Author: Neethu Krishnan

ദേ.. ഇതാണ് ഞാൻ

അന്ന് ഒരു അമാവാസി രാത്രിയായിരുന്നു. ഇരുൾ മൂടി, എങ്ങും അന്ധകാരം കട്ടപിടിച്ചു നിന്നൊരു രാത്രി. പതിവില്ലാത്ത നിശബ്ദതയ്ക്ക് ഭംഗം വരുത്തിയിരുന്നത് ഇടയ്ക്കിടെയുള്ള ചീവീടുകളുടെ ശബ്ദം മാത്രമായിരുന്നു. ആ രാത്രി മേമലക്കുന്നിലേയ്ക്കുള്ള ആ കയറ്റം കയറുമ്പോൾ ജോസൂട്ടി ദേവസിയോട് ചോദിച്ചു. “ഇന്നിനി കാടുകേറണോ അച്ചായാ? ഒന്നാമതേ ഇരുട്ട്, ആ കൂടെ കോടയിറങ്ങിയിട്ടുണ്ട്. വഴിപോലും കാണാൻ പറ്റുമെന്നു തോന്നുന്നില്ല.” “നിനക്ക് പേടിയാണെങ്കിൽ നീയിറങ്ങിക്കോടാ ജോസൂട്ടിയെ. ഞാൻ മനസിൽ കണ്ട കാര്യം നടത്തിയിട്ടേ വരുന്നുള്ളു. എത്ര നാളായിട്ട് കാത്തിരിക്കുന്നതാ.” “വേണ്ടിച്ചായാ. ശരിയാവില്ല. എനിക്കെന്തോ പേടിയാവുന്നു. എന്തോ നടക്കാൻ പോകുന്നത് പോലെ ഒരു തോന്നൽ.” “അതേല്ലോ…നടക്കാൻ പോകുകയാണ്. മുകളിലെത്തിക്കഴിഞ്ഞാൽ നീ ഔട്ട്‌ ഹൗസിലോട്ട് പൊക്കോ. ആവശ്യം വരുമ്പോൾ ഞാൻ വിളിച്ചോളാം.” ആ ഫോർ വീൽ ഡ്രൈവ് ടൊയോട്ട ഫോർച്യുൺ പതുക്കെ കയറ്റം കയറി. മേമലക്കുന്നിന്റെ ഉച്ചിയിലെത്തി ഫോർച്യുൺ നിന്നു. “നീയിനി പൊയ്ക്കോ. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചോളാം.” “അച്ചായാ ” “പോടാ ” ഒരു മൂളിപ്പാട്ടോടെ, മനോഹരമായി ചെത്തിയൊരുക്കിയ…

Read More

അറിഞ്ഞോ ഓണം ബമ്പർ ഒന്നാം സമ്മാനം ആ ലതികക്കാണ് എന്ന്‌. എന്നാലും അവളുടെ ഒക്കെ ഒരു ഭാഗ്യം നോക്കണേ. കഴിഞ്ഞാഴ്ച  കൂടെ എന്റെ കയ്യിൽ നിന്ന് അഞ്ഞൂറ് രൂപ കടം വാങ്ങിയവളാ. ഹാ.. അവളായതുകൊണ്ട് കിട്ടിയ പൈസ ഉപ്പും തവിടും ആക്കി കളയാതിരുന്നാൽ മതിയാരുന്നു. എനിക്കെങ്ങാനും ആയിരിക്കണം കിട്ടുന്നത്. ഞാൻ അതുകൊണ്ട് ഒരു ബിസിനസ്‌ സാമ്രാജ്യം തന്നെ ഉണ്ടാക്കിയെനേം. അതെങ്ങനാ, എറിയാനറിയാവുന്നവന് വടി കൊടുക്കില്ലല്ലോ

