Author: Sabitha Mohyadeen

”എന്താടി ഉറങ്ങി തീർന്നില്ലേ?” എന്നുള്ള അലർച്ച കേട്ടാണ് അവൾ കണ്ണു തുറന്നത്.രാത്രി കുഞ്ഞിന് തീരെ സുഖമില്ലായിരുന്നു. അത് കാരണം ഉറക്കം രാത്രിയിൽ  തീരെ ശരിയായില്ല . ഷഫീഖ് ആണെങ്കിൽ  നല്ല ഉറക്കവും ആയിരുന്നു. കുഞ്ഞിൻ്റെ കരച്ചിൽ കേട്ടപ്പോൾ അയാൾ അപ്പുറത്തെ മുറിയിൽ പോയി സുഖമായി  കിടന്നു. വീട്ടിലെ പണിയും കുഞ്ഞിനെ നോക്കലും  കൂടി ആയപ്പോൾ അവൾക്ക് വല്ലാത്ത തളർച്ച വരുന്നു. മോൾക്ക് ഇപ്പോൾ  ഒന്നര  വയസ്സായിട്ടുണ്ട്. അവൾ പതുക്കെ  എഴുന്നേറ്റു കുഞ്ഞിനെ ഒന്ന് തൊട്ടു നോക്കി, ഭാഗ്യം  കുഞ്ഞിൻ്റെ പനി  വിട്ടിട്ടുണ്ട്. മുടിയെല്ലാം വാരിക്കെട്ടി അവൾ അടുക്കളയിലേക്ക് വലിച്ചു വെച്ച് നടന്നു  .. ഉമ്മ എഴുന്നേറ്റു നിസ്ക്കാരം കഴിയുമ്പോഴേക്കും ചായ കിട്ടണം അല്ലെങ്കിൽ അതിനും കേൾക്കും ചീത്ത. ചായ പാത്രം അടുപ്പത്ത് വെച്ചപ്പോഴേക്കും അടുക്കളയിൽ ഉമ്മയെത്തി.. ”ഇനി ആർക്ക് കുടിക്കാനാണ് നീ   ഈ ചായ ഉണ്ടാക്കുന്നത്.  ഞാനും എൻ്റെ മോനും ചായ കുടിച്ചു. നിന്നെ കാത്തിരുന്നാൽ തൊണ്ട ഉണങ്ങി പോകും.” എന്നവർ…

Read More

ഇലക്ഷൻ കാലമായാൽ കോളിംഗ് ബെല്ലിനൊരു വിശ്രമവും ഉണ്ടാകില്ല. വോട്ട് ചോദിക്കുന്നവർ വരുന്നത് ആണേ. ഇടത്, വലത്, വർഗീയ പാർട്ടികൾ, സ്വതന്ത്രർ തുടങ്ങി സകല ആളുകളും വോട്ട് ചോദിച്ചു ഇറങ്ങും. വാഗ്ദാനങ്ങളുടെ ഒരു പെരുമഴക്കാലമാണ് വോട്ട് പിടിക്കുന്ന കാലഘട്ടം. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇവന്മാരെ പിന്നെ ആ പ്രദേശത്ത് കാണില്ല. ഇലക്ഷൻ ആയാൽ നല്ല പൂരം നടക്കുന്ന പ്രതീതിയാണ് സംസ്ഥാനം ഒട്ടാകെ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് വേണ്ടി കോടികളാണ് ചിലവഴിക്കുന്നത്. നമ്മളോ ഇവരുടെ കള്ള പ്രചാരണങ്ങളിൽ ആകൃഷ്ടരായി നമ്മുടെ വിലയേറിയ വോട്ട് നഷ്ടപ്പെടുത്തും. നമ്മുടെ വോട്ടിനൊരു വിലയുണ്ട്. അത് മനസ്സിലാക്കി കഴിവുള്ളവർക്കും അർഹതപ്പെട്ടവർക്കും മാത്രമേ വോട്ട് രേഖപ്പെടുത്താവൂ.

