Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • ഒരു മരീചിക പോൽ നീ
  • മുറിവാഴങ്ങൾ!
  • ആ മഴയിലൊരാൾ
  • സ്വതന്ത്ര
  • പങ്കാളി❤️
  • ആരാധിക
  • നീ എന്തായാലും എന്റെ കുഞ്ഞാണ്
  • ഇനി എന്ന് കാണും എൻ ഉമ്മയെ
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Thursday, May 14
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » സ്വാതന്ത്ര്യമെന്നതിന് എന്തർത്ഥം!
കഥ സമത്വം സാമൂഹ്യപ്രശ്നങ്ങൾ സ്ത്രീ

സ്വാതന്ത്ര്യമെന്നതിന് എന്തർത്ഥം!

By Neethi BalagopalSeptember 6, 2023Updated:December 4, 202335 Comments5 Mins Read294 Views
Bookmark Now
Please login to bookmark Close

No account yet? Register

നാലാമത്തെ പീരിയഡുംകഴിഞ്ഞ് ലഞ്ച് ബ്രേക്കിനു ബെല്ലടിച്ചപ്പോൾ സ്റ്റാഫ് റൂമിലേക്കു നടക്കുമ്പോഴാണ് ഓർക്കാപ്പുറത്ത് തൂണിന്റെ ഒരു കോണിൽ ഇന്ദുവിന്റെ കാലുതട്ടിയതും ചെരുപ്പിന്റെ വാറു പൊട്ടിയതും. ഒരു നിമിഷം എന്തുചെയ്യണമെന്നറിയാതെ അവിടെനിന്നു. കടന്നുപോകുന്ന വിദ്യാർത്ഥികളെ നോക്കി ചെറിയ ചമ്മലടക്കി, ഒന്നു പുഞ്ചിരിക്കാൻ ശ്രമിക്കുന്നതിനിടയിൽ തോളിലൊരു സ്പർശനത്തോടൊപ്പം ഗീതടീച്ചറുടെ ശബ്ദവും കാതിൽപ്പതിഞ്ഞു.

“ഇന്ദു പ്രിൻസിപ്പലിന്റെ ഓഫീസിലേക്കാണോ?”

“അല്ല. സ്റ്റാഫ്റൂമിലേക്ക്. എന്തേ?”

“പങ്കജാക്ഷൻ പറഞ്ഞില്ലേ ഓഫീസിൽ ചെല്ലാൻ. ഒരുപക്ഷേ നിന്നെ കണ്ടു കാണില്ല. ഏതായാലും നീ വാ. ഞാനും അങ്ങോട്ടേക്കു തന്നെയാ”

പങ്കജാക്ഷൻ സ്കൂളിലെ പ്യൂൺ ആണ്. ഇന്ദുവും ഗീതയുംകൂടെ ഓഫീസിലേക്കു നടന്നു. കാലുവലിച്ചുള്ള ഇന്ദുവിന്റെ നടപ്പുകണ്ട് ഗീതടീച്ചർ പറഞ്ഞു

“പൊട്ടിയോ? എന്റെ ഇന്ദു ഈ ചെരുപ്പൊന്നു മാറ്റാൻ ഞാൻ ഇന്നലെക്കൂടെ പറഞ്ഞതല്ലേ? പൊട്ടാറായി എന്ന് ഏതു കണ്ണുപൊട്ടനും പറയും “

അതിന് മറുപടി പറയാതെ, താലിമാലയിൽ കൊരുത്തിരുന്ന സേഫ്റ്റിപിൻ ഊരി ചെരുപ്പിന്റെ സ്ട്രാപ്പിൽ ഘടിപ്പിക്കാനൊരു ശ്രമം നടത്തിയെങ്കിലും പാഴായി. അപ്പോഴേക്കും ഓഫീസ്റൂമെത്തി. പുറത്ത് ചെരുപ്പൂരിയിട്ട് പ്രിൻസിപ്പാളിനോട് അനുവാദം ചോദിച്ച് അകത്തുകയറി.

പ്രിൻസിപ്പൽ മുന്നിലെ കസേര ചൂണ്ടിക്കാണിച്ച് ഇരിക്കാൻ ആംഗ്യം കാണിച്ചുകൊണ്ട് മുഖവുരയില്ലാതെ പറഞ്ഞു.

