Close Menu
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • അനുഭവം
    • ഓർമ്മകൾ
    • സാമൂഹ്യപ്രശ്നങ്ങൾ
    • സമത്വം
    • ജോലി
    • അറിവുകൾ
    • പ്രചോദനം
    • സൗഹൃദം
    • ജീവിതം
    • കവിത
    • കഥ
    • തുടർക്കഥ / സീരീസ്
    • പ്രണയം
    • ത്രില്ലർ
    • നര്‍മം
    • സ്ത്രീ
    • വിവാഹം
    • ബന്ധങ്ങൾ
    • ലൈംഗീകത
    • LGBTQ
    • ഗർഭം
    • പ്രസവം
    • പാരന്റിങ്
    • കുട്ടികൾ
    • സ്‌കൂൾ / കോളേജ്
    • വീട്
    • ആരോഗ്യം
    • മാനസികാരോഗ്യം
    • ഗൃഹവൈദ്യം
    • ഭിന്നശേഷി
    • യാത്ര
    • ചരിത്രം / പൗരാണികശാസ്ത്രം
    • പുസ്‌തകം
    • സിനിമ
    • സംഗീതം
    • പാചകം
    • ഫാഷൻ
    • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
  • My Bookmarks
  • Login / Register
  • My Account
Facebook Instagram YouTube
Trending
  • കിട്ടാതെ പോയ മാതൃസ്നേഹം വീണ്ടും ലഭിച്ചപ്പോൾ
  • അമ്മയെന്ന അത്ഭുതം
  • മാതൃത്വം എന്നിലൂടെ
  • Mother’s day
  • അമ്മ
  • ശബ്ദം
  • ഉത്രാടപ്പൂനിലാവ്
  • അമ്മ(എന്റെ അമ്മയുടെ സ്വന്തം ജീവിതത്തിൽ നിന്നും )
  • Login
  • FAQ/ How to blog
  • Contact US
  • My Account
Facebook Instagram YouTube
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Sunday, May 10
  • Home
  • Curated Blogs
  • Recent Blogs
  • Tiny Affairs
  • Young World
  • Categories
    • Categories
      • അനുഭവം
      • ഓർമ്മകൾ
      • ജീവിതം
      • സാമൂഹ്യപ്രശ്നങ്ങൾ
      • സമത്വം
      • ജോലി
      • സൗഹൃദം
      • അറിവുകൾ
    • Categories
      • കവിത
      • കഥ
      • തുടർക്കഥ / സീരീസ്
      • പ്രണയം
      • ത്രില്ലർ
      • നര്‍മം
      • പ്രചോദനം
      • ബന്ധങ്ങൾ
    • Categories
      • സ്ത്രീ
      • വിവാഹം
      • ഗർഭം
      • പ്രസവം
      • പാരന്റിങ്
      • കുട്ടികൾ
      • സ്‌കൂൾ / കോളേജ്
    • Categories
      • വീട്
      • ആരോഗ്യം
      • ഗൃഹവൈദ്യം
      • മാനസികാരോഗ്യം
      • ലൈംഗീകത
      • LGBTQ
      • ഭിന്നശേഷി
    • Categories
      • യാത്ര
      • ചരിത്രം / പൗരാണികശാസ്ത്രം
      • സിനിമ
      • പുസ്‌തകം
      • സംഗീതം
      • പാചകം
      • ഫാഷൻ
      • സൗന്ദര്യസംരക്ഷണം
  • Bookshelf
  • Our Authors
  • Contests
കൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.comകൂട്ടക്ഷരങ്ങൾ | കഥയും ജീവിതവും | koottaksharangal.com
Submit Blog
Home » Recent Blogs » അങ്ങനെ ഒരു ഓണക്കാലത്ത്…
Contests അനുഭവം ജീവിതം

അങ്ങനെ ഒരു ഓണക്കാലത്ത്…

By Nimisha NimishaAugust 22, 2023Updated:August 22, 20231 Comment3 Mins Read79 Views
Bookmark Now
Please login to bookmark Close

