Author: Nisha Suresh kurup

ചെറിയ കാര്യങ്ങളിൽ പോലും സന്തോഷം കണ്ടെത്താൻ ശ്രമിയ്ക്കുന്നു😍😍

തൊടിയിലെ മാവിൻ ചോട്ടിൽ രാധിക ശുദ്ധവായു ആവോളം ആസ്വദിച്ചു ചെറുതായി നെടുവീർപ്പിട്ടു. എത്രയോ വർഷങ്ങളായി സ്വന്തം നാടും വീടും പോലും തനിക്ക് അന്യമായിരിക്കുന്നു. വിരുന്നുകാരിയെ പോലെ വന്നു പോയ്ക്കൊണ്ടിരുന്നപ്പോൾ നഷ്ടപ്പെടുന്നത് തന്റെ സ്വപ്നങ്ങൾ ആയിരുന്നില്ലേ? കോളേജ് കാലത്ത് എഴുത്തും വായനയും വരയുമെല്ലാം കൈമുതലായി കൊണ്ടു നടന്നവൾക്കു മുന്നിലേയ്ക്ക് അദൃശ്യമായ വിലങ്ങുകൾ വീഴുകയായിരുന്നു. അറിയാതെ അതിലകപ്പെട്ട് അഴിച്ചു കളയാൻ ആകാതെ അല്ലെങ്കിൽ ശ്രമിക്കാതെ സ്വയം മറന്നു ജീവിച്ചു. വിവാഹം കഴിഞ്ഞു ഇരുപത്തിയഞ്ച് വർഷം സത്യത്തിൽ താൻ എനിയ്ക്കു വേണ്ടി ജീവിച്ചുവോ? ഇല്ലയെന്നത് പരമാർത്ഥം. മാവിൻ ചോട്ടിൽ നിന്നു പതിയെ പറമ്പിലേക്ക് നടന്നു. കൃഷിയും കാര്യങ്ങളുമായി അച്ഛനുണ്ടായിരുന്നപ്പോൾ പറമ്പ് കിടന്നിരുന്ന അതേ സമൃദ്ധിയിൽ തന്നെ ഇപ്പോഴും അമ്മ സൂക്ഷിക്കുന്നു. അവശതകൾ ഏറെയുണ്ടെങ്കിലും ഒരു കാര്യത്തിലും വീഴ്ച്ച വരുത്തുവാൻ അമ്മ തയ്യാറല്ല. അച്ഛന്റെ ആത്മാവ് വിഷമിക്കും എന്ന പക്ഷക്കാരിയാണ്. തനിക്ക് ആകെയുള്ളത് ഒരു ചേച്ചിയാണ്. അവളും ഭർത്തൃവീട്ടിലാണ് താമസം. അമ്മ ഞങ്ങൾ രണ്ട് മക്കളുടെ കൂടെയും…

Read More

ഒരു മഞ്ഞുകണം പോലെ ***************************** മഞ്ഞുപൊഴിയും രാവിലീ പാതയിൽ ഏകാന്ത പഥികനായ് ഞാൻ നടക്കവേ.. ഒരു നോവുള്ള കുളിരായ് നിന്നോർമ്മകൾ എന്നിൽ പടരവേ ഏകനാണെന്നു ഞാൻ മറന്നു ! തീരത്തെ പുണർന്നൊരു തിരയെന്റെ പാദങ്ങളെ മെല്ലെ തഴുകവേ , വിരഹത്തിൻ നോവറിഞ്ഞ പോൽ മൗനമായ് വിടവാങ്ങി ! മഞ്ഞുകണങ്ങളാൽ തീർത്തൊരാ പ്രണയ സൗധത്തിലന്നു നമ്മളൊത്തു ചേർന്നു, മഞ്ഞുകണങ്ങൾ കോർത്തൊരാ വരണമാല്യം നിൻ കഴുത്തിലണിയിച്ചന്നേരം , തുഷാര ബിന്ദുവിൻ നൈർമ്മല്യമായ് കംബളത്തിനുള്ളിൽ ഒന്നിച്ചു പുണർന്ന് കിടക്കവേ , നിന്നെ ഞാനെന്റെ മാറിലെ ചൂടിലമർത്തിയന്നേരം , ഏറെ കഥകളന്യോനമ്മോതി മുല്ലവള്ളിപ്പോൾ നിന്നിൽ പടർന്നു ! പ്രണയത്തിൻ ലഹരിയിലലിഞ്ഞൊരു മന്ദസ്മിതം തൂകി എന്നിൽ നീ മയങ്ങി ! നിലാവിൽ കുളിച്ചൊരു പ്രകൃതിയുമതു കണ്ടു ലജ്ജാവിവശയായി ! പാലൊളി തൂകുമാ ചന്ദ്ര താരകങ്ങളും സാക്ഷിയായ് , അന്നു നമ്മൾ കണ്ടൊരാ കിനാക്കൾക്ക് മഞ്ഞിൻ നനുത്ത സ്പർശമായിരുന്നു ! വിട പറഞ്ഞകലുന്ന നേരത്ത് ഞാനേകിയ ചുംബനങ്ങളേറ്റു വാങ്ങവേ ,…

