Author: Prajitha Rajesh

ഗംഗേ.., ഞാൻ നിന്നെ ആദ്യമായി കാണുന്നത് ഇന്നല്ല. തടിച്ചു കുറുകിയ ഗംഗുറാം അശ്ശീല ചിരിയുടെ അകമ്പടിയോടെ നിനക്ക് വേണ്ടി വില പേശിയപ്പോഴും അല്ല. അതിനും എത്രയോ മുൻപേ ഒരിക്കൽ ഇളം വെയിലിൽ ലഹരിപ്പൂക്കൾ വാടിയ നേരത്തായിരുന്നു നിന്നെ ഞാൻ ആദ്യമായി കണ്ടത്. ജനലരികിൽ ചന്ദ്രൻ ഉദിച്ചതു പോലെ ഒരു മുഖം. നിർവികാരമെങ്കിലും പ്രതീക്ഷ വറ്റാത്ത മിഴികൾ. വഴിയുടെ മറുവശത്തെങ്കിലും ആ നീണ്ട മൂക്കിലെ മൂക്കുത്തിയുടെ തിളക്കം എൻ്റെ കണ്ണിൽ പ്രതിഫലിച്ചു. അന്നായിരുന്നു ഞാൻ നിന്നെ ആദ്യമായി കണ്ടത്. അന്ന് മുതൽ നീ എൻ്റെ ദിവസത്തിന്റെ തുടക്കമായി.പക്ഷെ നിനക്ക് ഞാൻ ദിവസേന കാണുന്ന അലസോരപ്പെടുത്തുന്ന ഒരു കാഴ്ച ആയിരുന്നിരിക്കണം. മദ്യപിച്ച് വഴിയരികിൽ ഉറങ്ങുന്ന ഒരാൾ അതിൽ കൂടുതൽ എന്താവാൻ? തെരുവിലെ ആൾക്കാർ എനിക്ക് നൽകിയ പേര് ‘ദേവ് ബാബു’ എന്നായിരുന്നു. മദ്യത്തിനടിമയായി മരിച്ച ദേവദാസിൻ്റെ പേര് എനിക്കല്ലാതെ മറ്റാർക്കാണ് നന്നായി ഇണങ്ങുക!

Read More

കുറ്റബോധത്തിൻ്റെ ചിലന്തി വലയിൽ നിന്നും ഒരു മോചനം വേണം. എത്ര നാൾ ഇങ്ങനെ കുരുങ്ങി കിടക്കും. മടുപ്പ് തോന്നുന്നു.. വല്ലാത്ത മടുപ്പ്! “എന്താടോ താൻ ആലോചിക്കുന്നേ?” മനുവിൻ്റെ ചുടു നിശ്വാസം പിൻകഴുത്തിൽ തട്ടിയതും ദീപ്തി ചിന്തയിൽ നിന്നുണർന്നു. “ഏയ്‌.ഒന്നുമില്ലെടാ”.. അടിവയറിൽ ചുറ്റിയ മനുവിന്റെ കൈകൾ അഴിച്ചു മാറ്റി ദീപ്തി അകന്നു നിന്നു. “ഹ…പറയെടോ..എന്തു പറ്റി?” തൻ്റെ മുഖത്തേക്ക് മുഖം ചേർത്ത മനുവിൽ നിന്നും ചുണ്ടിൻ്റെ നനവിൽ നിന്നും ദീപ്തി വഴുതി മാറി. “എന്താടോ ഇനി നിൻ്റെ ബിസിനസ് മാഗ്നറ്റ് ഭർത്താവിനെ കുറിച്ചു വല്ലതുമാണോ ആലോചന”! എത്ര മറച്ചിട്ടും മനുവിന്റെ വാക്കുകളിൽ നിന്ന് വന്ന പുച്ഛം ദീപ്തി തിരിച്ചറിഞ്ഞു. അവനിൽ നിന്നാണോ താൻ ഇത്രയും കാലം ആശ്വാസവും പ്രണയവും തേടിയതെന്നോർത്ത് അവൾക്ക് സ്വയം വെറുപ്പ് തോന്നി. “ഭർത്താവിനെ കുറിച്ചുള്ള ചിന്ത എൻ്റെ മനസ്സിൽ ഉണ്ടായിരുന്നെങ്കിൽ ഞാൻ ഇങ്ങനെ നിൻ്റെ അടുത്ത് നിൽക്കില്ലായിരുന്നു. കൂടെ കിടക്കില്ലായിരുന്നു. കൂടുതൽ ഒന്നും എന്നെക്കൊണ്ട് പറയിപ്പിക്കരുത് മനൂ” “ദീപ്തീ.…