No account yet? Register

ഓണക്കാലം എനിക്കെന്നും തിരക്കുകളുടെ ബഹളങ്ങളുടെ കാലമായിരുന്നു. ശാന്തമായ  എന്റെ വീട് ശബ്ദകോലാഹലങ്ങളിലേക്ക് എടുത്തിടപ്പെടുന്ന ഓണക്കാലം. വസ്ത്രവ്യാപരവുമായി ബന്ധപ്പെട്ടു കിടക്കുന്നതു കൊണ്ടാകാം ഓണം സീസൺ വീട്ടിലേക്കും വ്യാപിച്ചു പോയിരുന്നത്. പണ്ട് വ്യാപാരശാല വളരെ ചെറിയ രീതിയിൽ മാത്രം ആയിരുന്നത് കൊണ്ട് തന്നെ ഓണം പോലുള്ള സീസണിൽ വീട് ഒരു സംഭരണശാലയിലേക്ക് മുഖം മാറാറുണ്ട് . കടയിലെ ചേട്ടന്മാരും ചേച്ചിമാരും വിലയിടലും ടാഗ് ചെയ്യലും ഒക്കെ ആയി വീടകം കീഴ്മേൽ വെയ്ക്കാറുണ്ട്. വീട്ടുകാരായി പരകായപ്രവേശം നടത്താറുണ്ട്. അപ്പോഴൊക്കെ ബഹളങ്ങളോട് താദാത്മ്യം പ്രാപിക്കാനാവാതെ ഞാൻ നിസ്സഹായ ആകാറുമുണ്ട്. പിന്നീട് എപ്പോഴോ ആ ബഹളങ്ങൾ ആസ്വദിച്ചു തുടങ്ങിയ സമയങ്ങളിൽ അവർക്കൊപ്പം ഞാനും ഒരു ജോലിക്കാരി ആയി കൂടി പോന്നിട്ടുണ്ട്. പിന്നീട് അങ്ങോട്ട്‌ അതൊരുത്സവമാക്കുമായിരുന്നു.

അങ്ങനൊരു ഓണക്കാലത്താണ് അത് സംഭവിക്കുന്നത്. ഒരു തട്ടിക്കൊണ്ടുപോകൽ നാടകം. ഒരുപക്ഷെ ഓണക്കാലത്തു പണം സമൃദ്ധി ആയി വന്നു കൂടുന്ന സമയമാണെന്ന് അറിയാവുന്ന ആളായത് കൊണ്ടാകാം. ആദ്യം ഒരു ഊമക്കത്ത് വരുന്നു. അന്നേ ദിവസം 12 മണിക്ക് മുൻപ് 10000 രൂപ ഗേറ്റിൽ സ്വിച്ച് ബോർഡിനുള്ളിൽ വെച്ചില്ലെങ്കിൽ ഞങ്ങളെ അതായത് മക്കളെ തട്ടിക്കൊണ്ടു പോകുമെന്ന്‌. വർഷങ്ങൾക്കു മുൻപ് 10000 എന്നതിന് ഇന്നത്തെ ലക്ഷങ്ങളുടെ വിലയുണ്ട് കേട്ടോ. ഞങ്ങളുടെ വീട് ഒരു ഒന്നര ഏക്കറിനു നടുവിലാണ്. അതേപോലെ തന്നെ അടുത്തെല്ലാം ആൾതാമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്ന പറമ്പുകൾ ആയിരുന്നു. രാത്രി ആയാൽ വളരെ വിരളമായി മാത്രം ആൾ സഞ്ചാരമുള്ള വഴിവിളക്കുകളില്ലാത്ത ഇത്തിരി വിജനമായ ഒരിടം. പഴയ കരുവാന്മാർ മാത്രം അവിടെ ഇവിടെ ആയി കുടിൽ പോലുള്ള വീടുകളിൽ മണ്ണെണ്ണ വിളക്ക് വെച്ച ഓലപുരയിൽ ഉണ്ടെന്നല്ലാതെ ആകെ വിജനമായ ഒരിടം. ഇന്ന് ഇത് ഇവിടുത്തെ ഏറ്റവും നല്ല റെസിഡൻഷ്യൽ കോളനി ആണെന്നത് ഗ്രാമങ്ങൾ നഷ്ടപ്പെടുന്ന എല്ലായിടത്തേയും തുടർകഥകളിലൊന്ന്‌. ആ കത്ത് കിട്ടിയപ്പോൾ തന്നെ അതിന്റെ രചയിതാവിനെ ഊഹിക്കാൻ മാത്രം പേരെടുത്ത ഒരു കള്ളൻ അടുത്ത പ്രദേശത്തുണ്ടായിരുന്നത് കൊണ്ട് അത് ആരാണെന്നതിൽ പപ്പക്ക് ഒരു സംശയവും ഇല്ലായിരുന്നു. ഓണം പ്രമാണിച്ചു ബാങ്ക് അവധിയുള്ള ദിവസങ്ങളിലാണ് പലപ്പോഴും ഈ കലാപരിപാടി ആവർത്തിക്കപ്പെടാറുള്ളത് എന്ന് തികച്ചും പ്രതീക്ഷിക്കുന്നത് തന്നെയാണ്.

