Author: Nija Gopalakrishnan

മുറ്റത്തെ കൊന്നപ്പൂക്കൾ തന്നെ പരിഹസിച്ചു ചിരിക്കുന്നതായി സീതയ്ക്ക്‌ തോന്നി. ഉണ്ണിയേട്ടൻ ഉണ്ടായിരുന്നെങ്കിൽ കെങ്കേമം ആക്കേണ്ട വിഷു ആണിത്. കൊന്നതൈ നട്ടപ്പോൾ മുതൽ അത് കന്നി പൂക്കുന്ന സമയം കാത്തിരുന്ന ആളാണ്. എന്നിട്ടോ, ഏട്ടൻ പോയി കൊല്ലം നാല് തികഞ്ഞപ്പോൾ അത് പൂത്തു. വെട്ടിക്കളയാൻ പലവട്ടം തോന്നിയിട്ടുണ്ട്, എങ്കിലും ഉണ്ണിയേട്ടനെ ഓർക്കുമ്പോൾ പറ്റുന്നില്ല. ഉള്ളത് കൊണ്ട് ഓണം പോലെ കഴിഞ്ഞ നാളുകൾ. അനാഥത്വത്തിന്റെ ദുഃഖം അറിയിച്ചിട്ടില്ല. അച്ഛനെ വാർത്ത് വച്ച പോലെ ഒരു കുഞ്ഞുമോൾ, ദേവകി. അത് പഴയ പേരാണെന്നും, കുഞ്ഞ് വലുതാവുമ്പോൾ ദേവകി എന്നത് ദേവിക എന്നാക്കി മാറ്റും എന്നും പറഞ്ഞു താൻ എത്ര തല്ല് കൂടിയിരിക്കുന്നു. എല്ലാം ഇന്നലെ കഴിഞ്ഞ പോലെ. തങ്ങളുടെ സന്തോഷം കണ്ട് അസൂയ മൂത്ത കണ്ണൻ, തന്നേം മോളെയും അനാഥരാക്കിക്കൊണ്ട് ഏട്ടനെ അങ്ങ് കൊണ്ട് പോയി. അന്ന് കൂട്ട് വെട്ടിയതാ കണ്ണനുമായിട്ട്‌.. വേണ്ട. ഇക്കൊല്ലവും വിഷു ആഘോഷം വേണ്ട.. മോളുടെ കാര്യമാണ് സങ്കടം, കണ്ടും കേട്ടും…

Read More

തെളിഞ്ഞ വെള്ളം പോലെ ആവരുത് നമ്മുടെ മനസ്സ്, വലയുമായി വരുന്നവരെല്ലാം നല്ല ഉദ്ദേശ്യത്തോടെ ആവണമെന്നില്ല!

Read More

ഞാനൊരു കൊച്ചു കുട്ടിയായിരുന്നപ്പോൾ ഇതിലും വികൃതിയായിരുന്നു. തല്ലുകൊള്ളിയായിരുന്നു. വേണ്ടാതീനം ഒരുപാട് കാണിച്ചിട്ടുണ്ട്. ടിവിടെ തൊട്ട് മുന്നിലിരുന്ന് കാണാറുണ്ട്. പാൽ ആരും കാണാതെ കളയാറുണ്ട്. മൂക്കില് വിരൽ ഇടാറുണ്ട്. പഠിക്കാൻ വിളിച്ചാൽ ഉഡായിപ്പും കാണിക്കാറുണ്ട്. എന്നുവച്ച്, ഇതൊന്നും എൻ്റെ കുട്ടി ചെയ്താൽ എനിക്ക് അംഗീകരിക്കാൻ പറ്റില്ല. കാരണം, ഞാനിപ്പോൾ അമ്മയാണ്😆