Read More

അയ്യോ.. എന്റെ ഒറ്റ അലർച്ചയിൽ, കൈയ്യിലിരുന്ന മൊബൈൽ തെറിച്ച് താഴെ പോകാതെ ചാടി പിടിച്ച് കൊണ്ട് ഏട്ടനും, ടിവി റിമോട്ടുമായി സോഫയിൽ നിന്ന് അറിയാതെ കുതിച്ച് പൊങ്ങി മോളും ഒറ്റ ശ്വാസത്തിൽ എന്താന്ന് ചോദിച്ചു.. സ്ഥലകാല ബോധം വന്ന ഞാൻ ജാള്യതയോടെ പറഞ്ഞു “തടി കുറക്കണം എനിക്ക് തടി കുറക്കണം ജിമ്മിൽ പോണം.. ” ഈ രാത്രിയിലോ ” ഏട്ടന്റെ ഓഞ്ഞ തമാശ കേട്ട് ചിരിക്കണോ, കരയണോന്നറിയാതെ ഞാൻ തുടർന്നു “അടുത്ത മാസം റീയൂണിയൻ ആണ്.. ഇപ്പോൾ തന്നെ എന്റെ ഫെയ്സ്ബുക്കിലെ സ്റ്റാറ്റസ് കണ്ട് ശ്യാമ പറഞ്ഞു, തടിച്ചു ഗ്ലാമർ പോയെന്ന് അവൾ എന്നെ ചൊറിയാൻ പറഞ്ഞതാണേലും ,ഞാൻ നാളെ മുതൽ സ്ട്രിക്ടാണ്.. നോ ഷുഗർ ,നോ ഓയിൽ, ജങ്ക് ഫുഡ് വേണ്ടേ വേണ്ട.. പിന്നെ ഒരു മണിക്കൂർ വ്യായാമം നിങ്ങൾ കണ്ടോ”.. കുറേ കേട്ടിട്ടുള്ളതാന്ന് തലയാട്ടി കൊണ്ട് ഏട്ടൻ മൊബൈൽ സ്ക്രീനിലേക്ക് കണ്ണുകൾ ഓടിച്ചു.. നടന്നത് തന്നെ എന്ന ചിരിയോടെ…

Read More

മുഖ മറയിലൊളിപ്പിച്ച മാനസത്താൽ, മർത്ത്യർ വേഷങ്ങൾ പലതും അണിഞ്ഞിടുന്നു ! കശക്കിയെറിയുന്ന കുഞ്ഞിന്റെ രോദനം കാതിൽ തുളച്ചു കയറിയെന്നാകിലും മൗനിയാകുന്നു ! വാർദ്ധക്യമെന്നൊരു ശാപത്തിൽ തെരുവിലേക്കെറിയപ്പെടുന്ന ജന്മങ്ങളെ നിസംഗതയോടെ നോക്കിടുന്നു ! മതഭ്രാന്തിനാൽ തമ്മിൽ പടവെട്ടിയൊഴുക്കിയ ചോരപ്പാടുകൾ കാണാതെ തിരക്കിലേക്കാഴ്ന്നിറങ്ങുന്നു ! രാഷ്ട്രീയ കോമരങ്ങൾ വാഴുന്ന ലോകത്തിൽ പിടഞ്ഞു വീഴുന്ന അണികളെ കാണാത്ത ഭാവം നടിച്ചിടുന്നു ! ഒട്ടിയ വയറിന്റെ പശിയൊന്നകറ്റാൻ നേരമില്ലെങ്കിലും നിറയുന്ന കാണിയ്ക്ക വഞ്ചികൾ കണ്ടു നില്ക്കുന്നു ! മാറാവ്യാധികളാൽ വലയുന്നവർ ക്കാശ്വാസമേകുവാൻ കഴിയാതെ തിരക്കിട്ടു പായുന്നു ! മദ്യത്തിൽ ലഹരിയിലെല്ലാം മറക്കുന്നു ബന്ധങ്ങൾ കാറ്റിൽ പറക്കുന്നു ! സ്ത്രീയാണു ധനമെന്നു പാടിപ്പുകഴ്ത്തുമ്പോൾ സ്ത്രീധന മരണങ്ങൾക്കു മുന്നിൽ അന്ധരായി മാറിടുന്നു! നിഷാ സുരേഷ് കുറുപ്പ്✍️