അന്ന് വൈകീട്ട് പപ്പാ കടയിലെ കുറെ ചേട്ടന്മാരെ വീട്ടിൽ വിളിച്ചു നിർത്തി. തെങ്ങിന്റെ മറവുകളിൽ അവർ ഒളിഞ്ഞു നിന്നു. പോലീസിനെ അറിയിക്കാൻ ശ്രമിക്കേണ്ട എന്ന് മുന്നേ പറഞ്ഞിരുന്നു. പപ്പക്ക് അല്ലെങ്കിലും അക്കാര്യത്തിൽ സംശയമേ ഇല്ലായിരുന്നു. രാവിലെ ഒരു പോലീസിന്റെ തല കണ്ടാൽ പിന്നെ അവൻ ഈ വഴി വരില്ല എന്ന് ഉറപ്പായിരുന്നു. അവൻ രാവിലെ മുതൽ ഇവിടം നിരീക്ഷിക്കുന്നുണ്ടാകും എന്നും. കാരണം അവന്റെ വീട് ഞങ്ങടെ അവിടെ നിന്നും കുറച്ചു മാറി തന്നെ ആയിരുന്നു. ആവശ്യങ്ങൾക്കെല്ലാം വീടിന് മുന്നിലൂടെ തന്നെ പോകണമായിരുന്നു. രാവിലെയും അവനെ പപ്പാ കണ്ടിരുന്നു വീടിന് മുന്നിലൂടെ പോകുന്നത്, ഉച്ചക്കും. അങ്ങനൊരു കത്ത് വന്നിട്ടില്ലായിരുന്നു എങ്കിൽ സംശയിക്കത്തക്കതായി ഒന്നുമില്ല എങ്കിലും പപ്പാ ശ്രദ്ധിച്ചിരുന്നു. സംശയമൊന്നും തോന്നാത്തത് കൊണ്ട് തന്നെ അവൻ പണം തേടി രാത്രിയിൽ മതിൽ ചാടി വന്നു. തെങ്ങിന് പിറകിൽ നിന്നെല്ലാം ചാടി വീണ ചേട്ടന്മാർ അവനെ കയ്യോടെ പൊക്കി. പോലീസിൽ ഏൽപ്പിക്കണം എന്ന് എല്ലാവരും ആവശ്യപ്പെട്ടപ്പോഴും പപ്പാ സമ്മതിച്ചില്ല. കാരണം വളരെ ദയനീയമായ രൂപത്തിൽ അവന്റെ അമ്മയെ ഞങ്ങൾക്കെല്ലാം അറിയാം. പപ്പാ അവനെ അപ്പോൾ പറഞ്ഞ് വിട്ടു. ആവർത്തിക്കരുതെന്നുള്ള നിർദ്ദേശവും. പിറ്റേന്ന് അവനെ ആളെ വിട്ട് വിളിപ്പിച്ചു കുറച്ചു പണം ഏൽപ്പിച്ചു. ഒപ്പം അദ്ധ്വാനിച്ചു ജീവിക്കാൻ ശ്രമിക്കണമെന്ന ഉപദേശവും. പിന്നീടും അവൻ കള്ളനായി തന്നെ ജീവിച്ചു കുറേകാലം എങ്കിലും പപ്പയെ അവൻ മറന്നില്ല. ഒരിക്കൽ ആ ഇടവഴിയിൽ എനിക്ക് പിറകെ വന്ന ഒരു നാടോടി ചെറുക്കനെ കണ്ടിട്ടാവണം അയാൾ എനിക്ക് വീടുവരെ ഒരു നിശ്ചിത അകലത്തിൽ കൂട്ട് വന്നത്. പലപ്പോഴും ആ വിജനതയിൽ അയാൾ ഞങ്ങൾ കുട്ടികളുടെ രക്ഷകനായത്.

