രോഗം വന്നതുമുതൽ മനുഷ്യന്റെ ജീവിതത്തിലെ ഒരു സ്ഥിരം കൂട്ടുകാരനാണ് മരുന്ന്. ചിലർ അലോപ്പതിയെയും, ചിലർ ആയുർവേദം, ഹോമിയോപ്പതി, പ്രകൃതിചികിത്സ തുടങ്ങിയ രീതികളെയും ആശ്രയിക്കുന്നു. ചികിത്സാരീതികൾ പലതാണെങ്കിലും ലക്ഷ്യം ഒന്ന് — രോഗം മാറ്റി ആരോഗ്യത്തോടെ ജീവിക്കുക. ശരിയായ രോഗത്തിന് ശരിയായ മരുന്ന്, ശരിയായ അളവിൽ ഉപയോഗിച്ചാൽ അത് വലിയ സഹായമാണ്. എന്നാൽ പാർശ്വഫലങ്ങൾ ഉണ്ടാകാം. അതിനാൽ ഡോക്ടറുടെ നിർദേശമില്ലാതെ സ്വയം മരുന്ന് കഴിക്കുന്നത് അപകടകരമാണ്. ഇന്ന് ചെറിയൊരു തലവേദന വന്നാലും ഡോക്ടറെ കാണുന്നതിന് മുമ്പ് മൊബൈലിൽ സോഷ്യൽ മീഡിയ പരിശോധിക്കും. ആരോ പറഞ്ഞ മരുന്ന് നമുക്കും പറ്റുമെന്ന് കരുതി വാങ്ങുകയും ചെയ്യും! മറ്റൊരാൾക്ക് ഫലം ചെയ്ത മരുന്ന് നമുക്കും ഫലം ചെയ്യണമെന്നില്ല. ഗൂഗിൾ അറിവ് ഡോക്ടറുടെ യോഗ്യതയ്ക്ക് പകരമല്ല; ഒരു റീൽ കണ്ടതുകൊണ്ട് നമ്മൾ രോഗവിദഗ്ധരുമാകില്ല! ഗുളികകൾ കൂടുമ്പോൾ രോഗത്തേക്കാൾ വലിയ പ്രശ്നം “ഏത് ഗുളിക എപ്പോൾ?” എന്നതാകും. അതുകൊണ്ട് മരുന്ന് ശത്രുവുമല്ല, കളിപ്പാട്ടവുമല്ല. ആവശ്യമുള്ളപ്പോൾ ഒരു ആരോഗ്യപ്രവർത്തകന്റെ നിർദേശപ്രകാരം മാത്രം…
Author: Sabitha Mohyadeen
ജീപ്പിൽ മെയിൻ റോഡിൽ വിട്ടിട്ടു പോയതാണ് അവളെയും വേലനെയും. അവിടെ നിന്നു ഉള്ളിലേക്കുള്ള വഴിയിൽ നടക്കാൻ തുടങ്ങിയിട്ട് കുറച്ചു നേരമായി. മല മുകളിലേക്കു കയറാൻ പ്രയാസപ്പെടുകയായിരുന്നു അവൾ. കല്ലും കട്ടയും നിറഞ്ഞ വഴികൾ അവൾക്ക് സുപരിചിതമാണ്. എങ്കിലും പരിചയമില്ലാത്ത വഴികളല്ലേ, ചെറുതായി ഒന്നണച്ചു. “മാഡം, ഈ വടി ഉപയോഗിച്ചോളൂ കേട്ടോ. കുറച്ചു കുത്തനെയുള്ള വഴികളാണ്. ഈ വഴികൾ ഒന്നും വെട്ടിത്തെളിച്ചിട്ടില്ല. നിറയെ ഇലകൾ കൂമ്പാരമായി കിടക്കുന്നു. വല്ല ഇഴജന്തുക്കളും അതിൽ ഉണ്ടെങ്കിൽ പണി കിട്ടിയത് തന്നെ. ഈ വഴിയിലൂടെ നടക്കാൻ ബുദ്ധിമുട്ടാണല്ലേ മാഡം.” അവൾ ഒന്നും മിണ്ടിയില്ല.. കുറച്ചു കഴിഞ്ഞപ്പോൾ വഴി ഇടുങ്ങി തുടങ്ങി.. ഒരു സൈഡിൽ കുത്തനെയുള്ള ഇറക്കം. നട്ടുച്ചക്കും ഇരുട്ട് പിടിച്ചു കിടക്കുന്ന സ്ഥലം.. വലിയ മരങ്ങൾ പടർന്നു പന്തലിച്ചു നിൽക്കുന്നു. മറ്റേ സൈഡിൽ പൊക്കത്തിൽ ഒരു മല.. അതിൽ മരങ്ങളുടെ വേരുകൾ ആഴത്തിൽ ഇറങ്ങിയിരിക്കുന്നു. ചരിഞ്ഞിരിക്കുകയാണ് ആ മല. ശക്തമായ മഴയിൽ മലയിടച്ചിൽ ഉണ്ടാകുമായിരിക്കും. അതിൽ. വയലറ്റ്…
ചാട്ടുളി പോലെ തറച്ച വാക്കുകൾക്ക് മറുപടിയാകേണ്ട വാക്കുകൾ തൊണ്ടയിൽകുരുങ്ങി. മൗനം മാത്രം കേട്ടുവെൻ വേദന. മൗനമാണ് ആഴമുള്ള മറുപടി..
