Author: Nisha Rose

A blogger vlogger.. N a home maker

കേരളത്തെക്കുറിച്ച് കുറച്ച് വായിച്ചപ്പോൾ മുൻപ് കേട്ടിട്ടുണ്ടെങ്കിലും നമ്മൾ സ്ഥിരമായി ഉപയോഗിക്കുന്ന ചില വാക്കുകൾ വിദേശ രാജ്യങ്ങളിൽ നിന്നും കടമെടുത്തവയാണ് എന്നത് വീണ്ടും കൗതുകമായി തോന്നി. നമ്മൾ നിത്യജീവിതത്തിൽ ഉപയോഗിക്കുന്ന ഒരുപാട് വാക്കുകൾ പോർട്ടുഗീസ് ഭാഷയിൽ നിന്നും വന്നവയാണ്. 1498 ൽ വാസ്കോഡിഗാമ കാപ്പാട് കപ്പൽ ഇറങ്ങിയ ശേഷം പല പല വിദേശശക്തികളും നമ്മുടെ നാട് ഭരിച്ചു. പോർട്ടുഗീസുകാരെ കൂടാതെ ഡച്ചും ഇംഗ്ലീഷുകാരും ഫ്രഞ്ച്കാരും എല്ലാം നമ്മുടെ ഭാഷയിലും ക്രൈസ്തവ ആരാധന രീതികളിലും ഭക്ഷണരീതിയിൽ പോലും മാറ്റങ്ങൾ വരുത്തുന്നതിൽ പങ്ക് വഹിച്ചിട്ടുണ്ട്. വാസ്കോഡിഗാമക്ക് ശേഷം ഉള്ള 500 കൊല്ലങ്ങൾ കൊളോണിയൽ കാലഘട്ടം എന്നാണ് അറിയപ്പെടുന്നത്. കോട്ടകളും ദേവാലയങ്ങളും വ്യാപാര സമുച്ച യങ്ങളും പണിയുന്നതിനോടൊപ്പം ഒരു സൈനികശക്തി ആയി അവർ മാറി. വാസ്തുവിദ്യയിലും ഭാഷയിലും നല്ല അവർ സ്വാധീനം ചെലുത്തി. കച്ചവട ബന്ധങ്ങൾ ഉണ്ടായിരുന്ന മുഗൾ പൗരസ്ത്യ രാജ്യങ്ങളും പല വാക്കുകളും മലയാളത്തിൽ കൂട്ടി ചേർത്തിട്ടുണ്ട്. കക്കൂസും വരാന്തയും ജനാലയും മേശയും എല്ലാം പോർട്ടുഗീസ്…

Read More

പ്രിയപ്പെട്ട സുബിക്ക്, സുബിക്ക് അവിടെ സുഖം എന്ന് കരുതുന്നു. ഒരുപാട് പേരെ ഒരുപാട് കാലം ചിരിപ്പിച്ച നിങ്ങൾ സ്വർഗത്തിലും അങ്ങനെ തന്നെ ആയിരിക്കും എന്ന് വിശ്വസിക്കുന്നു. സ്വന്തം കുടുംബത്തിന് വേണ്ടി ഇത്രയും ത്യാഗങ്ങൾ ചെയ്യുന്ന പെൺകുട്ടികൾ കുറവാണ്. മാത്രമല്ല മിക്ക വീടുകളിലും ആൺകുട്ടികൾക്ക് തന്നെയാണ് ഇപ്പോഴും സ്ഥാനം കൂടുതൽ. പെണ്മക്കൾ ചെയ്യുന്നത് അമ്മയോ അച്ഛനോ അങ്ങനെ ഓർക്കാറില്ല കാണാറില്ല. പക്ഷേ ഇപ്പോഴും നിങ്ങളുടെ അമ്മയ്ക്കും സഹോദരനും എല്ലാം നിങ്ങളെ കുറിച്ച് നല്ലത് മാത്രമേ പറയാനുള്ളു. അടുത്തിടെ ഒരു അഭിമുഖം കണ്ടപ്പോഴാണ് ആശുപത്രിയിൽ വേണ്ടത്ര ചികിത്സ ലഭിച്ചില്ല എന്ന് കേട്ടത്. കുടുംബത്തിന് വേണ്ടി ജീവിക്കുന്ന സ്ത്രീകൾ എപ്പോഴും മാറ്റി വെക്കുന്നത് സ്വന്തം ആരോഗ്യം ആണ്. അത് പിന്നീട് ആകാം എന്ന് കരുതി മറ്റുള്ളവരെ സന്തോഷിപ്പിക്കാൻ കയ്യിലുള്ള പൈസയും ആരോഗ്യവും എല്ലാം അർപ്പിക്കുന്നു. മിക്ക വീട്ടമ്മമാരും അങ്ങനെ തന്നെ. കുറച്ചുകൂടി സ്വന്തം ശരീരം ശ്രദ്ധിച്ചിരുന്നു എങ്കിൽ കുറെ കാലം കൂടെ എല്ലാവരെയും ചിരിപ്പിച്ചു ജീവിക്കാമായിരുന്നു.…

