Author: Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

നാലാമത്തെ പീരിയഡുംകഴിഞ്ഞ് ലഞ്ച് ബ്രേക്കിനു ബെല്ലടിച്ചപ്പോൾ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് തൂണിന്റെ ഒരു കോണിൽ ഇന്ദുവിന്റെ കാലുതട്ടിയതും ചെരുപ്പിന്റെ വാറു പൊട്ടിയതും. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ അവിടെനിന്നു. കടന്നുപോകുന്ന വിദ്യാർത്ഥികളെ നോക്കി ചെറിയ ചമ്മലടക്കി, ഒന്നു പുഞ്ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളിലൊരു സ്പർശനത്തോടൊപ്പം ഗീതടീച്ചറുടെ ശബ്ദവും കാതിൽപ്പതിഞ്ഞു. “ഇന്ദു പ്രിൻസിപ്പലിന്റെ ഓഫീസിലേക്കാണോ?” “അല്ല. സ്റ്റാഫ്റൂമിലേക്ക്. എന്തേ?” “പങ്കജാക്ഷൻ പറഞ്ഞില്ലേ ഓഫീസിൽ ചെല്ലാൻ. ഒരുപക്ഷേ നിന്നെ കണ്ടു കാണില്ല. ഏതായാലും നീ വാ. ഞാനും അങ്ങോട്ടേക്കു തന്നെയാ” പങ്കജാക്ഷൻ സ്കൂളിലെ പ്യൂൺ ആണ്. ഇന്ദുവും ഗീതയുംകൂടെ ഓഫീസിലേക്കു നടന്നു. കാലുവലിച്ചുള്ള ഇന്ദുവിന്റെ നടപ്പുകണ്ട് ഗീതടീച്ചർ പറഞ്ഞു “പൊട്ടിയോ? എന്റെ ഇന്ദു ഈ ചെരുപ്പൊന്നു മാറ്റാൻ ഞാൻ ഇന്നലെക്കൂടെ പറഞ്ഞതല്ലേ? പൊട്ടാറായി എന്ന് ഏതു കണ്ണുപൊട്ടനും പറയും ” അതിന് മറുപടി പറയാതെ, താലിമാലയിൽ കൊരുത്തിരുന്ന സേഫ്റ്റിപിൻ ഊരി ചെരുപ്പിന്റെ സ്ട്രാപ്പിൽ ഘടിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും പാഴായി. അപ്പോഴേക്കും ഓഫീസ്റൂമെത്തി. പുറത്ത് ചെരുപ്പൂരിയിട്ട് പ്രിൻസിപ്പാളിനോട്…

Read More