“ഈ വരുന്ന സ്വാതന്ത്ര്യദിനാ ഘോഷത്തോടനുബന്ധിച്ച് നടത്തുന്ന പരിപാടികളുടെ മേൽനോട്ടം നിങ്ങൾ രണ്ടുപേരെയും ഏൽപിക്കാനാണ് തീരുമാനം. കലാപരിപാടികൾ ഗീതടീച്ചർ നോക്കട്ടെ. കൂടെ ഇന്ദുടീച്ചർ ഉണ്ടാവണം. ഈ പ്രാവശ്യം ‘സ്വാതന്ത്ര്യം’ എന്ന വിഷയം ആസ്പദമാക്കി ഒരു പ്രബന്ധരചനാ മത്സരം നടത്തിയാലോ? അതിന്റെ ഡ്യൂട്ടി ഇന്ദുടീച്ചർക്ക് ആണ്. ‘സ്ത്രീസ്വാതന്ത്ര്യം’ എന്ന വിഷയം ആയാലും കൊള്ളാം. എഴുത്തൊക്കെ ഇഷ്ടമുള്ളയാളല്ലെ? “

സ്ത്രീസ്വാതന്ത്ര്യത്തെപ്പറ്റി പറയാൻ ഏൽപിച്ച ആൾ കൊള്ളാം. ഗീതടീച്ചറുടെ മനസ്സിൽ സഹതാപം ഉറവെടുത്തു. രണ്ടുപേരും പ്രിൻസിപ്പലിന്റെ നിർദ്ദേശങ്ങൾ ശരിവെച്ച് ഉച്ചഭക്ഷണം കഴിക്കാനായി സ്റ്റാഫ്റൂമിലേക്കുപോയി.

സ്കൂൾ വിട്ടുകഴിഞ്ഞ് പൊട്ടിയ ചെരിപ്പു പൊതിഞ്ഞ് ബാഗിലേക്കു വെക്കുന്നത് കണ്ട ഗീതടീച്ചർ ഇന്ദുവിനോടു പറഞ്ഞു

“ഇന്ദുവിന് ചെരുപ്പുവാങ്ങാൻ പോകണമെങ്കിൽ ഞാൻ വരാം കേട്ടോ”.

കൈയിൽ പൈസയില്ലെന്ന കാരണം കൊണ്ടുതന്നെ ആ വാഗ്ദാനം ഇന്ദു അപ്പാടെ നിരസിച്ചു. ഇന്ദുവിന്റെ അവസ്ഥ നന്നായി അറിയാവുന്ന ഗീതടീച്ചർ സംശയിച്ചുചോദിച്ചു

“കൈയിൽ പൈസയില്ലാച്ചാ ഞാൻ തരാട്ടോ. നിന്നോടെനിക്കു ചിലപ്പോ ദേഷ്യം വരുന്നുണ്ട് ഇന്ദു. ഇങ്ങനെ പാവം ആവല്ലേ”.

ഗീതയ്ക്ക്, അവളോട് ഒരു അനിയത്തിയോടെന്നപോലുള്ള സ്നേഹവും കരുതലും ഉണ്ട്. അവളെ എങ്ങനെയും സഹായിക്കണമെന്ന നല്ല മനസ്സുമുണ്ട്. പക്ഷേ ഇന്ദു! 

 ഹയർ സെക്കണ്ടറി ക്ലാസുകളിൽ മലയാളം അദ്ധ്യാപികയായ ഇന്ദു മോശമല്ലാത്ത മാസവരുമാനമുള്ളവളാണ്. എന്നിട്ടുപോലും കൈയിൽ കാശുണ്ടാവാറില്ല. കഷ്ടമാണ് അവളുടെ കാര്യം. ചെരിപ്പിടാതെ നടന്നുപോകുന്ന ഇന്ദുവിനെ, ഗീത വിഷമത്തോടെ നോക്കിനിന്നു.

ബസ്സിറങ്ങി ചരൽപാകിയ ഇടവഴിയിലേക്കു കയറിയപ്പോൾ നഗ്നമായ കാലിൽ കല്ലുകൊണ്ട് മുള്ളു തറച്ചതുപോലെ  വേദനിക്കുന്നുണ്ടായിരുന്നു.
‘രണ്ടുദിവസം മുന്നേ പറഞ്ഞതാണ് ഗോപേട്ടനോട്, ചെരുപ്പു
വാങ്ങണമെന്ന്. എന്നിട്ടും കേട്ടഭാവം വെച്ചില്ല. ‘

ഒരുവിധത്തിൽ പണിപ്പെട്ട് പാദങ്ങൾ വലിച്ചിഴച്ച് വീട്ടിന്റെ ഗേറ്റിനടുത്തെത്തി. ഗേറ്റ് തുറക്കും മുന്നേ കണ്ണുകൾ പാഞ്ഞുചെന്നത് റോക്കിയുടെ കൂട്ടിലേക്കാണ്. വാലാട്ടിക്കൊണ്ടവൻ
ചാടിയെണീറ്റ് ബഹളംവെക്കാൻ തുടങ്ങി. ഇന്ദുവിനെക്കണ്ടാലുള്ള സന്തോഷപ്രകടനം പതിവാണ്. ഒന്നരവർഷംമുൻപ് വിവാഹിതയായി
ആ വീട്ടിൽ എത്തിയ ഇന്ദുവിനോട് സ്നേഹമായി ആരെങ്കിലും പെരുമാറുന്നുണ്ടെങ്കിൽ, അത് റോക്കി മാത്രമാണ്.

