Author: Jees Kaitharam

ഞാൻ എന്താണന്ന് കണ്ടുപിടിക്കാൻ പാട് പെടുന്ന പാവം ഞാൻ …

ജിസ് ജോയിയുടെ ആദ്യം തിയേറ്ററിൽ കാണുന്ന പടം സൺഡേ ഹോളിഡെ ആണ്.  ഞങ്ങളുടെ പേരിലുള്ള സാമ്യം കൊണ്ട് പടം കണ്ട് ഇഷ്ടപ്പെട്ട് മെസേജുമയച്ചിരുന്നു. മറുപടിയും കിട്ടി. പിന്നീട് വന്ന സിനിമകളിൽ വിജയ് സൂപ്പറും പൗർണമിയും ഇഷ്ടപ്പെട്ടു. തലവൻ എന്ന പടത്തിന്റെ പ്രത്യേകത എന്താണന്ന് ചോദിച്ചാൽ ഇതൊരു ജിസ് ജോയി ( നൻമ ) പടമല്ല.  K മധു – SN സ്വാമി, ജോഷി, ജീത്തു ജോസഫ് തുടങ്ങിയവരുടെ ഒക്കെ പടം നിങ്ങൾ ത്രില്ലടിച്ചിരുന്ന് കണ്ടിട്ടുണ്ടങ്കിൽ തലവൻ അതുക്കും മേലെയാണ്. ജിസ് ജോയ് എന്ന സംവിധായകന്റെ ഇതുവരെ ചെയ്തതിൽ ഏറ്റവും മികച്ചതെന്ന് പറഞ്ഞാൽ ബോറായി പോവും, കനലുകളിനിയും ബാക്കിയേറെ ആളി പടരാൻ… എന്തേ വൈകിയെന്ന ചോദ്യം മാത്രമെ ഉള്ളു. ഒരു തരി പോലും ബോറടിപ്പിച്ചില്ല. പഴുതുകളില്ലാത്ത സ്ക്രിപ്റ്റ്. മികച്ച തിരക്കഥ കിട്ടിയാൽ അത് എങ്ങനെ മനോഹരമായി അഭിനയിക്കണമെന്ന് ബിജു മേനോനും ആസിഫലിക്കും ആരും പറഞ്ഞു കൊടുക്കണ്ട. SI ഉം Cl ഉം മത്സരിച്ച്…

Read More

തിരക്കിലല്ലാതെ ജീവിക്കുമ്പോഴും തിരക്കാനാളില്ലാതെ ജീവിക്കേണ്ടിവരുമ്പോഴും ഓർത്തെടുക്കേണ്ടരാളിനെ ഓർക്കാതെ ഇരിക്കാൻ കഴിയാത്തതും പറന്ന് പോകാൻ ഇടമില്ലാതെ മറന്ന് പോയെങ്കിലെന്ന് കൊതിക്കുമ്പോഴും ചുറ്റിലും നിറയുന്നതെല്ലാം കാണുവാനില്ലന്ന് നീരൊന്ന് മെല്ലെ ചൊല്ലും പിന്നെയും എന്തിനോ പിടഞ്ഞൊഴുകും.. ജീസ് കൈതാരം

