Author: Nimisha Nimisha

നിനക്കായ്‌ വീണ്ടും ഞാൻ കുറിക്കുന്നു. എന്തോ   ഒരു ശൂന്യത. പെട്ടെന്നൊന്നും ചെയ്യാനില്ലാതായതുപോലെ. വിരൽ തുമ്പിൽ ഉണർന്നിരുന്ന ഒരു കുഞ്ഞു പൂക്കാലം. നിറയെ പൂമ്പാറ്റകളും പൂത്തുമ്പികളും നിറഞ്ഞാടിയ തൊടിയിൽ, പെട്ടെന്ന് വേനൽ വന്നപോലെ.. കരിഞ്ഞുണങ്ങിയ പൂക്കളിൽ വിരൽ തൊട്ടുണർത്താൻ മനസ്സ് ആഗ്രഹിക്കുന്നുണ്ട് എന്ന് അറിയുന്നുണ്ട്  എന്നിട്ടും എന്തിന് അല്ലേ… പക്ഷെ ഒരു നീറ്റലിന്റെ കുഞ്ഞു നൊമ്പരം.. അതിനും ഒരു സുഖം..           എന്നും രാവിലെ വെറുതെ വന്നു നോക്കുന്നു. എന്തിനാണ് എന്ന് അറിയാം.. എന്നിട്ടും ഞാൻ ചുമ്മാ മടങ്ങുന്നു. മറക്കണം എന്ന് എനിക്കും ആഗ്രഹം ഉണ്ട്. എന്നാലും രാവിലെ ഉണർന്നാൽ ഓർക്കുന്നതും ഇത് തന്നെ.നമുക്കിടയിൽ മൗനത്തിന്റെ ഒരു ദിവസം കൂടെ കൊഴിയുന്നു അല്ലേ.മറന്നില്ല എന്നോർമിപ്പിക്കാൻ ഞാൻ ഇവിടൊന്നു കുറിച്ച് വെക്കുയാണ്. ഇന്ന് രാവിലെ മുതൽ എത്ര തവണ ഞാൻ ചുമ്മാ വന്നു നോക്കി പോയി. അവിടെ ഒരു ഹായ് പറയാൻ മടിക്കുന്നത് എന്നിലെ ഈഗോ തന്നെയാകും അല്ലേ?ആകും. ഇയാൾക്കു എന്നും എന്നെ അങ്ങനെയല്ലേ തോന്നിയിട്ടുള്ളു…

Read More

ഓണക്കാലം എനിക്കെന്നും തിരക്കുകളുടെ ബഹളങ്ങളുടെ കാലമായിരുന്നു. ശാന്തമായ  എന്റെ വീട് ശബ്ദകോലാഹലങ്ങളിലേക്ക് എടുത്തിടപ്പെടുന്ന ഓണക്കാലം. വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാകാം ഓണം സീസൺ വീട്ടിലേക്കും വ്യാപിച്ചു പോയിരുന്നത്. പണ്ട് വ്യാപാരശാല വളരെ ചെറിയ രീതിയിൽ മാത്രം ആയിരുന്നത് കൊണ്ട് തന്നെ ഓണം പോലുള്ള സീസണിൽ വീട് ഒരു സംഭരണശാലയിലേക്ക് മുഖം മാറാറുണ്ട് . കടയിലെ ചേട്ടന്മാരും ചേച്ചിമാരും വിലയിടലും ടാഗ് ചെയ്യലും ഒക്കെ ആയി വീടകം കീഴ്മേൽ വെയ്ക്കാറുണ്ട്. വീട്ടുകാരായി പരകായപ്രവേശം നടത്താറുണ്ട്. അപ്പോഴൊക്കെ ബഹളങ്ങളോട് താദാത്മ്യം പ്രാപിക്കാനാവാതെ ഞാൻ നിസ്സഹായ ആകാറുമുണ്ട്. പിന്നീട് എപ്പോഴോ ആ ബഹളങ്ങൾ ആസ്വദിച്ചു തുടങ്ങിയ സമയങ്ങളിൽ അവർക്കൊപ്പം ഞാനും ഒരു ജോലിക്കാരി ആയി കൂടി പോന്നിട്ടുണ്ട്. പിന്നീട് അങ്ങോട്ട്‌ അതൊരുത്സവമാക്കുമായിരുന്നു. അങ്ങനൊരു ഓണക്കാലത്താണ് അത് സംഭവിക്കുന്നത്. ഒരു തട്ടിക്കൊണ്ടുപോകൽ നാടകം. ഒരുപക്ഷെ ഓണക്കാലത്തു പണം സമൃദ്ധി ആയി വന്നു കൂടുന്ന സമയമാണെന്ന് അറിയാവുന്ന ആളായത് കൊണ്ടാകാം. ആദ്യം ഒരു ഊമക്കത്ത് വരുന്നു. അന്നേ ദിവസം…

Read More

വെളിച്ചം കാണാതെ പോയിരുന്ന ഒരുപാട് അക്ഷരങ്ങൾ. ഇടകാലത്തു തുറന്നു കിട്ടിയ വാതിലിലൂടെ ഒരിടം കണ്ടെത്തിയ ആശ്വാസമായിരുന്നു ആ അക്ഷരങ്ങൾക്ക്ച. ചിതൽ തിന്ന് തീരേണ്ട ഒരുപാട് അക്ഷരങ്ങൾക്ക് ഒരു പുതു ജീവൻ കിട്ടിയ അവസ്ഥ ആയിരുന്നു.പക്ഷെ പെട്ടെന്നൊരു ദിവസം അവിടെ നിന്നും പടിയിറങ്ങേണ്ടി വന്നപ്പോൾ അറിയാതെ ഒരു നൊമ്പരം. പിന്നെ നൊമ്പരങ്ങളുടെ കൂട്ട് തന്നെയാണല്ലോ പലപ്പോഴും അക്ഷരങ്ങളുടെ ഈറ്റില്ലമാകുന്നത്.വീണ്ടും ഇപ്പോൾ അക്ഷരങ്ങൾക്ക് പുനർജ്ജന്മം നൽകാൻ പ്രതീക്ഷകളുടെ പ്രകാശമായി ഒരിടം.സന്തോഷം ഒരുപാട്. എല്ലാ ആശംസകളും എല്ലാവർക്കും.. ഇവിടുത്തെ ഈ കൂട്ടിനും കൂട്ടുകാർക്കും.സ്നേഹത്തോടെ നിമിഷ

Read More