Read More

“അവൾക്കൊക്കെ അഹങ്കാരം, അല്ലാതെന്ത്… ഇതിനൊക്കെ വളം വച്ചു കൊടുക്കാൻ കുറേപ്പേരും. അല്ലെങ്കിൽ നമ്മുടെ നാട്ടിൽ കേട്ടുകേൾവിയുള്ള കാര്യം വല്ലതുമാണോ ഇത്!!” ദേഷ്യം വന്ന് അലവിക്കയും അദ്ദേഹത്തിന്റെ തോളിൽ കിടന്ന ഉറുമാലും ഒരുപോലെ വിറച്ചു. “എന്താ അലവിക്കാ, എന്താ പ്രശ്നം? ” അലവിക്കയുടെ എരിപൊരി സഞ്ചാരം കണ്ട് ലൈബ്രറിയിൽ പോകുകയായിരുന്ന, ഉസ്താദിന്റെ മകൻ ജമാൽ അടുത്തേക്ക് വന്നു. “എന്റെ ജമാലെ അപ്പൊ നീയൊന്നുമറിഞ്ഞില്ലേ, നമ്മടെ ഖാദറിന്റെ മോളില്ലേ. അവൾ പോലീസ് സ്റ്റേഷനിൽ കേസിനുപോയെന്ന്. അതും നാണം കെട്ട ഒരു കാര്യത്തിന്.. അവൾക്കിപ്പോ ഒരു പെണ്ണിന്റെ കൂടെ പോയി പൊറുക്കണമെന്ന്. അതും ദമ്പതിമാരെ പോലെ. ” “ഓഹ്.. സൈനുവിന്റെ കാര്യമാണോ നിങ്ങളിപ്പോ പറഞ്ഞോണ്ടിരുന്നത്. ഇക്കാ അവർ രണ്ടുപേരും ലെസ്ബിയൻ ആണ്. അവർക്ക് പ്രായപൂർത്തി ആകുകയും ചെയ്തു. അവർ ഒന്നിച്ച് ജീവിക്കട്ടെന്നേ ” “ഭാ.. ബലാലെ… പടച്ചോന് നിരക്കാത്ത കാര്യം പറഞ്ഞാലുണ്ടല്ലോ, ഉസ്താദിന്റെ മോനാന്നൊന്നും നോക്കില്ല അടിച്ചു പല്ല് ഞാൻ താഴെയിടും പറഞ്ഞേക്കാം. ” അലവിക്കയുടെ…

Read More

“ഇവൾ ഇങ്ങനെ തുടങ്ങിയാൽ എന്നാ ചെയ്യുമെന്ന് എനിക്കൊരു എത്തും പിടിയും കിട്ടുന്നില്ല. ആകപ്പാടെ ഒരു മനപ്രയാസമാ അവളുടെ കാര്യം ഓർത്തിട്ട്. പഠിപ്പിക്കാൻ വിട്ടതും ആകെ ഗുലുമാലായെന്നാ ഇപ്പൊ തോന്നുന്നത്.” നിറഞ്ഞു വന്ന കണ്ണുകളെ തോളിൽ കിടന്ന തോർത്തിൻ തുമ്പാൽ തുടച്ചിട്ട് പ്രീതി പറഞ്ഞു. അയൽവക്കംകാരാണ് ലീലയും പ്രീതിയും. എന്താവശ്യത്തിനും അങ്ങോട്ടും ഇങ്ങോട്ടും ഓടി ചെല്ലുന്നവർ, ഒന്ന് വിഷമം പറഞ്ഞാൽ ആശ്വസിപ്പിക്കുവാൻ, മനമിടറുമ്പോൾ സാരമില്ല എന്ന് പറഞ്ഞ് തോളിൽ തട്ടി സമാധാനിപ്പിക്കുവാൻ ഒരു കൂട്ട്. അതാണ്‌ ലീലക്ക് പ്രീതിയും പ്രീതിക്ക് ലീലയും. എന്തും പറയാൻ പറ്റുന്ന നല്ല കൂട്ടുകാർ. “അവൾ ഒന്ന് മുടി വെട്ടിയതിന് ഇത്ര വിഷമിക്കാനെന്തിരിക്കുന്നു പ്രീതീ. മുടിയല്ലേ അത് വളർന്നോളും. ” “ഇത് അങ്ങനെയല്ല ചേച്ചീ. അവൾക്ക് ആകെ മൊത്തം എന്തൊക്കെയോ മാറ്റങ്ങളുണ്ട്. പത്തിരുപതു വയസായ പെങ്കൊച്ചല്ലേ. പെൺകുട്ടികളുടേതായ യാതൊരു സ്വഭാവവും അവൾക്കില്ല. ആണാണെന്നാ വിചാരം. ചെറുപ്പത്തിലേ ആൺകുട്ടികളുടെ രീതിയും സ്വഭാവവുമൊക്കെ കാണിച്ചപ്പോൾ ഞങ്ങൾ അതൊരു തമാശയായിട്ടേ കണ്ടിരുന്നുള്ളു. അവൾക്ക്…

Read More

ഫലഭൂയിഷ്ഠമായ മണ്ണുപോലെയാണത്രേ പ്രണയിക്കുന്നവരുടെ മനസ്സ്. ഒന്നു കിളച്ചൊരുക്കി വിത്തിട്ടാൽ എന്തും നൂറുമേനി വിളയും. പക്ഷേ എന്റെ മനസ്സിൽ അവൻ നട്ടതൊരു ചേനയായിരുന്നു. പറിച്ചെടുത്തുകൊണ്ട് പോയിട്ടും ആ ചൊറിച്ചിലങ്ങു മാറുന്നില്ലെന്നേ! പണ്ടാരക്കാലൻ 😭

