ഉമ്മയുടെ ചൂടുപറ്റി കിടക്കാനാവുന്നുണ്ടല്ലോ.…

Read More

ലേബര്‍റൂമിൻ്റെ വാതില്‍ മലർക്കേ തുറക്കുകയും അടയുകയും ചെയ്തുകൊണ്ടേയിരുന്നു. ആരൊക്കെയോ പുറത്തേക്കു പോവുകയും തിരിച്ചുകയറുകയും ചെയ്യുന്നു. വാതിലിൻ്റെ ചില്ലുജാലകത്തിലൂടെ എത്തിനോക്കിക്കൊണ്ടിരുന്ന അയാൾ അന്നേരമെല്ലാം അകത്തേക്കു കയറിപ്പോകാൻ തിടുക്കംകൂട്ടി. ഒരു മുൻകരുതലെന്നോണം സർജറി വേണ്ടിവരുമെന്നു ഡോക്ടർ എഴുതിവാങ്ങിച്ചതുമുതൽ അയാൾ കൂട്ടിലിട്ട വെരുകിനെപ്പോലെ ഞെരിപിരികൊണ്ട് ലേബർറൂമിന്റെ വാതിൽക്കൽത്തന്നെയുണ്ട്. അയാളെപ്പിടിച്ചു പുറത്താക്കാൻ നഴ്സുമാരിൽ ചിലർ പണിപ്പെടുന്നുണ്ട്. “എൻ്റെ മോനോട് ഗുസ്തി പിടിക്കാതെ അവന്റെ ഭാര്യയുടെ അടുത്തേക്കു ചെല്ലീൻ.” തലനരച്ചൊരു സ്ത്രീ എഴുന്നേറ്റു വന്ന് നേഴ്സുമാരോട് അക്ഷമയായി അവരുടെ തൊഴിലിനെക്കുറിച്ച് ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു. “പേറെടുക്കുന്നിടത്ത് ഡോക്ടർക്കും നേഴ്സുമാർക്കും കാര്യമായ പണിയൊന്നുമില്ല. പണിയെടുക്കേണ്ടതു മുഴുവനും പെണ്ണേല്ലേ. വേദന വരുമ്പോ ഒന്നു മുക്കാനാണ് ഇത്രേം വലിയ ആശുപത്രീം ലേബർ റൂമും. പ്രസവിക്കേണ്ട പണി നിൻ്റെ പെണ്ണിന് നന്നായി ചെയ്യാനറിയില്ലെങ്കിൽ ഇങ്ങനെ ലേബർറൂമിനുമുമ്പിൽ നെഞ്ചു തടവിക്കൊണ്ടു നിൽക്കാം.” അല്ലെങ്കിലും ലേബർറൂമിനു വെളിയിലുള്ള പുരുഷൻ്റെ ചിന്തകളെക്കുറിച്ച് ആകെ ആധിയുള്ളത് അയാളുടെ അമ്മയ്ക്കുമാത്രമാണ്. ഡെലിവറിടേബിളിൽ കിടക്കുന്ന പെണ്ണിന് ഇതൊന്നുമറിയേണ്ടാ. “ഞാൻ നാലെണ്ണത്തിനെ പെറ്റത് ഒരാസ്പത്രിയും…