ഫോൺ ബെൽ റിങ് ചെയുന്നത് കേട്ടാണ് അവൾ ഉറക്കമുണർന്നത്. ഉച്ചക്കൊരു ഉറക്കം പതിവുള്ളതാണ്. മറുതലക്കൽ നൗഷാദ് ആണ്. പതിവ് പോലെ കുശലനന്വേഷണങ്ങൾക്കിടയിൽ തന്നോട് അവൻ നാളെ ഫ്രീ ആണോ എന്ന് ചോദിച്ചു. പറ്റുമെങ്കിൽ ഒരിടം വരാമോ എന്ന് ചോദിച്ചു. പിന്നെന്താ വരാം എന്ന് പറഞ്ഞു. അപ്പോളാണ് മനസ്സിലായത് അതൊരു ആശുപത്രി വിസിറ്റ് ആണെന്ന്. പണിയെടുക്കുന്ന MNC ഓഫീസിലെ അക്കൗണ്ട് സെക്ഷനിൽ പിടിപ്പത് ജോലിയുള്ളത് കൊണ്ട് അധികമൊന്നും ലീവ് എടുക്കാറില്ല. വീട്ടിലും ആവശ്യത്തിന് പണിയുമുണ്ട്. സമയം കിട്ടിയാൽ തന്നെ അത് ഉറങ്ങി തീർക്കും. സോഷ്യൽ വർക്കിൽ താൽപ്പര്യം ഉള്ള ആളാണ് നൗഷാദ്.. തന്റെ കൂടെ ജോലി ചെയ്യുന്ന സൗമ്യനായ ചെറുപ്പക്കാരൻ.. ഒരു സഹോദരിയെ പോലെയാണ് തന്നെ കണക്കാക്കുന്നത്. പലപ്പോഴും അത്യാവശ്യ സന്ദർഭങ്ങളിൽ തന്നെ സഹായിച്ചിട്ടും ഉണ്ട്. അവൻ നാട്ടിലെ തന്റെ വീട്ടിൽ വന്നിട്ടുണ്ട്. അവന്റെ വീട്ടുകാരെ തനിക്കും അറിയാം. ഏതോ സംഘടനയുടെ അംഗമാണ് അവൻ, അതിന്റെ കാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമായി പല നല്ല കാര്യങ്ങളിലും…
പറയുന്നതും പ്രവർത്തിക്കുന്നതും എല്ലാം വിവാദമാകുന്ന ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. അധ്യാപകൻ കുട്ടിയെ ശാസിച്ചാലും ശാസിച്ചില്ലെങ്കിലും കുറ്റം; മാതാപിതാക്കൾക്ക് പോലും മക്കളെ നേർവഴിക്കു നടത്താൻ ബുദ്ധിമുട്ട്. സോഷ്യൽ മീഡിയയുടെ അതിപ്രസരം കാരണം വാക്കും നോട്ടവും പെരുമാറ്റവും ചിരിയും വരെ വിവാദമാകുന്നു. ജനപ്രതിനിധികളും സാമൂഹ്യപ്രവർത്തകരും സിനിമാപ്രവർത്തകരും പലപ്പോഴും ഇതിന്റെ ഇരകളാകുന്നു. പ്രത്യേകിച്ച് ടെലിവിഷൻ ചർച്ചകളിൽ റേറ്റിങ്ങിനായി സത്യാസത്യങ്ങൾ പരിശോധിക്കാതെ വിവാദങ്ങൾ ആഘോഷമാക്കുന്നു. നിമിഷങ്ങൾക്കകം അവ സമൂഹത്തിൽ വ്യാപിക്കുകയും, ബന്ധപ്പെട്ട വ്യക്തിയുടെയും കുടുംബത്തിന്റെയും മനഃസമാധാനം തകർക്കുകയും ചെയ്യുന്നു. സത്യം തെളിയുമ്പോഴേക്കും സ്വത്തും പദവിയും അന്തസ്സും നഷ്ടപ്പെടുന്നവരുണ്ട്; ചിലർ മാനസികമായി