Author: Razeena P

ഓരോ യാത്രയും സ്വപ്നങ്ങളുടെ ഫുൾസ്റ്റോപ്പ് അല്ല. നിറങ്ങൾ ചാലിച്ച ഓർമ്മയുടെ തുടക്കമാണ്…. ചില മടക്കങ്ങൾ പുതിയ തുടക്കത്തിൽ അനിവാര്യമാണ്..

കുഞ്ഞിനെ താങ്ങിപ്പിടിച്ചു നെഞ്ചോട് ചേർത്ത്  ഓടുന്ന മനുവേട്ടന്റെ പിറകെ ഞാനും അമ്മയും ഒരു യന്ത്രം പോലെ പാഞ്ഞുകൊണ്ടിരുന്നു.  സ്‌ട്രെച്ചറിൽ കുഞ്ഞിനെ കിടത്തി തിയേറ്ററിലേക്ക് കയറ്റുമ്പോൾ കണ്ണുനീരാൽ മറഞ്ഞ് കാഴ്ചകളിൽ അവന്റെ മുഖം മാത്രം തെളിഞ്ഞു.  അല്പനേരത്തിനുശേഷം  പുറത്തുവന്ന ഡോക്ടർ “ഐ ആം സോറി നിങ്ങൾ വൈകിപ്പോയി ” ഭൂമി പിളർന്നു താഴോട്ട് പോയെങ്കിൽ എന്ന് തോന്നി. പ്രതികരിക്കാൻ ആവാത്ത വിധം മനുവേട്ടൻ ഭിത്തിയിൽ തല ചായ്ച്ച്  പൊട്ടിക്കരയുന്നു. അലമുറയിട്ടു കരയുന്ന മനുവേട്ടന്റെ  അമ്മയിൽ നിന്ന് ശരം പോലെ വാക്കുകൾ വന്നു തുടങ്ങി.  ” എവിടെയായിരുന്നെടി നീ, നിന്നോട് പറഞ്ഞതല്ലേ കുഞ്ഞിന് വയ്യാത്തതാണ് അവന്റെ കൂടെയിരിക്കണം എന്ന്.  അസത്തെ നീ കാരണം. ആരോട് കൊഞ്ചാൻ പോയതാടി പിഴച്ചവളേ!” അന്ന് ആദ്യമായി ആ വാക്ക് കേട്ടത് അമ്മയുടെ വായിൽ നിന്നാണ്. കുഞ്ഞിനെ നഷ്ടപ്പെട്ട് എല്ലാം തകർന്നിരിക്കുന്ന ഒരു അമ്മയോട് പറയാൻ പറ്റുന്ന വാചകം. ഇവർക്ക് മനസ്സാക്ഷി ഇല്ലേ എന്ന് തോന്നിപ്പോയി.    ” നിനക്ക് സുഖിക്കാൻ…

Read More

” ഈ ഉണ്ണിയപ്പം കടുമാങ്ങാ അച്ചാറും കൂടി എടുത്തു വെച്ചോളൂ. അവിടെ ഇതൊന്നും കിട്ടാൻ വഴിയില്ലല്ലോ ” ” എന്റെ മുത്തശ്ശി ഇത്, ഇവിടുന്ന് പൊതിഞ്ഞുകൊണ്ടുപോവുകയൊന്നും വേണ്ട. പട്ടണത്തിലെ കടയിൽ ഇപ്പോൾ ഇതൊക്കെ കിട്ടുന്നുണ്ട് ” ” പിന്നെ അവന്റെ ഒരു പട്ടണത്തിലെ കട, നീ വരുന്നതും നോക്കി ഭരണിയിൽ തൊടിയിലെ മാവിൽ നിന്ന് മൂക്കാത്ത പറിച്ച് ഞാൻ സ്നേഹത്തോടെ ഇട്ട അച്ചാറിനോളം വരുമോ നിന്റെ കടയിലെ അച്ചാർ? ” ” നീ എന്തിനാ കൃഷ്ണ, അമ്മയെ ഇങ്ങനെ വട്ടു പിടിപ്പിക്കുന്നത്? ” അകത്തളം തുടച്ചു കൊണ്ടിരിക്കുന്ന ശാരദ മകനെ നോക്കി പറഞ്ഞു. ” ഞാനെന്റെ മുത്തിയമ്മയെ അല്ലാതെ വേറെ ആരെയാ വട്ടു പിടിപ്പിക്കാ. അങ്ങട് പോയാൽ ഇതൊന്നും നടക്കില്ലല്ലോ.. ” ” എന്നാലും കൃഷ്ണ, രാത്രി വണ്ടിക്കുള്ള ടിക്കറ്റ് എടുക്കണ്ടായിരുന്നു. സന്ധ്യ കഴിഞ്ഞാൽ കുന്നിറങ്ങി പാടം കടക്കുന്നത് അത്ര പന്തിയല്ല. ” ” അയ്യോ എന്റെ മുത്തശ്ശി, കാലമൊക്കെ മാറി.…