ഇന്ദു കൂട്ടിനകത്തേക്ക് കൈയിട്ട് അവന്റെ തലയിലൊന്നു തലോടി : തലോടലിന്റെ സുഖത്താൽ അവൻ കണ്ണൊന്നു ചിമ്മി. അവളെ നോക്കി പതിയേ മോങ്ങി. അവനു തന്നോടെന്തോ പറയാനുള്ളതുപോലെ ഇന്ദുവിനു തോന്നി. അവൾ തിടുക്കത്തിൽ പറഞ്ഞു

“ഞാൻ പോയി ഡ്രസ്സൊക്കെ മാറി വരാവേ..”

“അവിടെയുമിവിടെയും വായ നോക്കിയുള്ള വരവാണ്. ഇവിടെ
ഒരു കൂട്ടം പണികള് കിടക്കുന്നു. വല്ല ചിന്തയുമുണ്ടോ അവൾക്ക്!. എല്ലാം ഞാൻ തന്നെ ചെയ്യണംന്ന് വെച്ചിട്ടാവും. ഇവിടത്തെ പണി ചെയ്താ ഉദ്യോഗസ്ഥയുടെ കയ്യിലെ വളയൂരിപ്പോകൂലോ അല്ലേടാ. അല്ല നിന്നെ പറഞ്ഞാ മതിയല്ലോ, പെങ്കോന്തൻ “.

ശബ്ദംകേട്ട് തിരിഞ്ഞപ്പോൾ അമ്മായിഅമ്മയെ വരാന്തയിൽക്കണ്ട് ഇന്ദുപേടിച്ചു. പിന്നാലെ ഭർത്താവായ ഗോപീകൃഷ്ണനും ഇറങ്ങിവന്നു. അതു കണ്ടുപേടിച്ച് റോക്കി ശബ്ദമുണ്ടാക്കാതെ കിടന്നു.
റോക്കിയുടെ മനസിലൂടെ പലചിന്തകളും കടന്നുപോയി.

“പാവം ഈ ചേച്ചിക്ക് എന്നും വഴക്കു തന്നെ : ആരും കാണാതെയാ എന്നോട് മിണ്ടാൻ വരുന്നത്. കണ്ണിൽപ്പെട്ടാൽ തീർന്നതുതന്നെ. എല്ലാവരെയും പേടിച്ചു കഴിയുകയാണ്. ഇവിടെന്ന് പൊക്കൂടെ എന്ന് ചോദിക്കാൻതോന്നും. ചോദിക്കാറുമുണ്ട്. പക്ഷേ അവർക്കെന്റെ ഭാഷ മനസിലാവേണ്ടേ! “

അതുതന്നെയാണ് ഗീതടീച്ചറും സ്കൂളിൽ അടുത്തറിയുന്ന പലരും ചോദിക്കുന്നത്. എന്തിനാണിങ്ങനെ ഇവരെയൊക്കെ പേടിച്ചു ജീവിക്കുന്നതെന്ന്. സർക്കാരുദ്യോഗസ്ഥനായ അച്ഛന്റെ ആയുസിന്റെ മുക്കാലോഹരിയും കഷ്ടപ്പെട്ടാണ് ഇന്ദുവിനെയും അനിയത്തി നിത്യയെയും പഠിപ്പിച്ചത്. പഠിച്ചുകഴിഞ്ഞ് ഗവൺമെന്റ് സ്ക്കൂളിൽ തന്നെ ജോലിയുംകിട്ടി. അധികം കഴിയും മുന്ന വിവാഹവും കഴിഞ്ഞു. നല്ല ബന്ധമാണെന്ന് അച്ഛനോട് പറഞ്ഞവർക്കൊന്നും ഇപ്പോൾ ഒന്നും പറയാനില്ല.. തിരിച്ചുചെന്നാൽ വിഷമിക്കുന്നത് അച്ഛനും അമ്മയുമാണ് എന്ന ഒറ്റക്കാരണത്താൽ സഹിക്കുകയാണ്. അവരെ സങ്കടപ്പെടുത്താൻ വയ്യ. നിത്യയ്ക്ക് വിവാഹാലോചന നടക്കുന്ന സമയമാണ്.. അവളുടെ ഭാവി. ഒരുവിധം എല്ലാ പെൺകുട്ടികളും അനുഭവിക്കുന്ന ഇത്തരം പ്രശ്നങ്ങൾ ക്ലീഷേയാണെന്നു തോന്നും ചിലപ്പോൾ. ഇട്ടെറിഞ്ഞ് പോവാൻ ധൈര്യമുള്ളവർ പോകും:

