Author: രാധാകൃഷ്ണൻ നായർ

2024 പുതിയ വർഷം… സ്വപ്നങ്ങൾ പഴയതാണെങ്കിലും വീണ്ടും ഒരു പുതുമ. പഴയ സ്വപ്നങ്ങൾ സഫലീകരമാക്കാ ത്തവർക്കും… പുതിയ സ്വപ്ന ങ്ങൾ കണ്ടു തുടങ്ങുന്നവർക്കും. എല്ലാവരുടെയും സ്വപ്നങ്ങളുടെ ചിറകുകൾക്ക് പറക്കാനുള്ള ശക്തിക്ക് ഒരു കുറവും വരാതിരി ക്കട്ടെ. പറക്കുക… ലക്ഷ്യം കാണുന്നതുവരെ. ബാല്യകാല സതീർത്ഥനായ ഭഗവാൻ കൃഷ്ണനെ കാണാൻ ദ്വാരകയിലേക്ക് തിരിച്ച  സുധാമയ്ക്ക് ഒരു ലക്ഷ്യമേ ഉണ്ടായിരു ന്നുള്ളൂ… ശ്രീ കൃഷ്ണനെ ഒരു നോക്കു കാണുക. അപരിചിതമായ വഴിയോ… മറ്റു തടസ്സങ്ങളോ അദ്ദേഹം കാര്യമാക്കിയില്ല. ലക്ഷ്യം… അതാണ് മുഖ്യം.

Read More

അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി. “മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ… കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം”. ആ… ഒരു  കാലത്തെ ക്കുറിച്ച്  ഇന്ന് ചിന്തിക്കാനേ കഴിയില്ല. ഇന്നത്തെ കാലത്ത് കള്ളവുമുണ്ട് ചതിയുമുണ്ട് പൊളിവചനത്തിന് ഒരു കുറവുമില്ല. വ്യത്യാസമൊന്നു മാത്രമേയുള്ളൂ അന്ന് നാടുവാണിരുന്നത് മഹാബലി തമ്പുരാൻ ആയിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ അവരുടെ പൗരബോധത്തിന്റെ വില മനസ്സി ലാക്കി സമ്മതിദാനാവകാശം  രേഖപ്പെടുത്തി വളരെ പ്രതീക്ഷയോടെ തെരഞ്ഞെ ടുത്തു അയച്ച ജനപ്രതിനിധി കളും ഭരണാധികാരികളു മാണ് നാടുവാഴുന്നതെന്ന് മാത്രം. നാടിനെയും അവരുടെ കർത്തവ്യങ്ങളും മറന്നു അവർ മുന്നോട്ടു പോകുമ്പോൾ ആർക്കും എന്തും കാട്ടിക്കൂട്ടാനുള്ള ലൈസൻസ് ആയി പലരും അതിനെ കാണുന്നു. മാവേലി നാടുവാണ… ആ നല്ല കാലത്തെ ഓർമിച്ചു കൊണ്ട് കാണം കണികാണാൻ പോലും കിട്ടാത്ത ഈ കാലത്ത് സ്വന്തം കിടപ്പാടം വിറ്റായാലും ഓണമുണ്ണാം. മലയാളികൾ സ്വന്തം വിധിയെ പഴിച്ചുകൊണ്ട്.

Read More

കൂട്ടക്ഷരങ്ങളിലൂടെ യാത്ര തുടരാൻ ഈ ദിവസത്തെക്കാൾ നല്ലത് മറ്റൊന്നില്ല. വിഘ്നേശ്വരന്റെ എല്ലാ അനുഗ്രഹവും പ്രതീക്ഷിച്ചു കൊണ്ട് യാത്ര തുടരുന്നു. യാത്രകൾ വളരെയധികം ചെയ്തിട്ടുണ്ടെങ്കിലും അങ്ങ് തെക്കേ അറ്റത്ത് പത്മനാഭ സ്വാമിയുടെ മണ്ണിൽ നിന്നും കണ്ണന്റെ എല്ലാമെല്ലാമായ ദ്വാരകാ പുരിയിലേയ്ക്കുള്ള യാത്ര ഒരിക്കലും പ്രതീക്ഷിച്ചില്ല. അതെ… അമ്പാടി കണ്ണന്റെ സ്വന്തം ദ്വാരക. അല്ലെങ്കിലും ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം നാം പ്രതീക്ഷിക്കുന്നതായിരിക്കണമെന്നില്ലല്ലോ. ഈ മണ്ണിൽ കാലുകുത്താൻ ഒരു പൂർവ്വജന്മ സുകൃതം വേണമെന്ന് മറ്റുള്ളവർ പറഞ്ഞപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. എന്തായാലും… കണ്ണന്റെ സ്വന്തം ദ്വാരകയിൽ എത്തിച്ചേരുകയും കുറച്ച് നാളുകളായി ജീവിക്കുകയും ചെയ്യുന്നു. എല്ലാം പൂർവ്വജന്മ സുകൃതമായി വിശ്വസിച്ചു കൊണ്ട്.

Read More