Author: Pradeep Kumarapillai

സർക്കാർ ജീവനക്കാരൻ മലയാള സിനിമയുടെ ചരിത്രത്തോട് ആഭിമുഖ്യം പ്രേം നസീർ, മധു, തിലകൻ, കൊട്ടാരക്കര, മാധുരി എന്നിവരുടെ ജീവചരിത്രങ്ങൾ എഴുതിയിട്ടുണ്ട്. തിരയടയാളങ്ങൾ ആണ് ഏറ്റവും ഒടുവിൽ പുറത്ത് വന്ന പുസ്തകം

2020 ജനുവരി ഒന്നിനാണ് തലശ്ശേരി നഗരസഭയിൽ പുതുവർഷാഘോഷത്തോടനുബന്ധിച്ച് ജീവനക്കാരുടെ സാംസ്കാരിക കൂട്ടായ്മ രൂപീകരിക്കപ്പെട്ടത്. കണ്ണൂർ ജില്ലാഭരണകൂടം തൊട്ടു മുൻവർഷം നടത്തിയ സർവ്വീസ്-സ്റ്റോറി മത്സരത്തിൽ പ്രോത്സാഹന സമ്മാനം കിട്ടിയ വ്യക്തി എന്ന നിലയിൽ എനിക്ക് നഗരസഭയുടെ വകയായി അന്ന് സമ്മാനിച്ച മെമന്റോ അഭിമാനപൂർവ്വമാണ് ഏറ്റുവാങ്ങിയത്. അടുത്ത ദിവസം പൊതു അവധിയായിരുന്നതിനാലും, നാട്ടിൽ വന്നുപോയിട്ട് ഒരാഴ്ചയേ ആയുള്ളൂ എന്നതിനാലും, ക്വാർട്ടേഴ്സിലെ സഹമുറിയന്മാർ അന്നുതന്നെ സ്ഥലംവിടുമെന്നതിനാലും, രണ്ടു രാത്രികൾ എങ്ങനെ തള്ളി നീക്കുമെന്നാലോചിച്ചപ്പോഴാണ്- പലതവണയായി റോയ് മാഷ് വീട്ടിലേക്ക് ക്ഷണിക്കുന്ന കാര്യം ഓർത്തത്. വൈകിട്ട് തലശേരീന്ന് കാഞ്ഞങ്ങാട്ടേക്ക് ട്രെയിൻ കയറി. ഏഴര -എട്ട് മണിക്കവിടെ എത്തും. നന്നായൊന്നുറങ്ങാൻ സമയമുണ്ട്. എത്ര വർഷങ്ങൾക്കു ശേഷമാണ് മാഷിനെ കാണുന്നത്….? ഓർമ്മകൾ ഒരുപാട് കാലം പിന്നോട്ട് സഞ്ചരിച്ചു. ………………………………………………,,………….. അന്നൊരു സിനിമാക്കാലം. 1993- മധുസാറിന്റെ ചലച്ചിത്രജീവിതത്തിന്റെ മുപ്പതാം വർഷമായിരുന്നു. അപ്പോൾ അദ്ദേഹത്തെക്കുറിച്ച് ചിത്രഭൂമിയിലെഴുതിയ ഒരു ലേഖനത്തെ പിൻപറ്റി അതിലെ ശരി-തെറ്റുകളോട് യോജിച്ചും വിയോജിച്ചും രണ്ടു ലക്കങ്ങളിലായി കത്തുകളെഴുതിയ വ്യക്തി എന്ന…

Read More