Read More

‘ഇതെന്ത് മറിമായമാണ്?/ കാർത്തു ആശ്ചര്യപ്പെട്ടു, ഇപ്പോ മുന്നിൽ നിന്ന പയ്യ് നിന്ന നിൽപ്പിൽ കാണാനില്ല! ആറാം നമ്പർ കഴിഞ്ഞ് മേലേക്ക് പശുക്കൾ പോവാറില്ല. “അമ്മണീ. “, കാർത്തു പാറയുടെ മുകളിൽ നിന്ന് ഉറക്കെ വിളിച്ചു. അവളുടെ ശബ്ദം പാറകളിൽ തട്ടി തിരിച്ചു വന്നു. എന്തെങ്കിലും മറുപടിക്കായ് അവൾ കാതോർത്തു, ഇല്ല ഒന്നും കേൾക്കാനില്ല. സാധാരണയായി രാവിലെ കുന്ന് കയറ്റി വിടുന്ന പയ്ക്കളെല്ലാം വൈകുന്നേരമാവുമ്പോഴേക്കും കുന്നിറങ്ങി ആരുടെയെങ്കിലും തലവെട്ടം കണ്ടാൽ ഉടനെ അനുസരണയോടെ വീട്ടിലേക്ക് നടപ്പു തുടങ്ങും. മണിക്കുന്നിന്റെ താഴെ മണ്ണു റോഡിൽ ആളെത്തുമ്പോഴെക്കും പള്ള നിറച്ച് തിന്ന് തലയാട്ടി അമ്മിണി മുന്നിലുണ്ടാവും. ഇതിപ്പോ സുബ്രമണിക്ക് കാലില് കുറ്റി തട്ടി നടക്കാൻ വയ്യാണ്ടായി ഇരുപ്പായ കൊണ്ടാ അമ്മണിയെ അന്വേഷിച്ച് കാർത്തുവിന് ഇറങ്ങേണ്ടി വന്നത്. ശങ്കു മൂപ്പന്റെ പോത്തുകുട്ടൻമാരെയെല്ലാം വിത്ത് കാട്ടിലാണ് തീറ്റാൻ വിടുന്നത്. സുബ്രമണി ഇല്ലാത്തത് കൊണ്ട് അമ്മ പറഞ്ഞതാ ശങ്കു മൂപ്പന്റെ പോത്തുകളുടെ കൂട്ടത്തിൽ അമ്മണിയെയും വിട്ടാൽ മതിയെന്ന്. പോത്തുകൾ ഉപദ്രവിക്കുമെന്ന്…

Read More

“പൂയ്… ആ… പൂയ് ” രാമൻ വിളിച്ചു കൂവി വരമ്പിലൂടെ ഓടി. “പൂയ്. ഡാമിന്റെ അക്കരെ നിന്ന് കറപ്പൻ മറു കൂക്ക് കൂവി പൊന്നിയും ഭരതനും ചോന്തനും കൃഷ്ണനും അടങ്ങിയ സംഘം വയലിന്റെ ചുറ്റിലും വളഞ്ഞു. ” രാമാ ആടെ നിക്ക്, കറപ്പനിങ്ങോട്ടെക്ക് എത്തട്ടെ ” പൊന്നി വിളിച്ച് പറഞ്ഞു. രാമൻ കണ്ടത്തിലേക്ക് ഇറങ്ങി ജാഗരൂകനായി നിലയുറപ്പിച്ചു. ഡാമിന്റെ മുകളിലൂടെ കയ്യിൽ വില്ലുമായി കറപ്പനും അച്ചുതനും ലക്ഷ്മണനും പാഞ്ഞു വന്നു, മൂവരുടെയും തോളത്ത് അമ്പ് നിറച്ച മുളം കുറ്റി തൂങ്ങികിടന്നാടി. അവർ വയലിലേക്ക് ചാടി വരമ്പിൽ വില്ലു കുലച്ചു നിന്ന കറപ്പന്റെ വശങ്ങളിലായി നിലയുറപ്പിച്ചു. കറപ്പൻ പൊന്നിയെ നോക്കി, അച്ചുതനും ലക്ഷ്മണനും അമ്പെടുത്ത് തൊടുക്കാൻ തയ്യാറായി നിന്നു. “ങ്. ഗ്രാ. ഹിയ്യാ. ഹോയ് ” പൊന്നി അലറി വിളിച്ചു. ഭരതനും ചോന്തനും കൃഷ്ണനും രാമനും ഏറ്റു വിളിച്ചു ” ഹിയ്യാ ഹോയ്. ബ്രൂ. ങ് ഗ്രാ. ” കതിരുകൾക്കിടയിൽ അനക്കമില്ല. കറപ്പൻ…