തകരുകയും കുടുംബബന്ധങ്ങൾ ശിഥിലമാകുകയും ചെയ്യുന്നു. വിവാദങ്ങൾ രാഷ്ട്രീയമോ വ്യക്തിപരമോ ആയ കാരണങ്ങളാൽ ഉണ്ടാകാം. എന്നാൽ എടുത്തുചാടി ഒന്നും വിശ്വസിക്കാതെ സത്യം പരിശോധിക്കണം. ജാതിയുടെയും മതത്തിന്റെയും പേരിലുള്ള തർക്കങ്ങൾ ഒഴിവാക്കി പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം. ഈ ജനാധിപത്യ രാജ്യത്ത് വ്യക്തിസ്വാതന്ത്ര്യത്തിന് വിലയുണ്ട്. മറ്റുള്ളവർക്ക് ഭീഷണിയല്ലാത്തിടത്തോളം ഓരോരുത്തർക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനും വസ്ത്രം ധരിക്കാനും സ്വന്തം…
കേരളത്തിന്റെ പ്രകൃതിയിലും സംസ്കാരത്തിലും നാളികേരത്തിന് പ്രധാന സ്ഥാനമുണ്ട്. പച്ചപ്പ് പൊതിഞ്ഞു നിൽക്കുന്ന കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്നത് കേരവൃക്ഷങ്ങൾ ആണ്. കേരളത്തിന്റെ കാലാവസ്ഥയും മണ്ണും തെങ്ങ് വളരാൻ അനുയോജ്യമാണ്. നാളികേരത്തിൽ നിന്ന്, കരിക്കിൻ വെള്ളം,വെളിച്ചെണ്ണ, തേങ്ങാപ്പാൽ, ചിരട്ട, കയർ തുടങ്ങിയ പല ഉൽപ്പന്നങ്ങളും ലഭിക്കുന്നു. “തേങ്ങയുടെ നാട്” എന്നും വിളിക്കാറുണ്ട്. വിളഞ്ഞ തേങ്ങ നല്ല കൊഴുപ്പും ഊർജവും നൽകുന്നു. ഫൈബർ ഉള്ളതിനാൽ ദഹനത്തിന് സഹായിക്കും. മാംഗനീസ്, ചെമ്പ് തുടങ്ങിയ ധാതുക്കൾ ലഭിക്കും.ഭക്ഷണത്തിൽ രുചിയും തൃപ്തിയും കൂട്ടും. കലോറിയും ഫാറ്റും കൂടുതലായതിനാൽ അധികം കഴിച്ചാൽ ഭാരം കൂടാനും കൊളസ്ട്രോൾ ഉയരാനും സാധ്യതയുണ്ട്.ഹൃദ്രോഗം/ഉയർന്ന കൊളസ്ട്രോൾ ഉള്ളവർ അളവ് നിയന്ത്രിക്കുന്നത് നല്ലതാണ്. കൊട്ട തേങ്ങയിൽ നിന്ന് ലഭിക്കുന്ന എണ്ണ ഉപയോഗിക്കുമ്പോഴും അളവ് ശ്രദ്ധിക്കണം. ഒരു തേങ്ങ നട്ടാൽ ഒരു തെങ്ങ് മാത്രമല്ല; വർഷങ്ങളോളം കായ്കൾ നൽകുന്ന ഒരു സമ്പത്താണ് കിട്ടുക. നല്ല കാലത്ത് ഒരു കർഷകൻ പത്ത് തേങ്ങ വിത്തായി നട്ടാൽ, അവ വളർന്ന് വർഷങ്ങളോളം…