Read More

ഒരു കുഞ്ഞിളം പൂപോൽ അഴകോലും മുദൃലമേനിയെ കശക്കിയെറിയുവാൻ വെമ്പൽ പൂണ്ടൊരു കശ്മലാ!! ലഹരി തൻ മായയ്ക്കടിമയായ് , ഭ്രാന്തിനാൽ നീ കാട്ടുമീ കൊടും ക്രൂരതക്കു തരികില്ല മാപ്പ് ! സംഹാര രുദ്രയായി മാറിടും ധരണി മാതാവും , കുഞ്ഞിളം മേനിയെ സംരക്ഷിച്ചീടുവാൻ ! അറിയുക നീ മനുജാ അവകാശമുണ്ടോരാ പെൺകൊടിക്കുമീ ഉലകിൽ ജീവിച്ചിടാൻ ! വാത്സല്യമേകി ഓമനിക്കേണ്ട താരിളം പൈതലിൽ കാമത്തിൻ നോട്ടമിതെങ്ങനെ കാട്ടി നീ പെറ്റമ്മ തൻ നോവറിയാതെ പോയ നിൻ ദുഷിച്ച മനസ്സാം ചിന്തയിലിതെങ്ങനെ നിറഞ്ഞു! അന്ധത മൂടിയ നിന്നുടെ ചിത്തത്തിൻ മുന്നിലൊരു പെണ്ണുടലും കണ്ണീർവാർത്തു പൊഴിയാതിരിക്കുവാൻ അരിഞ്ഞു വീഴ്ത്തീടണം നീചനാം മനുജനെ ! ഒരു നീതി പീഠത്തിൻ മുന്നിലും തിന്നു കൊഴുക്കുവാൻ എറിയില്ല ദയ ഒട്ടുമേ കാട്ടാതെ തീർപ്പു ഞാൻ കല്പിച്ചിടും. നിഷാ സുരേഷ്കുറുപ്പ്✍️

Read More

താതനാം തണൽ മര ശാഖയിലെത്ര ചെറുകിളികളാമോദമോടെ വസിച്ചു. ചൂടേറ്റുവാടി തളർന്നൊരു വേനലിൽ കിളികൾക്ക് തണലേകി കാത്തിടുന്നു മൂക്കോളം വെള്ളത്തിൽ മുങ്ങിയ വർഷത്തിൽ കിളികളെ നനയാതെ കാത്തുവെച്ചു കാലൊന്നിടറുന്ന കാറ്റിൻ കുറുമ്പിലും കിളികളെ വീഴാതെ താങ്ങിടുന്നു ! പ്രായത്തിന്നവശത വേട്ടയാടുമ്പോഴും മക്കൾക്ക്‌ വേണ്ടി വേരാഴ്ത്തി നിൽപ്പു ഭൂവിലെൻ മക്കൾ പതറുമെന്നറിവിനാൽ ആ മരം മല്ലിട്ടു പ്രകൃതിയോടും !കായ്കനികളേറെ സമൃദ്ധമായ്‌ വിളയിച്ചു അല്ലലില്ലാതെ അവരെയൂട്ടുവാനായി ! ദുഃഖങ്ങൾ , ദുരിതങ്ങളേതുമറിയാതെ കിളികളാം മക്കൾ വസിച്ചു നിത്യം. താതന്റെ കരുതൽ കരങ്ങളി- ലേവരുമാവോളമെല്ലാം ഭുജിച്ചു നിത്യം കാലമാം വിധിയിലൊരുനാളാമരം അടിപതറി മണ്ണിന്റെ മാറിൽ വീണു വേർപ്പെട്ടു പോയൊരാ തണലിന്റെ നോവിൽ കിളികൾ കരഞ്ഞു തളർന്നു നിന്നു.   നിഷാ സുരേഷ്കുറുപ്പ്✍️