Read More

തൂശനില മുറിച്ചുവച്ച്, തുമ്പപ്പൂ ചോറ് വിളമ്പി.. എല്ലാരും വായോ നമുക്ക് സദ്യ കഴിക്കാം എഴുതാനിരിക്കുമ്പോൾ തന്നെ ചെറുതായി വായിലൂടെ വെള്ളം ഊറുന്നുണ്ട്. നല്ലൊരു സദ്യ കഴിച്ചു കഴിഞ്ഞാൽ തണുത്ത കാറ്റും കൊണ്ട് ഒരു ഉറക്കം. ആഹഹ. ഇതിൽ പരം ആനന്ദം എന്തു വേണ്ടൂ… എന്നാലും വീട്ടുകാരും കുടുംബക്കാരും എല്ലാവരും കൂടെ ഇരുന്ന്‌ ഓണസദ്യ ഉണ്ണുന്നതിന്റെ രസം ഒന്ന് വേറെ തന്നെ ആണല്ലേ അതൊരു പ്രത്യേക വികാരമല്ലേ 🥰🥰🥰 സദ്യ വെറുതെ അങ്ങ് ഉണ്ടാൽ പോരല്ലോ. അതിന് ചില ചിട്ടവട്ടങ്ങൾ ഒക്കെയില്ലേ. വിളമ്പുന്നത് മുതൽ കഴിച്ചു കഴിഞ്ഞ് ഇല മടക്കുന്നത് വരെ. ഇരിക്കുന്ന ആളിന്റെ ഇടതുവശത്തേക്ക് വരുന്നതുപോലെയാവണം തൂശനില ഇടേണ്ടത്. പിന്നെ ഓരോ വിഭവങ്ങളും വിളമ്പുന്നതിനും ഉണ്ട് കണക്കുകൾ. ആദ്യം ഇടതുവശത്ത് ഒരു നുള്ള് ഉപ്പ് ഇട്ടു തുടങ്ങാം. പിന്നേ ഉപ്പേരി, ശർക്കര വരട്ടി, അതിന് നേരെ താഴെ ഒരു ചെറുപഴവും അതിന് മുകളിൽ ഒരു പപ്പടവും. ഉയ്യോ… പപ്പടം…

Read More

സ്നേഹചുംബനം “വയസിയായല്ലോടീ പെണ്ണേ…” അവിരാച്ചായൻ ത്രേസ്യാമ്മച്ചിയുടെ ചുളിവ് വീണ കവിൾത്തടങ്ങളിൽ മെല്ലെ തലോടി. “പിന്നേ ചുളിയാതിരിക്കാൻ എനിക്ക് പതിനാറല്ലേ പ്രായം. വയസ് എഴുപതായി മനുഷ്യനെ..” “എന്റെ മനസ്സിൽ നിനക്കിപ്പോളും പതിനാറ് വയസാടീ. എന്റെ മിന്നും കഴുത്തിലിട്ടുണ്ട് കാറിക്കൂവി ഈ വീട്ടിൽ വന്നു കേറിയ അതേ പ്രായം. ശെരിക്കും നീ അന്നെന്നാത്തിനാടീ കരഞ്ഞേ?” “പിന്നേ അന്ന് കൊല്ലാനാണോ വളത്താനാണോ കൊണ്ടുപോകുന്നെ എന്ന് അറിയാൻ മേലാരുന്നല്ലോ. ഏതും പോരാഞ്ഞു വീട്ടീന്ന് ആദ്യമായി മാറി നിക്കുന്നതും.” “എന്റെ കൂടെ കിടക്കാൻ അമ്മച്ചി പറഞ്ഞതിന് എന്നാ ബഹളമാരുന്നു പെണ്ണേ നീ. എന്നിട്ട് എത്ര നാളാ അമ്മച്ചീടെ കൂടെ കിടന്നത്. ഓർക്കുന്നുണ്ടോ നീ ” “ഒന്ന് പോ മനുഷ്യാ ” ചുളിവിന് മീതെ പടർന്ന ശോണിമയെ മറക്കാൻ ത്രേസ്യാമ്മച്ചി ചുമ്മാ ഒരു ശ്രമം നടത്തി. “അവസാനം ഇതൊരു നടക്ക് പോകുകേലാ എന്ന് മനസിലാക്കിയാണ് അമ്മച്ചി ആ തുലാമഴ സമയത്ത് അമ്മച്ചീടെ വീട്ടിൽ പോയത്. ഇടീം മിന്നലും നിനക്ക് പേടിയാരുന്നത്…

Read More