Read More

നൃത്തത്തോട് ഒത്തിരി ഇഷ്ടമുണ്ടായിരുന്നവൾ സ്കൂളിലെ കലോത്സവത്തിനും, ആർട്സ് പരിപാടിക്കും ഡാൻസ് കളിക്കാൻ കൂടിയപ്പോൾ ടീച്ചേഴ്സും കുട്ടികളും ഒന്നടക്കം പറഞ്ഞുവത്രെ… “ഡി, തടിച്ചി ഡാൻസ് നിനക്ക് പറ്റിയ പണിയൊന്നുമല്ല ” എങ്ങനെയെങ്കിലും ഡാൻസ് പഠിക്കണമെന്ന് മോഹത്തോടെ ഡാൻസ് ക്ലാസിൽ പോയി ചേർന്നപ്പോൾ അവിടെയും അവളെ കൂക്കി വിളിച്ചു ” ഈ തടിച്ചിയോ ഡാൻസ് പഠിക്കാനോ.. ആദ്യം നേരാവണ്ണം നടക്കാൻ പഠിക്ക് ” അയൽവക്കത്തെ കല്യാണത്തിന് അണിഞ്ഞൊരുങ്ങി പന്തലിൽ എത്തിയ അവളെ നോക്കി… മറ്റുള്ളവർ പറഞ്ഞു അത്രേ.. ” ഇങ്ങനെ തിന്നു കൂട്ടിയിട്ടല്ലേ നടക്കാൻ പോലും പറ്റാത്ത ” തിരിച്ചുവന്ന് അവൾ തീരുമാനമെടുത്തു.. നടക്കാൻ പറ്റാത്തവൾ ആടിത്തുടങ്ങും… ഒരു യൂട്യൂബ് ചാനൽ ഉണ്ടാക്കി… അവൾക്കറിയാവുന്ന ചുവടുകൾ വെച്ച് അവൾ ഡാൻസ് തുടങ്ങി…. താഴെവരുന്ന കമന്റുകളെ അവഗണിച്ച് നല്ല ഒഴുക്കോടെ അവൾ ആ അടിത്തുടങ്ങി…. ഇന്ന്… അതേ ഡാൻസ് സ്കൂളിന്റെ പുതിയ ബ്രാഞ്ചിലേക്കുള്ള ഉദ്ഘാടനത്തിനായ് വിശിഷ്ടാതിഥിയായ ക്ഷണക്കത്ത് കിട്ടിയപ്പോൾ…. അവൾ ആടി തിമിർത്ത് കാൽച്ചുവടുകൾ എടുത്തുവെച്ചത്…

Read More

നീ കണ്ടില്ലെന്നത് കാണാത്തതുകൊണ്ടല്ല കണ്ണിൽ പെടാത്തതുകൊണ്ട്; അത്രേയുള്ളൂ കണ്ണിന്റെ കാഴ്ച…… ദൂരപരിധികളല്ല, പരിമിതികളാണ് കാഴ്ചയുടെ ദൂരം കുറക്കുന്നത്…. ബാഹ്യദൃഷ്ടിക്കപ്പുറം അകക്കണ്ണിന്റെ ദൈർഘ്യം പരിമിതികളെ ലംഘിക്കുമ്പോൾ, നേർക്കാഴ്ചകൾ രൂപപ്പെടും… പുറം കണ്ണുകൾ പുറം കാഴ്ചകളിൽ മയങ്ങിപ്പോയിരിക്കുന്നു തരിച്ചുവരാനാകാതെ..!

Read More

ഇന്ന് ഹോസ്പിറ്റൽ നല്ല തിരക്കാണ്. കയ്യൊഴിഞ്ഞ നേരമില്ല.. രണ്ടുദിവസമായി നാട്ടിലേക്ക് വിളിച്ചിട്ട്. എന്തോ മനസ്സ് വല്ലാതെ മടുത്തു പോയിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് എം ബി ബി എസിന് ചിലവ് കുറവാണെന്ന് പറഞ്ഞ് ചേക്കേറിയതാണ് ഇങ്ങോട്ട്. നാട്ടിൽ പഠിക്കുന്നതിന്റെ ഒരു ഭാഗമേ വേണ്ടൂ, അടുത്തുള്ള ത്രേസ്യാമ്മ ചേച്ചിയുടെ അനന്തരവൾ വഴിയാണ് വുഹനിലേക്ക് വണ്ടി പിടിച്ചത്. ഇതിപ്പം എത്രയായി? പഠിത്തം ജോലിയും നേടി. നല്ലൊരു കുടുംബത്തിന് ആലോചനയും വന്നു കെട്ടിച്ചയച്ചു. പക്ഷേ വിധി തന്നെ, കറുത്ത നിഴൽ പോലെ പിന്തുടർന്നപ്പോൾ വെറും രണ്ടു വർഷം കൊണ്ട് സന്തോഷകരമായ ദാമ്പത്യം തട്ടിയെടുത്തു. വീണ്ടും കൂടെ പഠിച്ച സുഹൃത്ത് വഴി ഇതേ ഹോസ്പിറ്റലിൽ ജോലിക്ക് കയറി. അന്ന് കൈക്കുഞ്ഞായിരുന്നു മോളെ, അമ്മയെ ഏൽപ്പിച്ചിട്ട് വരുമ്പോൾ നെഞ്ചകം വല്ലാതെ പിടഞ്ഞിരുന്നു. പക്ഷേ നാട്ടിൽ നിന്നിട്ട് എന്ത് ചെയ്യാൻ? വിധവയായ സ്ത്രീക്ക് നാട്ടിൽ പിടിച്ചു നിൽക്കാൻ കഴിയില്ല. പലവട്ടം ആലോചിച്ചാണ് ഇങ്ങോട്ട് വണ്ടി കേറിയത്. ആലോചനയിൽ മുഴുകിയിരുന്ന തന്നെ സിസ്റ്റർ…

Read More