അങ്ങനെ ഒരു ഓണക്കാലം കൂടി വരവായി.
“മാവേലി നാടുവാണീടും കാലം മാനുഷ്യരെല്ലാവരും ഒന്നുപോലെ…
കള്ളവുമില്ല ചതിയുമില്ല… എള്ളോളമില്ല പൊളി വചനം”.
ആ… ഒരു കാലത്തെ ക്കുറിച്ച് ഇന്ന് ചിന്തിക്കാനേ കഴിയില്ല. ഇന്നത്തെ കാലത്ത് കള്ളവുമുണ്ട് ചതിയുമുണ്ട് പൊളിവചനത്തിന് ഒരു കുറവുമില്ല. വ്യത്യാസമൊന്നു മാത്രമേയുള്ളൂ അന്ന് നാടുവാണിരുന്നത് മഹാബലി തമ്പുരാൻ ആയിരുന്നെങ്കിൽ ഇന്നത്തെ കാലത്ത് ജനാധിപത്യ വ്യവസ്ഥയിൽ ജനങ്ങൾ അവരുടെ പൗരബോധത്തിന്റെ വില മനസ്സി ലാക്കി സമ്മതിദാനാവകാശം രേഖപ്പെടുത്തി വളരെ പ്രതീക്ഷയോടെ തെരഞ്ഞെ ടുത്തു അയച്ച ജനപ്രതിനിധി കളും ഭരണാധികാരികളു മാണ് നാടുവാഴുന്നതെന്ന് മാത്രം. നാടിനെയും അവരുടെ കർത്തവ്യങ്ങളും മറന്നു അവർ മുന്നോട്ടു പോകുമ്പോൾ ആർക്കും എന്തും കാട്ടിക്കൂട്ടാനുള്ള ലൈസൻസ് ആയി പലരും അതിനെ കാണുന്നു. മാവേലി നാടുവാണ… ആ നല്ല കാലത്തെ ഓർമിച്ചു കൊണ്ട് കാണം കണികാണാൻ പോലും കിട്ടാത്ത ഈ കാലത്ത് സ്വന്തം കിടപ്പാടം വിറ്റായാലും ഓണമുണ്ണാം. മലയാളികൾ സ്വന്തം വിധിയെ പഴിച്ചുകൊണ്ട്.
![](https://koottaksharangal.com/wp-content/uploads/2023/08/ad_Banner_1-copy.webp)