Author: Ragisha Vinil

മഴ എന്ന് കേൾക്കുമ്പോൾ നനുത്ത വെള്ളിമണികൾ നിറഞ്ഞ പാടവും വരമ്പും ചെളിമണവും കോക്രിച്ചി തവളയുടെ താളം പിടിച്ചുള്ള കരച്ചിലും ഓർമവരും. പാടത്തെ ഞാറിൻ തൈകൾ ഞൊറിവച്ച്  ഉടുക്കുകയാണോ മഴ എന്ന് തോന്നിപോകും. മഴത്തുള്ളികൾ നിറഞ്ഞേ ചേമ്പിൻ താളുകൾ എനിക്ക് മരതകത്തിൽവജ്രം വച്ചത്േപാലെ തോന്നും. ഹൃദയഹാരിയായ മഴ മഴ നനഞ്ഞ ഭൂമിയിൽ പുലർച്ചെ നടക്കാനിറങ്ങണം തൊട്ടാവാടികൾ മയങ്ങിയും പൂത്തും മുക്കുറ്റികൾ ചെറുപൂവണിഞ്ഞ് ചെരിഞ്ഞും അരി പൂക്കൾ നിലമാകെ കോലം വരച്ചേ പോലെ പൊഴിഞ്ഞും കാണാം. ആഹാ ഹൃദ്യം. മഴക്കാലത്ത് മേലാകെ പുതപ്പിട്ട് അടുപ്പിൻ കീഴെയിരുന്നു മുത്തശ്ശി തണുപ്പ് ആറ്റുന്നത് കാണാം.. കിടുകിടെ വിറക്കുന്ന ഞാനും ഓലേ മേഞ്ഞ കുടിലിൽ ബക്കറ്റിൽ വീഴുന്ന മഴത്തുള്ളികളുടെ ഭംഗി ആസ്വദിച്ച് ഇരുന്നു. ആവലാതി അച്ഛനാണ് എനിക്കെന്ത് വേവലാതി. പുര മേയാൻ ഓല സംഘടിപ്പിക്കണം, ചോർച്ച മാറ്റണം. കടല വറുത്തതുമായി മുത്തശ്ശി. കശുവണ്ടി അടുപ്പിലിടുന്ന മണം. ആഹാ! മുത്തശ്ശി ആയിരിക്കും. തൊണ്ട് പൊതിച്ച് കശുവണ്ടി ഉടയാതെ എടുത്ത് വായിലിട്ട്…

Read More

ചിരിക്കാത്തവരെ കണ്ടിട്ടുണ്ടോ. നോവിൻവേനലിൽ ചിരി വറ്റിയവരാണവർ. വഴിക്കോണുകളിൽ പുഞ്ചിരി സമ്മാനിച്ച് അവർ നമ്മുടെ മുന്നിലൂടെ ശബ്ദമില്ലാതെ കടന്നുകളയും . മറ്റുചിലർ ഭ്രാന്തമായി ചിരിച്ച് ചെമ്പരത്തിപൂ പോലെ ചുമന്നു. പക്ഷേ അവർ അബോധികളായിരുന്നു. മനസ് കൈവിട്ടവർ .’എന്നാൽ മറ്റു ചിലരുണ്ട് ചിതലരിച്ചാലും ചിരിക്കില്ല അധികാ രാഹങ്കാരധനക്കൊഴുപ്പിൽ ചുണ്ടുകൾ വക്രിച്ചു പോയവരാണവർ ചിരിയിൽ വിഷം കലർത്തിയവർ. ചിലരുണ്ട് വേദനയിലും ബോധത്തോടെ പൊട്ടിച്ചിരിക്കുവാനറിയുന്നോർ .വെയിലിൽ പൂക്കാൻ പഠിച്ചവരാണവർ.

Read More