Read More

 മാർച്ച് 8 വനിതാദിനം.തലേദിവസം  വൈകീട്ട് 5:38വരെ കൂട്ടക്ഷരങ്ങളിൽ വനിതാദിനം പ്രമാണിച്ചു തന്ന പെൺയുഗം എന്ന ചലഞ്ചിൽ എഴുതുന്നില്ലായെന്നുതന്നെ തീരുമാനിച്ചതായിരുന്നു ഞാൻ. അതു മറ്റൊന്നുംകൊണ്ടല്ലാ, കഴിഞ്ഞ കുറേ ദിവസങ്ങളായി ലോകത്തിതുവരെയില്ലാത്ത തിക്കും തിരക്കുംകൂടെ തമ്മിൽ കൂട്ടിയിടിച്ച് ആകെ എഴുത്തിന്റെ ട്രാഫിക്ജാമിൽ അൽകുൽത്തായിരിക്കുന്നതിനാൽ വേണ്ട തലേ നീ അങ്ങോട്ടു സ്റ്റിയറിംഗ്ങ് തിരിക്കാതെ പോയി റസ്റ്റെടുത്തോ എന്നു പറഞ്ഞു  മാറിയിരുന്നതാണ്. സ്ത്രീയെന്ന നിലയിൽ ഒരുപാട് അഭിമാനിക്കുന്നവളാണു ഞാൻ. എനിക്കേറ്റവും ഇഷ്ടം വെറുതേ കിടന്ന് റസ്റ്റെടുക്കുന്നതാണ്. ഒപ്പം നല്ല മടിയും. പക്ഷേ, ഇന്നലെ മകളുടെ സ്കൂളിലെ വാർഷികപ്പരിപാടിക്കു പോയപ്പോളുണ്ടായ ഒരു സംഭവം വണ്ടിയുടെ ഗിയറു മാറ്റി സ്റ്റിയറിഗ്ങ് വീണ്ടും പെൺകോയ്മയിലേക്കു തിരിക്കാനെന്നെ നിർബന്ധിച്ചു. എന്നെ ഉറങ്ങാൻ അനുവദിക്കാതെ അതിനെക്കുറിച്ച് ഇവിടെ തീർച്ചയായും എഴുതണമെന്ന നിർത്താതെയുള്ള ഹോണടി. പകലു വേണമെങ്കിൽ ഉറങ്ങിത്തീർത്തോ എന്നു പറഞ്ഞൊരു കിളി പറന്നുപോയി. അപ്പോൾ നേരത്തേ പറഞ്ഞതുപോലെ സമയം മാർച്ച് 7 വൈകിട്ട് 5:38. സ്വന്തം നാട്ടിലേക്കു മടങ്ങിപ്പോകുന്ന അയൽപക്കത്തുള്ള തമിഴ്നാട്ടുകാരി സഹോദരിയെ യാത്രയാക്കാൻ…

