മതേതരത്വം എന്നാൽ എല്ലാ മതങ്ങളെയും സമമായി കാണുക എന്നതാണ്. ഒരാളെയും അവന്റെ മതത്തിന്റെ പേരിൽ മാറ്റി നിർത്തരുത്. മതവിശ്വാസം ഓരോ വ്യക്തിയുടെയും സ്വകാര്യ കാര്യമാണെന്ന് അംഗീകരിക്കാൻ കഴിയണം.. ഭരണകൂടവും സമൂഹവും ഏതെങ്കിലും ഒരു മതത്തിന്മു ൻഗണന നൽകാതെ എല്ലാവർക്കും സമത്വവും സ്വാതന്ത്ര്യവും ഉറപ്പാക്കുന്നതാണ് മതേതരത്വത്തിന്റെ അടിസ്ഥാനതത്വം. നമ്മുടെ നാട് മതേത്വരത്തിൽ ഊന്നിയ രാഷ്ട്രമാണ്.
2018 ൽ കേരളത്തിലുണ്ടായ മഹാ പ്രളയത്തിൽ മതം നോക്കാതെയാണ് നമ്മളോരോത്തരം പരസ്പരം സഹായിച്ചത്.. ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും എല്ലാം അന്യോന്യം സഹായിച്ചു. ഒത്തൊരുമയോടെ പെരുമാറി. വീട് നഷ്ടപ്പെവരെല്ലാം പൊതുവായ ഒരു സ്ഥലത്ത് പല മതത്തിൽ പെട്ടവർ അടുത്തടുത്ത് താമസിച്ചു . പരസ്പരം സുഖ ദുഖങ്ങൾ പങ്കിട്ടു..
ശക്തമായ മഴയിൽ വീട്ടിൽ വെള്ളം കയറിയപ്പോൾ മതം നോക്കാതെ ഓരോത്തരും ഓടിയെത്തി സഹായിച്ചു.ഒരാൾ ഭക്ഷണം കൊണ്ടുവന്നു, മറ്റൊരാൾ താമസിക്കാൻ ഇടം ഒരുക്കി. ആളുകൾ കണ്ണീരോടെ പറഞ്ഞു: “ഇതാണ് യഥാർത്ഥ മതം…
മനുഷ്യനെ മനുഷ്യനായി കാണുന്നത്.” അന്ന് എല്ലാവരും മനസ്സിലാക്കി—
മതേതരത്വം പുസ്തകത്തിലെ വാക്കല്ല, ജീവിതത്തിലെ പ്രവൃത്തിയാണ് എന്ന്.
നിപ്പയുടെയും കോവിഡിൻ്റെയും പിടിയിൽ അമർന്നപ്പോളും കേരളത്തിൽ എല്ലാവരും ഒത്തൊരുമയോടെ തന്നെ നിന്നു.
നിനക്ക് നിൻ്റെ മതം ,എനിക്ക് എൻ്റെ മതം എന്നല്ലേ. പരസ്പര ബഹുമാനത്തോടെയും സമാധാനത്തോടെയും കഴിയാനായി പ്രാർത്ഥിക്കാം.

1 Comment
മതേതരത്വം എന്നാൽ ഒരു മതത്തിന്റേയും അല്ലാത്ത എന്നാണ് അർത്ഥം. പക്ഷേ ആളുകൾ കരുതുന്നത് എല്ലാ മതങ്ങളുടേയും എന്നാണ്. എല്ലാ ആചാരങ്ങളും വിശ്വാസങ്ങളും എടുത്തു തലയിൽ വയ്ക്കും. എന്നിട്ട് പറയും ഞാൻ മതേതരനാണ്. മതേതരത്വം ആണ് എന്റെ ആശയം എന്നൊക്കെ.