ജീവിതം സുന്ദരമാക്കാൻ ഞാൻ പഠിച്ച വഴികൾ. ഇതൊരു സ്ഥിരമായ അവസ്ഥ ഒന്നും അല്ല… എന്നാണേലും മരിക്കും. ലക്ഷ്യസ്ഥാനം മുന്നെ അറിയുന്ന യാത്രയാണ്. പിന്നെന്തിനാ ടെൻഷൻ! നമുക്ക് എങ്ങനെ ചിന്തിച്ചാലാണോ സമാധാനം ആദ്യം പ്രശ്നത്തിനെ അങ്ങനെ മാത്രം കാണുക. പതുക്കെ വേണമെങ്കിൽ മാത്രം സത്യാവസ്ഥ ചെക്ക് ചെയ്യുക. വേണ്ടാത്തതിനെ വിടുക. ഒരാളും മുഴുവനായും ശരിയല്ല ഞാനുൾപ്പെടെ… ഞാൻ എങ്ങനാണോ ചിന്തിക്കുന്നത് അത് പോലെയാണ് നമ്മൾ ഒരു പ്രശ്നത്തിനെ കാണുന്നത്. മറ്റൊരാൾ അങ്ങനെ കാണില്ല. ഓരോരുത്തരും unique ആണ്… പ്രയോജനമുള്ള ചിന്തകൾക്കും പ്രവൃത്തികൾക്കും മാത്രം സ്ഥാനം കൊടുക്കുക. സമയം വിലപ്പെട്ടതാണ്. വിശ്രമിക്കുമ്പോൾ പോലും brain relaxed ആയാൽ നിർത്തുക. നമ്മൾ ഉണ്ടേലേ ഒരു കാര്യം നടക്കൂ എന്നത് നിലനിന്നു വന്ന ഒരു ആചാരം മാത്രമാണ്. നാളെ നമ്മളിലേല്ലും ഈ ലോകം സുഖമായി പോകും ആവശ്യമില്ലാത്ത ഭാരങ്ങൾ മനസിൽ സൂക്ഷിക്കാതിരിക്കുക. നമ്മൾ ചെയ്യേണ്ട ജോലി ചെയ്തിട്ട് പിന്നെ മിണ്ടാണ്ടിരിക്കുക, വേണ്ടിടത്ത് മാത്രം സംസാരിക്കുക. (അതെനിക്ക് ഇനിയും…