Read More

ശമ്പളം കിട്ടിയ ദിവസം ആണ്. കുറച്ചു പണം  മാറ്റിവെക്കണം. ബാക്കിയുള്ളത് കൊണ്ട് വേണം വീട്ടിലെ കാര്യങ്ങൾ നടത്താൻ. രണ്ടറ്റം കൂട്ടി എത്തിക്കാൻ പെടാ പാടാണ്.. ഒരു  സെക്യൂരിറ്റികാരന്  എന്തു ശമ്പളം ഉണ്ടാകാനാണ്.. രാത്രിയിലും രാവിലെയും മാറി മാറിയുള്ള ഡ്യൂട്ടി. അതും ഒരു സ്വർണക്കടയിൽ. എത്ര ആളുകൾ വരുന്ന സ്ഥലമാണ്. മിനുക്കമുള്ള മഞ്ഞ ലോഹത്തിന് വേണ്ടിയുള്ള പരക്കം പായൽ കാണേണ്ടത് തന്നെ. പല തരത്തിലുള്ള ആളുകൾ വരുന്ന സ്ഥലം. കണ്ണാടിക്കൂടിൽ പല മോഡലിൽ മിനുങ്ങി കിടക്കുന്ന സ്വർണാഭരണങ്ങൾ ഇഷ്ടപ്പെട്ടു  വാങ്ങി പോകുന്ന ആളുകളുടെ ചിരിക്ക്  സ്വർണത്തേക്കാൾ  മിനുക്കം. ചിലർ പൈസ എണ്ണി കൊടുത്ത ദുഃഖത്തിൽ വിഷമിച്ചു പോകുന്നു. കല്യാണം, ആഘോഷങ്ങൾ, ഇതിനെല്ലാം സമ്മാനമായി കൊടുക്കുന്നത് ഈ മഞ്ഞ ലോഹം കൊണ്ടുള്ള ആഭരണങ്ങൾ തന്നെയല്ലേ. വിലയാണെങ്കിൽ കുതിച്ചു കയറുന്നു. ആകെ ഒരു മോൾ ഉള്ളൂ. ഭാര്യയുടെ സ്വർണം എല്ലാം പണയത്തിൽ ആണ്. കോളേജിൽ പഠിക്കുന്ന മോൾടെ പഠനത്തിന് വേണ്ടി വെച്ചതാണ്. മോൾടെ  ഒഴിഞ്ഞ കഴുത്ത്…

Read More

വാതിൽ വലിച്ചടക്കുന്ന ശബ്ദം കേട്ടാണ് അവൾ ഞെട്ടിയുണർന്നത്.. എന്തൊരു ഉറക്കമാണ്, കുറെ നാളായി ഇങ്ങിനെ രാവിലെ  ഉറങ്ങിയിട്ട്.. ജോലിയും ജീവിതവും കൂട്ടിക്കുഴച്ച തിരക്കിട്ട ജീവിതം അല്ലായിരുന്നോ തൻ്റേത്.. അവിടെ ഉറങ്ങാനും വിശ്രമിക്കാനും എവിടെ നേരം. ഓടി ഓടി ഇപ്പോൾ തളർന്നു തുടങ്ങി. ചിലപ്പോൾ തോന്നും എന്തിനിങ്ങനെ മരിച്ചു പണിയെടുക്കുന്നത്. ആർക്ക് വേണ്ടി. പെട്ടന്ന്  അവൾക്ക് തൻ്റെ അച്ചനെ ഓർമ വന്നു. എപ്പോഴും നീതിക്ക് വേണ്ടി പൊരുതാനും അന്യായത്തെ എതിർക്കാനും പഠിപ്പിച്ചത് അച്ചയാണ്.. രണ്ട് വയസ്സിൻ്റെ വ്യത്യാസം മാത്രമേ ഏട്ടനും താനും ഉണ്ടായിരുന്നുള്ളൂ. അമ്മക്ക് എന്നും മോനോടാണ്  കൂടുതൽ പ്രിയം  എന്ന് തോന്നിക്കുന്ന ഒരു  പെരുമാറ്റമായിരുന്നു. പെൺകുട്ടികൾ അടങ്ങിയൊതുങ്ങി വീട്ടിൽ കഴിയണം ആൺമക്കൾ പണിയെടുത്തു വീട് സംരക്ഷിക്കണം അങ്ങനെയുള്ള ഒരു തനി നാടൻ ചിന്താഗതിയായിരുന്നു അമ്മയുടേത്..  വീട്ടിൽ മീൻ പൊരിച്ചാൽ ഏറ്റവും നല്ല കഷ്ണം ഏട്ടനും, ചെറിയത് തനിക്കും.. കാണുമ്പോഴേ കരച്ചിൽ തുടങ്ങും. അത് തിന്നാനുള്ള കൊതി കൊണ്ടല്ല. അത് ഒരു അന്യായം…