Read More

ബ്രിട്ടാനിയ രാജാവ്.. രാജൻ പിള്ള കൊല്ലം ജില്ലയിൽ ജനാർദനൻ എന്ന കശുവണ്ടി കയറ്റുമതിക്കാരന്റെ മകനായി ജനിച്ച മോഹൻ ദാസ് രാജൻ പിള്ള.. ചെറുപ്പം തൊട്ടേ പഠനത്തിലും പ്രസംഗം എഴുത്ത് തുടങ്ങിവയിൽ എല്ലാം മിടുക്കൻ. കൊല്ലം ടി കെ എം എഞ്ചിനീയറിംഗ് കോളജിൽ നിന്നും മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദം നേടി. വിദേശത്ത് പോയി ജോലി ചെയ്യണം എന്ന അദ്ദേഹത്തിന്റെ അച്ഛന്റെ ആഗ്രഹപ്രകാരം 1973ൽ അദ്ദേഹം സിംഗപ്പൂരിലേക്ക് പോയി. ജുറാങ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ സ്വന്തമായി “ട്വന്റിയത്ത് സെഞ്ച്വറി ഫുഡ്‌ “എന്നൊരു സ്ഥാപനം ആരംഭിച്ചു. സ്വന്തം പണവും ഒപ്പം ബാങ്ക് ലോണും. ബിസിനസ് വളർന്നപ്പോൾ കൂടുതൽ പൈസ ആവശ്യമായി. അങ്ങനെ സിംഗപൂർ നിന്ന് തന്നെ പങ്കാളികളെ കൂട്ടി. ബിസിനസ്‌ സാമ്രാജ്യം വളർന്നു. ജപ്പാൻ തൊട്ട് മിഡിൽ ഈസ്റ്റ്‌ വരെ. 1978ൽ അമേരിക്കയിലെ സ്റ്റാൻഡേർഡ് ബ്രാൻഡ് എന്ന പബ്ലിക് കമ്പനി ഇദ്ദേഹത്തിന്റെ ഏറെ ഓഹരികൾ വാങ്ങി എങ്കിലും ഇദ്ദേഹം തന്നെ ആയിരുന്നു വർക്കിംഗ്‌ ചെയർമാൻ. പിന്നീടുള്ള കുതിച്ചു…

Read More

മുളകൊണ്ടും മരക്കൊമ്പുകൾ കൊണ്ടും നക്ഷത്രങ്ങൾ ഉണ്ടാക്കിയിരുന്നു ഒരു കാലത്ത് പിന്നീട് കടലാസ്സിലേക്ക് പിന്നീട് പ്ലാസ്റ്റിക് ഷീറ്റുകൾ ഇന്ന് എല്ലായിടത്തും മടുപ്പിക്കുന്ന എൽ ഇ ഡി നക്ഷത്രങ്ങൾ

Read More

സഹ്യനിരകൾ കടന്നെടുത്തുന്ന ഒരു പ്രത്യേക തരം കാറ്റുണ്ട് പാലക്കാട്‌ തൊട്ട് തൃശ്ശൂർ വരെ വൃശ്ചികമാസത്തിന്റെ വരവറിയിച്ചുകൊണ്ട് ഡിസംബറിലെ മഞ്ഞിൽ നക്ഷത്രങ്ങൾ തൂങ്ങിയാടാൻ തുടങ്ങും കാറ്റ് കീറി കളയുന്ന കടലാസ് നക്ഷത്രങ്ങൾ ഇന്നില്ല സ്കൂൾ അടച്ചാൽ കരോളും പാട്ടുമായി എത്തുന്ന കുട്ടി കരോൾ സംഘങ്ങൾ നാടിന് മുഴുവൻ. കേക്കിന്റെ മണം തറവാട്ടിൽ മുറിക്കുന്ന ഐസ് കേക്കിലെ. പൂക്കൾ സൂക്ഷിച്ചു വെക്കും സോഷ്യൽ സർവീസ് ദിവസത്തിൽ സ്കൂളിലെ സംഭാവനക്കായി ഇന്ന് എന്തെല്ലാം തരം കേക്കുകൾ എന്നും എങ്ങും കേക്കുകൾ കേക്കിനായി. കാത്തിരുന്ന ക്രിസ്തുമസ് കാലം ഓർമ മാത്രം