Read More

കരിമ്പനകളിൽ കാറ്റിരമ്പി. വെയിലെരിയുന്ന നേരത്ത് ജമാലു ഉമ്മറത്തിണ്ണയിൽ വന്നിരുന്നു. നിരത്തിനപ്പുറത്തെ തുവരക്കാടുകളും മൈലാഞ്ചിക്കുന്നും വെയിലിനുചോട്ടിൽ മഞ്ഞപുതച്ചു. അതിനപ്പുറത്താണ് പള്ളിക്കാട്. പള്ളിക്കാടിൻ്റെ അതിരുകളിൽനിന്ന് ആകാശത്തേക്കു ചാഞ്ഞുലയുന്ന പൈൻമരങ്ങളിലേക്ക് അവൾ ഉറ്റുനോക്കിയിരുന്നു. ഉമ്മച്ചി ആ മരത്തിലൂടെയാണ് ആകാശത്തേക്കു കയറിപ്പോയത്. അതുവഴിതന്നെ തിരിച്ചുവരുമായിരിക്കും. അവൾ  ഇമ വെട്ടാതെ ആകാശത്തിന്റെ അതിരിലേക്കു നോക്കിയിരുന്നു. മേഘക്കീറുകളിൽനിന്നു സ്ഫടികമണികൾ ഉരുണ്ടുനീങ്ങുന്നു. പെട്ടെന്ന് ചുരത്തിനുമുകളിൽ  ഒരു ലോറി മുരണ്ടുനിന്ന്  ആകാശത്തേക്കു ചെമ്മണ്ണുയർത്തി. അവൾ മിഴി ചിമ്മിത്തുറന്നു. ശൂന്യമായ ആകാശത്ത്  ചെമ്മണ്ണു താഴുന്നതുവരെ ജമാലു നോക്കിനിന്നു. ചുരം കേറിയെത്തുന്ന ലോറിക്കാർക്കു  പാളയമൊരുക്കി ചെറിയ പീടികകൾക്കുമുകളിലായി  ജരയും ജീർണ്ണതയും ബാധിച്ച നാലഞ്ചു അരയാലുകളും മാവുകളും പരസ്പരം കൈകാലുകൾ കോർത്തു പന്തലിച്ചുനിൽക്കുന്നു. ലോറിയിൽനിന്നിറങ്ങിയ രണ്ടു പേർ അരയാലുകൾക്കടുത്തേക്കു നടക്കുന്നു. മെല്ലിച്ചു നീണ്ടൊരു ചെറുപ്പക്കാരനും തടിച്ചു വയറുചാടിയൊരു  മദ്ധ്യവയസ്കനും. മുത്തച്ഛൻമാവിനു ചോട്ടിലെ പരന്ന തണലുകളിലൊന്നിലേക്കു നീക്കിയിട്ട ബെഞ്ചിലിരുന്നു കുടവയറുള്ളയാൾ സിഗരറ്റിനു തീ കൊളുത്തി. അവൾ ഓർക്കുകയായിരുന്നു. ഒന്നല്ല, ഓർമ്മകളുടെ വലിയൊരു മൂടൽമഞ്ഞുതന്നെ അവളെ വന്നുപൊതിഞ്ഞു. ആദ്യമായി കട്ടിമീശക്കാരനെക്കണ്ടതു…

Read More

അമ്മയില്ലാത്ത അടുക്കളയെ കുറിച്ച് അറിഞ്ഞിട്ടുണ്ടോ? എന്നോടാണ് ചോദ്യം..! എന്നോടുതന്നെ. അതേ… അമ്മയില്ലാത്ത അടുക്കളയെ കുറിച്ച് അറിഞ്ഞിട്ടുണ്ട്. അന്തിച്ചോപ്പിന് കാലിലെ ചുവപ്പ് കഴുകിയുരച്ചുതന്ന് സുജൂദിൽ കിടത്തും. മുസല്ലയിലിരുന്നൊപ്പം ദിക്റു മൂളി ഓതാനിരുത്തും… ആദ്യമായാണ് പുതുക്കം കൂടാതെ ബിരിയാണിമാത്രം തിന്ന് കല്ല്യാണം കൂടിയത്. അപ്പച്ചി തിടുക്കത്തിൽ വാരിത്തന്ന് വീട്ടിലേക്കയച്ചതാണ്. മഴ നനഞ്ഞാണ് രണ്ടു മണവാട്ടികളന്ന് അമ്മയെ ആദ്യമായി കാണാൻ വന്നത് . ഒരു നോക്കു കണ്ടതും തോരാമഴയിൽ അമ്മ ഇറങ്ങി നടന്നു. ശരിയാണ്. കുട എടുത്തില്ലായിരുന്നു. ചുവരിലപ്പോൾ അപ്പയുടെ കാലൻകുട കണ്ടിരുന്നു. അതിപ്പഴും ചുവരിൽ തൂങ്ങിക്കിടപ്പുണ്ട്. അന്നത്തെ പേമാരി നിലച്ചപ്പോൾ മഴയുടെ ശേഷിപ്പുകൾ ചുവരുകളിൽ ചാലുകീറി ഒഴുകിത്തുടങ്ങി. ഒരുപിടി വറ്റിന്റെ വില നന്നായറിഞ്ഞ അമ്മ ഒരു വറ്റുപോലും താഴെ കളയരുതെന്നു പറഞ്ഞ് ദിവസവും ഓരോ വറ്റിലും കണ്ണീരുപ്പ് കലർത്തി. അടുക്കളപ്പാത്രങ്ങൾ അനുസരണക്കേടു കാട്ടിയില്ല. അപ്പയുടെ വെള്ളക്കുപ്പായം അലക്കുകല്ലിനോടു ശാഠ്യം കാണിച്ചില്ല. അവയെ മെരുക്കാനുള്ള…

