ഏറ്റവും പ്രിയപ്പെട്ട അമ്മയ്ക്ക്, അമ്മേ ഇപ്പോൾ ഞാൻ ഒരമ്മ ആയപ്പോളാണ് അമ്മ എന്നെ ശാസിച്ചതിന്റെയും ശകാരിച്ചതിന്റെയും പൊരുൾ മനസ്സിലാകുന്നത്. ഞങ്ങൾ മൂന്നുപേരും അമ്മയെ ഒരുപാട് ബുദ്ധിമുട്ടിച്ചിട്ടുണ്ട് അല്ലെ? ഞങ്ങൾ തല്ലു കൂടുമ്പോൾ അമ്മ വഴക്കുപറയുമ്പോളും തല്ലുമ്പോഴും പേടിയായിരുന്നു. എന്നിട്ടും ഞങ്ങൾ വഴക്കുണ്ടാക്കി. അമ്മ ഒരുപാട് വേദനകൾ സഹിച്ചാണ് ഇവിടെ വരെ എത്തിയത് എന്ന് എനിക്കറിയാം. എന്റെ ഏറ്റവും അടുത്ത കൂട്ടുകാരിയും അമ്മയാണ്. എന്നെ ഞാനായി അറിയുന്ന ഒരേയൊരാൾ അമ്മ മാത്രമാണ്. എന്റെ ജീവിതത്തിൽ വന്ന ഏറ്റവും വലിയ പ്രതിസന്ധിയിലും അമ്മ കൂടെ നിന്നു. എന്റെ കല്യാണം കഴിഞ്ഞ സമയത്തൊന്നും അമ്മയുടെ ആവശ്യങ്ങൾക്കൊന്നും എന്നെ കണ്ടിട്ടില്ല എന്ന സങ്കടം അമ്മയ്ക്കുണ്ടായിട്ടുണ്ടാകാം. പക്ഷെ എന്റെ അന്നത്തെ അവസ്ഥ ഇപ്പൊ അമ്മയ്ക്ക് അറിയാമല്ലോ. ഞാൻ അമ്മയോട് ഒന്നും പറയാതിരുന്നത് അമ്മയ്ക്ക് സങ്കടം ആകുമെന്ന് കരുതിയാണ്. എന്നിട്ടും സാത്വികിനെ പ്രസവിക്കാൻ വന്ന സമയം അമ്മ എന്റെ ഉള്ളിലെ നീറ്റലിന്റെ കാരണം മനസ്സിലാക്കിയെടുത്തു, അത് എങ്ങനെ എന്ന് എനിക്ക്…
Author: Neenu C
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും അവൾക്ക് ഉറങ്ങാൻ കഴിയുന്നില്ല. നാഭിയും നടുവും വേദനയാണ്. ഗർഭിണിയായി രണ്ടാം മാസം തുടങ്ങിയതാണ്, ഈ വേദന തന്നെയും കൊണ്ടേ പോകൂ എന്നവൾക്ക് തോന്നാറുണ്ട്. അവൾ മെല്ലെ എഴുന്നേറ്റിരുന്നു. അവളുടെ നാല് വയസുള്ള മകനും ഭർത്താവും അടുത്തു തന്നെ കിടക്കുന്നുണ്ട്. രണ്ടുപേരും നല്ല ഉറക്കമാണ്. അവർ ഉറങ്ങുന്നതും നോക്കി അവളിരുന്നു. അവൾ ദേവിക, ശോഭയുടെയും അനിയുടെയും മകൾ. രണ്ട് ആങ്ങളമാരുടെ പുന്നാര പെങ്ങൾ പഠനത്തിൽ മോശമമല്ലാതിരുന്ന അവൾ ഒരു ഐഎഎസ് ഓഫീസർ ആകാൻ ആഗ്രഹിച്ചിരുന്നു. ഡിഗ്രി കഴിഞ്ഞ ഉടനെ വിവാഹം കഴിഞ്ഞു. അതോടെ പഠനവും കഴിഞ്ഞു. അതിനിടയിൽ അപ്പു ജനിച്ചു. ഇപ്പോ രണ്ടാമതും ഗർഭിണിയായി. ഇരുന്നിടത്ത് തന്നെ ഉറങ്ങി തുടങ്ങിയപ്പോഴാണ് ഫോൺ ശബ്ദിക്കുന്നത് അവളറിഞ്ഞത്. സനീഷിൻ്റെ ഫോണിൽ മെസ്സേജ് വന്നതാണ്. “ഓഹ്, സമയം പാതിരാത്രിയായല്ലോ ഇപ്പോഴാരാണ് മെസ്സേജ് അയയ്ക്കുന്നത്” എന്ന് പറഞ്ഞുകൊണ്ട് അവൾ കിടന്നു. വീണ്ടും വീണ്ടും മെസ്സേജ് വന്നുകൊണ്ടിരുന്നു ശബ്ദം കേട്ട് അപ്പു ഉണർന്നു. “അമ്മേ” എന്ന്…
