Author: Nimisha Nimisha

ഓണക്കാലം എനിക്കെന്നും തിരക്കുകളുടെ ബഹളങ്ങളുടെ കാലമായിരുന്നു. ശാന്തമായ  എന്റെ വീട് ശബ്ദകോലാഹലങ്ങളിലേക്ക് എടുത്തിടപ്പെടുന്ന ഓണക്കാലം. വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാകാം ഓണം സീസൺ വീട്ടിലേക്കും വ്യാപിച്ചു പോയിരുന്നത്. പണ്ട് വ്യാപാരശാല വളരെ ചെറിയ രീതിയിൽ മാത്രം ആയിരുന്നത് കൊണ്ട് തന്നെ ഓണം പോലുള്ള സീസണിൽ വീട് ഒരു സംഭരണശാലയിലേക്ക് മുഖം മാറാറുണ്ട് . കടയിലെ ചേട്ടന്മാരും ചേച്ചിമാരും വിലയിടലും ടാഗ് ചെയ്യലും ഒക്കെ ആയി വീടകം കീഴ്മേൽ വെയ്ക്കാറുണ്ട്. വീട്ടുകാരായി പരകായപ്രവേശം നടത്താറുണ്ട്. അപ്പോഴൊക്കെ ബഹളങ്ങളോട് താദാത്മ്യം പ്രാപിക്കാനാവാതെ ഞാൻ നിസ്സഹായ ആകാറുമുണ്ട്. പിന്നീട് എപ്പോഴോ ആ ബഹളങ്ങൾ ആസ്വദിച്ചു തുടങ്ങിയ സമയങ്ങളിൽ അവർക്കൊപ്പം ഞാനും ഒരു ജോലിക്കാരി ആയി കൂടി പോന്നിട്ടുണ്ട്. പിന്നീട് അങ്ങോട്ട്‌ അതൊരുത്സവമാക്കുമായിരുന്നു. അങ്ങനൊരു ഓണക്കാലത്താണ് അത് സംഭവിക്കുന്നത്. ഒരു തട്ടിക്കൊണ്ടുപോകൽ നാടകം. ഒരുപക്ഷെ ഓണക്കാലത്തു പണം സമൃദ്ധി ആയി വന്നു കൂടുന്ന സമയമാണെന്ന് അറിയാവുന്ന ആളായത് കൊണ്ടാകാം. ആദ്യം ഒരു ഊമക്കത്ത് വരുന്നു. അന്നേ ദിവസം…

Read More

വെളിച്ചം കാണാതെ പോയിരുന്ന ഒരുപാട് അക്ഷരങ്ങൾ. ഇടകാലത്തു തുറന്നു കിട്ടിയ വാതിലിലൂടെ ഒരിടം കണ്ടെത്തിയ ആശ്വാസമായിരുന്നു ആ അക്ഷരങ്ങൾക്ക്ച. ചിതൽ തിന്ന് തീരേണ്ട ഒരുപാട് അക്ഷരങ്ങൾക്ക് ഒരു പുതു ജീവൻ കിട്ടിയ അവസ്ഥ ആയിരുന്നു.പക്ഷെ പെട്ടെന്നൊരു ദിവസം അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ അറിയാതെ ഒരു നൊമ്പരം. പിന്നെ നൊമ്പരങ്ങളുടെ കൂട്ട് തന്നെയാണല്ലോ പലപ്പോഴും അക്ഷരങ്ങളുടെ ഈറ്റില്ലമാകുന്നത്.വീണ്ടും ഇപ്പോൾ അക്ഷരങ്ങൾക്ക് പുനർജ്ജന്മം നൽകാൻ പ്രതീക്ഷകളുടെ പ്രകാശമായി ഒരിടം.സന്തോഷം ഒരുപാട്. എല്ലാ ആശംസകളും എല്ലാവർക്കും.. ഇവിടുത്തെ ഈ കൂട്ടിനും കൂട്ടുകാർക്കും.സ്നേഹത്തോടെ നിമിഷ

Read More