പിന്നീടെപ്പോഴോ അയാൾ ഈ നാട് വിട്ട് പോയെന്നും ദൈവവേലയിൽ സജീവമായെന്നും അറിഞ്ഞു. പക്ഷെ പിന്നീട് കേട്ടത് ഏതോ പീഡനകേസിൽ പെട്ടെന്നും നിരപരാധിയെന്നു തെളിഞ്ഞപ്പോഴും ഒളിഞ്ഞും മറഞ്ഞുമുള്ള ഒറ്റപ്പെടുത്തലിൽ അയാളുടെ മാനസിക നില നഷ്ടമായെന്നും ഒടുവിൽ ഒരു മുഴം കയറിൽ ജീവനൊടുക്കി എന്നും. എന്തോ അയാൾ അത് ചെയ്തു കാണില്ല എന്ന് തന്നെ ഞാനും വിശ്വസിക്കുന്നു. പ്രാരാബ്ധം കൊണ്ട് കള്ളനായി പോയതാകും എന്ന പപ്പാടെ ന്യായീകരണത്തോട് ചേർത്ത് നിർത്തി ചിന്തിക്കുമ്പോൾ ശരിയാണ്.
അയാൾ കള്ളനാണെങ്കിലും ഞങ്ങൾ കുറെ കുട്ടികളുടെ കാവലാളായിട്ടുണ്ട്. അങ്ങനെ സംരക്ഷിക്കാൻ മനസ്സ് ഉള്ള ഒരുവന് രണ്ടു പെണ്മക്കളുടെ അച്ഛനായ ഒരുവന് അങ്ങനൊരു തെറ്റ് പറ്റാനിടയില്ല. തെറ്റിദ്ധരിക്കപ്പെട്ടതിന്റെ വേദനയാകാം അയാളെ ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്. പക്ഷെ അതും ഒരു ഓണനാളിൽ ആയതു യാദൃശ്ചികം ആകാം.

ഓണക്കാലത്തെ ഓർമകളിൽ എന്നും ഒരിക്കലെങ്കിലും ഞാൻ ഇന്നും ആവർത്തിച്ചു പറയുന്ന ഓരോണം ഇത് തന്നെയാകും. മക്കൾക്ക് അത് കേൾക്കാൻ ഇന്നും മടുപ്പില്ല എന്നത് മറ്റൊരു തമാശ. പക്ഷെ സത്യത്തിൽ ഇന്നലെ വീടിന് പുറത്തു കാൽ പെരുമാറ്റം കേട്ടപ്പോൾ ഞങ്ങളൊക്കെ ഓർത്തതും അതേ കഥ. ഇന്ന് പക്ഷെ വീടിന് ചുറ്റും ഉണർന്നിരിക്കുന്ന ക്യാമറകണ്ണുകൾ ഒരല്പം ധൈര്യം തരുന്നുണ്ട്. ഒപ്പം വിരൽ തുമ്പിൽ ഉണർത്താൻ കഴിയുമെന്നുറപ്പുള്ള ഒരു കൂട്ടം കോളനി നിവാസികളും.

Post Views: 30
2
Nimisha Nimisha

1 Comment

  1. Sunandha Mahesh on September 1, 2023 8:23 AM

    കള്ളനെന്ന പേര് ഒരിക്കൽ പതിഞ്ഞാൽ പിന്നെയത്തിന് മാറ്റാമില്ല.
    മാറേണ്ടത് നമ്മളാണ്.

    Reply
Leave A Reply Cancel Reply

category

  • സിനിമ
  • പുസ്‌തകം
  • പാചകം
  • LGBTQ
  • അറിവുകൾ
  • യാത്ര

Category

  • ജീവിതം
  • ഗർഭം
  • പ്രസവം
  • അനുഭവം
  • ഓർമ്മകൾ
  • പ്രചോദനം

Quick access

  • Home
  • About Us
  • Curated Blogs
  • Contact
Facebook Instagram YouTube
© 2026 koottaksharangal.com | Powered By arbaneo
A project by Jaythra Creative LLP
  • Privacy Policy
  • Terms
  • ReelStars
  • FAQ

Type above and press Enter to search. Press Esc to cancel.

Ad Blocker Enabled!
Ad Blocker Enabled!
Our website is made possible by displaying online advertisements to our visitors. Please support us by disabling your Ad Blocker.