Read More

കേൾക്കുമ്പോഴും കാണുമ്പോഴും ഇമ്പമുള്ളത് ആയിരിക്കണം  കുടുംബം. അച്ഛനും അമ്മയും മുത്തശ്ശിയും മുത്തച്ഛനും പേരക്കുട്ടികളും സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഇമ്പമുള്ള വീടായിരുന്നു  കുടുംബം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വരെ. കൂട്ടുകുടുംബമായിരുന്നു അന്നെല്ലാം. അവിടെ സന്തോഷമുണ്ടാകാം,വേദനയുണ്ടാകാം പരിമിതികളും നെടുവീർപ്പുകളും തർക്കങ്ങളും  എല്ലാം ഉണ്ടാകാം. പക്ഷെ എല്ലാത്തിനും ഒരു പരിഹാരവും ഉണ്ടായിരുന്നു. ഒരു കെട്ടോറപ്പുള്ള  ഇമ്പമുള്ള   ബന്ധമായിരുന്നു അക്കാലത്തെ  കുടുംബ ബന്ധം. കളിക്കാൻ തൊടികൾ, കുളിക്കാൻ കുളങ്ങൾ, ചുറ്റിലും ഫലങ്ങൾ നിറഞ്ഞ മരങ്ങൾ കൂട്ടുകാർ ധാരാളം, ചെറിയ ചെറിയ ആഘോഷങ്ങൾ, അങ്ങിനെ സമാധാനത്തോടെ ആസ്വദിച്ചു ജീവിതം  കഴിയുമായിരുന്നു. വിഷം കലരാത്ത വീട്ടിലുണ്ടാക്കിയ ധാന്യങ്ങളും പച്ചക്കറികളും വീട്ടിലെ പശുവിൻ്റെ അകിടിൽ നിന്നുള്ള പാലും വെണ്ണയും തൈരും   ബാക്കി സാധനങ്ങളും ഉപയോഗിച്ചുണ്ടാക്കിയ ആഹാരപദാർത്ഥങ്ങൾ രുചി മാത്രമല്ല  കൂടുതൽ ആരോഗ്യവും തന്നിരുന്നു.. അമ്മ, അച്ഛൻ, മുത്തച്ഛൻ, മുത്തശ്ശി, ഏട്ടനും ഏടത്തി, അനിയൻ, അനിയത്തി, അമ്മായി, അമ്മാവൻ, ചെറിയച്ചൻ, ചെറിയമ്മ, വല്യമ്മ, വലിയമ്മയി ഈ പദങ്ങൾ എല്ലാം ഇമ്പമുള്ള  അതിലേറെ ശക്തിയായ ബന്ധങ്ങൾ…