Read More

ഒട്ടും പ്രതീക്ഷിക്കാത്ത ഒരു മരണം ആയിരുന്നു ഡാഡിയുടേത്. പല സ്ഥലങ്ങളും സന്ദർശിക്കാൻ ഡാഡി ആഗ്രഹിച്ചു. പെണ്മക്കൾ, അവരുടെ വിവാഹം… അങ്ങനെ ഓരോന്നായി, അത് നടന്നില്ല. എന്നാൽ റിട്ടയർ ചെയ്തിട്ട് ആകാം എന്ന് ആഗ്രഹിച്ചു. ഡാഡിയും മമ്മിയും താഹസിൽദാർമാർ ആയിരുന്നു. ഒരു സഹോദരൻ ഏറെ കാലമായി ദുബായിൽ ആയിരുന്നു. ഡാഡിയുടെ സഹോദരി വർഷങ്ങളായി അവിടെ ആയിരുന്നു അവരോടൊക്കെ ആഗ്രഹം പറഞ്ഞു. പക്ഷേ എന്തോ നടന്നില്ല. എന്റെ ഭർത്താവ് മാലിദ്വീപ് പോകാറുണ്ട്. എന്നാൽ അങ്ങോട്ട് പോകാം എന്നൊരിക്കൽ പറഞ്ഞു. ബിസിനസ്‌ ആവശ്യങ്ങൾക്കായിട്ടാണ് പോയിരുന്നത്. അടുത്ത തവണ ആകട്ടെ എന്നൊരിക്കൽ പറഞ്ഞു. പക്ഷെ ഡാഡി അതിനൊന്നും കാത്ത് നിൽക്കാതെ പെട്ടെന്ന് ഒരു ദിവസം ഒരു എ ടി എം ൽ കുഴഞ്ഞു വീണ് മരിച്ചു. വിദേശത്ത് എവിടെയും കൊണ്ട് പോകാൻ കഴിഞ്ഞില്ല എന്ന ആ വേദന ഇന്നും തീരാവേദനയായി എന്നിലുണ്ട്. സഹോദരങ്ങൾക്കും. അങ്ങനെ മമ്മി ഒറ്റക്ക് ആയതോടെ എല്ലാ വർഷവും അനിയനും അനിയത്തിയുടെ ഭർത്താവും ഒക്കെ…

Read More

മനസ്സിൽ ജ്വലിക്കുന്ന അഗ്നിയെ അണയ്ക്കാൻ ഏത് വെള്ളത്തിന്‌ കഴിയും

Read More

ഓഹ് എന്ത് ഭംഗിയാണ് കാണാൻ… 😃 ള്ളത് പോലെ പറയുക. ആ സ്വഭാവം മാറ്റാൻ ഇനി ഈ പ്രായത്തിൽ എനിക്ക് സാധിക്കും എന്ന് തോന്നുന്നില്ല. എനിക്ക് കിട്ടുന്ന ഉപദേശങ്ങളിൽ ഏറ്റവും കൂടുതൽ ഇതിനെ പറ്റിയാണ് താനും. പ്രത്യേകിച്ചും മമ്മിയും അനിയത്തിയും. സ്വാഭാവികമായി എന്റെ ഉള്ളിൽ വരുന്ന കാര്യങ്ങൾ പറയുക എന്നല്ലാതെ ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞ് ആളുകളെ സുഖിപ്പിക്കുന്ന പണി എന്തോ എന്റെ രക്തത്തിൽ ഇല്ല. ആരെങ്കിലും സമ്മാനങ്ങൾ തന്നാൽ തന്നെ എനിക്ക് ഇഷ്ടപ്പെട്ടില്ല എങ്കിൽ അവരുടെ അനുവാദത്തോടെ ഞാൻ മാറ്റി എടുത്തോട്ടെ എന്ന് കൂടുതൽ അടുപ്പം ഉള്ളവരോട് ഞാൻ ചോദിക്കാറുണ്ട്. അല്ലാതെ പേരിന് വാങ്ങി വെച്ചിട്ട് ഉപയോഗിക്കാതെ അലമാരയിൽ ഇരുന്നിട്ട് എന്ത് കാര്യം 🙄. ചിലർക്ക് അത് വിഷമം ആകാറുണ്ട് എന്ന് മറ്റുള്ളവർ പറയാറുണ്ട്. മാറ്റണം ഈ സ്വഭാവം. 😔 എനിക്ക് പലപ്പോഴും അരോചകം ആയി തോന്നിയിട്ടുള്ളത് പലരുടെയും മണിയടി സ്വഭാവങ്ങൾ ആണ്. മേക്കപ്പ് ഒന്നും ഇല്ലാതെ കാണാൻ തരക്കേടില്ലാത്ത പലരും…

Read More