ഓരോന്നോർത്തുകൊണ്ട് ഇന്ദു ഒരു മെഷീൻപോലെ അടുക്കളജോലികൾ ഓരോന്നായി ചെയ്തുകൊണ്ടിരുന്നു. രാവിലെ അവൾ പോകുമ്പോൾ ചെയ്തുവെച്ച പണികൾക്കുശേഷം
അമ്മ ഒന്നുംതന്നെ ചെയ്തിട്ടില്ല. ഉച്ചയ്ക്ക് കഴിച്ചതും വൈകിട്ട് അമ്മയും അച്ഛനും ഉണ്ടാക്കിക്കഴിച്ച ചായപ്പാത്രവും സിങ്കിൽ കിടപ്പുണ്ട്. പാത്രങ്ങൾ തേച്ചുകഴുകി അടുക്കള വൃത്തിയാക്കിയതിനുശേഷം അത്താഴത്തിനുള്ള ചപ്പാത്തിയും കറിയും ഉണ്ടാക്കി. പിറ്റേദിവസത്തെ പ്രാതലിനുള്ള അരിയും ഉഴുന്നും അരച്ചുകൊണ്ടു നിൽക്കുമ്പോഴായിരുന്നു ഫോൺ വന്നത്. മറുതലയ്ക്കൽ അച്ഛന്റെ ശബ്ദം

“എന്താച്ഛാ?” എന്ന അവളുടെ ചോദ്യത്തിന് വളരെപ്പതിഞ്ഞ സ്വരത്തിൽ അച്ഛൻപറഞ്ഞു.

“മോളേ നിന്റമ്മയ്ക്ക് വയ്യാ.. ഒന്ന് ആശുപത്രിയിൽ കൊണ്ടുപോകുവാ. അഡ്മിറ്റ് ചെയ്യുവാച്ചാ നിത്യ ഇവിടെ തനിച്ചാവില്ലേ? നിനക്ക് ഗോപിയേം കൂട്ടി ഒന്നിങ്ങോട്ടു വരാമോ? “

അമ്മയ്ക്ക് രണ്ടുദിവസമായി പനിയാണെന്നു പറഞ്ഞിരുന്നു. പനി പകരുമെന്നു പറഞ്ഞ് അമ്മയും ഗോപികൃഷ്ണനും പോകാൻ സമ്മതിച്ചില്ല.

“ചോദിച്ചുനോക്കട്ടെ അച്ഛാ “, എന്ന് പറഞ്ഞെങ്കിലും അനുമതി കിട്ടാൻ സാധ്യതയില്ലെന്ന് അവൾക്കറിയാമായിരുന്നു. അവൾ
മെല്ലെ ഗോപീകൃഷ്ണന്റെ അടുത്തുചെന്നു വിവരംപറഞ്ഞു.

“നിന്റെ അനിയത്തി എന്താ കൊച്ചുകുട്ടിയാണോ? അതെന്താ അയൽപക്കത്തൊക്കെ ആൾക്കാരില്ലാതെയാ? ഇനിയിപ്പോ നിന്നെയിവിടെന്ന് കെട്ടിയെടുത്താലേ ആവൂന്നാണെങ്കി ഭാര്യയും ഭർത്താവും കൂടി ചെന്നാട്ടേ”

പിറകിൽ കൊടുങ്കാറ്റിന്റെ രൂപത്തിൽ അമ്മ. അവൾക്ക് കരച്ചിൽ വന്നു. ‘അച്ഛനും അമ്മയ്ക്കും ഉപകരിക്കാത്ത മകൾ ‘ എന്നോർത്തപ്പോൾ അവൾക്ക് അവളോടുതന്നെ അവജ്ഞ തോന്നി. പലപ്പോഴും ഇവിടെനിന്ന് ഇറങ്ങിപ്പോയാലോ എന്നു തോന്നിയിട്ടുണ്ട്. കല്ല്യാണം കഴിഞ്ഞ ആദ്യമാസങ്ങളിൽ തന്റെ ശമ്പളം ഭർത്താവിന്റെ കൈയിലേക്ക് വെച്ചുകൊടുക്കുമ്പോൾ അഭിമാനമായിരുന്നു. എന്നാൽ സ്വന്തം ആവശ്യങ്ങൾക്കുപോലും അമ്മയോടും ഭർത്താവിനോടും പൈസയ്ക്ക് ഇരക്കേണ്ടി വന്നപ്പോഴാണ് ചെയ്ത തെറ്റിന്റെ ആഴം അറിയുന്നത്. ഗീതടീച്ചറുടെ ഉപദേശപ്രകാരം കുറച്ചു
രൂപ കൈയിൽവെച്ചു ബാക്കി കാശ് കൊടുക്കാൻ ഒരു ശ്രമം നടത്തിയതിന്  താൻ കേട്ട പഴി! വീട്ടിലേക്കു പൈസ കടത്തുന്നു പോലും.  സ്വന്തം പൈസ സ്വന്തം ഇഷ്ടത്തിനു ചെലവാക്കാനുള്ള
സ്വാതന്ത്ര്യം നിഷേധിച്ചവരോടെന്തു പറയാൻ!