Read More

ഉണ്ണി കാത്തിരിക്കുകയാണ് അമ്മ വരുന്നതും നോക്കി. ഉണ്ണിയെ എന്ന് വിളിച്ചു അമ്മാമ്മ പുറത്ത് വന്നപ്പോൾ അകലേക്ക് കണ്ണു നട്ടിരിക്കുന്നു മോൻ. ജാനു വന്നാലേ അവന് സമാധാനാവൂ. അടുത്തൊരു വീട്ടിൽ അവള് പണിക്ക് പോകുന്നത് കൊണ്ട് ഇവിടത്തെ കാര്യങ്ങൾ നടന്നു പോകുന്നു. സങ്കടം തോന്നും  മോൻ്റെ ഭാര്യയുടെയും മോനെയും കാര്യമോർക്കുമ്പോൾ. അവൻ ഗൾഫിൽ കിടന്ന് കഷ്ടപ്പെട്ടുണ്ടാക്കിയ പണം കാരണം ആണ് ഈ വീട് രക്ഷപ്പെട്ടത്. അവൻ നാട്ടിൽ വരുമ്പോൾ പലഹാര പൊതികളുമായി പെങ്ങന്മാരും ചേടത്തിമാരും അവനിഷ്ടപ്പെട്ട പലഹാരങ്ങൾ ഉണ്ടാക്കി കൊടുക്കാൻ മത്സരമായിരുന്നു. ഒട്ടടയും, എള്ളുണ്ടയും, അച്ചപ്പവും, അങ്ങിനെ എണ്ണിയാൽ തീരാത്ത പലഹാരങ്ങൾ ഉണ്ടാക്കികൊണ്ട് വരും.അവൻ്റെ കല്യാണം കഴിഞ്ഞു ജാനു വന്നിട്ടും സഹോദരിമാർ മത്സരമായിരുന്നു. പെങ്ങന്മാർക്ക് നന്നായി  പണം അയച്ചു കൊടുക്കുമായിരുന്നു.പാവം ഗൾഫിലെ കടക്കെണിയിൽ പെട്ടു  നാട്ടിലേക്ക് വരാൻ പറ്റാതായിട്ട് നാളുകളേറെയായി. അവനയച്ചു കൊടുക്കാറുള്ള പണം കിട്ടാതായപ്പോൾ സഹോദരിമാരുടെ വരവും പലഹാരപ്പൊതിയും നിന്നു. ഇന്ന് ജീവിത ചെലവ് നടത്താനായി അവള് പാട് പെടുകയാണ്. അടുത്ത്…

Read More

ചുറ്റും ഇരുട്ടാണ്. കണ്ണു തുറക്കാൻ നോക്കുന്നുണ്ട് തുറയുന്നില്ല. തൻ്റെ കാൽ അനങ്ങുന്നില്ലല്ലോ. തല പൊട്ടി പുളയുന്നു. ദേഹം ആസകലം വേദന. ചോര ദേഹത്ത് നിന്നൊഴുക്കുന്നുണ്ട്. ആരോ തന്നെ പുറകിൽ നിന്ന് വെട്ടിയതായി മാത്രം ഓർക്കുന്നുണ്ട്. പിന്നെയൊന്നും ഓർമയില്ല. അമ്മേ എന്നയാൾ ഉറക്കെ ഉറക്കെ നിലവളിച്ചു. പിന്നീടെപ്പോഴോ അയാളുടെ ബോധം പോയി.  കുത്തഴിഞ്ഞ ജീവിതം ആരോടും അടുപ്പമില്ലാതെ ഒരു രാജാവിനെ പോലെ വാണിരുന്ന ആൾ വഴിയിൽ വെട്ടിയിട്ട വാഴ പോലെ കിടക്കുന്നു. ഒരാളും തിരിഞ്ഞു നോക്കിയില്ല വെറുപ്പായിരുന്നു അയാളോട് എല്ലാവർക്കും.  അച്ഛനോട് എന്നും വഴക്കും വക്കണവും ആയിരുന്നു. അമ്മയുടെ കരഞ്ഞു കലങ്ങിയ കണ്ണുകൾ കാണുമ്പോൾ അയാൾക്ക് പുച്ഛമായിരുന്നു അയാൾക്ക്. അമ്മയുടെ സങ്കടം കണ്ടില്ലെന്ന് നടിച്ചു. പണത്തിനോടുള്ള ആർത്തിയിൽ അച്ഛനെയും അമ്മയെയും സഹോദരങ്ങളെയും അയാൾ വെറുപ്പിച്ചു. അച്ഛനോട് വഴക്കിട്ടയാൾ സ്വത്ത് വാങ്ങിച്ചെടുത്തു. പിന്നീട് പണം പല വഴികളിലൂടെ അയാൾ വാരിക്കൂട്ടി. പദവികൾ വളഞ്ഞ വഴിയിലൂടെ നേടിയെടുത്തു. രാഷ്ട്രീയത്തിൽ തീക്കളി കളിച്ചു സമുദായങ്ങളെ    തമ്മിലടിപ്പിച്ച്…