Read More

“ഈശോയെ നീ എന്റെ ഉള്ളിൽ എഴുന്നള്ളി വരണമെ. നീ എനിക്കായി കൂട്ടായി ഇരിക്കണമെ “. പെസഹാ ദിനത്തിൽ കൊച്ചുത്രേസ്യ മുട്ടിപ്പായി പ്രാർത്ഥിച്ചു.  ഈശോ പ്രാർത്ഥന കേട്ടു. പ്രത്യക്ഷപ്പെട്ടു “മോളെ കൊച്ചുത്രേസ്യ നിന്നിൽ ഞാൻ സംപ്രീതയായിരിക്കുന്നു. ഈ പെസഹയും ദുഃഖ വെളളിയും ഈസ്റ്ററും ഞാൻ നിന്റെ കൂടെ നിന്റെ ഭവനത്തിലാണ് ആഘോഷിക്കുന്നത് “.  കൊച്ചുത്രേസ്യ സന്തോഷം കൊണ്ട് തുള്ളിച്ചാടി നാല് റൗണ്ട് പള്ളിക്ക് ചുറ്റും ഓടി തിരിച്ച് വന്ന് കർത്താവിന്റെ കൈ പിടിച്ച് പള്ളിയുടെ വട്ടക്കല്ലുകൾ ഇറങ്ങി നടക്കാൻ തുടങ്ങിയപ്പോൾ കർത്താവ് സംശയിച്ച് തിരിഞ്ഞു നിന്നു.  “എന്താണ് ഈശോയെ?” കർത്താവ് കൊച്ചുത്രേസ്യയെ സൂക്ഷിച്ചു നോക്കി ചോദിച്ചു.  “നീ എനിക്കായി അത്താഴത്തിന് എന്താണ് ഒരുക്കിയിരിക്കണത് ” ” അത് പിന്നെ കർത്താവെ. അപ്പവും പാലും ” ഓ… പെസഹയല്ലെ കർത്താവ് സമാധാനിച്ചു.  ഇന്ന് നന്നായി പ്രാർത്ഥിക്കണം. നാളെ ഉപവസിക്കാനുള്ളതല്ലെ. കരുത്ത് നേടണം. കർത്താവ് മനസിൽ പ്രാർത്ഥിച്ചു കൊണ്ടു നടന്നു. ഒരു നിമിഷം നിന്നിട്ട് കൊച്ചുത്രേസ്യയോട്…

Read More

വെളിച്ചമില്ലാതെ ആവുമ്പോഴാണ് ഇരുട്ടിനെ പറ്റി നമ്മൾ ചിന്തിക്കുന്നത്. ഇരുട്ടിന്റെ നിറം കറുപ്പും വെളിച്ചത്തിന്റെ നിറം വെളുപ്പുമാണന്ന് നമ്മളുടെയൊക്കെ ഉള്ളിൽ പതിഞ്ഞു കഴിഞ്ഞു. കറുപ്പിന്റെയും വെളുപ്പിന്റെയും വേർതിരിവ് ലോകമുണ്ടായ കാലം മുതൽക്ക് തന്നെ തുടങ്ങിയതാണ്, വർണവിവേചന ചർച്ചകൾ ഇപ്പോഴും തുടരുന്ന ഈ കാലത്തിലേക്ക് ഒന്ന് നമുക്ക് കടന്നുചെന്നാലോ? “കറുപ്പിനഴക് ഒ ഓ വെളുപ്പിനഴക് ഒ ഓ പുലരിയിലെ പനിമഴയിൽ പതിനേഴഴകാണ് ഒ ഓ ” വിനീത് : ടാ അരുണെ…     ഒന്ന് നിർത്തടാ…     ഞാനൊരു കാര്യം പറയട്ടെ…    അരുൺ : നീ പറയടാ മച്ചാനെ…    വിനീത് : ശ്ശോ…    ഞാൻ പറഞ്ഞാൽ കുഴപ്പമാകോ എന്നാ ഒരു സംശയം അരുൺ : എന്നാ പറയണ്ട വിനീ : അല്ലടാ ഞാൻ പറയാം…    അരുൺ : പറ വിനീ : അതേയ് ഫസ്റ്റ് ഇയറിൽ വന്ന ഒരു കുട്ടിയില്ലെ…     അരുൺ :…