നിറഞ്ഞുവന്ന കണ്ണീർ പുറംകൈയാലെ തൂത്തുകളഞ്ഞ് ഇന്ദു അടുക്കളയിലേക്കു നടന്നു.

“ഇവിടത്തെ അമ്മയ്ക്ക് വയ്യാതിരിക്കുകയാണ് വരാൻ പറ്റില്ലച്ഛാ”

എന്ന് അച്ഛനോടവൾ കള്ളം പറഞ്ഞു. 

ഒരു ദീർഘനിശ്വാസമുതിർത്തതല്ലാതെ അച്ഛൻ തിരിച്ചൊന്നും പറഞ്ഞില്ല. പാവം അച്ഛൻ! കാര്യം മനസിലായിക്കാണും. ഓരോന്നും ഓർത്തു നേരം പോയല്ലോ ഈശ്വരാ!. റോക്കിക്കു ഭക്ഷണം കൊടുത്തില്ലല്ലോ. പാവം വിശക്കുന്നുണ്ടാവും.അവനു കൊടുത്ത് മേലൊന്നു കഴുകിയിട്ടുവേണം സ്വാതന്ത്ര്യത്തെപ്പറ്റി വല്ലതും എഴുതാൻ. എഴുത്തിനെപ്പറ്റി ഓർത്തപ്പോൾ മറ്റെല്ലാ ചിന്തകളും ഉപേക്ഷിച്ച് ഉന്മേഷത്തോടെ ജോലികൾ ചെയ്തുതീർക്കുന്നതിൽ മുഴുകി.

എല്ലാവരുടെയും ഭക്ഷണംകഴിഞ്ഞ് ഒരിക്കൽകൂടി അടുക്കള വൃത്തിയാക്കി റോക്കിക്ക് കൊടുക്കാനുള്ള ഭക്ഷണം കൊണ്ടുപോയി കൊടുത്തു. ഒട്ടും താൽപര്യമില്ലാത്തതുപോലെ അവൻ കൂടിന് വെളിയിലേക്കു നോക്കിക്കിടക്കുകയായിരുന്നു. ഇന്ദു റോക്കിയുടെ പുറത്തൊന്നു തട്ടി.

“വൈകിപ്പോയെടാ, നീ എന്നോടു പിണക്കമാണോ?എന്തേ നിനക്ക് വിശപ്പില്ലേ? എണീറ്റ് കഴിക്ക്. നാളെയാവട്ടെ നിന്നെ ഞാൻ പുറത്തു കൊണ്ടുപോകാവേ..”

“ഉവ്വ് , കുറേ കൊണ്ടുപോകും. എത്രനാളായിതുതന്നെ കേൾക്കുന്നു. ഈ കൂട്ടിനകത്ത് ഇരുന്നും കിടന്നും മടുത്തു. രാവിലെയും വൈകിട്ടും ആരെങ്കിലും ചടങ്ങുപോലെ കൊണ്ടു പോകാറുണ്ട്. അതും പ്രാഥമികാവശ്യങ്ങൾക്കുവേണ്ടി മാത്രം. അതു സ്വാതന്ത്ര്യമാണോ? ചങ്ങലയുടെ ഒരറ്റത്ത് അവസാനിക്കുന്ന സ്വാതന്ത്ര്യം. പുറത്ത് നല്ല നീലനിലാവ്. പ്രകൃതി എന്തു സുന്ദരമായിരിക്കുന്നു. ആ നിലാവിൽ ഇറങ്ങിനടക്കാൻ കൊതിയാവുന്നു. ഈയിടെയായി പ്രകൃതിയുടെ വിളി ശക്തമാകുന്നു. ശരീരത്തിന്റെ ആവശ്യങ്ങൾ അറിഞ്ഞില്ലെന്നു നടിക്കുക തന്നെ. മതിലിനപ്പുറത്തു കൂടെ ഉല്ലാസത്തിമിർപ്പിൽ കലപില കൂട്ടിപ്പോകുന്ന കൂട്ടരെക്കാണുമ്പോൾ കൊതിയാവും. ഇതിനകത്തു നിന്നെന്നാണെനിക്ക് മോചനം ആവോ! ആകെയൊരു തരം മടുപ്പാണ്. ദിനരാത്രങ്ങൾ വിഴുങ്ങുന്ന മടുപ്പ്!”