Read More

അവളുടെ മോതിരവിരലിലെ കാക്കപ്പുള്ളിയിൽ തലോടി അവൻ പറഞ്ഞു, “എൻ്റെ ഹൃദയത്തിൽ ഒരു കാക്കപ്പുള്ളി” അവൾ പൊട്ടിച്ചിരിച്ചു. “നിനക്കറിയുമോ മോതിരവിരലിലെ ഞരമ്പുകൾ ഹൃദയത്തിലേക്കുള്ള വഴികളാണ്. കഴിഞ്ഞകാലത്തേക്ക് തിരികെ പോകാൻ സാധിച്ചാൽ നീ ആദ്യം തിരുത്തുക ഏത് തെറ്റാകും?” വിരലുകളിൽ ചുംബിച്ച് അവൻ ചോദിച്ചു അവളുടെ കവിളിലെ നുണക്കുഴിപ്പൂക്കൾ വാടിക്കൊഴിഞ്ഞു. “ഞാൻ തെറ്റുകൾ ചെയ്തു കാണുമെന്ന് നീ വിശ്വസിക്കുന്നുവോ!” അവൻ്റെ അധരങ്ങൾ മൗനം കൂട്ടു പിടിച്ച് അവളുടെ ശരീരത്തിലെ കാക്കപ്പുള്ളികളെ തേടിയൊടുവിൽ കഴുത്തിനെ പൊള്ളിച്ച് ചുണ്ടിനെ തടവിലാക്കി. അവൻ്റെ അധരത്തിൽ നിന്നും സ്വാതന്ത്ര്യം നേടിയവൾ പറഞ്ഞു, “ഞാൻ ആദ്യം തിരുത്തുക നീ എന്ന തെറ്റിനെ ആവും”.

Read More

തട്ടിയിൽ ഭംഗിയായി നിരത്തി വെച്ചിരിക്കുന്ന സ്ഫടിക പാത്രങ്ങളിലൂടെ വിരലോടിച്ചു അവൾ. എത്ര ഭംഗിയാണ് അവ കാണാൻ. പല നിറത്തിലും ,പല രൂപത്തിലും സുതാര്യമാർന്ന്. “നിനക്കിഷ്ടപ്പെട്ടത് വാങ്ങിക്കോളൂ,നോക്കൂ ആ ചായകപ്പ് നല്ല ഭംഗിയുണ്ട്” അധികം അലങ്കാരങ്ങളില്ലാത്ത ഒഴുക്കൻ പിടിയുള്ള ചായക്കപ്പ് ചൂണ്ടി അയാൾ പറഞ്ഞു. സ്ഫടികപാത്രങ്ങളിലോടുന്ന വിരലുകൾ ഒരു വേള നിശ്ചലമായി “ഭംഗിയുണ്ട്, പക്ഷെ ചില മനുഷ്യരെപ്പോലെയാണ് ഇവറ്റകളും. കൈകാര്യം ചെയ്യാൻ പ്രയാസം. സൂക്ഷിച്ചില്ലെങ്കിൽ പൊട്ടിപ്പോകും. ദൂരെ നിന്ന് കാണാൻ മാത്രമേ ഭംഗിയുള്ളൂ. അടുക്കുമ്പോൾ ഭയക്കണം.”

Read More

സൗജന്യമായി കിട്ടുന്നതിൻ്റെ മൂല്യം  കുറഞ്ഞു കൊണ്ടേയിരിക്കും, അത് സമയമായാലും സ്നേഹമായാലും! അർഹത ഇല്ലാത്തവർക്കു മുന്നിൽ അതിർവരമ്പുകൾ സൃഷ്ടിക്കുക മാത്രമേ ഉള്ളൂ പോംവഴി.

Read More

Hope & Expectation.. ഈ രണ്ടു വാക്കുകളുടെയും അർത്ഥവും അർത്ഥവ്യത്യാസവും മനസ്സിലാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളേയുള്ളൂ പല മനുഷ്യർക്കും!

Read More

ഏറ്റവും ഉയർന്ന ചൂടിൽ ഉരുകിയാലേ ലോഹം അതിന്റെ തനത് രൂപത്തിലെത്തൂ. മനുഷ്യരും അങ്ങനെയാണ്, അനുഭവങ്ങളുടെ കൊടും ചൂടിൽ ഉരുകണം. ഉരുകി ഉറയ്ക്കണം. അവനവനെ തിരിച്ചറിയണം.

Read More