Read More

” മോളി ….. ടീ …. നീയ്യ് വരണില്ലെ?”കുമ്പളത്തി കനാലിന്റെ കരയിൽ നിന്ന് വിളിച്ചു …. ” ണ്ട് ….ഇങ്ങള് പോയ്ക്കോളി ….. കഞ്ഞി വാർത്തിട്ടില്ല” മോളി ചായ്പ്പിൽ നിന്ന് വിളിച്ചു പറഞ്ഞു … ഹെൽത്ത് സെന്ററിന്റെ പണി നടക്കാണ് … മോളിയും കുമ്പളത്തിയും ഹാജിറയും ഉഷയും എല്ലാമുണ്ട് … കെട്ടു പണിക്കാരെല്ലാം എറണാകുളംകാരാണ്. കരിങ്കല്ല് പണിക്ക് തുടങ്ങി ഇപ്പോൾ ഏതാണ്ട് തേപ്പ് തീരാറായി ….മോളി വേഗം കഞ്ഞി വാർത്ത് അടുപ്പിലെ തീകൊള്ളി പിരിച്ച് വച്ച് ചായ്പ്പ് വാതിൽ ചേർത്തടച്ചു … മുറിയിൽ കേറി മുണ്ട് മാറ്റിയുടുത്ത് ജമ്പറിന്റെ കൊളുത്തുകൾ നേരെയാണോ എന്ന് പരിശോധിച്ച് ഉറപ്പു വരുത്തി പുറത്തേക്കിറങ്ങി വാതിലടച്ചു. അയയിൽ നിന്ന് തോർത്തെടുത്ത് മുഖം തുടച്ച് പുറത്തേക്കിറങ്ങി. മക്കളെ രണ്ടുപേരെയും രാവിലെ അപ്പൻ വന്ന് കൂട്ടി കൊണ്ടുപോയി …. ശനിയാഴ്ച്ചയായതിനാൽ സ്കൂളില്ല. അപ്പൻ രാവിലെ ജോണേട്ടന്റെ പീടികയിൽ ചായ കുടിക്കാൻ പോവുമ്പോൾ മിക്കവാറും അതിലെ വരും സ്കൂളില്ലാത്ത ദിവസം പിള്ളേരെ…

Read More

” ചേട്ടം മൊട്ടാ… യ്യ് ബരണുണ്ടോ?” രാജന്റെ മോൻ കൃഷ്ണൻ ചോദിച്ചപ്പോൾ വർക്കി മൾബറി മരത്തിൽ നിന്ന് ഊർന്നിറങ്ങി ” എങ്ങട്ട് ?” “ആടെ തോട്ടില് ആന വന്നിക്ക്ണ് “,കൃഷ്ണൻ തന്റെ ബട്ടൺസില്ലാത്ത ട്രൗസർ മുറുക്കിയുടുത്ത് പുറം കൈ കൊണ്ട് മൂക്കള തുടച്ചു. “ശരിക്കും?” വർക്കി അത്ഭുതം കൂറി ” ഉൽസവത്തിന് മ്മള് ഇന്നലെ കണ്ട ആന ല്ലെ. അയിനെ ഈടെ കുളിപ്പിക്കാൻ കൊടന്നതാ” മാരിയമ്മൻ കോവിലിലെ ഉത്സവത്തിന് പോയപ്പോൾ ആനയെ വർക്കിയും കണ്ടതാണ് ആട്ടവിളക്കിന്റെ വെളിച്ചത്തിൽ ചെവി ഒക്കെ ആട്ടി നീളൻ കൊമ്പുളള ഒരു സുന്ദരൻ ആന ! ” യ്യ് വരണുണ്ടങ്കി വാ… ഞാം പോണ് ” ഒരു കൈ കൊണ്ട് ട്രൗസർ പിടിച്ച് കൃഷ്ണൻ തിരിഞ്ഞ് ഓടി കഴിഞ്ഞു. പിന്നാലെ ഓടാൻ മനസ് വെമ്പിയെങ്കിലും വർക്കി തിരികെ നടന്ന് കോലായിലേക്ക് കേറുകയാണ് ചെയ്തത്. എവിടെയെങ്കിലും പോവുമ്പോൾ വാതിലടച്ച് പോയില്ലെങ്കിൽ അമ്മച്ചി വരുമ്പോൾ നല്ലത് കിട്ടും. വർക്കി ചെന്ന്…