ഇന്ദു പോയ വഴിയേ നോക്കിക്കിടന്ന് ഓരോന്നും ഓർത്തുകൊണ്ട് നെടുവീർപ്പോടെ റോക്കി തലയൊന്നു വെട്ടിച്ചു, ചെവിമേൽ വന്നിരുന്ന ഈച്ചയെ ചെവി ഇളക്കി ഓടിച്ചുവിട്ടു.

പന്ത്രണ്ടിൽ പഠിക്കുന്ന അഞ്ജലിയെക്കൊണ്ട്, സ്വാതന്ത്ര്യദിനത്തിൽ
സ്ത്രീസ്വാതന്ത്ര്യത്തെക്കുറിച്ച് ഒരു പ്രസംഗം ചെയ്യിക്കണം. അതിനുള്ള പ്രസംഗം എഴുതിയേക്കാം എന്നോർത്ത് എല്ലാവരും കിടന്നു കഴിഞ്ഞപ്പോൾ ഇന്ദു ഒരു പേപ്പറും പേനയും എടുത്ത് എഴുതാനിരുന്നു. നല്ല ഭംഗിയുള്ള വടിവൊത്ത അക്ഷരത്തിൽ വെള്ളക്കടലാസിൽ അവളെഴുതി.

സ്ത്രീസ്വാതന്ത്ര്യം

ഓരോ കുഞ്ഞും ഈ ഭൂമിയിലേക്ക് പിറന്നുവീഴുന്നതുതന്നെ സ്വാതന്ത്ര്യത്തിനു വേണ്ടി മുറവിളി കൂട്ടിക്കൊണ്ടാണ്. അമ്മയുടെ
ഗർഭപാത്രത്തിൽനിന്നു പൊക്കിൾക്കൊടിയറുത്തുകൊണ്ടവൻ/ അവൾ സ്വാതന്ത്ര്യത്തിലേക്കു കാലെടുത്തുവെക്കുന്നു. മുഷ്ടി ചുരുട്ടി ഉറക്കെക്കരഞ്ഞുകൊണ്ട് സ്വാതന്ത്ര്യം തന്റെ ജന്മാവകാശമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നു.

“ഉറങ്ങാൻ വരാൻ നിനക്ക് ക്ഷണക്കത്ത് അയക്കണോ? ” 

അരിശത്തോടെയുള്ള ചോദ്യംകേട്ട് തിരിഞ്ഞുനോക്കിയപ്പോൾ പിന്നിൽ ഗോപീകൃഷ്ണൻ നിൽക്കുന്നു. ഒന്നു ചൂളിയെങ്കിലും ശബ്ദം താഴ്ത്തി അവൾ പറഞ്ഞു.

“കുറച്ചെഴുതാനുണ്ടായിരുന്നു ഗോപേട്ടാ. സ്വാതന്ത്ര്യദിനത്തിൽ പ്രസംഗിക്കാൻ കുട്ടികളെ പ്രിപ്പെയർ ചെയ്യിക്കാനാണ്. ഇപ്പോ വരാം “.

“നീ മാത്രേയുള്ളൂ ആ സ്കുളിൽ ഒരു ടീച്ചർ. വേറാർക്കും ഡ്യൂട്ടി കൊടുത്താ ശരിയാവില്ലേ? എല്ലാം ഏറ്റെടുത്ത് കൊണ്ടുവന്നോളും മറ്റുള്ളോരെ മെനക്കെടുത്താനായിട്ട്. അത് അടച്ചുവെച്ച് വരുന്നുണ്ടോ നീ “

ഒന്നുംമിണ്ടാതെ കടലാസ് മടക്കി പുസ്തകത്തിൽ തിരുകി, കിടപ്പു മുറിയിലേക്കു നടക്കുമ്പോൾ മടക്കിവെച്ച താളിലെ വരികൾ, തന്നെ പരിഹസിച്ചു ചിരിക്കുന്നുണ്ടാവുമെന്ന് ഇന്ദുവിന് തോന്നി. പെട്ടെന്നൊരു തോന്നലിൽ തിരിച്ചുചെന്ന് പുസ്തകത്തിനിടയിൽ നിന്ന് കടലാസ് വലിച്ചെടുത്ത് തലക്കെട്ട് മാറ്റിയെഴുതി.

സ്ത്രീസ്വാതന്ത്ര്യം – ഒരു മരീചിക

വീണ്ടും അകത്തേക്ക്  നടക്കുമ്പോൾ പട്ടിക്കൂട്ടിൽനിന്നും റോക്കിയുടെ ചങ്ങലക്കിലുക്കം കേൾക്കാമായിരുന്നു. അത് തന്റെ കാലിൽവീണ ചങ്ങലയുടെ കിലുക്കമാണെന്ന് ഓരോ കാൽവെപ്പിലും ഇന്ദുവിനു തോന്നി.. തന്റെ കാലുകളിലും കൈകളിലും, എന്നുവേണ്ട ശരീരമാസകലം ചങ്ങലകൾ ചുറ്റിപ്പിണഞ്ഞു കിടക്കുന്നുണ്ടെന്നവളോർത്തു!  എല്ലാ ചങ്ങലകളും പൊട്ടിച്ചെറിഞ്ഞ് സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കാൻ എന്നെങ്കിലും തനിക്ക് സാധിക്കുമോ! ഇന്ദു നെടുവീർപ്പിട്ടു.