Read More

കർട്ടനിടയിലൂടെ ഇളം വെയിൽ മുഖത്തേക്കടിച്ചപ്പോളാണ് അവൾ കണ്ണു തുറന്നത്.കുറച്ചൊരു മടിയുണ്ടായിരുന്നു എഴുന്നേൽക്കാൻ. നോക്കിയപ്പോൾ സജീവ് നല്ല ഉറക്കത്തിലാണ്.. പതുക്കെ അവൾ എഴുന്നേറ്റു  ബാത്റൂമിൽ കയറി. ഇന്ന് തിരക്ക് പിടിച്ച ദിവസമാണ്. സജീവൻ്റെ ബന്ധുക്കൾ കുറച്ചു പേര് അടുത്തുണ്ട്.. എല്ലാവരും കൂടി ഒരു ഒത്തു കൂടൽ ഇടക്കിടക്ക് പതിവാണ്. ഇന്ന് അവരുടെ  വീട്ടിൽ ആണ് ഒത്തു കൂടൽ.. വേഗം കുളി കഴിച്ചവൾ അടുക്കളയിൽ കയറി രണ്ട് പേർക്കും ചായ ഉണ്ടാക്കി.  അടുക്കള എപ്പോഴും നല്ല വൃത്തിയിൽ വെച്ചിരിക്കും അവൾ . എല്ലാ ഉപകരണങ്ങളും നല്ല അടുക്കോടെയും ചിട്ടയോടെയും വെക്കാൻ പറ്റിയ  വലുപ്പമുള്ള ഒരു അടുക്കള ആയിരുന്നു അവളുടേത്. അമ്മ പഠിപ്പിച്ചു തന്ന ചിട്ടയെല്ലാം ഇപ്പോളും തന്നിലുണ്ടെന്ന് അവൾ ഓർത്തു. തലേന്ന് ആട്ടി വെച്ച മാവ് എടുത്തു നോക്കിയപ്പോൾ ആവശ്യത്തിന് പൊന്തിയിട്ടുണ്ട്. ഇഡ്ഡലിയും ചട്ടിണിയും ഉണ്ടാക്കി പാത്രത്തിൽ അടച്ചു വെച്ചു ..   സജീവൻ  എന്തായാലും ഇന്ന്  എഴുന്നേൽക്കാൻ  വൈകും എന്നവൾക്കറിയായിരുന്നു.അത് കൊണ്ട്   തൻ്റെ പണികൾ…