Read More

കാർ അയാളെയുംകൊണ്ട് പള്ളിക്കാട്ടിന്നരികിലൂടെ ഇഴഞ്ഞുനീങ്ങി. അവസാനമായി പ്രിയതമയ്ക്കു സലാംചൊല്ലുമ്പോൾ മയ്യിത്തുകട്ടിലിനകത്ത് അകപ്പെട്ടതുപോലെ അയാൾക്കു  കാറിന്നകത്തിരുന്ന് ശ്വാസംമുട്ടി. രാത്രിയോടെ അവർ ഫ്ലാറ്റിലെത്തി. മകനും മരുമകളും അയാളെ മുറിയിലേക്കു കൈപിടിച്ചിരുത്തി. അയാൾക്കു കുടിക്കാനുള്ള വെള്ളം ടേബിളിൽവെച്ച് തിരിയുമ്പോൾ മരുമകൾ വീണ്ടുമോർമ്മിപ്പിച്ചു. “ഉപ്പാ… എന്താവശ്യമുണ്ടെങ്കിലും കട്ടിലിനടുത്തുള്ളയാ ബെല്ലിലമർത്തി ഞങ്ങളെ വിളിക്കാൻ മറക്കരുതേ…” ഇനിമുതൽ എന്തിനുമേതിനും മറ്റുള്ളവരെ ആശ്രയിക്കണമെന്ന ബോധം അയാളുടെ ഹൃദയത്തെ വരിഞ്ഞുമുറുക്കി. സ്വകാര്യതയുടെ സുരക്ഷിതയകലം തീർത്ത് ഓരോരുത്തരും അവരവരുടെ മുറികളിൽക്കയറി വാതിലടച്ചു. ജനലഴികളിൽപ്പിടിച്ച് അയാൾ പുറത്തേക്കുതന്നെ നോക്കിനിന്നു. പളളിക്കാട്ടിലേക്കു ചാരിവച്ച തറവാടിന്റെ ജനലഴികളുടെ നിഴലുകളിലേക്ക് അവൾ തന്റെ നിഴലുകളെയും ചേർത്തു തിരയുന്നുണ്ടാകും , അയാളോർത്തു. ഇനിയുള്ളയോരോ ബാങ്കുവിളിക്കുശേഷവും തന്റെ കാലടിയൊച്ചയ്ക്ക് അവൾ കാതോർക്കുന്നതോർത്ത് അയാൾക്കു നെഞ്ചുപൊട്ടി. കൂട്ടുകാർക്കൊപ്പമുള്ള പതിവു സായാഹ്നങ്ങളും കുശലംപറച്ചിലും ഇനിയില്ല. അയാൾ തൊട്ടപ്പുറത്തെ അടച്ചിട്ട ജനലുകൾക്കിടയിൽ തന്നെപ്പോലെ ഒന്നും മിണ്ടാനാവാതെ ശവപ്പെട്ടിയിൽ അടക്കംചെയ്ത മുഖങ്ങളെത്തിരഞ്ഞു. വ്യസനതീർത്ഥാടനങ്ങളുടെ മഹാപ്രവാഹത്തിൽ തിക്കിലും തിരക്കിലുംപെട്ട് അയാൾ ഞെരിഞ്ഞമർന്നു. പിന്നെ ഒരു ഖബറിലെന്നതുപോലെ കട്ടിലിൽ കിടന്നു. ദീപാലങ്കാരങ്ങളാൽ മുങ്ങിനിൽക്കുന്ന കൂറ്റൻഫ്ലാറ്റുകൾക്കുമീതേ…

Read More