അപ്പോഴും നീലനിലാവിൽ മരങ്ങൾ പെയ്തുകൊണ്ടിരുന്നു. ഭൂമിയിൽ അലിഞ്ഞുചേരാൻ മോഹിച്ച ഇലകൾ മരത്തിൽനിന്ന് സ്വതന്ത്രരായതിന്റെ ആഹ്ലാദത്തിമിർപ്പോടെ!

നീതി.

Post Views: 32
13
Neethi Balagopal

ഞാൻ നീതി ബാലഗോപാൽ . ഭർത്താവ് പ്രമോദ് ബാലഗോപാൽ . ഞാനൊരു വീട്ടമ്മയാണ്. രണ്ടുവർഷം മുൻപ് ആര്യക എന്ന കഥാസമാഹാരം പുറത്തിറങ്ങി.

35 Comments

  1. Lekha Madhavan on September 15, 2023 4:26 AM

    നന്നായി എഴുതി നീതി..

    Reply
    • Neethi Balagopal on September 15, 2023 9:30 PM

      Thanks chechi🥰

      Reply
  2. Joyce Varghese on September 14, 2023 1:59 AM

    സത്യം. ഇന്നും മരീചിക തന്നെ. പതിയെ അവസ്ഥ മാറും അതിനാണല്ലോ സ്ത്രീകൾ പോരാടികൊണ്ടിരിക്കുന്നത്.
    നന്നായി എഴുതി.

    Reply
  3. Divya Sreekumar on September 6, 2023 11:47 PM

    നല്ല കഥ ♥️

    Reply
    • Neethi Balagopal on September 7, 2023 7:44 AM

      Thank you🥰

      Reply
      • Silvy Michael on September 7, 2023 12:56 PM

        സ്ത്രീസ്വാതന്ത്ര്യം ഒരു മരീചിക… സത്യം തന്നെ 👌👌👌👌

        Reply
        • Neethi Balagopal on September 7, 2023 3:59 PM

          അതേ. നന്ദീട്ടോ വായനയ്ക്ക്🥰

          Reply
        • Sreeja on September 11, 2023 7:23 AM

          നല്ല അവതരണം 🥰

          Reply
          • Neethi Balagopal on September 11, 2023 8:51 PM

            Thank you🥰

        • Sangeetha K.P on September 11, 2023 2:57 PM

          Nannaittundu

          Reply
          • Neethi Balagopal on September 11, 2023 8:51 PM

            Thank you so much 🥰

      • NISHA SIDHIQUE on September 9, 2023 6:43 PM

        നല്ല ആഖ്യാനം… ചുറ്റുമുള്ള പലരെയും ഓര്മപ്പെടുത്തി.. ❤️

        Reply
        • Neethi Balagopal on September 9, 2023 7:39 PM

          സ്നേഹം ട്ടോ🥰

          Reply
    • Sushama on September 11, 2023 6:37 PM

      very true

      Reply
      • Neethi Balagopal on September 11, 2023 8:52 PM

        Thank you🥰

        Reply
  4. Sunandha Mahesh on September 6, 2023 9:16 PM

    എനിക്ക് ഒന്നും പറയാനില്ലേ 😄

    Reply
    • Neethi Balagopal on September 6, 2023 10:06 PM

      എന്തെങ്കിലും പറയുന്നേ😄

      Reply
      • Mary Josey Malayil on September 7, 2023 12:58 PM

        നല്ല കഥ. പ്രസംഗവും പ്രവർത്തിയും തമ്മിൽ കൂട്ടികുഴയ്ക്കരുത്. എങ്കിൽ ജീവിച്ചു പോകാം. നടക്കാത്ത സുന്ദരമായ ഒരു സ്വപ്നം മാത്രം 😜

        Reply
        • Neethi Balagopal on September 7, 2023 4:00 PM

          സത്യം😄🙏

          Reply
  5. Sajna on September 6, 2023 5:38 PM

    സ്ത്രീ സ്വാതന്ത്ര്യം പലപ്പോഴും പ്രസംഗങ്ങളിൽ മാത്രം ഒതുങ്ങും. അതൊരു മരീചിക ആയി തന്നെ തുടരും. നന്നായി എഴുതി.❤️