Read More

ലോകത്തിൽ നടക്കുന്ന കാര്യങ്ങളെല്ലാം ഒരു ചെറിയ സ്ക്രീനിൽ കാണികളെ കാണിക്കുന്ന അത്ഭുതമാണ് ടെലിവിഷൻ. പോൾ നിപ്കോവ് 1884-ൽ ടെലിവിഷന്റെ ആശയം അവതരിപ്പിച്ചു. ജോൺ ലോഗി ബയർഡ് 1926-ൽ യാന്ത്രിക ടിവി പ്രദർശിപ്പിച്ചു. ആധുനിക ഇലക്ട്രോണിക് ടെലിവിഷൻ ഫിലോ ഫാർൻസ്വർത്ത് 1927-ൽ വികസിപ്പിച്ചു. 80 കളിലാണ് കേരളത്തിൽ ഇത് വരുന്നത്. അന്ന് കേന്ദ്രത്തിൽ ദൂരദർശനും കേരളത്തിൽ തിരുവന്തപുരം ദൂരദർശൻ കേന്ദ്രം മാത്രമാണുള്ളത്. വാർത്ത, വിനോദം, വിദ്യാഭ്യാസം, കായിക വിനോദങ്ങൾ, യാത്രകൾ,കാണിച്ചു തരുന്ന സംവിധാനം. നല്ലതിനും ചീത്തയ്ക്കും വഴിയൊരുക്കുന്ന ഈ ഉപകരണം ചിട്ടയായ ഉപയോഗം ഉണ്ടെങ്കിൽ വിജ്ഞാനത്തിന്റെ വാതിലുകൾ തുറക്കും. ഈ പെട്ടിയുടെ മുമ്പിൽ ഇരിക്കുന്ന ഓരോ ആളുകളെയും അവർ കാണുന്ന ചാനലുകളും, പരസ്യങ്ങളും പരിപാടികളും സ്വാധീനിക്കും . കാണികൾ സമൂഹത്തിലെ ഓരോ രാഷ്ട്രീയ സാമൂഹ്യ സംഭവങ്ങളുടെയും കുറ്റകൃത്യങ്ങളുടെയും തൽസമയ പ്രക്ഷേപണം നടത്താൻ ചാനലുകാർ അവയുടെ പുറകിൽ ഓടി നടക്കുമ്പോൾ വിവരങ്ങൾ കിട്ടാനായി ചാനലുകൾ മാറ്റി മാറ്റി വായും പൊളിച്ചു ഇരിക്കും  നമ്മൾ ഈ …

Read More

ഓരോ മനുഷ്യൻ്റെയും ഈ ഭൂമിയിലെ ജീവിതം താൽക്കാലികം.. താൽക്കാലികമായി താമസിക്കാൻ  എത്തിയ മനുഷ്യന് എന്തെല്ലാം പരീക്ഷണങ്ങളിലൂടെ കടന്നു പോകണം! ജനനം ജീവിതം മരണം.. ഈ മൂന്നിൻ്റെയും ഇടയിലുള്ള കാലഘട്ടം രസകരമാക്കാനും ദുഃഖകരമാക്കാനും നമുക്ക് കഴിയും.. ജാതി, മതം, വർണം, ഭാഷ , സംസ്കാരം, രാഷ്ട്രം ഇതെല്ലാം മനുഷ്യനെ എത്ര തന്നെ വേർതിരിച്ചാലും ഭൂമിയിലെ  താത്കാലിക ജീവിതത്തിന് ഒരു മാറ്റവും ഇല്ല. അത് കൊണ്ട് ദേഷ്യം വിദ്വേഷം, വെറുപ്പ്, പക, സ്വാർത്ഥത ഇതെല്ലാം  താൽക്കാലികമായി  മാറ്റി വെച്ച് സുന്ദരമായി ജീവിച്ചു മടങ്ങുക. പ്രപഞ്ച രഹസ്യം ഇന്നും അന്യം തന്നെ. പണം, പദവി, സ്വത്ത്, ആരോഗ്യം  സൗന്ദര്യം ഇതെല്ലാം താൽക്കാലികമായി കയ്യിൽ ഉണ്ടാകും.. എപ്പോൾ വേണമെങ്കിലും അത്  നഷ്ടപ്പെടാം.. ഒന്നും ശ്വാശതമല്ല.

Read More