ആകെ വിയർത്തു കുളിച്ചിരിക്കുന്ന അവളെ നോക്കി അയാളിരുന്നു. ഈ ICU വിന്റെ മുമ്പിൽ ഇങ്ങിനെ ഇരിക്കേണ്ടി വരും എന്ന് രണ്ടാളും ഒരിക്കലും ഓർത്തിട്ടില്ല. വടക്കേ ഇന്ത്യയിലെ ഒരു നഗരത്തിലെ പ്രശ്സ്തരായ രണ്ട് ഡോക്ടർമാർ. പ്രൊഫഷനലിൽ വിജയിച്ച അവർ ജീവിതത്തിൽ പരാജയപ്പെട്ടോ? ആകെയുള്ള ഒരു മോളെ മനസ്സിലാക്കാൻ കഴിയാത്ത തങ്ങൾ വെറും ഒരു പരാജയം തന്നെ. അവളുടെ കൈത്തലത്തിൽ പതുക്കെ അവൻ പിടിച്ചു. രണ്ട് പേരും വെറുതെ പരസ്പരം നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. മോൾ ICU ഇൽ ആയിട്ട് മണിക്കൂർ പത്തു കഴിഞ്ഞു. Sleeping pills ഓവർഡോസിൽ കഴിച്ചത് കൊണ്ട് അവളുടെ ബോധം പോയി ആണ് ഈ അവസ്ഥയിൽ ആയതു. ഉറങ്ങാൻ തങ്ങൾ രണ്ടാളും പിൽസ് ഉപയോഗിക്കാറുണ്ട്.. ഈ കുട്ടി വീട്ടിൽ ഇതുണ്ടെന്നു എങ്ങിനെ കണ്ട് പിടിച്ചു? ഭാഗ്യത്തിന് മോളെ നീതു കണ്ടത് കൊണ്ട് ആശുപത്രിയിൽ കൊണ്ട് പോകാൻ കഴിഞ്ഞു. സ്വന്തം ഹോസ്പിറ്റൽ ആയതു കൊണ്ട് കേസും മറ്റും ആയില്ല. ICU …
മാർഗരറ്റ് മാഡത്തിന്റെ ക്ലാസ്സ് കഴിഞ്ഞ ഉടനെ അവൾ ജസ്പ്രീതുമായി കാന്റീനിലേക്ക് ഓടി. അടുത്ത ട്യൂട്ടർ വന്നിട്ടില്ല. അത് കൊണ്ട് ഫ്രീ പീരിയഡ് ആണ്. ക്ലാസിൽ ഇരിക്കണം എന്ന് നിർബന്ധമില്ല. വിശന്നിട്ടു ആണെങ്കിൽ വയ്യാ. അവിടെ നല്ല തിരക്ക് ആവുന്നതിനു മുമ്പ് എത്തണം. അവിടെ ചെന്ന് ഒരു ഫ്രൈഡ് റൈസും നൂഡിയ്ൽസും ഓർഡർ ചെയ്ത് ഒരു ടേബിളിൽ സ്ഥലം പിടിച്ചു. കുറച്ചു നേരം അവർ വരാനിരിക്കുന്ന ആർട്സ് ഫെസ്റ്റിവിലിനെക്കുറിച്ചു സംസാരിച്ചു. ശനിയും ഞായറും തിങ്കളും അവധിയാണ്. അവിടത്തെ ഏതോ ഒരു ഫെസ്റ്റിവൽ അവധി. വേണമെങ്കിൽ വീട്ടിൽ പോകാം. നീണ്ട ഈ ആഴ്ച്ചയിൽ എന്ത് ചെയ്യണം എന്നുള്ള ചർച്ചയായി പിന്നെ. രണ്ട് പേരും ഫോണിലെ സന്ദേശങ്ങൾ നോക്കാൻ തുടങ്ങി. ഈ നഗരത്തിൽ അവൾ എത്തിയിട്ട് അധികം ആയില്ല. ജസ്പ്രീത് വളർന്നത് ഇവിടെയായത് കൊണ്ട് അവൾക്കു എല്ലായിടവും അറിയാം. അവളുടെ പേരെന്റ്സ് ജോലി ട്രാൻസ്ഫർ മൂലം ചണ്ഡിഗറിലേക്ക് തിരിച്ചു പോയത് കൊണ്ടാണ് അവൾ പുറത്തുള്ള ഹോസ്റ്റലിൽ…