Read More

(അവസാന ഭാഗം ) ******************** ആ രാത്രി അച്ഛൻ കുഴഞ്ഞു വീണു ആശുപത്രിയിൽ കൊണ്ടു പോകാൻ അമ്മ കരഞ്ഞപേക്ഷിച്ചു. താൻ കൂട്ടാക്കിയില്ല വേറെയാരെയെങ്കിലും കൂട്ടി പോകാൻ പറഞ്ഞു. അമ്മ അടുത്ത വീട്ടിൽ ഫോൺ വിളിച്ചു ആളിനെ വരുത്തി. അനിയത്തിയെയും അറിയിച്ചു. അപ്പോഴേക്കും അച്ഛന്റെ നില വഷളായി. തന്നെ അരുകിൽ വിളിച്ച് കൈയ്യിൽ മുറുകെ പിടിച്ചു ഒന്നു മാത്രമേ പറഞ്ഞുള്ളു “അമ്മ പാവമാണ് നിനക്കു വേണ്ടിയാണ് ആ സാധു എല്ലാം സഹിച്ച് ജീവിക്കുന്നത് അമ്മയെ വേദനിപ്പിക്കരുത്. ഇനിയും അവളെ വേദനിപ്പിക്കരുത് ” . ഒന്ന് ആഞ്ഞ് ശ്വാസമെടുത്ത് തന്റെ കൈയ്യിൽ ഒന്നു കൂടി മുറുകെ പിടിച്ച് അച്ഛൻ എന്നെന്നേക്കുമായി കണ്ണുകളടച്ചു. അച്ഛന്റെ നിശ്ചലമായ ശരീരമോ അമ്മയുടെ നിലവിളിയോ തന്നെ തളർത്തിയില്ല. കല്ലു പോലെ നിന്നു …. ഇന്നോർക്കുമ്പോൾ കുറ്റബോധത്താൽ നീറി പിടയുന്നു. തനിക്കു വേണ്ടിയാണ് ആ അച്ഛൻ ജീവിച്ചതും മരിച്ചതും ….എന്നിട്ടും താൻ ….ശപിയ്ക്കപ്പെട്ട ജന്മം …… അപ്പോഴേക്കും അയാൾ നടന്നു തന്റെ…

Read More

അയാൾ ആ സമയം പുണ്യപുരാതന ഭൂമിയായ രാമേശ്വരത്തായിരുന്നു. അവിടത്തെ കടൽതീരത്തെ നല്ല തിരക്കു മുകളിൽ നിന്നേ അയാൾക്ക് കാണാമായിരുന്നു. സന്ധ്യാ സമയം ആകാറായെങ്കിലും കഠിനമായ ചൂടനുഭവപ്പെട്ടു. ഇത്രയും ചൂടത്തും കരയിലും കടലിലുമായി കളിച്ചും രസിച്ചും ആളുകൾ നിറഞ്ഞിരുന്നു. മുകളിൽ നിന്ന് തീരത്തേക്ക് എത്തുവാനുള്ള പടവുകൾ ഇറങ്ങി പൊള്ളുന്ന മണലിൽ കൂടി ചെരുപ്പുകൾ അമർത്തി നടക്കുമ്പോൾ തിളങ്ങുന്ന സമുദ്രപരപ്പിന് നല്ല നീല നിറമാണ്. അശാന്തമായ അയാളുടെ മനസിനു അതൊന്നും ആസ്വദിക്കാൻ കഴിയാതെ തിരക്കുകളിൽ നിന്ന് മാറി മുന്നോട്ട് നടന്നു. കുറച്ചു ദൂരം നടന്നപ്പോൾ ആൾത്തിരക്ക് കുറഞ്ഞ ഇടമെത്തി. അവിടെ ഇടുങ്ങിയ പടവുകൾ കണ്ടു അത് വഴി താഴേക്കിറങ്ങി തീരത്തുള്ള പാറയിലിരുന്നു. തിരമാലകൾ അയാളുടെ കാൽപ്പാദങ്ങളെ തഴുകി കടന്നു പോയി. പരന്ന് കിടക്കുന്ന സമുദ്രത്തിന്റെ അങ്ങേ തലയ്ക്കൽ കണ്ണുപായിച്ചിരുന്നു അയാൾ. ചിന്തകൾ വലിഞ്ഞു മുറുക്കി. നിറഞ്ഞു വരുന്ന കണ്ണുകളെ തുടയ്ക്കാൻ പോലും ശ്രമിയ്ക്കാതെ അങ്ങനെയിരുന്നു. ചെയ്തു പോയ തെറ്റുകൾ അത്രയും വലുതായിരുന്നല്ലോ അയാൾക്ക്. അമ്മ, തന്നെ…