    Reply
    • Neethi Balagopal on September 6, 2023 10:06 PM

      Thank you so much🥰

      Reply
    • Neethi Balagopal on September 6, 2023 10:07 PM

      Thank you so much

      Reply
  6. Pavithra Unni on September 6, 2023 5:33 PM

    നല്ല കഥ. എൻഡിങ് പ്രതീക്ഷ ഉള്ളതാക്കാമായിരുന്നു

    Reply
    • Neethi Balagopal on September 6, 2023 10:08 PM

      ഇന്ദു എന്നെങ്കിലും ചങ്ങലപ്പൂട്ടിൽ നിന്നും രക്ഷപ്പെടുമെന്നു കരുതാം.😊🙏

      Reply
  7. Anitha Ammanath on September 6, 2023 5:22 PM

    മനോഹരമായ കഥ

    Reply
    • Neethi Balagopal on September 6, 2023 10:08 PM

      ഒത്തിരി സന്തോഷം ട്ടോ🥰

      Reply
      • Shyja Radhakrishnan on September 9, 2023 2:55 PM

        വളരെ നന്നായിട്ടുണ്ട്, വായിച്ചു കഴിഞ്ഞപ്പോൾ മനസ്സിൽ ഒരു വിങ്ങൽ ബാക്കി നില്കുന്നു, സ്വാതന്ത്ര്യം സ്വപ്നം കാണുന്ന എത്രയോ പേര് ഇന്നും നമ്മുടെ ഇടയിൽ ഉണ്ടെന്നുള്ളതാണ് സത്യം

        Reply
        • Neethi Balagopal on September 9, 2023 4:24 PM

          അതേ ഷൈജ സത്യമാണ്.

          Reply
  8. Anju ranjima on September 6, 2023 5:20 PM

    ഹൃദ്യം.. സുന്ദരം..നോവ് ഉണർത്തിയ കഥ..ഇന്നും കൂച്ച് വിലങ്ങിൽ ഞെരിഞ്ഞു തീരുന്ന കടമകൾ..സ്വാതന്ത്ര്യം..എന്ത് കൊണ്ടാണ് സാമ്പത്തിക ശക്തീകര ണം ഉണ്ടായിട്ടും ഇന്ദു ഒറ്റപ്പെട്ട് പോയത്..നാട്ടുകാരെ പേടിച്ച് മാത്രം..അല്ലാതെ കുടുംബത്തോടുള്ള ഇഷ്ടം കൊണ്ട് മാത്രമല്ല..സമൂഹം കല്പിച്ച വിധി..തടവറ..

    Reply
    • Nishiba M on September 6, 2023 6:35 PM

      എത്രയേറെ സ്വാതന്ത്ര്യം കൊട്ടിഘോഷിച്ച ആരും സ്ത്രീക്ക് ചുറ്റും കൂച്ചുവിലങ്ങുകൾ തന്നെ. മരീചികപോലെ സ്വപ്നമായകലുനെന ആകാശം..

      Reply
      • Nafs nafs on September 9, 2023 12:21 PM

        നന്നായിട്ടെഴുതി നീതീ , ഹൃദ്യം

        Reply
        • Neethi Balagopal on September 9, 2023 7:40 PM

          Thank you so much🥰

          Reply
          • Nafs nafs on October 16, 2023 1:19 PM

            ഞാനിതിനു കമന്റിട്ടതായിരുന്നു.
            അധ്വാനത്തിന്റെ പ്രതിഫലം ഭർത്താക്കരുടെ ്്കെെയ്ൽവെച്ചേുകൊടുത്ത് അതിൽനിന്നും നാലണ കിട്ടാൻ കൈ നീട്ടിനിൽക്കുന്ന നിരവധി ഉദ്യോഗസ്ഥരായ ഭാര്യമാരുണ്ട് ഇന്നും സമൂഹത്തിൽ .ഒരുപക്ഷേ ഗൃഹഭരണംമാത്രമായി കഴിയുന്ന വീട്ടമ്മമാരേക്കാൾ ഉദ്യോഗസ്ഥരായ വീട്ടമ്മമാരാണ് അസ്വാതന്ത്ര്യത്തിന്റെ കയ്പ് മുഴുവനായും അനുഭവിക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

            അവതരണശൈലി ഗംഭീരമായിരുന്നു.അഭിനന്ദനങ്ങൾ കൂട്ടേ👏👏👏👏🙏🙏🙏

    • Neethi Balagopal on September 6, 2023 10:10 PM

      അതേയതേ ഇന്ദുവിന് ആ ചങ്ങലക്കെട്ടുകൾ പൊട്ടിച്ചെറിയാൻ ധൈര്യമുണ്ടാവട്ടേ.🥰🙏

      Reply
    • Neethi Balagopal on September 7, 2023 7:43 AM

      ഇത്രേം നല്ലൊരു വായനയ്ക്കും കമന്റിനു ഒത്തിരി സ്നേഹവും നന്ദിയും ട്ടോ🥰

      Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.