കുളത്തിന്റെ പടവിലിരുന്നു അയാൾ മഴ നോക്കിയിരുന്നു. തുള്ളികളായി വീഴുന്ന മഴ പോലെയായോ തന്റെ ജീവിതവും. എല്ലാം പതുക്കെയാണ്. ഒന്നും ഓർമ്മി ച്ചെടുക്കാൻ കഴിയുന്നില്ല. ഇതിലെ മീനുകൾ എന്ത് ചെയ്യുകയാകും വെള്ളത്തിനടിയിൽ ഊളിയിട്ടു അവ നീന്തി നടക്കുന്നുണ്ടാകും. എത്ര നാളായി ഇതിൽ ഒന്ന് മുങ്ങി കുളിച്ചിട്ടു. നല്ല താഴ്ചയാണ് ഉണ്ണി ഇതിലൊന്നും ഇനി കുളിക്കേണ്ട എന്ന് പറഞ്ഞു അച്ഛൻ വിലക്കും. ചെറുപ്പത്തിൽ എത്ര മുങ്ങാകുഴിയിട്ടുണ്ട്. അച്ഛൻ നീന്തൽ പഠിപ്പിച്ചത് ഇപ്പോളും ഓർക്കുന്നു. ഓരോ മക്കളെയും അച്ഛൻ തന്നെയാണ് പഠിപ്പിച്ചിട്ടുള്ളത്. തന്റെ കുഞ്ഞുങ്ങളെയും അച്ഛൻ തന്നെ പഠിപ്പിച്ചു. എത്ര രസായിരുന്നു ആ കാലം. എത്ര നാളായി എല്ലാവരും കൂടി ഒത്തൊരുമിച്ചു നിന്നിട്ട്. “ഉണ്ണിയേട്ടാ എന്താ ഇവിടെ ഇരിക്കുകയാണോ, എത്ര നേരായി ഞാൻ അന്വേഷിച്ച് തൊടിയിൽ നടക്കണ്. അച്ഛൻ വിഷമിച്ചിരിക്കണുണ്ട്. ” “ഒന്നൂല്യ ഞാൻ പണ്ടത്തെ കാര്യങ്ങൾ ഇങ്ങിനെ ആലോചിക്കായിരുന്നു. നീയും ഈ കുളത്തിൽ നിന്നല്ലേ നീന്താൻ പഠിച്ചത്?” അവൾ തലയാട്ടി. “അച്ഛൻ ഭക്ഷണം കഴിച്ചോ?”…
ഉറക്കം വരാതെ ഗീത പുറത്തേക്കു നോക്കി കിടന്നു. ജനലിനിടയിലൂടെയുള്ള വെളിച്ചത്തിൽ മാവിൻ ഇലകൾ ആടുന്നത് അവൾക്കു കാണാമായിരുന്നു. മഴയുടെ ആരവം കൂടി കൂടി വരുന്നു. ഈയിടെയായി ഉറക്കം കിട്ടാൻ പാടാണ്.. ഓരോന്ന് ആലോചിച്ചു കൊണ്ട് അവൾ ഉറക്കത്തെയും കാത്തു കാത്തു കിടന്നു. സ്നേഹിച്ചു മതി വരും മുമ്പേ ഗോപുവിനെ ദൈവം തിരിച്ചു വിളിച്ചു. മിനുമോൾക്കന്നു അഞ്ചു വയസ്സ്. ആക്സിഡന്റിൽ പെട്ടു ചേട്ടൻ മരിക്കുമ്പോൾ തനിക്കു 28 വയസ്സ്. പെട്ടന്നുള്ള ആഘാതം തന്നെ വല്ലാതെ തളർത്തി. പക്ഷെ അച്ഛനും അമ്മയും കൂടെ നിന്നു. ഒരു കൊല്ലത്തോളം തറവാട് വീട് പൂട്ടിയിട്ടു തന്നോടൊപ്പം നിന്നു. ചേട്ടന്റെ ജോലി തനിക്കു ലോവർ ലെവലിൽ കിട്ടിയത് കൊണ്ട് ഒരു ജോലിയായി. പിന്നിടങ്ങോട്ടു ഒരു പടവെട്ടൽ ആയിരുന്നു. സഹോദരങ്ങൾ അവരുടെ ജീവിതം കരുപിടിപ്പിക്കുന്നതിന്റെ തിരക്കിലായിരുന്നു. ഒന്നും മുന്നിലുണ്ടായിരുന്നില്ല. കുഞ്ഞിന് ഒരു കുറവും വരാൻ പാടില്ല. അത്യാവശ്യം കുറച്ചു ശമ്പളമുണ്ട്. അത് പിടിച്ചു പിടിച്ചേ ചിലവ് ചെയ്യാറുള്ളു.. താല്പര്യമില്ലാത്ത പ്രേമ…
