Author: Nizar Nibras

Living @ Kayam Kulam as a Retired buisness man. Writing and reading is hobby.

പ്രീഡിഗ്രി പരീക്ഷ കഴിഞ്ഞ് ഉറപ്പായ തോൽവിയും കാത്ത് കഴിയുന്ന കാലം. ജയിക്കുന്നവരേക്കാൾ നാട്ടുകാർക്കും കൂട്ടുകാർക്കും ഇഷ്ടം തോല്ക്കുന്നവരെയായിരുന്നു. കോളേജിലെ സംഭവബഹുലമായ രണ്ടു വർഷം വളരെ തിരക്കേറിയ സമയമായിരുന്നു. കളി, വായ്നോട്ടം, രാഷ്ട്രീയം, തമ്മിൽ തല്ലിക്കൽ, ക്ലാസ് കട്ട് ചെയ്ത് സിനിമ കാണൽ, സിഗരറ്റ് വലി, ചായകുടി തുടങ്ങിയ കലാപരിപാടികൾ കഴിഞ്ഞു മിക്കപ്പോഴും വീട്ടിൽ തിരിച്ചെത്തുന്നത് രാത്രി എട്ടിനും പത്തിനും. വീട്ടിൽ പറയാൻ ഒരു നൂറു കാരണങ്ങൾ നമ്മുടെ കയ്യിൽ എപ്പോഴും സ്റ്റോക്കുണ്ടാകും. പ്രീഡിഗ്രി സെക്കൻ്റ് ഗ്രൂപ്പ് എടുത്തു പഠിച്ചാൽ ഡോക്ടർ ആകുമെന്നായിരുന്നു ഏതോ വിവരമുള്ളവർ പാവങ്ങളായ എന്റെ മാതാപിതാക്കളെ ധരിപ്പിച്ചിരുന്നത്. അതുകൊണ്ട് മോൻ കുറച്ച് താമസിച്ചു വീട്ടിൽ വന്നാലും സാരമില്ല ഡോക്ടർ ആകുമല്ലോ എന്ന പ്രതീക്ഷയും അവർക്ക് ഉണ്ടായിരിക്കണം. അത് എന്റെ ഉഴപ്പിന് വേണ്ട ശരിയായ വളം അങ്ങനെ കിട്ടി. എനിക്ക് മടി തുടങ്ങിയത് അവിടെ നിന്നാണ്. അതുവരെ ഉണ്ടായിരുന്ന കൂട്ടുകാരുടെ അഭാവം. അവരിലേറെയും ദൂരെ ഉള്ളവർ ആയിരുന്നതിനാൽ അവരെല്ലാം നാട്ടിലേക്കോ…

Read More