Author: Alia Manaal

വരൾച്ച ഈ ജലവും എന്നെ മറക്കും , അവ എന്നെ വിട്ടിറങ്ങും. എന്നിൽ ഒഴുകിയിരുന്നവർക്ക്, വരൾച്ചയായും മാറും ഞാൻ. ഈ വക്കിൽ ഏകയായി, ഞാനും ഒരു പുറമ്പോക്ക് ആകും. എൻറെ ഈർപ്പിൽ ആഹ്ലാദിച്ചവർക്ക്, ഞാൻ അപരിചിതയാകും. ആ അപൂർണ്ണതയിലും ഞാൻ ദാഹിക്കും, ഒരു തുള്ളി ജലത്തിനായി. _ആലിയ മനാൽ_ പാപം

Read More

കടൽ പല കണ്ണീർ മിഴികൾ ഒപ്പിയത് കൊണ്ടാകണം; എൻറെ നീരിന് ഇത്ര ഉപ്പ്. _ആലിയ മനാല്_

Read More

ക്യാൻവാസിലേക്ക് പ്രകൃതിയുടെ ചായം ചേർക്കുമ്പോൾ മാധുരിയുടെ സായാഹ്നമാണ് മനസ്സിലേക്ക് വന്നത്. ശാന്തതയുടെ മറ്റൊരു രൂപമാണ് മാധുരി തെരുവ്. ലോക പ്രസിദ്ധയായ നർത്തകി മാധുരി വെങ്കിട്ടരാമൻ പിച്ചവെച്ച നാട്. കലയെ എന്നും പ്രോത്സാഹിപ്പിച്ചതുകൊണ്ടുതന്നെ ഞാൻ ആ വഴിയിലൂടെ അങ്ങ് നടന്നു. എൻറെ ചിത്രങ്ങൾക്ക് എപ്പോഴും ആ നാടിൻറെ ചായയുണ്ടായിരുന്നു. എൻറെ കുട്ടി കാലത്തിന്റെ ഓർമ്മകൾ സൂക്ഷിച്ച സ്ഥലമാണ് ഇത്. ഈ ലോകത്തിന് ഞാനൊരു ചിത്രകാരിയാണ്, ചിത്രങ്ങളിലൂടെ ജാലവിദ്യ സൃഷ്ടിച്ചവൾ. പക്ഷേ മാധുരിക്ക് ഇന്നും ഞാനൊരു എട്ടുവയസ്സുകാരിയാണ് തെരുവിൻറെ മറുവശത്ത് ആളെനക്കമില്ലാത്ത കോണിൽ ക്രൂരമായ നഖങ്ങൾക്ക് ഇരയായവൾ. അത്ഭുതം തോന്നിയല്ലേ എന്നിട്ടും ഞാൻ എന്തിനു മാധുരിയെ സ്നേഹിക്കുന്നു എന്നല്ലേ?, പറയാം. 1984, നിശബ്ദതയുടെ ആസായാഹ്നത്തിൽ എൻറെ ചിത്രരചന പഠനം കഴിഞ്ഞ് തിരിച്ചു വരുന്ന ആ സമയം ഞാൻ ഇന്നും എൻറെ ഓർമ്മയിൽ സൂക്ഷിക്കുന്നു. അന്ന് ക്രൂര മുഖംമൂടികൾ വലിച്ചുകയറിയത് എൻറെ ശരീരത്തെ ആയിരുന്നില്ല എന്റെ പിഞ്ചു ഹൃദയത്തെ ആയിരുന്നു. എന്നെ ഓർത്ത് നിലവിളിച്ചന്റെ അച്ഛനെയും,…

Read More