Author: Sabitha Mohyadeen

കുഞ്ഞുനാളിൽ വലുതാകുമ്പോൾ ആരാകണം എന്ന് കുഞ്ഞിനോട് ചോദിച്ചപ്പോൾ അവൻ പറഞ്ഞു എനിക്ക് ഒരു പക്ഷി ആകണം എന്ന്. ഞാൻ അത് കേട്ടപ്പോൾ ചിരിച്ചു. അതെന്താ, പക്ഷികളെ നിനക്ക് അത്ര ഇഷ്ടമാണോ എന്ന് ചോദിച്ചപ്പോൾ അവൻ പറഞ്ഞു, പിന്നല്ലാതെ, എന്ത് രസമാണ് ഈ ആകാശത്തു കൂടെ ഇങ്ങിനെ പറന്നു നടക്കാൻ. അത് കേട്ടപ്പോൾ എനിക്കും കൊതിയായി തുടങ്ങി ഒന്ന് പറക്കാൻ. എൻ്റെ സ്വപ്നങ്ങളിൽ എല്ലാം കിളികൾ ആയി പിന്നീട് കൂട്ടുകാർ. സ്വപ്നങ്ങളിൽ അവരോടൊപ്പം ഞാനും പറക്കാൻ തുടങ്ങി. എനിക്കും രണ്ടു ചിറകു മുളച്ചിരുന്നെങ്കിൽ എന്ന് വല്ലാതെ ആഗ്രഹിച്ചു പോയി. പാവം കിളികൾക്കല്ലേ അവരുടെ തത്രപ്പാട് അറിയുന്നത്. ഇതിനിടയിൽ എൻ്റെ കുഞ്ഞു വലുതായി എന്നിൽ നിന്ന് ദൂരേക്ക്‌ പറന്നകന്നു. എന്നും വിളിച്ചു സംസാരിക്കും. അവനെ ഫോണിൻ്റെ സ്‌ക്രീനിൽ കാണുമ്പോൾ തോന്നും ഒരു ചിറകു മുളച്ചിരുന്നെങ്കിൽ അവൻറെ അടുത്തേക്ക് അങ്ങ് പറന്നു പോകാമായിരുന്നു എന്ന്. വർഷങ്ങൾക്കു ശേഷം പഠിത്തം എല്ലാം കഴിഞ്ഞു തിരിച്ചു അമ്മ കിളിയുടെ…

Read More

ഭൂമിയിൽ കിട്ടുന്ന ഓരോ നിമിഷങ്ങളും ഒരനുഗ്രഹമാണ്. അതിനെ ആസ്വദിക്കാതെ പരാതിയും പരിഭവവും ആയി നടന്നാൽ നമുക്ക് തന്നെ നഷ്ടം. ഉള്ളതിൽ നന്മ കണ്ട് സ്വയം സ്നേഹിച്ചും ചുറ്റുമുള്ളവരെ സ്നേഹിച്ചും ജീവിക്കാൻ ശ്രമിച്ചാൽ ഭൂമിയിലെ ഈ ജീവിതം സുന്ദരമാക്കാം. ഓർക്കുക, കാലം ആരെയും കാത്തു നിൽക്കില്ല.

Read More