Read More

പ്രകൃതിയാം മാതാവിൻ മടിത്തട്ടിലെ ഒരു പൈതലാണല്ലോ ഞാനും കലപില ശബ്ദവുമായി കാക കൂട്ടങ്ങൾക്കൊപ്പം അർക്കന്റെ രശ്മികളെന്നെയുണർത്തുന്നു കർണ്ണത്തിലാനന്ദമായ് കുയിലിൻനാദം കേൾപ്പൂ വാടിയിൽ വിരിഞ്ഞുള്ള പൂക്കൾ തൻ സുഗന്ധവും  ആസ്വദിപ്പു ഞാനാവോളം മഹാഭാഗ്യം. തട്ടിയും തടഞ്ഞും കൊഞ്ചി കുഴയുമാ പുഴയുടെ ശ്യംഗാരം നയന മനോഹര കാഴ്ചയല്ലോ തീരത്തെ പുണരുമാ ആഴിതൻ പ്രണയം ചൊടിയിലറിയാതെ പുഞ്ചിരിയേകിടുന്നു ഹരിതാഭയാൽ മൂടിയ വയലിൽ തിളങ്ങുന്ന നെൽക്കതിർ തുമ്പിൽ തലോടി നടക്കാനെന്തു രസം പൗർണമിചന്ദ്രനും താരകവും നിറഞ്ഞൊരു വാനത്തിൻ സൗന്ദര്യവും നിലാവിൽ കുളിച്ച ഭൂമിതൻ നാണവും കേര നിരകളാടിത്തിമിർക്കും തൊടികളും പൂക്കളിൽ തേൻ നുകർന്നിടും  തുമ്പികൾ, ശലഭങ്ങൾ പാറിപറന്നുല്ലസിച്ചും പ്രകൃതീ നീയെത്ര സുന്ദരി. നിഷാബാബു

Read More

പണ്ട് അയാൾ ഒരു പ്രവാസിയായിരുന്നു. പ്രായത്തിന്റെ അവശതകളാൽ മടങ്ങി പോകാൻ കഴിയാതെ ജോലി ചെയ്യാൻ ആരോഗ്യമില്ലാതായ മനുഷ്യൻ. കൗമാര സ്വപ്നങ്ങൾ കണ്ട് കൊതി തീരും മുൻപെ വീട്ടിലെ പ്രാരാബ്ധങ്ങളാൽ വിദേശത്ത് പോകേണ്ടി വന്നവൻ. നാടും വീടും മാതാപിതാക്കളെയും പിരിഞ്ഞു ഭാഷ പോലും അറിയാത്ത നാട്ടിൽ ആദ്യമൊക്കെ കരഞ്ഞ് തീർത്തവൻ. പിന്നെ പിന്നെ കല്ലായി തീർന്ന മനസുമായി ചോര നീരാക്കി പണിയെടുത്തവൻ. ഉള്ളിലെ സങ്കടം പുറത്ത് വരാതെ രാത്രിയും പകലും മറന്ന് അധ്വാനിച്ചയാൾ. മാസം തോറും കിട്ടുന്ന ശമ്പളം കടബാദ്ധ്യതയുടെയും സഹോദരിമാരുടെ വിവാഹത്തിന്റെയും കണക്കുകളായി നാട്ടിലേക്ക് ഒഴുകിയപ്പോൾ ഉണക്ക ചപ്പാത്തിയും പരിപ്പുകറിയും കഴിച്ച് അയാൾ വീണ്ടും തന്റെ കടമകളിലേക്ക്  കടന്നു. സഹോദരിമാരുടെ കല്യാണം ലീവ് കിട്ടാത്തതിനാൽ നേരിട്ട് കാണാൻ  കഴിയാതെ വീഡിയോയിലും ഫോട്ടോകളിലും കണ്ടു സംത്യപ്തിയടഞ്ഞവൻ. ഒന്നോ രണ്ടോ വർഷം കൂടുമ്പോൾ കിട്ടുന്ന തുച്ഛമായ ലീവിൽ നാട്ടിൽ വരുമ്പോൾ വീട്ടുകാർ, ബന്ധുക്കൾ, കൂട്ടുകാർ, നാട്ടുകാർ അങ്ങനെ ഓരോരോരുത്തരും അവരുടെ ആവശ്യങ്ങളുടെ പട്ടികകൾ നിരത്തുമ്പോൾ…

Read More