Read More

” ഓര്ക്ക് എന്താ പറ്റിയെ?”, ഞാറ് കെട്ടിയ വാഴനാര് ചുറ്റി മുറുക്കി കൊണ്ട് ഉഷ ചോദിച്ചപ്പോൾ കുമ്പളത്തി കണ്ടത്തിൽ നിന്ന് മുഖമുയർത്തി പുറം കൈ കൊണ്ട് മുഖം ചൊറിഞ്ഞ് നിവർന്നു. ” ഗുളികനടിച്ച് വീഴ്ത്തിയതാ ഇണെ. ആടെ രാത്രി പോയ്ക്കൂട പോലും, കള്ളും കുടിച്ചുങ്ങാണ്ടും വയി തെറ്റി ആടെ എത്തി. രാമേട്ടൻ രാവിലെ പാല് കൊടുക്കാനായിട്ട് പുളീന്റെ അതിലെ പോകാൻ നോക്കുമ്പോ മേലെ ആരോ കിടക്ക്ന്ന്. ചെന്ന് നോക്കുമ്പളല്ലെ തിരിന്ന്ത്. മോന്തിക്ക് ഓല് വരമ്പ് മ്മെ നിന്ന് തോനെ തെറി വിളിച്ചിരിക്കണ്. നടാടെ ഒന്നും അല്ലല്ലോ. കുടീല് പോയിട്ടുണ്ടാകും ന്നാ വിചാരിച്ചിരിക്കാ.”, കുമ്പളത്തി പറഞ്ഞു നിർത്തി. ” അത് ഗുളികനടിച്ചതൊന്നുമല്ല പെണ്ണെ, ഹാർട്ടറ്റാക്കാ”, ചെളിയിലേക്ക് ഞാറ് കെട്ട് വലിച്ചെറിഞ്ഞ് മോളി തന്റെ വിജ്ജാനം വിളമ്പി. “കള്ളുകുടിച്ച് കഴിയുമ്പോ പ്രഷറ് കൂടും പിന്നെ ഹാർട്ട് ഫെയിലായി പോവും”, മോളി കാര്യകാരണങ്ങൾ അടി വരയിട്ട് ഉറപ്പിച്ചു. ഞാറ് പറിക്കാൻ മറന്ന് വാ പൊളിച്ച് നിൽക്കുന്ന…

Read More

“ദൈവം സ്നേഹമാണ് ” എനിക്ക് എത്രയും സ്നേഹം നിറഞ്ഞ അപ്പച്ചൻ അറിയുന്നതിന്, അപ്പച്ചന് സുഖമാണോ? ജോലിക്ക് പോകുന്നുണ്ടോ? അവിടെ എന്തൊക്കൊയാണ് വിശേഷങ്ങൾ? അപ്പൂപ്പനും അമ്മൂമ്മക്കും ബാക്കി എല്ലാവർക്കും സുഖമല്ലെ? ഇവിടെ നല്ല മഴയാണ്, അമ്മച്ചി പണിക്ക് പോകുന്നുണ്ട്. ഞാനും ചേച്ചിയും സ്കൂളിൽ പോകുന്നുണ്ട്. ഞങ്ങൾ നന്നായി പഠിക്കുന്നുണ്ട്. അവിടെ മഴയുണ്ടോ? അപ്പച്ചൻ എന്നാണ് ഞങ്ങളെ കാണാൻ വരുന്നത്? ഇനി എന്താണ് എഴുതേണ്ടത് എന്ന് വർക്കി ആലോചിച്ച് നോക്കി അവന് ഒന്നും ഓർമ കിട്ടിയില്ല… മണ്ണെണ്ണ വിളക്ക് നീക്കി വച്ച് അവൻ ചേച്ചിയെ നോക്കി അവൾ നല്ല ഉറക്കത്തിലാണ്.  അവൻ വിളക്കും ഇൻലന്റും വച്ചെഴുതാനുള്ള മാസികയും കയ്യിലെടുത്ത് എഴുന്നേറ്റ് പടിയിറങ്ങി വരാന്തയിലെത്തി അവിടെ ചാക്കിൽ റേഷനരി കുടഞ്ഞിട്ട് അൽപ്പാൽപ്പമായി പേറ്റി താവലും കല്ലും വേർതിരിക്കുന്ന അമ്മച്ചിയുടെ മുന്നിലെത്തി ” അമ്മാ ഇനി എന്താ എഴുതേണ്ടെ?” ” നീ എന്താ എഴുതിയെ?” മോളി അരിയിൽ നിന്ന് കയ്യെടുത്ത് ചോദിച്ചു വർക്കി വിളക്ക് ഉയർത്തി പിടിച്ച്…

Read More