Read More

വീണ്ടുമൊരു വേനൽക്കാലം. മാമ്പഴവും ചക്കപ്പഴവും ഉത്സവവും അവധിയും ഒക്കെ ഉണ്ടെങ്കിലും, ഞാൻ ഏറ്റവും വെറുക്കുന്ന കാലം. അതിന് കാരണം, സൂര്യൻ്റെ ചുട്ടു പൊള്ളിക്കുന്ന ചൂടോ, ഓരോ അവധി ദിവസത്തിൻ്റെയും നല്ലൊരു ഭാഗം കവർന്നു തിന്നുന്ന ഉത്തരക്കടലാസ് നോട്ടമോ അല്ല. അല്ല, അവയൊന്നും അല്ല. മറ്റ് ചിലതിനോടാണ് വെറുപ്പ് . മനസ്സിൻ്റെ സ്ലേട്ടിൽ നിന്നും മഷിത്തണ്ട് കൊണ്ട് മായ്ക്കാൻ ശ്രമിച്ചിട്ടും പൂർവ്വാധികം ശക്തിയോടെ തെളിഞ്ഞു വരുന്ന ഒരു കൂട്ടം വെറുപ്പിക്കുന്ന ഓർമ്മകൾ. അമ്മയെന്ന നിലയിൽ നീയൊരു സമ്പൂർണ്ണ പരാജയം ആണെന്ന് എന്നെ ഇടയ്ക്കിടക്ക് ഓർമിപ്പിക്കുന്ന ആ ദുഷിച്ച നാളുകൾക്ക് ശേഷം കടന്നു വന്ന രണ്ട് വേനൽക്കാലവും എന്നെ ചുട്ടു പൊള്ളിച്ചുകൊണ്ടേയിരുന്നു. നാളെ മറ്റൊന്നിന് ആരംഭവുമാണ്. ഇനിയുള്ള കാലം മുഴുവൻ അതേ നോവൂറിയ മനസ്സിൻ്റെ തനിയാവർത്തനം ആവുമോ? തടയാൻ തനിക്ക് ആവുമോ? പാക്ക് ചെയ്യാനുള്ളവയുടെ കൂമ്പാരം കണ്ടപ്പോൾ ഒരു നെടുവീർപ്പോടെ വീണ്ടും അത് ചെയ്യാൻ ആരംഭിച്ചു. നാളെയാണ് യാത്ര. ഒരിക്കൽ തങ്ങളുടെ ജീവിതം മാറ്റി…

Read More

“ജോസേട്ടാ, നിങ്ങൾ ഇപ്പോഴും ജെസ്സിമോളോട് കെറുവിലാണോ? ആദ്യായിട്ടാ മോൾ ഒപ്പം ഇല്ലാത്ത ഒരു ഈസ്റ്റർ. പഠിക്കുമ്പോഴും ജോലി കിട്ടിയപ്പോഴും ഒക്കെ അമ്മച്ചിടെ ഈസ്റ്റർ വിഭവങ്ങൾ ഇല്ലാതെ പറ്റൂല്ല എന്ന് പറഞ്ഞു അവൾ ഇങ്ങോട്ട് ഓടി എത്തുമായിരുന്നു.” “അതവൾ ആ നായർ ചെറുക്കന്റെ കൂടെ ഇറങ്ങിപ്പോവുമ്പോ ഓർക്കണമായിരുന്നു ” “മറ്റാരുടെയും കൂടെ അല്ലല്ലോ. നിങ്ങളുടെ ഉറ്റ സുഹൃത്തിന്റെ മോന്റെ കൂടെയല്ലേ? ഒരൊറ്റ കുടുംബം പോലെ കഴിഞ്ഞതല്ലേ നമ്മൾ. ഈസ്റ്ററിനു നമ്മൾ അവിടുത്തെ കോഴി കൊണ്ട് കറി വയ്ക്കുന്നതും അവിടുത്തെ മുട്ടകൾ എടുത്തുകൊണ്ടു വന്ന് ജെസ്സിമോൾ അലങ്കാരപ്പണികൾ ചെയ്യാറുള്ളതും ഓർമ്മയില്ലേ? നമുക്ക് വേണ്ടി മാത്രം അവർ അതൊക്കെ റെഡിയാക്കി വയ്ക്കാറില്ലേ? ജാതിയും മതവും ഒന്നുമല്ല, മനുഷ്യനാണ് വലുതെന്നല്ലേ നിങ്ങൾ പറയാറ് ” അവരുടെ ഇടയിലെ മൗനം ഒരു കോളിംഗ് ബെൽ ഇല്ലാതാക്കി. ഉമ്മറത്ത് ഒരു കൂടയിൽ പൂവൻകോഴിയും കുറെ മുട്ടകളും ആരോ വച്ചിരിക്കുന്നു. അതിൽ കുറെ മുട്ടകൾ കളർ ചെയ്തു അലങ്കരിച്ചിരുന്നു. പ്രത്യാശയുടെ പ്രതീകമെന്നോണം…

Read More

“അമ്മേ, എന്താ ക്രിസ്തുമസിന് അങ്ങനെ ഒരു പേര്?” “ക്രിസ്തുദേവൻ ജനിച്ച ദിവസം ആയതു കൊണ്ട് !” “ഉം, അപ്പോ ഓണത്തിന് എന്താ അങ്ങനെ ഒരു പേര് ?” “ഏഹ്? ഓണത്തിൻ്റെ അന്ന് ആരും ജനിച്ചില്ലല്ലോ ” “ജനിച്ചല്ലോ..” “ആര്?” “ഞാൻ ! ഉണ്ണിക്കുട്ടൻ ജനിച്ചത് തിരുവോണത്തിന് ആണെന്ന് അമ്മൂമ്മ പറഞ്ഞിട്ടുണ്ടല്ലോ .” “ശ്ശൊ, ഓമനക്കുട്ടൻ എന്ന് ഇട്ടാ മതിയായിരുന്നു പേര്…”

Read More