Author: najmunnisa nisa

ഞാൻ ഒരു ഹൗസ് വൈഫ്‌ ആണ്. എഴുത്തിലും വായനയിലും വരക്കാനും താല്പര്യമാണ്.

17 വർഷങ്ങൾക് മുൻപ് ഒരു വണ്ടിത്താവളം ‘യാത്ര’യിലെ  എന്റെ കുഞ്ഞു അനുഭവം. വിവാഹ കഴിഞ്ഞു ഏകദേശം 2 ആഴ്ചക്കുള്ളിൽ ആണ് ആ യാത്ര. ഇക്കയുടെ ബന്ധു വീട്ടിലേക്ക് ആണ് ഞങ്ങൾ പോകുന്നത് ഞങ്ങളുടെ താമസ സ്ഥലത്തുനിന്നും ഒരു മണിക്കൂറിലധികം ksrtc ബസിൽ യാത്ര ചെയ്ത് പാലക്കാട് സ്റ്റേഡിയം സ്റ്റാൻഡിൽ ഇറങ്ങി മറ്റൊരു ബസിൽ കയറി. ബസിൽ കയറി ഒരു സീറ്റിലായി ഞാനും ഇക്കയും ഇരുന്നു. വിൻഡോ സീറ്റ് ഹരമായിരുന്നതിനാൽ ഞാൻ ഹാപ്പി. ബസ് എടുക്കാൻ സമയമാവുന്നത് കാത്തിരിക്കുന്നു. സംസാരിക്കുന്നെങ്കിലും ഞാൻ ഇക്ക വാങ്ങി തന്ന ബൂമറുകൾ കയ്യിലെടുത്തു ചവച്ചു പരിസരം വീക്ഷിക്കുന്നു. ബസ് സ്റ്റാൻഡിൽ കച്ചവടക്കാരുടെയും യാത്രക്കാരുടെയും തിരക്ക്. അപ്പോഴാണ് തൊട്ടടുത്തു നിർത്തിയിട്ടു ബസിൽ ഒരു കുഞ്ഞു കുട്ടി കരയുന്ന ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ട്‌ നോക്കി.മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരു കുഞ്ഞു സുന്ദരിക്കുട്ടി. ഒരു സ്ത്രീയുടെ (അമ്മ ആവാം) കയ്യിൽ നിന്ന് കുതറി മറ്റൊരു സ്ത്രീയുടെ(അമ്മൂമ്മയാവാം)അടുക്കലേക്കോടാൻ തുനിയുന്നു.…

Read More